“നി ആദ്യം കുളിച്ച് റെഡിയായി ലിവിംഗ് റൂമിലോട്ട് വാ, നമുക്ക് സംസാരിക്കാം.” അതും പറഞ്ഞ് അവർ രണ്ടുപേരും പുറത്തേക്ക് പോയി.
ഞാൻ വേഗം കുളിച്ച് റെഡിയായി ലിവിംഗ് റൂമിലേക്ക് പോയി. ഉടനെ സോഫയിൽ ഇരിക്കുകയായിരുന്ന രണ്ടുപേരും രണ്ട് വശത്തേക്കായി മാറി അവരുടെ നടുക്ക് സ്ഥലം തന്നു. ഞാൻ പോയി അവരുടെ നടുക്കിരുന്നു.
“എടാ, ഞങ്ങൾ ഒരു ലിസ്റ്റ് തയാറാക്കി വച്ചിട്ടുണ്ട്. അവിടെയെല്ലാം നമുക്ക് പോണം.” മിസ്സ് ആ ലിസ്റ്റ് എന്നെ കാണിച്ചു. ഞാനും അതിനെ വിശദമായി നോക്കി അതൊക്കെ എന്റെ മനസ്സിൽ കുറിച്ചു വച്ചു.
“പോകാം, ലിസ്റ്റില്‍ ഉള്ള എല്ലാ സ്ഥലങ്ങളിലും നമുക്ക് പോകാം. പിന്നെ ലിസ്റ്റില്‍ ഇല്ലാത്ത രണ്ട് കിടിലം സ്ഥലങ്ങളില്‍ കൂടി ഞാൻ കൊണ്ടുപോകാം.” ഞാൻ പറഞ്ഞു. ഉടനെ അവർ സന്തോഷത്തോടെ തലയാട്ടി.
“പിന്നേ ജിനു,” മിസ്സ് സ്നേഹത്തോടെ എന്റെ മൂക്കില്‍ പിടിച്ചിട്ട് വിട്ടു. “നീ അന്ന് ഫോണിൽ ജെസ്സിയോട് പറഞ്ഞില്ലേ, ഇവിടെ നീലഗരി ഫോറസ്റ്റിൽ നിനക്ക് എന്തൊക്കെയോ ശേഖരിക്കാൻ ഉണ്ടെന്ന്, നീ അതും ചെയ്തോ, ഞങ്ങൾക്ക് കുഴപ്പമില്ല.”
“ആഹാ.. നിങ്ങൾ എന്തുപറ്റി, ഇതൊക്കെ സമ്മതിക്കില്ലായിരുന്നല്ലോ..!” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“വേണമെങ്കില്‍ നമ്മൾ ആദ്യം പ്ലാൻ ചെയ്തിരുന്നത് പോലെ രണ്ട് ദിവസത്തിൽ തന്നെ ധൃതിപിടിച്ച് എത്തി നോക്കുന്നത് പോലെ കുറച്ചൊക്കെ സ്ഥലങ്ങളില്‍ ഓടിയോടി പോയിട്ട്, ഒന്നും എൻജോയ് ചെയ്യാൻ കഴിയാതെ തന്നെ രണ്ട് ദിവസത്തിൽ നമ്മുടെ ടൂർ അവസാനിപ്പിക്കാൻ നിനക്ക് കഴിയുമായിരുന്നു. പക്ഷേ നീ അങ്ങനെ ചെയ്തില്ല. ഞങ്ങളുടെ റിയൽ സന്തോഷത്തിനു വേണ്ടി നീ രണ്ട് ദിവസത്തെ നാല് ദിവസമാക്കി. എന്നിട്ട് ഉറങ്ങാതെ മണിക്കൂറുകളോളം വണ്ടി ഓടിച്ച്, നിന്റെ ക്ഷീണം ഒട്ടും വക വെക്കാതെ, ഒരു നല്ല സ്ഥലത്തെ പോലും ഒഴിവാക്കാതെ ഞങ്ങളെ എല്ലാ സ്ഥലങ്ങളിലും കൊണ്ടുപോയി ശെരിക്കും എൻജോയ് ചെയ്യാനുള്ള ചാൻസ് ഒരുക്കി തന്നില്ലേ, അതിന്റെ പ്രതിഫലം ആണെന്ന് കൂട്ടിക്കോ.” മിസ്സ് ചിരിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചു.
“താങ്ക്സ് ചേച്ചി.” രണ്ട് പേരോടുമായി ഞാൻ പറഞ്ഞു. “പക്ഷേ എനിക്ക് ഫോറസ്റ്റിനകത്തേക്ക് പോകേണ്ട കാര്യമില്ല ചേച്ചി, ഞാൻ ഒരാളെ വിളിച്ച് എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട്. അദ്ദേഹം എനിക്ക് വേണ്ടാതെ കൊണ്ട് വരും, പക്ഷേ നമുക്ക് ഫൊറസ്റ്റ് എൻട്രൻസ് വരെ ഒന്ന് പോകേണ്ടി വരും, അദ്ദേഹം അവിടെയാണ് നാളെ രാത്രി 8 മണിക്ക് വരുമെന്ന് പറഞ്ഞത്.
“ഓഹ്…, നിന്നെ പോകാൻ സമ്മതിക്കില്ലെന്ന് വിചാരിച്ചാണ് നീ അങ്ങനെ അറേഞ്ച് ചെയ്തത്, അല്ലേ..?” ടീച്ചർ നല്ല വിഷമത്തോടെ ചോദിച്ചു.
“അങ്ങേയല്ലേ നമ്മുടെ ആ മൂന്ന് റൂൾസിൽ പറഞ്ഞിട്ടുള്ളത്.” ഞാൻ ചിരിച്ചു. പക്ഷേ അവരുടെ മുഖത്ത് നല്ല സങ്കടമാണ് വന്നത്.
“സോറി ഡാ ജിനു. ഇനി നമുക്ക് മൂന്ന് റൂൾസ് വേണ്ട. നമ്മള്‍ ഇനി എങ്ങോട്ട് പോയാലും നിനക്ക് എന്തെങ്കിലും ജോലി ഉണ്ടെങ്കിലും അതും നമ്മൾ ചെയ്തിട്ട് തന്നെ വരും. ഓക്കെയല്ലേ..?” മിസ്സ് എന്റെ ചുണ്ടില്‍ പിടിച്ച് പതിയെ വലിച്ചു വിട്ടിട്ട് പറഞ്ഞു.
“ഓക്കെ ചേച്ചി.” എനിക്ക് പെട്ടന്ന് സന്തോഷമായി.
“അപ്പോ നമുക്ക് ടൂർ തുടങ്ങിയാലോ.?” ടീച്ചർ ചോദിച്ചു.
“അതിനും ഓക്കെ.”,ഞാൻ ചിരിച്ചു. അപ്പൊ അവരും എന്റെ കൂടെ ചിരിച്ചു.
അങ്ങനെ ഞങ്ങൾ ഇറങ്ങി. പോകുന്ന വഴിക്ക് ആദ്യം ഞങ്ങൾ ഹോട്ടലിൽ കേറി രാവിലത്തെ കാപ്പി കുടിച്ചു. ശേഷം ഞങ്ങളുടെ ടൂർ തുടങ്ങി.
മിസ്സും ടീച്ചറും തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം ഞാൻ അവരെ ഓരോ സ്ഥലത്തായി കൊണ്ടുപോയി. ഞങ്ങൾ ശെരിക്കും അടിച്ചു പൊളിച്ച് രസിച്ചു കൊണ്ടാണ് സന്തോഷത്തോടെ ആദ്യത്തെ ദിവസം രാത്രി ഒരു മണിക്ക് മടങ്ങിയത്.
എന്തെങ്കിലും സംസാരിക്കാൻ പോലും നില്‍ക്കാതെ ഞങ്ങൾ മൂന്ന് പേരും അവരവരുടെ റൂമിലേക്ക് പോയി കിടന്നു.
