മസാജ് തെറാപ്പിസ്റ്റ് – 4 24

 

“ശെരി മാമാ, കൃത്യ സംശയത്തിന്‌ തന്നെ ഞങ്ങൾ അവിടെ ഉണ്ടാവും.” ഞാൻ ഉറപ്പ് കൊടുത്തു.

 

“സരി തമ്പി. ഒരു മണിക്കൂറില്‍ നേരിട്ട് കാണം.” ആരും പറഞ്ഞ്‌ മാമാ കോൾ കട്ടാക്കി.

 

ഞാൻ പുഞ്ചിരിച്ചു. വർഷങ്ങൾക്ക് മുമ്പ്‌ ഞാൻ അദ്ദേഹത്തിന് ആ മൊബൈൽ സമ്മാനിച്ചതാണ്.എന്നാൽ മൊബൈൽ ഉപയോഗിക്കാൻ അദ്ദേഹം വിസമ്മതിച്ചായിരുന്നു. പക്ഷേ എങ്ങനെയൊക്കെയോ ഞാൻ സമ്മതിപ്പിച്ചായിരുന്നു. എന്തായാലും കാട്ടില്‍ പല ഭാഗങ്ങളിലും സിഗ്നല്‍ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതൊക്കെ എങ്ങനെയൊക്കെയോ അദ്ദേഹം മെയിൻറ്റെയിൻ ചെയ്തു പോകുന്നു. ഇതുവരേയും അദ്ദേഹത്തിന് ഞാൻ കോൾ ചെയ്തിട്ടുള്ളിൽ വച്ച് ഒരിക്കൽ പോലും സിഗ്നല്‍ പ്രശ്നങ്ങൾ കാരണം കിട്ടാതിരുന്നിട്ടില്ല എന്താണ് എപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തുന്നത്.

 

ഞാൻ വേഗം എഴുനേറ്റ് എന്റെ സാധനങ്ങള്‍ എല്ലാം ഒതുക്കി എന്റെ ബാഗിലാക്കി വച്ചു. എന്നിട്ട് വേഗം ബാത്റൂമിൽ കേറി ഹീറ്റർ ഉണ്ടെങ്കിലും അത് ഉപയോഗിക്കാതെ തണുത്ത വെള്ളത്തിൽ തന്നെ വിറച്ചുകൊണ്ട് നന്നായി കുളിച്ചു. അപ്പൊ എന്റെ ഉറക്കവും ക്ഷീണവും പൂര്‍ണമായി അലിഞ്ഞു പോയി. വേഗം ഡ്രെസ്സ് എടുത്തിട്ട് റെഡിയാവുകയും ചെയ്തു.

 

ശേഷം ഞാൻ റൂമിൽ നിന്നിറങ്ങി പുറത്ത് ലിവിംഗ് റൂമിലേക്ക് പോയപ്പോ അന്നേരം തന്നെ മിസ്സും ടീച്ചറും പോകാൻ റെഡിയായി അവരുടെ സാധനങ്ങള്‍ ഒക്കെ എടുത്തുകൊണ്ട് രണ്ട് റൂമിൽ നിന്നായി ഇറങ്ങി വരുന്നത് കണ്ടു.

 

“ഹാ, നീ റെഡിയായല്ലോ…!” ടീച്ചർ പുഞ്ചിരിച്ചു. “അപ്പോ പോകാം, അല്ലേ.”

 

“മ്മ്, പോകാം.”

 

“നി നന്നയി ഉറങ്ങിയായിരുന്നോ, ജിനു..?” മിസ്സ് എന്റെ മുഖത്ത് സൂക്ഷിച്ച്‌ നോക്കി കൊണ്ട്‌ ചോദിച്ചു. പക്ഷേ എന്റെ മുഖത്ത് ക്ഷീണമൊന്നും ഇല്ലെന്ന് കണ്ടപ്പോ ഗോള്‍ഡ മിസ്സ് തൃപ്തിയോടെ പുഞ്ചിരിച്ചു.

 

“നന്നായി ഉറങ്ങി ചേച്ചി.” ഞാനും പുഞ്ചിരിച്ചു.

 

“ശെരി, നിന്റെ ആ പാർട്ടിയേ നീ വിളിച്ചായിരുന്നോ..? കൃത്യ സമയത്ത്‌ തന്നെ അവർ അങ്ങോട്ട് വരുമോ..?” നിത്യ ടീച്ചർ എന്നോട് ചോദിച്ചു.

 

“വരും ചേച്ചി…, പിന്നെ ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്..!” ഞാൻ സീരിയസ്സായി പറഞ്ഞു.

 

“എന്തു കാര്യം..?” അവർ രണ്ടുപേരും ഒരുമിച്ച് ചോദിച്ചു.

 

“നമ്മൾ അവിടെ പോയ ശേഷം അവിടെ നിങ്ങൾ എന്തൊക്കെ കണ്ടാലും നിങ്ങൾ പേടിക്കേണ്ട കാര്യമൊന്നും ഇല്ല. ധൈര്യമായി തന്നെ നില്‍ക്കണം.”

 

“എടാ, എന്താണ് നീ പറയുന്നത്..?” മിസ്സ് പേടിയോടെ ചോദിച്ചു. “നീ എന്തിനാ ഇങ്ങനെയൊക്കെ പറഞ്ഞ്‌ പേടിപ്പിക്കുന്നേ..!?”

 

“എടാ ജിനു… അവിടെ എന്തെങ്കിലും പ്രശ്നം സംഭവിക്കുമോ..?” ടീച്ചറും പേടിയോടെ ചോദിച്ചു.

 

“യേയ് ഒന്നുമില്ല ചേച്ചി.” രണ്ട് പേരെയും നോക്കി ഞാൻ നിഗൂഢമായി പുഞ്ചിരിച്ചു. എല്ലാം നിങ്ങൾ കാണാന്‍ പോകുകയല്ലേ, ഇപ്പൊ ഞാൻ പറഞ്ഞാല്‍ ആ ത്രില് അങ്ങ് നശിക്കും.”

 

“ശെരി, എന്തായാലും നീ ഞങ്ങളുടെ കൂടെ കാണില്ലേ..?” മിസ്സ് ചോദിച്ചു.

 

“ഞാൻ ഉണ്ടാവും ചേച്ചി.”

 

“ഓക്കെ, അതുമാത്രം കേട്ടാല്‍ മതി.” അവർ രണ്ടുപേരും അസ്വസ്ഥതയോടേ ആണെങ്കിലും പുഞ്ചിരിച്ചു.

 

“ശെരി, പോകാം.” ഞാൻ അവരോട് പറഞ്ഞു.

 

എന്നിട്ട് ചാവി വില്ലക്കകത്ത് തന്നെ വച്ചിട്ട്, ചാവിക്കടിയിൽ അഞ്ഞൂറിന്റെ ഒരു നോട്ടും ഞാൻ വച്ചു. എന്നിട്ട് ഗോവിന്ദൻ അണ്ണനേ വിളിച്ച് കാര്യം പറഞ്ഞു. ഇനി അയാള്‍ വന്ന് വില്ല വൃത്തിയാക്കി എല്ലാം അടുക്കി ഒതുക്കി വച്ചിട്ട് ചാവിയും അയാളുടെ മുതലാളിയേ ഏല്‍പ്പിച്ചോളും. കൂടാതെ ഷിബു അണ്ണനേയും വിളിച്ച് ഞാൻ വില്ല ഒഴിഞ്ഞ കാര്യം അറിയിച്ചു.

 

എന്നിട്ട് ഞങ്ങൾ എല്ലാം എടുത്തുകൊണ്ട് യാത്രയായി.

 

ടീച്ചറും മിസ്സും ഞാൻ നേരത്തെ പറഞ്ഞ കാര്യത്തെ കുറിച്ച് ആലോചിക്കും പോലെ തല പുകയ്ക്കുന്നത് കൊണ്ട്‌ ഒന്നും മിണ്ടാതെ ഇരുന്നു. ഞാനും മിണ്ടാതെ വണ്ടി ഓടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *