“ഇതൊന്നും കൂടാതെ ഇത്രയും വർഷത്തിൽ എന്റെ ഈ കള്ള കുട്ടനെ കുറ്റം പറയാനായി ഒന്നുംതന്നെ കിട്ടുന്നില്ല. അതുപോലെ തന്നെ ഇത്രയും വര്‍ഷങ്ങളായി ചേച്ചിയും അവനെ തമാശക്ക് പോലും വേദനിപ്പിച്ചിട്ടില്ല, പക്ഷേ എന്നോടുള്ള അസൂയ കാരണം മാത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചേച്ചി അവനോട് പിണങ്ങുകയും, ദേഷ്യപ്പെടുകയും, കാര്യമായി നുള്ളി വേദനിപ്പിക്കുകയും ഒക്കെ ചെയ്തത്. അതുകൊണ്ട് ഇനിയെങ്കിലും അവനെ വച്ച് നമ്മൾ കാണിക്കുന്ന ഈ മത്സരം അവസാനിപ്പിക്കാം ചേച്ചി. എനിക്കും ചേച്ചിക്കും ജിനു നമ്മുടെ ജീവനെ പോലെയാണ്, അതുപോലെ തന്നെയാണ് അവനും നമ്മളെ സ്നേഹിക്കുന്നത്. അതുകൊണ്ട് നമ്മൾ തമ്മില്‍ വെറുതെ ഒരു താരതമ്യവും വേണ്ട ചേച്ചി. പക്ഷേ നമ്മുടെ മുന്നില്‍ വച്ച് ഏതെങ്കിലും പെണ്ണിനെ അവന്‍ കൊതിയോടെ നോക്കുകയാണെങ്കിൽ മാത്രം അവനെ വെറുതെ വിടരുത്, അവന്റെ കൈയും കാലും അടിച്ചു മുറിക്കണം, അവന്റെ കണ്ണും കുത്തി പൊട്ടിക്കണം.” ടീച്ചർ അവസാനത്തെ വാചകം ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.
“അയ്യോ ചേച്ചി, എന്റെ കൈയും കാലും അടിചൊടിക്കരുത്.. എന്റെ കണ്ണും കുത്തി പൊട്ടിക്കരുത്…!!” ഞാൻ പേടിച്ച് വിറച്ചത് പോലെ കെഞ്ചി.
ഉടനെ അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
“എന്തായാലും നീ പറഞ്ഞതൊക്കെ ശെരിയാണ് നിത്യേ… പക്ഷേ നിനക്കും എന്നോട് അസൂയ തോന്നാറില്ലേ..? അവന്റെ പേരില്‍ ചിലപ്പോഴൊക്കെ എന്നോട് പിണങ്ങിയത് പോലെ നീ നല്ലത് പോലെ എന്നോട് സംസാരിക്കാറില്ലല്ലോ..?” മിസ്സ് ചിരി നിര്‍ത്തി ചോദിച്ചു.
“അതെന്ത് ചോദ്യമ ചേച്ചി, നമുക്ക് ഈ അസൂയ ഒരിക്കലും മാറില്ല. പക്ഷേ അതിന്റെ പേരില്‍ നമ്മൾ അവനെ വേദനിപ്പിക്കാന്‍ പാടില്ല എന്നെ പറഞ്ഞുള്ളു.”
“അത് ഓക്കെ, സമ്മതിച്ചു. ഞാൻ ഇനി നിന്നോട് തോന്നുന്ന അസൂയയുടെ പേരില്‍ അവനെ വേദനിപ്പിക്കില്ല, സത്യം. പിന്നെ, നീ പറഞ്ഞത് പോലെ നമ്മുടെ മുന്നില്‍ വച്ച് തന്നെ വേറെ ആരെയെങ്കിലും ഇവൻ കൊതിച്ചു പോയാൽ അവന്‍ തീര്‍ന്നു.” മിസ്സ് എന്നെ തറപ്പിച്ചു നോക്കി പറഞ്ഞു.
“അല്ലെങ്കിലും നിങ്ങൾ രണ്ട് കിടിലം അപ്സരസ്സുകൾ എന്റെ കൂടെ ഉണ്ടെങ്കിൽ ഞാൻ എന്തിന് വേറെ വല്ലവരേയും നോക്കണം..? നിങ്ങളെ തന്നെ നോക്കാൻ എനിക്ക് സമയം തികയുന്നില്ല.” ഞാൻ അവർ രണ്ടുപേരെയും ആരാധനയോടെ മാറിമാറി നോക്കി പറഞ്ഞു. “സത്യത്തിൽ, മറ്റുള്ള ആണുങ്ങളാണ് നിങ്ങളെ കൊതിയോടെ നോക്കി ബലാല്‍സംഗം ചെയ്യാൻ പോകുന്നത്. അതുകൊണ്ട്, ശെരിക്കും അവരുടെയൊക്കെ കണ്ണുകളേയാണ് കുത്തി പൊട്ടിക്കേണ്ടത്.. അവരുടെയൊക്കെ കൈയും കാലുമാണ് അടിച്ചൊടിക്കേണ്ടത്. എന്തൊക്കെയായാലും നിങ്ങൾ അപ്സരസ്സുകളുടേ കൂടെ വെറുതെ നടക്കാനെങ്കിലും ഭാഗ്യം ലഭിച്ച ഈ പാവം എന്നെയാണ് അവരൊക്കെ നോക്കി കൊല്ലാൻ പോകുന്നത്. സോ എന്റെ സേഫ്റ്റിയാണ് ഇവിടെ ചോദ്യ ചിന്നമായിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ എന്റെ കൈയും കാലും തല്ലിയൊടിച്ച് എന്റെ കണ്ണുകൾ കുത്തി പൊട്ടിക്കാൻ ചിന്തിക്കുന്നതിന് പകരം എന്നെ രക്ഷിക്കാനാണ് പ്ലാൻ ചെയ്യേണ്ടത്.”
ഞാൻ പറഞ്ഞത് കേട്ട് രണ്ടുപേരുടെയും മുഖം ചുവന്നു തുടുത്ത് ചൂട് പിടിച്ചത് പോലെയായി. അവരുടെ കണ്ണുകളിൽ നിന്നും കടുത്ത നാണം ഒഴുകുന്നത് പോലെയായി നിന്നു. എന്നോടുള്ള സ്നേഹം മൂത്ത് എന്നെ കടിച്ചു തിന്നാൻ കൊതിച്ചത് പോലെ രണ്ടുപേരും നിറഞ്ഞ മനസ്സോടെ കണ്ണുകൾ വിടര്‍ത്തി നോക്കി. ഒടുവില്‍ രണ്ടുപേരും നാണം സഹിക്കാതെ കണ്ണുകൾ പൊത്തി കുറേനേരം ചിരിച്ചു. ഞാൻ ഇടക്കിടക്ക് റോഡിലും ശ്രദ്ധിച്ചു കൊണ്ട് ആ രണ്ട് സുന്ദരിമാരേയും എന്റെ കൺ കുളിരെ കൊതിയോടെ നോക്കി നോക്കി നന്നായി ആസ്വദിച്ചു.
നിത്യ ടീച്ചർ ഭയങ്കര ബോള്‍ഡ് ആണ്, അതുകൊണ്ട് നാണം വരുമെങ്കിലും ഗോള്‍ഡ മിസ്സിന്റെ അത്ര നാണം ഒന്നും പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ ഇപ്പോൾ നിത്യ ടീച്ചർക്ക് പോലും ഗോള്‍ഡ മിസ്സിന്റെ അത്രയും നാണം വന്നായിരുന്നു. ശെരിക്കും രണ്ടുപേരുടെ ആ നാണവും നാണിച്ചു മുഖം പൊത്തി കൊണ്ടുള്ള ചിരിയുമൊക്കെ ഭയങ്കര ക്യൂട്ടായിരുന്നു. ഞാൻ ശെരിക്കും നന്നായി ആസ്വദിച്ചു.
