ഫെലിക്സ് ഒന്ന് ചിരിച്ചു. ” റൂബൻ ഐസക് അല്ലേ…? മമ്മി… ഞാൻ ആണ് പപ്പക്ക് ചേട്ടന്റെ പ്രൊഫൈൽ അയച്ചു കൊടുത്തത്… പുള്ളി മെസ്സേജിട്ടാരുന്നു ഇവിടെ ജോയിൻ ചെയ്ത കാര്യം. സത്യം പറഞ്ഞാൽ ഞങ്ങളുടെ കോളേജിലെ ഒരു ‘റോക്ക്സ്റ്റാർ’ ആയിരുന്നു റൂബൻ ചേട്ടൻ. ഹി വാസ് മൈ സൂപ്പർ സീനിയർ… എന്തിനും ഏതിനും മുന്നിൽ നിൽക്കുന്ന ആൾ. ചേട്ടന്റെ ഒരു പേഴ്സണാലിറ്റി… അതൊരു പ്രത്യേക ചാം ആണ്… ”
സിനി പതുക്കെ തന്റെ മുടി ചെവിക്കുടന്നയിലേക്ക് ഒതുക്കി വെച്ചു. ” അതെ… അത് എനിക്കും തോന്നിയിട്ടുണ്ട്. വളരെ കോൺഫിഡന്റ് ആണ് അവൻ… ”
” കോൺഫിഡൻസ് മാത്രമല്ല മമ്മി, ഹി ഹാസ് എ ഗ്രേറ്റ് ഹാർട്ട്. കോളേജിൽ ആർക്കും ആളെപ്പറ്റി ഒരു മോശം വാക്ക് പോലും പറയാനില്ല. പിന്നെ… ” ഫെലിക്സ് ഒന്ന് നിർത്തി ചിരിച്ചു.
” പിന്നെ…? ” സിനി ആകാംക്ഷയോടെ ചോദിച്ചു.
” പിന്നെ, ഞങ്ങളുടെ കോളേജിലെ ഗേൾസിന്റെ ഇടയിൽ റൂബൻ ഒരു ക്രഷ് ആയിരുന്നു. എത്രയോ ജൂനിയർ കുട്ടികൾ ആൾടെ പുറകെ നടന്നിട്ടുണ്ട്. എത്രയോ പ്രൊപ്പോസലുകൾ വന്നിട്ടുണ്ട്. പക്ഷേ കക്ഷി ഒന്നിനോടും മൈൻഡ് ചെയ്തിട്ടില്ല. എപ്പോഴും ഒരു ഡിസ്റ്റൻസ് കീപ്പ് ചെയ്യും. ആളു പറയും, ‘എന്റെ വെയ്‌വ് ലെങ്ത് മാച്ച് ചെയ്യുന്ന ആരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല’ എന്ന്… ”
സിനി ഒന്ന് ചിന്തിച്ചു. ‘വെയ്‌വ് ലെങ്ത് മാച്ച് ചെയ്യുന്ന ആൾ…’ ഇരുപത്തിനാല് വയസ്സുള്ള ഒരു യുവാവിൽ നിന്ന് അത്തരം ഒരു ഡയലോഗ് അവൾ പ്രതീക്ഷിച്ചിരുന്നില്ല.
” അതെന്നാ അങ്ങനെ…? അവൻ ആരെയും പ്രേമിച്ചിട്ടൊന്നുമില്ലേ…? ” സിനി ഒരു കൗതുകത്തോടെ ചോദിച്ചു.
” ഇല്ല മമ്മി. ആളൊരു പ്രത്യേക ടൈപ്പ് ആണ്. ഈ വെറുതെ കാണിക്കുന്ന പ്രണയങ്ങളോടൊന്നും താല്പര്യമില്ലന്ന്. റൂബൻ ചേട്ടൻ പറയണത്, പ്രായത്തേക്കാൾ ഉപരി മെച്യൂരിറ്റി ഉള്ള സ്പേസ് ആണ് വേണ്ടതെന്ന്. സത്യം പറഞ്ഞാൽ ചേട്ടൻ ഇവിടെ മമ്മീടെ യൂണിറ്റിൽ ജോയിൻ ചെയ്തു എന്ന് അറിഞ്ഞപ്പോൾ എനിക്ക് വലിയ അത്ഭുതം തോന്നി… ”
” അതെന്നാടാ…? ”
” കാരണം ആള്ടെ സ്വഭാവം വച്ച് നാട്ടിലെ ഏതെങ്കിലും വലിയ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ട്രൈ ചെയ്യുമെന്ന് ഞങ്ങൾ കരുതിയിരുന്നു. പക്ഷേ പെട്ടെന്ന് ദുബായിലേക്ക് വരാൻ തീരുമാനിച്ചു. എന്താണോ ഫ്യൂച്ചർ പ്ലാൻസ്… ” ഫെലിക്സ് ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റു.
“ നിന്റെ ലൈനൊക്കെ എന്നാ പറയുന്നു… “ സിനി വിഷയം മാറ്റാനെന്നവണ്ണം ചോദിച്ചു.
“ ഞാൻ പാവം നമ്മളെ ഒക്കെ ആരു നോക്കാനാണേ… “
“ ഉവ്വാ പഠിത്തമെങ്ങാണം ഉഴപ്പിയാലുണ്ടല്ലോ…? “
സിനി ചിരിച്ചു കൊണ്ട് പ്ലേറ്റുമെടുത്ത് കിച്ചണിലേക്ക് പോയി…
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സിനിയുടെ മനസ്സിൽ ഫെലിക്സ് പറഞ്ഞ വാക്കുകൾ ഓടിക്കൊണ്ടിരുന്നു. ‘കോളേജിലെ ലെജൻഡ്’, ‘പ്രൊപ്പോസലുകൾ തള്ളിക്കളഞ്ഞ ആൾ’, ‘മെച്യൂരിറ്റി ഉള്ള സ്പേസ്’. അവൾ അറിയാതെ തന്റെ ബെഡ്റൂമിലെ ആ വലിയ കണ്ണാടിയിൽ നോക്കി… പിന്നെ എണീറ്റ് പതിയെ നടന്നു തന്റെ ബെഡ്റൂമിലെ വലിയ ഗ്ലാസ് ജനാലയിലൂടെ പുറത്തെ ദുബായ് വെളിച്ചം നോക്കി നിന്നു. നാൽപ്പത്തിയാറാം വയസ്സിലും താൻ ഒരു ‘പവർഫുൾ വുമൺ’ ആണെന്ന് അവൾക്കറിയാം. പക്ഷേ റൂബൻ തന്നെ നോക്കുന്നത് ഇനി ആ ഒരു അർത്ഥത്തിലാണോ… ?
പിറ്റേന്ന് ഹോസ്പിറ്റലിൽ എത്തിയപ്പോൾ സിനി റൂബനെ കണ്ടത് ഒരു പുതിയ കണ്ണിലൂടെയാണ്. അവൻ ഒരു ജൂനിയർ ഡോക്ടർ മാത്രമല്ല, വലിയൊരു ഫോളോവിംഗ് ഉണ്ടായിരുന്ന ഒരു ചാംപ് കൂടിയാണെന്നുള്ള ഒരു വികാരം…
” ഗുഡ് മോർണിംഗ് മാം… ഫെലിക്സ് സുഖമായി എത്തിയല്ലോ അല്ലേ…? അവൻ മെസ്സേജ് ഇട്ടിരുന്നു… “ റൂബൻ അടുത്തു വന്നു.
സിനി തന്റെ വൈറ്റ് കോട്ട് ധരിക്കുന്നതിനിടയിൽ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി.
” യപ്പ് ഫെലിക്സ് സുഖമായിരിക്കുന്നു. അവനു റൂബനെക്കുറിച്ച് നൂറു നാവാണെല്ലോ…? കോളേജിലെ വലിയ ഹീറോ ആയിരുന്നല്ലേ…? ”
റൂബൻ ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു പക്വതയുണ്ടായിരുന്നു.
” അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ മാം. അവിടെ ഞാൻ ഹീറോ ഒക്കെ ആയിരുന്നിരിക്കാം, പക്ഷേ ഇവിടെ ഞാൻ മാമിന്റെ കൂടെ നിൽക്കുമ്പോൾ ഒരു കുട്ടിയെപ്പോലെയാണ് എനിക്ക് തോന്നാറുള്ളത്. മാമിന്റെ ആ ഒരു പ്രഭാവം (Aura)… അത് മറ്റെന്തിനേക്കാളും വലുതാണ്… ”
