” ആ പുള്ളി ഒരു ലെജൻഡ് ആണ് മമ്മി. ഇവിടെ എല്ലാവർക്കും റൂബൻ ചേട്ടനെ വലിയ കാര്യമാണ്. പക്ഷേ ആളെന്തിനാ ദുബായ്ക്ക് പോയതെന്ന് ഇപ്പളും ഇവിടുത്തെ ജൂനിയേഴ്സ് ചോദിക്കാറുണ്ട്… ” ഫെലിക്സ് ചിരിച്ചു.
സിനി തന്റെ മൂക്കുത്തിയിൽ പതുക്കെ ഒന്നു വിരലുകൾ ഓടിച്ചു. ദുബായിലെ ആ വലിയ വില്ലയേക്കാൾ, ഈ കോളേജ് വരാന്തകളിൽ ഇപ്പോൾ അവൾക്ക് കൂടുതൽ പ്രിയം തോന്നി. കാരണം, ഇവിടെയാണ് റൂബൻ തനിക്ക് വേണ്ടി സ്വപ്നങ്ങൾ കണ്ടു തുടങ്ങിയത്…
അന്ന് രാത്രി കുടുംബ വീട്ടിൽ തിരിച്ചെത്തി ഫിലിപ്പ് ഉറങ്ങിക്കഴിഞ്ഞപ്പോൾ സിനി ബാൽക്കണിയിൽ വന്ന് നിന്നു. നാട്ടിലെ ആ തണുത്ത കാറ്റിൽ അവൾ റൂബനെ വല്ലാതെ മിസ്സ് ചെയ്തു. അവൾ പതുക്കെ അവന് ഒരു മെസ്സേജ് അയച്ചു.
” ഇന്ന് നിന്റെ പ്രൊഫസർ സമീർ ഡോക്ടറെ കണ്ടു. നീ എന്തിനാണ് ഗൈനക്കോളജി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു… ”
സെക്കന്റുകൾക്കുള്ളിൽ മറുപടി വന്നു.
” എന്തിനാണെന്ന് അദ്ദേഹത്തിന് അറിയില്ലെങ്കിലും നിങ്ങൾക്ക് അറിയാമല്ലോ സിനീ… ചില ലക്ഷ്യങ്ങളിൽ എത്താൻ വഴി മാറ്റേണ്ടി വരും. ആ വഴി ആണ് ഇപ്പോൾ എന്നെ നിങ്ങളുടെ ഹൃദയത്തിലേക്കെത്തിച്ചത്…”
“ വെൻ ആർ യൂ കമിഗ് ബാക്ക്… ഐ മിസ്സ് യൂ സോ ബാഡ്ലി ഹിയർ… “
സിനി ആ മെസ്സേജ് വായിച്ച് ഒരു ടീനേജ് പെൺകുട്ടിയെപ്പോലെ ലജ്ജിച്ചു. അവൾക്ക് ഇപ്പോൾ റൂബനെ ഒന്ന് കാണണം എന്ന് തോന്നി.
“ വിൽ കം സൂൺ ടാാ… യൂ ടേക് കെയർ… “
സിനി മെസ്സേജ് അയച്ചതിനു ശേഷം തന്റെ വിറയ്ക്കുന്ന കൈകൾ നെഞ്ചോട് ചേർത്തു വെച്ചു…
റൂബൻ അവളുടെ ആത്മാവിനെ വിഴുങ്ങുന്ന ഒരു ലഹരിയായി മാറിയിരുന്നു. ദുബായിലേക്ക് തിരികെ എത്തുമ്പോൾ റൂബനെ എങ്ങനെ നോക്കും എന്ന് അവൾക്ക് ഒരു നിമിഷം ഭയമോ ആഗ്രഹമോ ഒക്കെ തോന്നിപ്പോയി….
അഡ്മിഷൻ നടപടികൾ ഒക്കെ പൂർത്തിയാക്കി അഞ്ചാം ദിവസം ഫിലിപ്പ് ദുബായിലേക്ക് മടങ്ങി. ഹോസ്പിറ്റലിൽ ഒരു ഓഡിറ്റ് ഉള്ളതുകൊണ്ട് അയാൾക്ക് കൂടുതൽ നിൽക്കാൻ കഴിയില്ല. സിനി മക്കളെ സെറ്റിൽ ചെയ്യിക്കാനും വീട്ടുകാരുടെ ഒക്കെ കൂടെ കുറച്ചു ദിവസം നിൽക്കാനുമായി കോട്ടയത്ത് തന്റെ തറവാട് വീട്ടിലാണ്. അച്ഛനും അമ്മയും മരിച്ചതിനുശേഷം സഹോദരൻ സിബിയും കുടുംബവുമാണ് അവിടെ താമസം. വീടിന്റെ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുമ്പോൾ സിനിക്ക് വല്ലാത്തൊരു സമാധാനം തോന്നി. മുറ്റത്തെ മാവും പ്ലാവും, ദൂരെ മീനച്ചിലാറിന്റെ നേർത്ത മർമ്മരവും… ദുബായിലെ ആ സ്ഫടിക മാളികയേക്കാൾ എന്തുകൊണ്ടും തനിക്ക് പ്രിയപ്പെട്ടത് ഇതാണെന്ന് അവൾക്ക് തോന്നി…
” സിനിമോളെ… നീ ആ മൂക്കുത്തി ഇട്ടപ്പോൾ നിനക്ക് പഴയ ആ പത്താം ക്ലാസ്സുകാരിയുടെ ലുക്ക് വന്നിട്ടുണ്ട്. ഫിലിപ്പ് സമ്മതിച്ചോ ഇപ്പോ മൂക്കു കുത്താൻ…? ” സിബിയുടെ ഭാര്യ റീന അടുക്കളയിൽ നിന്ന് ചായയുമായി വന്ന് ചോദിച്ചു.
സിനി ഒന്ന് ലജ്ജിച്ചു. ” അതിനെന്നതാ റീനച്ചേച്ചി… പുള്ളിക്ക് ഇതിലൊന്നും വലിയ താല്പര്യമില്ല. മോൾക്ക് വേണമെന്ന് പറഞ്ഞപ്പോൾ ഞാനും ചുമ്മാ ഒന്ന് ട്രൈ ചെയ്തു… ”
സിനി മനപ്പൂർവ്വം കള്ളം പറഞ്ഞതാണ്. റൂബൻ തന്റെ മുഖത്ത് തൊട്ട് ആ മൂക്കുത്തി അണിയിച്ച നിമിഷം അവൾ വെറുതേ ഓർത്തു. അവളുടെ വിരലുകൾ അറിയാതെ ആ ഡയമണ്ട് സ്റ്റഡിൽ ഒന്ന് തൊട്ടു…
രാത്രി പത്തു മണി കഴിഞ്ഞു. വീട്ടിൽ എല്ലാവരും ഉറങ്ങിക്കഴിഞ്ഞു. സിനി തന്റെ പഴയ മുറിയിലെ ജനാലയ്ക്കൽ നിന്നു. പുറത്ത് ചീവീടുകളുടെ കരച്ചിൽ മാത്രം. പെട്ടെന്ന് അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തു. റൂബൻ!
സിനി പതുക്കെ ബാത്ത്റൂമിലേക്ക് കയറി വാതിൽ ലോക്ക് ചെയ്തു. ഷവർ പതുക്കെ തുറന്നു വിട്ടു. ആ ശബ്ദത്തിനിടയിൽ അവൾ കാൾ അറ്റൻഡ് ചെയ്തു.
” ഹലോ… റൂബൻ? എന്തിനാ ഈ സമയത്ത് വിളിക്കുന്നത്…? ” സിനി ശബ്ദം താഴ്ത്തി ചോദിച്ചു.
” സിനിക്കുട്ടാ … അവിടെ എല്ലാവരും ഉറങ്ങിയോ? എന്നാ പരിപാടി…? ആകാശം നോക്കി നിൽപ്പാണോ…? ” റൂബന്റെ ശബ്ദത്തിൽ വല്ലാത്തൊരു വശ്യതയുണ്ടായിരുന്നു.
