അയാൾക്ക് ഈ പാർട്ടി വെറുമൊരു ബിസിനസ് മീറ്റിംഗ് മാത്രമായിരുന്നു. എന്നാൽ സിനിക്ക് അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു…
പിറ്റേന്ന് രാവിലെ ഹോസ്പിറ്റലിലേക്ക് ഇറങ്ങുമ്പോൾ സിനി പതിവിലും സുന്ദരിയായിരുന്നു. കടും നീല നിറത്തിലുള്ള ഒരു സ്ലീവ്‌ലെസ്സ് പെൻസിൽ ഫ്രോക്കും അതിനു ചേരുന്ന വൈറ്റ് ബ്ലേസറുമായിരുന്നു അവളുടെ വേഷം. മുടി ഫ്രീ ആയി ഇട്ടിരുന്നു…
ലണ്ടനിൽ നിന്ന് വാങ്ങിയ ക്രീഡ് ബ്ലാക്ക് ലേഡീസ് പെർഫ്യൂമിന്റെ മണം അവളിൽ നിന്ന് പടരുന്നുണ്ടായിരുന്നു…
ഹോസ്പിറ്റലിലെ പാർക്കിംഗിൽ കാർ ഒതുക്കി നിർത്തി ഇറങ്ങുമ്പോഴാണ് റൂബൻ അങ്ങോട്ട് വന്നത്. അവന്റെ മുഖത്ത് വലിയൊരു ആവേശമുണ്ട്…
” ഗുഡ് മോർണിംഗ് മാം! ” റൂബൻ അവളുടെ അടുത്തേക്ക് വന്നു.
” ഗുഡ് മോർണിംഗ് റൂബൻ. എന്താ ഇത്ര സന്തോഷം?
” സിനി തന്റെ സൺഗ്ലാസ് മാറ്റിക്കൊണ്ട് ചോദിച്ചു.
” മാം… ഐ പാസ്സ്‌ഡ് ദി ഡ്രൈവിഗ് ലൈസൻസ് ടെസ്റ്റ്…! ഇന്ന് രാവിലെയായിരുന്നു എന്റെ ഫൈനൽ ഡ്രൈവിംഗ് ടെസ്റ്റ്. ഞാൻ അത് ക്ലിയർ ചെയ്തു. ഉടനെ തന്നെ ഒരു കാർ എടുക്കണം. ദുബായിൽ ഈ ടാക്സി പിടിച്ചു നടക്കുന്നത് വല്ലാത്ത ബുദ്ധിമുട്ടാണ്… ”
സിനി ഒന്ന് ചിരിച്ചു. ” ഗുഡ് റൂബൻ… കൺഗ്രാജുലേഷൻസ്..! ഇനിയിപ്പോ ടാക്സി കാത്തു നിൽക്കേണ്ടല്ലോ. ഏത് കാറാണ് എടുക്കാനാണ് പ്ലാൻ…? “
” അതൊക്കെ മാം പറയണം. നമുക്ക് ഇന്ന് വൈകുന്നേരം ഒന്ന് ഷോറൂമിൽ പോയാലോ…? ഫെലിക്സ് ബിസ്സിയാണെന്ന് പറഞ്ഞു. മാമിന് ടൈം ഉണ്ടെങ്കിൽ… ” റൂബൻ അവളുടെ കണ്ണുകളിലേക്ക് നോക്കി…
അവന്റെ ആ നോട്ടം സിനിയെ പതുക്കെ ഒന്ന് ഉലച്ചു. ” നോക്കാം റൂബൻ… ”
ക്യാബിനിലേക്ക് കയറുമ്പോൾ സിനിയുടെ മനസ്സിൽ റൂബന്റെ ആ സന്തോഷമായിരുന്നു.
മേശപ്പുറത്ത് ഇരുന്നിരുന്ന ഫയലുകൾ നോക്കുമ്പോഴും അവളുടെ വിരലുകൾ അറിയാതെ ഫോണിലേക്ക് പോയി. റൂബൻ അവൾക്ക് ലൈസൻസിന്റെ ഫോട്ടോ അയച്ചിട്ടുണ്ട്. താഴെ ഒരു വരിയും: ” ഇനി എനിക്ക് എന്റെ സിനിയെ എങ്ങോട്ട് വേണമെങ്കിലും കൊണ്ടുപോകാമല്ലോ… ആരും അറിയാതെ… ”
സിനി ആ മെസ്സേജ് വായിച്ച് ഒന്ന് ചിരിച്ചു. പെട്ടെന്ന് നഴ്സ് മേരി അകത്തേക്ക് വന്നു. ” മാഡം, ലേബർ റൂമിൽ ഒരു എമർജൻസി ഉണ്ട്. പേഷ്യന്റിന് ബിപി കൂടുന്നു… ”
സിനി ഉടനെ തന്നെ തന്റെ വൈറ്റ് കോട്ട് ധരിച്ച് അങ്ങോട്ട് ഓടി. റൂബനും അവിടെയുണ്ടായിരുന്നു. അടുത്ത മൂന്ന് മണിക്കൂർ അവർക്ക് മുന്നിൽ ലോകം നിശ്ചലമായിരുന്നു. സിനിയുടെ ഓരോ ചലനവും റൂബൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്ക്രബ് ധരിച്ച സിനിയുടെ ആ ഒരു പ്രൊഫഷണൽ ഗാംഭീര്യം അവനെ വീണ്ടും വീണ്ടും ആകർഷിച്ചു.
സർജറി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സിനി വല്ലാതെ തളർന്നിരുന്നു. റൂബൻ അവൾക്ക് ഒരു കുപ്പി തണുത്ത വെള്ളം നീട്ടി.
സിനി വെള്ളം കുടിച്ചു കൊണ്ട് അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു…
വൈകുന്നേരം ഹോസ്പിറ്റൽ ഒഴിഞ്ഞു തുടങ്ങിയപ്പോൾ സിനി റൂബനോടൊപ്പം ഒരു യൂസ്ഡ് കാർ ഷോറൂമിലേക്ക് പോയി. അവിടെ വെച്ച് ഒരു ഔഡി സെഡാൻ നോക്കുമ്പോൾ റൂബൻ പതുക്കെ അവളുടെ കാതിൽ മന്ത്രിച്ചു.
” സിനീ… മാമിന് ക്യൂ ഫൈവ് ആണല്ലോ. നമുക്ക് മാച്ച് ചെയ്യുന്ന ഒരു കളർ എടുത്താലോ…? ”
സിനി ഒന്ന് ഞെട്ടി ചുറ്റും നോക്കി. ” റൂബൻ… പ്ലീസ്. ഇവിടെ ആളുകൾ ഉണ്ട്… ”
” ആരും ശ്രദ്ധിക്കില്ല സിനീ. എല്ലാവരും ഓരോ തിരക്കിലല്ലേ. ” അവൻ അവളുടെ കയ്യിൽ പതുക്കെ ഒന്ന് അമർത്തി.
തിരികെ വരുമ്പോൾ റൂബൻ തന്റെ സന്തോഷം പങ്കുവെച്ചു കൊണ്ടിരുന്നു. പക്ഷേ സിനിയുടെ മനസ്സിൽ മറ്റൊരു ഭയമായിരുന്നു. ഈ അടുപ്പം എങ്ങോട്ടാണ് പോകുന്നത്? താൻ തന്റെ മകന്റെ സുഹൃത്തിനെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ?
വീട്ടിലെത്തിയപ്പോൾ ഫിലിപ്പ് കാത്തിരിക്കുന്നുണ്ടായിരുന്നു.
” സിനി, നീ എന്താ ഇത്ര വൈകിയത്…? റൂബൻ ലൈസൻസ് കിട്ടിയ കാര്യം പറഞ്ഞു വിളിച്ചിരുന്നു…
അവനോടൊപ്പം കാർ നോക്കാൻ നീ പോയെന്ന് ഫെലിക്സ് പറഞ്ഞു… ”
സിനി ഒന്ന് പതറി. ” അതെ… അവൻ ചോദിച്ചപ്പോൾ പോയതാണ്. പാവം, ഇവിടെ ഒറ്റയ്ക്കല്ലേ… ”
