സ്വർണ്ണക്കൂട് 33അടിപൊളി 

അന്ന് ഹോസ്പിറ്റലിലെ ലേബർ റൂമിൽ വല്ലാത്തൊരു തിരക്കായിരുന്നു. പുറത്ത് സന്ധ്യ മയങ്ങിത്തുടങ്ങിയിരിക്കുന്നു. സിനി തന്റെ റൗണ്ട്സ് കഴിഞ്ഞ് തിരികെ ക്യാബിനിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് നഴ്സ് മേരി പരിഭ്രമത്തോടെ ഓടി വന്നത്.

” മാഡം… ബെഡ് നമ്പർ 3-ലെ പേഷ്യന്റ് അല്പം ക്രിട്ടിക്കലാണ്. പെട്ടെന്ന് ഒരു ബ്ലീഡിങ്… ”

സിനി ഉടനെ തന്നെ തിയേറ്ററിലേക്ക് പെട്ടന്നു നടന്നു… അവിടെ റൂബൻ പേഷ്യന്റിനെ സ്റ്റെബിലൈസ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്, പക്ഷേ കൈകൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു…

” മാം… പ്ലാസന്റൽ അബ്രപ്ഷൻ (Placental Abruption) ആണ്. ബിപി താഴുകയാണ്… പേഷ്യന്റ് വല്ലാതെ ബ്ലീഡ് ചെയ്യുന്നുണ്ട്. ഐ ഹാവ് ഇൻഫോംഡ് അനസ്തേഷ്യ… ബിപി 90/60 ആണ്. നമുക്ക് വേഗത്തിൽ സർജറി തുടങ്ങിയാലോ…? ” റൂബൻ വളരെ കൃത്യമായി റിപ്പോർട്ട് നൽകി.

” യെസ് റൂബൻ. നമുക്ക് സമയം കളയാനില്ല. സ്ക്രബ് അപ്പ്…! ” സിനി ആജ്ഞാപിച്ചു.

മിനിറ്റുകൾക്കുള്ളിൽ അവർ രണ്ടുപേരും നീല സർജിക്കൽ ഗൗൺ ധരിച്ച്, മാസ്ക് വെച്ച് ഓപ്പറേഷൻ തിയേറ്ററിലെ ആ തീവ്രമായ വെളിച്ചത്തിന് കീഴിൽ നിന്നു. ചുറ്റും നഴ്സുമാരും മെഷീനുകളുടെ ചെറിയ ശബ്ദവും മാത്രം…

സിനിയുടെ വിരലുകൾ വേഗത്തിൽ ചലിച്ചു. റൂബൻ അവളുടെ ഓരോ നീക്കവും മുൻകൂട്ടി കണ്ടു ഉപകരണങ്ങൾ കൈമാറിക്കൊണ്ടിരുന്നു. അവൾ ചോദിക്കുന്നതിന് മുൻപേ ഓരോ ഇൻസ്ട്രുമെന്റും അവന്റെ കയ്യിൽ റെഡിയായിരുന്നു. ആ ഒരു സിൻക്രോണൈസേഷൻ സിനിയെ അത്ഭുതപ്പെടുത്തി…

” സക്ഷൻ… (Suction),” സിനി പതുക്കെ പറഞ്ഞു.
റൂബൻ ഉടനെ തന്നെ അത് ചെയ്തു. ആ സമയത്ത് അവന്റെ വിരലുകൾ സിനിയുടെ വിരലുകളിൽ അല്പം തട്ടി. ഗ്ലൗസിനുള്ളിലാണെങ്കിലും ആ ഒരു ചെറിയ സ്പർശനം സിനിയുടെ ഉള്ളിൽ ഒരു സെക്കൻഡിലേക്ക് ഒരു മിന്നൽ പോലെ കടന്നു പോയി. അവൾ അവനെ ഒന്ന് നോക്കി. മാസ്ക്കിന് മുകളിലൂടെയുള്ള അവന്റെ കണ്ണുകളിൽ ഒരുതരം ദൃഢതയും കരുതലും ഉണ്ടായിരുന്നു…

” മാം… ആ വസ്കുലർ പോയിന്റ് ഞാൻ ഹോൾഡ് ചെയ്യാം. മാഡം അത് സ്റ്റിച്ച് ചെയ്തോളൂ,” റൂബൻ പതുക്കെ, ശാന്തമായ ശബ്ദത്തിൽ പറഞ്ഞു…

അവൻ അവളുടെ കൈകൾക്ക് സപ്പോർട്ട് നൽകി…
അവന്റെ ശ്വാസം തന്റെ തോളിനടുത്ത് സിനിക്ക് അനുഭവപ്പെട്ടു. ആ നിമിഷം അവർ വെറുമൊരു സീനിയറും ജൂനിയറും ആയിരുന്നില്ല. ഒരു ജീവൻ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കുന്ന രണ്ട് ആത്മാക്കൾ…

” ഗുഡ് ജോബ് റൂബൻ. ഐ വിൽ ടേക്ക് ഇറ്റ് ഫ്രം ഹിയർ… ” സിനി പറഞ്ഞു.

ഒരു മണിക്കൂർ നീണ്ട ആ പോരാട്ടത്തിനൊടുവിൽ അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഉറപ്പായപ്പോൾ സിനി ഒരു ദീർഘനിശ്വാസം വിട്ടു…

അവൾക്ക് വല്ലാത്തൊരു ക്ഷീണം തോന്നി.
തിരികെ റൂമിലേക്ക് നടക്കുമ്പോൾ റൂബൻ അവളുടെ കൂടെയുണ്ടായിരുന്നു.

” മാം… ഇറ്റ് വാസ് പെർഫെക്റ്റ്. യൂ ഹാവ് ഡൺ ഇറ്റ്…. മാമിന്റെ സ്പെണ്ടേനിയസ് മൂവ് ആന്റ് ആക്ഷൻ… അത് ശരിക്കും പഠിക്കേണ്ട ഒന്ന് തന്നെയാണ്… ” റൂബൻ പതുക്കെ പറഞ്ഞു.

സിനി ഒന്ന് ചിരിച്ചു. ” തിയറിയും പ്രാക്ടീസും തമ്മിൽ വ്യത്യാസമുണ്ട് റൂബൻ. അത് റൂബനും പതുക്കെ പഠിക്കും… ”

റൂബൻ അവളുടെ മുഖത്തേക്ക്… കണ്ണുകളിലേക്ക് ആഴത്തിൽ നോക്കിയൊന്ന് പുഞ്ചിരിച്ചു…

” മാം… ഐ തിങ്ക് വി നീഡ് സം കഫീൻ. കാന്റീനിൽ പോയി ഒരു ചായ കുടിച്ചാലോ…? മാം വല്ലാതെ എക്സോസ്റ്റഡ് ആണ്… ” റൂബൻ തന്റെ സ്റ്റെതസ്കോപ്പ് കഴുത്തിലിട്ടു കൊണ്ട് ചോദിച്ചു.

സിനി ഒന്ന് മടിച്ചു. ” ഇപ്പോൾ കാന്റീനിൽ നല്ല തിരക്കാവും റൂബൻ… ”

“സാരമില്ല മാം, നമുക്ക് ഏതേലും ഒരു കോർണർ സീറ്റ് കിട്ടാതിരിക്കില്ലാ… അധികം ആരും ഉണ്ടാവാൻ ചാൻ്സ് ഇല്ലാ… ” അവൻ ഒരു ഉറപ്പോടെ പറഞ്ഞു.

അവർ കാന്റീനിലേക്ക് നടന്നു. രാത്രിയായതുകൊണ്ട് ഹോസ്പിറ്റൽ കാന്റീനിൽ ഡ്യൂട്ടിയിലുള്ള നേഴ്സുമാരും ഇന്റേണുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സിനി തന്റെ വൈറ്റ് കോട്ട് അഴിച്ചു കയ്യിൽ പിടിച്ചു. റൂബൻ രണ്ട് ഗ്ലാസ് കടുപ്പമുള്ള ചായയുമായി വന്നു…

Leave a Reply

Your email address will not be published. Required fields are marked *