സ്വർണ്ണക്കൂട് 33അടിപൊളി 

ലണ്ടനിലെ ആ തണുത്ത ആലിംഗനങ്ങളിൽ നിന്നും ദുബായിലെ ചുട്ടുപൊള്ളുന്ന യാഥാർത്ഥ്യത്തിലേക്ക് വിമാനം ലാൻഡ് ചെയ്തപ്പോൾ സിനിയുടെ ഉള്ളിൽ വല്ലാത്തൊരു ഭാരമായിരുന്നു. എമിറേറ്റ്സ് ഫ്ലൈറ്റിൽ ബിസിനസ്സ് ക്ലാസ്സിലെ ആഡംബരത്തിനിടയിലും അവൾ റൂബന്റെ വിരലുകൾക്കായി പരതിക്കൊണ്ടിരുന്നു. പക്ഷേ, ദുബായ് മണ്ണിൽ കാലുകുത്തിയ നിമിഷം അവർ വീണ്ടും ‘സീനിയർ ഡോക്ടറും ജൂനിയർ ഡോക്ടറുമായി’ മാറി…

എയർപോർട്ടിന് പുറത്ത് ലാൻഡ് റോവറിന് ചാരി നിൽക്കുന്ന ഫിലിപ്പിനെ കണ്ടപ്പോൾ സിനിയുടെ ഹൃദയം ഒന്ന് കാളി. പണ്ട് ഈ മുഖം കാണുമ്പോൾ ഉണ്ടായിരുന്ന ആശ്വാസം ഇപ്പോൾ ഒരുതരം കുറ്റബോധമായി മാറുന്നുവോ…?

” വെൽക്കം ബാക്ക്! ” ഫിലിപ്പ് ചിരിച്ചുകൊണ്ട് അവരെ രണ്ടുപേരെയും ചേർത്തുപിടിച്ചു…
” എങ്ങനെയുണ്ടായിരുന്നു ട്രെയിനിംഗ്? സിനീ, നീ വല്ലാതെ മെലിഞ്ഞല്ലോ… ലണ്ടനിലെ ഭക്ഷണം ഒന്നും നിനക്ക് പിടിച്ചില്ലേ? ”

സിനി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ” ഏയ്… വല്ലാത്ത തിരക്കായിരുന്നു ഫിലിപ്പ്. ഉറക്കം കുറവായിരുന്നു… ” അവൾ കണ്ണാടിയിലൂടെ പുറകിലെ സീറ്റിലിരുന്ന റൂബനെ നോക്കി. റൂബൻ വളരെ ഗൗരവത്തിൽ ഫോണിൽ മെസ്സേജ് ടൈപ്പ് ചെയ്യുകയാണ്…

” റൂബൻ, നീ ഈ 21 ദിവസം സിനിയെ വല്ലാതെ കഷ്ടപ്പെടുത്തിയോ…? ” ഫിലിപ്പ് തമാശയായി ചോദിച്ചു…

” സാറിന് അറിയാമല്ലോ മാമിന്റെ ഒരു വർക്ക് എത്തിക്സ്. ഒരു ചെറിയ പോയിന്റ് പോലും മിസ്സ് ചെയ്യാൻ മാം സമ്മതിക്കില്ല. ഞാൻ മാമിനെ ഫോളോ ചെയ്യാൻ കുറച്ചു പാടുപെട്ടു… ” റൂബന്റെ ശബ്ദത്തിലെ ആ സ്വാഭാവികത കണ്ട് സിനി അത്ഭുതപ്പെട്ടു പോയി. ഇത്രയും നിഷ്കളങ്കമായി എങ്ങനെയാണ് ഇയാൾക്ക് നുണ പറയാൻ കഴിയുന്നത്…?

ലണ്ടനിലെ ആ പകലുകൾക്കും രാത്രികൾക്കും ശേഷം ദുബായിലെ വില്ലയിൽ തിരിച്ചെത്തിയപ്പോൾ സിനിക്ക് വല്ലാത്തൊരു പരവശതയായിരുന്നു. ലണ്ടനിലെ ആ മുറിയിൽ വെച്ച് റൂബൻ തന്റെ കഴുത്തിൽ നൽകിയ ആ ചെറിയ ചുംബനപ്പാട് മറയ്ക്കാൻ അവൾ പരമാവധി ശ്രമിച്ചു…

ഫൗണ്ടേഷൻ ഇട്ടും മുടിയിഴകൾ മുന്നിലേക്ക് ഇട്ടും അവൾ ആ ‘രഹസ്യത്തെ’ ഒളിപ്പിച്ചു. പക്ഷേ, കണ്ണാടിയിൽ നോക്കുമ്പോൾ അവൾക്ക് തന്നെ തോന്നി, തന്റെ മുഖത്ത് ഇപ്പോൾ ഒരു പ്രത്യേക പ്രകാശമുണ്ടെന്ന്. അത് വെറുമൊരു ക്രീമിന്റെയോ മേക്കപ്പിന്റെയോ ഫലമല്ല, വർഷങ്ങളായി ശ്വാസം മുട്ടിക്കിടന്ന ഒരു സ്ത്രീയുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നു…

ഫിലിപ്പ് വൈകുന്നേരം ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോൾ സിനി താഴെ അടുക്കളയിൽ കാപ്പി തയ്യാറാക്കുകയായിരുന്നു. അയാൾ പതുക്കെ അവളുടെ പിന്നിൽ വന്നു നിന്നു…

” സിനീ… നീ ലണ്ടനിൽ പോയതിനു ശേഷം വല്ലാതെ മാറിയിട്ടുണ്ട്. നിന്റെ ആ പഴയ ഗൗരവം എവിടെ പോയി…? ” ഫിലിപ്പ് അവളുടെ തോളിൽ കൈ വെച്ചു.
സിനി ഒന്ന് നടുങ്ങി. അവൾ വേഗം മുടി ഒന്ന് ഒതുക്കി. ” ഏയ്… ഒന്നുമില്ല ഫിലിപ്പ്. ലണ്ടനിലെ ആ തണുപ്പും ആ അന്തരീക്ഷവും ഒക്കെ വല്ലാത്തൊരു മാറ്റം തന്നു, അത്ര തന്നെ. ”

ഫിലിപ്പിന്റെ കണ്ണുകൾ പതുക്കെ അവളുടെ കഴുത്തിലേക്ക് നീണ്ടു… മുടിയിഴകൾക്കിടയിലൂടെ ആ ചെറിയ ചുവന്ന പാട് അയാൾ കണ്ടു. ഒരു സർജന്റെ കണ്ണുകൾക്ക് അത് തിരിച്ചറിയാൻ പ്രയാസമില്ലായിരുന്നു. പക്ഷേ, അയാൾ ഒന്നും ചോദിച്ചില്ല. അയാളുടെ മനസ്സിൽ ഒരു വലിയ കുറ്റബോധം പുകയുന്നുണ്ടായിരുന്നു.
വർഷങ്ങളായി തങ്ങൾക്കിടയിൽ ഒരു ശാരീരിക ബന്ധമില്ലെന്ന് ഫിലിപ്പിന് നന്നായറിയാം. തനിക്ക് അതിന് കഴിയില്ലെന്ന സത്യം അയാൾ ഒരിക്കൽ പോലും സിനിയോട് തുറന്നു പറഞ്ഞിട്ടില്ല. അവൾ തന്നോട് അടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ ബിസിനസ്സ് തിരക്കുകൾ അഭിനയിച്ചു താൻ മാറി നിൽക്കുകയായിരുന്നു. ഇത്രയും കാലം സിനി ഒരു പരാതി പോലും പറഞ്ഞിട്ടില്ല. തന്റെ ആ ശൂന്യതയെ അവൾ എത്രമാത്രം ക്ഷമയോടെയാണ് സഹിച്ചതെന്ന് ഓർക്കുമ്പോൾ അയാൾക്ക് അവളോട് ഒരുതരം ആരാധനയായിരുന്നു. അതുകൊണ്ട് തന്നെ, അവളുടെ മുഖത്തെ ഈ പുതിയ പ്രകാശവും സന്തോഷവും കാണുമ്പോൾ അതിന് പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടെന്ന് ചിന്തിക്കാൻ പോലും അയാൾ ഭയന്നു. തന്റെ കുറവുകൾ നികത്താൻ അവൾ മറ്റൊരിടം കണ്ടെത്തിയോ എന്ന സംശയം അയാളുടെ ഉള്ളിൽ ഒരു കനലായി ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *