സ്വർണ്ണക്കൂട് 33അടിപൊളി 

KERALA…
തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വരാന്തയിലൂടെ നടക്കുമ്പോൾ സിനിക്ക് റൂബന്റെ വാക്കുകൾ ഓർമ്മ വന്നു…
“ എന്റെ സിനിയെ അവിടെ വെച്ചാണ് കണ്ടത്… ആദ്യമായി ഇഷ്ടപ്പെട്ടത്… “

ഫിയയുടെ അഡ്മിഷൻ നടപടികൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. ഫെലിക്സ് തന്റെ അനിയത്തിയുടെ സർട്ടിഫിക്കറ്റുകളും ഫയലുകളുമായി അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു.

ഫിലിപ്പ് തന്റെ ഫോണിൽ ഹോസ്പിറ്റലിലെ ഏതോ ഇൻവെസ്റ്റ്‌മെന്റ് കാര്യങ്ങളെക്കുറിച്ച് ഗൗരവത്തിൽ സംസാരിച്ചുകൊണ്ട് വരാന്തയിലൂടെ നടക്കുന്നു.

അഡ്മിഷൻ സെക്ഷനിലെ തിരക്കുകൾക്കിടയിൽ നിന്നാണ് സിനി പഴയ പസീനിയർ ഡോക്ടർ സമീറിനെ കണ്ടുമുട്ടിയത്. അദ്ദേഹം ഇപ്പോൾ റിട്ടയർമെന്റിനോട് അടുത്തിരിക്കുന്നു. സിനിയെയും ഫിലിപ്പിനെയും കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വന്നു…

” ആഹാ സിനി! ഫിലിപ്പ്! കുറെ കാലമായല്ലോ കണ്ടിട്ട്. ഫിയ മോളുടെ അഡ്മിഷൻ ആണെന്ന് അറിഞ്ഞു. സന്തോഷം..! ” അദ്ദേഹം അവരെ തന്റെ ചേംബറിലേക്ക് ക്ഷണിച്ചു…

കുശലാന്വേഷണങ്ങൾക്കിടയിൽ ഫിലിപ്പാണ് റൂബന്റെ കാര്യം പറഞ്ഞത്. ” സർ.., റൂബൻ ഐസക്… സാറിന്റെ പഴയ സ്റ്റുഡന്റ് ആണല്ലോ. അവൻ ഇപ്പോൾ ഞങ്ങളുടെ കൂടെ ദുബായിലുണ്ട്. നല്ല മിടുക്കനാണ്… “

സമീർ ഡോക്ടർ ചായക്കപ്പിലേക്ക് നോക്കി ഒരു നിമിഷം ആലോചിച്ചു. ” റൂബൻ… അവൻ ഒരു അത്ഭുതമായിരുന്നു ഇവിടെ. ഇവിടെ എല്ലാവർക്കും അറിയാം അവന്റെ ആ ഒരു സ്പാർക്ക്. പക്ഷേ അവൻ ഗൈനക്കോളജി തിരഞ്ഞെടുത്തത് ഞങ്ങളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു… ”

സിനിയുടെ ഹൃദയം ചെറുതായിടിച്ചു…
“എന്താ സർ അങ്ങനെ പറഞ്ഞത്?” ഫിലിപ്പ് ചോദിച്ചു.

” റൂബന് ഡിസിഷൻ മേക്കിംഗിലുള്ള ഒരു ‘അപ്പർ-ഹാൻഡ്’ അത് അപാരമാണ്. ആ ഒരു… ഏത് ക്രിട്ടിക്കൽ സിറ്റുവേഷനിലും അവൻ കാണിക്കുന്ന ഒരു ധൈര്യം, ഹിസ് സ്പോണ്ടേനിയസ് ആക്ഷൻ… അവൻ ശരിക്കും ഒരു സർജൻ മെറ്റീരിയൽ ആയിരുന്നു… അവൻ ഒരു കാർഡിയോ തൊറാസിക് സർജനോ അല്ലെങ്കിൽ ന്യൂറോ സർജനോ ആകുമെന്നാണ് ഞങ്ങൾ എല്ലാവരും കരുതിയത്… പക്ഷേ പി.ജി അവൻ ഗൈനക്കോളജി എടുത്തപ്പോൾ ഞങ്ങൾളൊക്കെ ചോദിച്ചു. അവന് പക്ഷേ കൃത്യമായ ഒരു പ്ലാൻ ഉണ്ടായിരുന്നു ഗൈനക് തന്നെ മതിയൊന്ന്… എന്തോ ഒരു ലക്ഷ്യം അവനെ ഗൈനക്കോളജിയിലേക്ക് നയിച്ചതുപോലെ തോന്നി… “
ഡോക്ടർ സമീർ ഒന്ന് ചിരിച്ചു. ” നല്ല ടാലന്റഡ് പയ്യനാണ്. ദുബായിൽ അവന്റെ ആ ഒരു കഴിവ് നിങ്ങൾ വേണ്ട രീതിയിൽ ഉപയോഗിക്കണം ഫിലിപ്പ്. കാരണം അവനെപ്പോലെയുള്ളവർ വെറുതെ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് വരുന്നത് വെറുമൊരു ശമ്പളത്തിന് മാത്രം വേണ്ടിയാവരുത്… ”

സിനി തലയാട്ടി. ” അതെ, അത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. ഹി ഈസ് അസ്സിസ്റ്റിംഗ് മീ നൗ… ”

ഫിലിപ്പ് അത് കേട്ട് ഒന്ന് ചിരിച്ചു. ” അതൊക്കെ ഓരോരുത്തരുടെ പേഴ്സണൽ താല്പര്യമല്ലേ ഡോക്ടർ… “

തൊട്ടടുത്തിരുന്ന സിനിയുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടിയതുപോലെ തോന്നിയെങ്കിലും അവൾ ഒന്നും മിണ്ടിയില്ല… അവളുടെ മനസ്സ് പിന്നിലേക്ക് പാഞ്ഞു. റൂബൻ പറഞ്ഞിരുന്ന ആ ‘നാല് വർഷങ്ങൾ’… തന്നെ ആദ്യമായി കണ്ട ആ നിമിഷം…
‘അവൻ എനിക്ക് വേണ്ടി മാത്രമാണോ ഈ പ്രൊഫഷൻ തിരഞ്ഞെടുത്തത്? എന്റടുത്ത് എത്താൻ വേണ്ടി അവൻ അവന്റെ താല്പര്യങ്ങൾ വരെ മാറ്റിവെച്ചോ?’ ഈ ചിന്ത സിനിയുടെ ഹൃദയമിടിപ്പ് കൂട്ടി. അവളോടുള്ള റൂബന്റെ പ്രണയം വെറുമൊരു ശാരീരിക ആകർഷണമല്ല, മറിച്ച് വർഷങ്ങളായി അവൻ പ്ലാൻ ചെയ്ത് നേടിയെടുത്ത ഒന്നാണെന്ന് അവൾക്ക് തോന്നി. ആ തിരിച്ചറിവിൽ റൂബനോടുള്ള അവളുടെ ബഹുമാനവും ഇഷ്ടവും ഒരേ സമയം വർദ്ധിച്ചു….

വൈകുന്നേരം അവർ ഫെലിക്സിന്റെയും ഫിയയുടെയും കൂടെ കോളേജ് കഫറ്റീരിയയ്ക്ക് മുന്നിലൂടെ നടക്കുകയായിരുന്നു.
” മമ്മി… എന്താ ആലോചിക്കുന്നത്…? ” ഫെലിക്സ് സിനിയുടെ തോളിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു.

” ഒന്നുമില്ലടാ… റൂബനെക്കുറിച്ച് പ്രൊഫസർ പറഞ്ഞ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു… ” സിനി പതുക്കെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *