സ്വർണ്ണക്കൂട് 33അടിപൊളി 

” നീ എങ്ങനെ അറിഞ്ഞു? ഞാൻ ശരിക്കും അവിടെ നിൽക്കുകയായിരുന്നു. റൂബൻ…? ”

” സിനീ… ഇവിടെ നിങ്ങളുടെ ആ ക്യാബിൻ ഒഴിഞ്ഞു കിടക്കുന്നത് കാണുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നത് പോലെയാണ്. നിങ്ങളുടെ ആ പെർഫ്യൂമിന്റെ ഗന്ധം ഇല്ലാത്ത ലേബർ വാർഡ് എനിക്ക് വല്ലാത്തൊരു മടുപ്പാണ് നൽകുന്നത്… “

സിനി ഒന്ന് നിശ്വസിച്ചു. ” റൂബൻ… നീ എന്നെ വല്ലാതെ സ്ട്രെസ് ചെയ്യിക്കാതെ. ഇവിടെ എല്ലാവരും ഉണ്ട്, നീ ഇങ്ങനെ വിളിച്ചാൽ അവരു വെറുതേ ഡൗട്ടടിക്കും… ”

” ഏയ് സിനീ. ആ ബാത്ത്റൂമിലെ ഷവറിന്റെ ശബ്ദം എനിക്ക് കേൾക്കാം. നിങ്ങൾ പേടിക്കുമ്പോൾ ശ്വാസം വിടുന്ന ആ രീതി… അതൊക്കെ എനിക്ക് മനഃപാഠമാണ് മൈ ഡിയർ സിനീക്കുട്ടാ… “

“ നാട്ടിൽ നിന്ന് വരുമ്പോൾ നിനക്ക് എന്താ കൊണ്ടു വരണ്ടത്…? ”

” എനിക്ക് കോട്ടയത്തെ ഈ നെയ്യലുവ മാത്രം മതീ… എനിക്ക് നിങ്ങളെയാണ് വേണ്ടതെന്റെ സിനിക്കുട്ടാ… നിങ്ങളെ മാത്രം ” അവന്റെ ശബ്ദം വല്ലാതെ താഴ്ന്നു.

സിനിയുടെ ഉള്ളിൽ ഒരു തിരയിളക്കം ഉണ്ടായി. ” റൂബൻ… മതി. ഞാൻ നാളെ വിളിക്കാം… ”
” ശരി സിനീ… എനിക്ക് ഒരു ഉമ്മ തന്നിട്ടു വച്ചോ… ”
സിനി കാൾ കട്ട് ചെയ്തു. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവൾ കണ്ണാടിയിൽ തന്റെ മുഖത്തേക്ക് നോക്കി. കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം. റൂബൻ ഒരു സ്ലോ പോയിസൺ പോലെ അവളുടെ സിരകളിൽ പടർന്നു കഴിഞ്ഞിരിക്കുന്നു…

അടുത്ത ദിവസം സിനി ഫെലിക്സിനെയും ഫിയയെയും ഹോസ്റ്റലിൽ കൊണ്ടുപോയി ആക്കി…

സിനി തിരികെ വീട്ടിലെത്തി തന്റെ ബാഗ് പാക്ക് ചെയ്യാനെടുത്തപ്പോളേക്കും സിബി അരികിൽ വന്നു. ” സിനി, നീ എന്നാ ഇത്ര തിരക്കിട്ട് പോകുന്നേ…? ഫിലിപ്പ് വിളിച്ചോ…? ”

” ഇല്ല സിബിച്ചാ… ഹോസ്പിറ്റലിൽ കുറച്ച് കേസുകൾ ഉണ്ട്. അവിടെ എല്ലാം മാനേജ് ചെയ്യുന്നത് ഒരു ജൂനിയർ ഒറ്റയ്ക്കാ… അത് ശരിയാവില്ല… ”

സിബി ഒന്ന് ചിരിച്ചു. ” നല്ലതാ… നിന്നെപ്പോലെ വർക്ക് ഹോളിക്കായ ഒരു ഡോക്ടറെ ആ ജൂനിയറിന് കിട്ടിയത് തന്നെ അവന്റെ ഭാഗ്യം… “

ഭാഗ്യമോ അതോ തന്റെ പതനമോ എന്ന് സിനിക്ക് ആ നിമിഷം തോന്നി. പക്ഷേ ദുബായിലേക്ക് തിരികെ പോകാൻ അവൾക്ക് വല്ലാത്തൊരു തിടുക്കമായിരുന്നു. എയർപോർട്ടിലേക്ക് പോകാൻ ടാക്സി വന്നപ്പോൾ അവൾ റൂബന് ഒരു മെസ്സേജ് അയച്ചു…

” ഞാൻ ഇറങ്ങി. നാളെ രാവിലെ ദുബായിൽ എത്തും. ഫിലിപ്പ് വരാൻ സാധ്യതയില്ല, നീ എയർപോർട്ടിൽ വരുമോ…? ”
മറുപടി ഉടനെ വന്നു. ” ഞാൻ അവിടെ ഉണ്ടാകും സിനീക്കുട്ടാ. എന്റെ കണ്ണും മെയ്യും ആ അറൈവൽ ഗേറ്റിൽ ആയിരിക്കും. വെയിറ്റിംഗ് ഫോർ മൈ വൈറ്റ് റോസ്… ”

BACK TO DUBAI…
സിനി വിമാനത്തിൽ ഇരിക്കുമ്പോൾ അവളുടെ മനസ്സ് അങ്ങകലെ ദുബായ് എയർപോർട്ടിലായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അപകടത്തിലേക്കാണ് താൻ നടന്നു കയറുന്നത് എന്ന് അവൾക്ക് അറിയാമായിരുന്നു, എങ്കിലും അവൾക്ക് ആ യാത്ര മാറ്റിവെക്കാൻ കഴിയില്ലായിരുന്നു.

ദുബായ് എയർപോർട്ടിലെ ആ തിരക്കിനിടയിലും സിനിയുടെ ഉള്ളിൽ ഒരു കൊച്ചു കുട്ടിയുടെ പരിഭ്രമമായിരുന്നു. എമിഗ്രേഷൻ കഴിഞ്ഞ് ബാഗേജും എടുത്ത് പുറത്തേക്ക് നടക്കുമ്പോൾ അവൾ തന്റെ മുടി ഒന്നുകൂടി ഒതുക്കി. കണ്ണാടിയിൽ നോക്കാതെ തന്നെ അവൾക്കറിയാമായിരുന്നു തന്റെ മുഖത്ത് ഒരു പ്രത്യേക ആകാംക്ഷയുണ്ടെന്ന്.
അറൈവൽ ഗേറ്റിന്റെ ഓട്ടോമാറ്റിക് വാതിലുകൾ തുറന്നപ്പോൾ, ആൾക്കൂട്ടത്തിന് നടുവിൽ റൂബനെ കണ്ടു. ഒരു വെള്ള ലിനൻ ഷർട്ടും നേവി ബ്ലൂ പാന്റും ധരിച്ച്, കയ്യിൽ കാർ കീയും കറക്കി അവൻ നിൽക്കുന്നു. അവനെ കണ്ടതും സിനിയുടെ ഹൃദയമിടിപ്പ് ഒന്ന് കൂടി.
റൂബൻ അവളെ കണ്ടതും ആ വശ്യമായ പുഞ്ചിരി നൽകി അടുത്തേക്ക് വന്നു.

” വെൽക്കം ബാക്ക് മൈ ഡിയർ…! നമ്മുടെ സ്വന്തം കോട്ടയം കാറ്റും വെള്ളവും ഒക്കെ കുടിച്ച് ആകെ ഒരു ഫ്രഷ്നസ് ഉണ്ടല്ലോ… ” റൂബൻ അവളുടെ ബാഗ് വാങ്ങിക്കൊണ്ട് വളരെ സ്വാഭാവികമായി പറഞ്ഞു. ചുറ്റുമുള്ളവർക്ക് അവർ ഒരു മാന്യനായ കപ്പിൾസ് മാത്രം…

Leave a Reply

Your email address will not be published. Required fields are marked *