സ്വർണ്ണക്കൂട് 33അടിപൊളി 

” ഓർമ്മയുണ്ട് ഫിലിപ്പ്… എന്റെ പത്തു മണിയുടെ സർജറി കഴിഞ്ഞാലുടൻ ഞാൻ അങ്ങോട്ട് ഇറങ്ങും… ഫിലിപ്പ് വരുന്നുണ്ടോ…? ” സിനി തന്റെ മുടി ഒതുക്കിക്കൊണ്ട് ചോദിച്ചു…

” എനിക്ക് ഇന്ന് മെഡിക്കൽ ബോർഡ് മീറ്റിംഗ് ഉണ്ട്… നീ പോയാൽ മതിയല്ലോ, അല്ലേ…? ” ഫിലിപ്പ് തലയുയർത്താതെ മറുപടി നൽകി.

ഇതായിരുന്നു അവരുടെ രീതി… ഉത്തരവാദിത്തങ്ങൾ ഒരു എക്സൽ ഷീറ്റിലെ എന്നപോലെ അവർ വീതം വെച്ചിരുന്നു. അതിൽ തർക്കങ്ങളില്ല, പരിഭവങ്ങളില്ല. എല്ലാം ഒരു സിസ്റ്റം പോലെ പ്രവർത്തിച്ചു പോന്നു…

സിനി തന്റെ ഹോസ്പിറ്റലിലെ ക്യാബിനിൽ ഇരിക്കുകയായിരുന്നു. മുന്നിൽ ഒരുപിടി ഫയലുകൾ. ഇന്ന് മൂന്ന് പ്രധാന സിസേറിയൻ കേസുകളുണ്ട്…

ഇതിനിടയിൽ മകൻ ഫെലിക്സിന്റെ കോൾ വന്നു…
” മമ്മി… തിരക്കിലാണോ…? ”

” അല്ല മോനൂ… പറ… എന്നാ ഉണ്ട് വിശേഷം…?
പഠിത്തമൊക്കെ എങ്ങനെ പോകുന്നു…? ” സിനിയുടെ ശബ്ദത്തിൽ ഒരു പ്രത്യേക അലിഞ്ഞുചേരൽ ഉണ്ടായി…

” നന്നായി പോകുന്നു മമ്മി… എനിക്ക് അടുത്ത മാസം ഒരു ചെറിയ ബ്രേക്ക് കിട്ടും, അപ്പോൾ ഞാൻ ദുബായിലേക്ക് വരാന്നു പ്ലാൻ ചെയ്യുന്നു… പിന്നെ മമ്മി… എന്റെ കുറച്ച് സീനിയേഴ്സ് ഹൗസ് സർജൻസി കഴിഞ്ഞവരുടെ ‘സീ.വി (CV)’ ഞാൻ പപ്പയ്ക്കു ഫോർവേഡ് ചെയ്തിട്ടിണ്ട്… പപ്പ നോക്കീട്ട് പറയുമാരിക്കും… മമ്മീം കൂടെ നോക്കണേ… “

സിനി ഒന്ന് പുഞ്ചിരിച്ചു… “അതൊക്കെ നോക്കാമെടാ. നല്ല മിടുക്കരായ കുട്ടികൾ വരുന്നത് നമുക്കും ഗുണമാണ്… നിന്റെ പഠിത്തം ശ്രദ്ധിക്കണേ… ”

“ നോ വറീസ് മൈ ഡിയർ മോമ്… ഐ വിൽ സ്റ്റഡി വെൽ… “ അവൻ ചിരിയോടെ പറഞ്ഞു…

“ മ്മ്മ്മ് ശരി… “
അവൾ ഫോൺ വെച്ചു.

ഫെലിക്സ് അവൾക്ക് വെറുമൊരു മകൻ മാത്രമല്ല, അവളുടെ സ്വപ്നങ്ങളുടെ തുടർച്ച കൂടിയാണ്. താൻ കെട്ടിപ്പടുത്ത ഈ സാമ്രാജ്യം നാളെ അവൻ നയിക്കണം എന്നതായിരുന്നു അവളുടെ ഏക മോഹം…

അന്ന് രാത്രി വില്ലയിലെത്തിയപ്പോൾ ഫിലിപ്പ് വായനമുറിയിൽ തന്റെ ലാപ്ടോപ്പിൽ മുഴുകിയിരുന്നു…

സിനി കുളി കഴിഞ്ഞ് വന്ന് അടുക്കളയിൽ എന്തോ തയ്യാറാക്കി. അവരുടെ ഇടയിൽ സംസാരങ്ങൾ വളരെ കുറവായിരുന്നു. ഉള്ള സംസാരമാകട്ടെ ഹോസ്പിറ്റലിലെ കേസുകളെക്കുറിച്ചോ, ഫിനാൻഷ്യൽ ഇൻവെസ്റ്റ്‌മെന്റുകളെക്കുറിച്ചോ മാത്രമാണ് കൂടുതലും…

” സിനി, അടുത്ത മാസം ലണ്ടനിൽ ഒരു കോൺഫറൻസ് ഉണ്ട്… നമുക്ക് രണ്ടുപേർക്കും പോകാം… കുട്ടികളെയും കൂടെക്കൂട്ടാം. ഒരു ബ്രേക്ക് ആവുമല്ലോ..! ” ഫിലിപ്പ് ബെഡ്റൂമിലേക്ക് വന്നു പറഞ്ഞു.

” നല്ല കാര്യമാണ് ഫിലിപ്പ്… എനിക്കും കുറച്ചു ദിവസത്തെ ഒരു മാറ്റം വേണമെന്ന് തോന്നിയിരുന്നു… ”

സിനി തന്റെ മുഖത്ത് നൈറ്റ് ക്രീം പുരട്ടിക്കൊണ്ട് കണ്ണാടിയിലൂടെ അവനെ നോക്കി.

ഫിലിപ്പ് അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് ബെഡിലേക്ക് കിടന്നു… സെക്കന്റുകൾക്കുള്ളിൽ അയാൾ ഉറക്കത്തിലേക്ക് വീണു…

സിനി കണ്ണാടിയിൽ തന്റെ മുഖത്തേക്ക് നോക്കി… പെർഫെക്റ്റ് സ്കിൻ, പെർഫെക്റ്റ് ലൈഫ്… എങ്കിലും, ആ കണ്ണാടിയിൽ കാണുന്ന പ്രതിരൂപത്തിൽ എവിടെയോ ഒരു നിസ്സംഗത അവൾക്ക് തോന്നി… എന്തിനു വേണ്ടിയാണ് താൻ ഇത്രയധികം അധ്വാനിക്കുന്നത്…? എല്ലാം ഉണ്ട്, പക്ഷേ എവിടെയോ എന്തോ ഒന്ന് മിസ്സ് ചെയ്യുന്നുണ്ടോ…?
അവൾ ആ ചിന്തയെ വേഗം മാറ്റിക്കളഞ്ഞു. താൻ ഒരു ഡോക്ടറാണ്, ഭാര്യയാണ്, അമ്മയാണ്, പരാജയങ്ങൾക്കും ശൂന്യതകൾക്കും തന്റെ ജീവിതത്തിൽ സ്ഥാനമില്ല. അവൾ ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് ഫിലിപ്പിന് അരികിൽ കിടന്നു. നാളെയും ഇതേപോലെ തിരക്കുള്ള, കൃത്യതയുള്ള മറ്റൊരു ദിവസം അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു….

അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ സിനി ഫിയയുടെ സ്കൂളിലെത്തി. ദുബായിലെ ഏറ്റവും ചെലവേറിയ ഇന്റർനാഷണൽ സ്കൂളുകളിൽ ഒന്നാണത്. പാർക്കിംഗ് ഏരിയയിൽ വിലകൂടിയ കാറുകൾക്കിടയിൽ തന്റെ ക്യൂ ഫൈവ് ഒതുക്കി നിർത്തുമ്പോൾ സിനി വാച്ചിലേക്ക് നോക്കി. കൃത്യം പത്തു മിനിറ്റ്. അടുത്ത സർജറിക്ക് മുൻപ് അവൾക്ക് തിരികെ എത്തണം.

Leave a Reply

Your email address will not be published. Required fields are marked *