” എന്താ സിനി… നീ ഒന്നും കഴിക്കുന്നില്ലല്ലോ…? നിനക്ക് വല്ല സുഖമില്ലായ്മയും ഉണ്ടോ…? ” ഫിലിപ്പ് പെട്ടെന്ന് ചോദിച്ചു…
സിനി ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി… “ഏയ്… ഒന്നുമില്ല ഫിലിപ്പ്. ചെറിയൊരു തലവേദന. അത്രയേയുള്ളൂ… ”
” സാരമില്ല മാം… ഈ തിരക്കുകൾക്കിടയിൽ റെസ്റ്റ് എടുക്കാത്തത് കൊണ്ടാണ്. നമുക്ക് വേഗം ഡിന്നർ കഴിഞ്ഞ് ഇറങ്ങാം… ” റൂബൻ വളരെ നോർമൽ ആയി പറഞ്ഞു.
തിരികെ വില്ലയിലേക്ക് പോകുമ്പോൾ സിനിയുടെ മനസ്സിൽ ആ ഒരു സ്പർശനം മാത്രമായിരുന്നു. റൂബൻ അവളെ ഒരു ഭ്രാന്തിയാക്കി മാറ്റുകയാണ്…
തന്റെ ജീവിതം ഇപ്പോൾ ഒരു വലിയ ചതുപ്പുനിലമാണെന്ന് അവൾക്കറിയാം. ഓരോ ചുവട് വെക്കുമ്പോഴും അവൾ താഴ്ന്നു പോവുകയാണ്. പക്ഷേ ആ താഴ്ചയിൽ അവൾ ഒരു പ്രത്യേക സുഖം കണ്ടെത്തുന്നുണ്ടായിരുന്നു…
അവൾ പതുക്കെ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് പോയി. കണ്ണാടിയിൽ തന്റെ രൂപം നോക്കി അവൾ സ്വയം മന്ത്രിച്ചു. ” നീ എങ്ങോട്ടാണ് പോകുന്നത് സിനി… ? ”
പക്ഷേ മറുപടി നൽകാൻ അവൾക്കോ അവളുടെ മനസാക്ഷിക്കോ കഴിഞ്ഞില്ല…
ഹോസ്പിറ്റലിലെ ആ തിരക്കേറിയ ദിവസത്തിന് ശേഷം സിനി തന്റെ ക്യാബിനിൽ ഇരിക്കുകയായിരുന്നു. പുറത്ത് സന്ധ്യ മയങ്ങിത്തുടങ്ങിയിരിക്കുന്നു.
റൂബൻ പതുക്കെ വാതിൽ തുറന്ന് അകത്തേക്ക് വന്നു. അവന്റെ കയ്യിൽ ചെറിയൊരു സമ്മാനപ്പൊതി ഉണ്ടായിരുന്നു.
” ഇതെന്താ റൂബൻ…? ” സിനി കൗതുകത്തോടെ ചോദിച്ചു.
” ഇത് നാല് വർഷം മുൻപ് ഞാൻ കണ്ട ആ പഴയ സിനിക്ക് വേണ്ടിയുള്ളതാണ്… ” അവൻ ആ പൊതി അവൾക്ക് നേരെ നീട്ടി…
സിനി അത് തുറന്നു. മനോഹരമായ ഒരു വെൽവെറ്റ് ബോക്സിനുള്ളിൽ തിളങ്ങുന്ന ഒരു കുഞ്ഞു ഡയമണ്ട് മൂക്കുത്തി. ആ വെളിച്ചത്തിൽ അത് നക്ഷത്രം പോലെ മിന്നി…
” റൂബൻ… ഇത്… ഇതെന്തിനാ…? എനിക്കിപ്പോൾ ഇതിന്റെ ആവശ്യമൊന്നുമില്ലല്ലോ… അതും ഈ പ്രായത്തിൽ… ” സിനി പതുക്കെ പറഞ്ഞു. എങ്കിലും അവളുടെ വിരലുകൾ ആ മൂക്കുത്തിയിൽ ഒന്ന് തൊട്ടു…
” ആവശ്യമുണ്ട് മൈ ഡിയർ… ഈ മൂക്കുത്തി ഇടുമ്പോൾ മുഖത്ത് വരുന്ന ആ ഒരു പ്രകാശം എനിക്ക് കാണണം. ഇത് സിനിക്ക് ഒരുപാട് ചേരും… ” റൂബൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പതുക്കെ പറഞ്ഞു…
സിനി കുറച്ചു നേരം ആ സമ്മാനത്തിലേക്ക് തന്നെ നോക്കിയിരുന്നു. അവൾക്കറിയാമായിരുന്നു, ഇതൊരു വെറും ഒരു ആഭരണമല്ല, അവളുടെ ഉള്ളിലെ പഴയ പെണ്ണിനെ പുറത്തെടുക്കാനുള്ള റൂബന്റെ വഴിയാണെന്ന്…
അന്ന് രാത്രി വില്ലയിലെ ഡൈനിംഗ് ടേബിളിൽ വെച്ച് സിനി വളരെ കാഷ്വൽ ആയി ആ വിഷയം അവതരിപ്പിച്ചു…
” ഫിലിപ്പ്… എനിക്ക് ഒരു മൂക്കുത്തി ഇട്ടാൽ കൊള്ളാമെന്നുണ്ടായിരുന്നു. ഇന്ന് ഹോസ്പിറ്റലിൽ ഒരു പേഷ്യന്റിനെ കണ്ടപ്പോൾ അതും വീണ്ടും തോന്നി… ഞാനൊരു ഡയമണ്ട് സ്റ്റഡ് വാങ്ങി… ”
ഫിലിപ്പ് പാത്രത്തിൽ നിന്ന് തലയുയർത്തി അവളെ നോക്കി. ” മൂക്കുത്തിയോ…? പെട്ടെന്ന് എന്താ ഇങ്ങനെയൊരു തോന്നൽ…? ”
“അറിയില്ല… ചുമ്മാ ഒരു ചേഞ്ച് വേണമെന്ന് തോന്നി. നിങ്ങൾക്ക് ഓക്കെ അല്ലേൽ വേണ്ട… സിനി ഒരു കണ്ണാലെ മകനെയും നോക്കി…
” സൂപ്പർബ് മമ്മി…! ഇതൊക്കെ ഇപ്പൊ ചെയ്തില്ലേൽ പിന്നെ എപ്പോളാ… ” ഫെലിക്സ് ചിരിച്ചുകൊണ്ട് പറഞ്ഞു.
ഫിലിപ്പ് ഒന്ന് ചിരിച്ചു. ” നിനക്ക് വേണമെന്ന് തോന്നുന്നുണ്ടെങ്കിൽ കുത്തിക്കോ സിനി… ഐ ഡോണ്ട് ഹാവ് എനി ഇഷ്യൂ…! ”
“ താങ്ക്യൂ ഫിലിപ്പ്… ഹോസ്പിറ്റലിൽ വെച്ച് നാളെത്തന്നെ ചെയ്യാം… ” സിനി ഒരു ആശ്വാസത്തോടെ പറഞ്ഞു. തന്റെ കള്ളം വളരെ സ്വാഭാവികമായി എല്ലാവരും വിശ്വസിച്ചതിൽ അവൾക്ക് ഒരു ചെറിയ സന്തോഷവും അതേ സമയം ഒരു കുറ്റബോധവും തോന്നി…
അടുത്ത ദിവസം ഉച്ചയ്ക്ക് ഹോസ്പിറ്റലിലെ മൈനർ ഒടിയിൽ സിനി ഇരിക്കുകയായിരുന്നു. റൂബൻ തന്നെയായിരുന്നു അത് ചെയ്യാൻ മുന്നിൽ നിന്നത്.
” വേണോ റൂബൻ..? ” സിനി അല്പം പരിഭ്രമത്തോടെ ചോദിച്ചു.
” ഡെഫനിറ്റിലി ഡീയർ… ” റൂബൻ പതുക്കെ അവളുടെ കാതിൽ മന്ത്രിച്ചു. അവൻ വളരെ ശ്രദ്ധയോടെ ആ ചെറിയ ദ്വാരമുണ്ടാക്കി ഡയമണ്ട് മൂക്കുത്തി അണിയിച്ചു…
