സ്വർണ്ണക്കൂട് 33അടിപൊളി 

” സിനീ… നിന്റെ ഈ മണം… ഇത് എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു… ” റൂബൻ അവളുടെ കാതിൽ മന്ത്രിച്ചു.

പെട്ടെന്ന് മുകളിൽ നിന്ന് ഫെലിക്സിന്റെ ശബ്ദം കേട്ടു. ” റൂബൻ ചേട്ടാ… എവിടെ പോയി നിങ്ങൾ…? ”
സിനി പെട്ടെന്ന് അവനെ തള്ളി മാറ്റി. അവളുടെ മുഖം ആകെ വിയർത്തിരുന്നു. അവൾ വേഗം വെള്ളം എടുത്തു കുടിച്ചു. റൂബൻ വളരെ കൂളായി മുകളിലേക്ക് നടന്നു…

” ദാ വരുന്നു ഫെലിക്സ്… ഞാൻ ഒന്ന് വെള്ളം കുടിക്കാൻ വന്നതാണ്… ” അവൻ വിളിച്ചു പറഞ്ഞു.
സിനി അടുക്കളയിലെ കൗണ്ടറിൽ ചാരി നിന്നു കൊണ്ട് കിതച്ചു… അവളുടെ ഹൃദയമിടിപ്പ് അവളുടെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. തന്റെ വസ്ത്രങ്ങൾ ആകെ അലങ്കോലപ്പെട്ടിരിക്കുന്നു. അവൾ വേഗം അത് ശരിയാക്കി…

താൻ ഒരു വലിയ അഗാധത്തിലേക്ക് വീഴുകയാണെന്ന് അവൾക്ക് മനസ്സിലായി. പക്ഷേ ആ വീഴ്ചയിൽ അവൾ ഒരു പുതിയ ജീവൻ കണ്ടെത്തുകയായിരുന്നു. സ്വർണ്ണക്കൂടിന്റെ ഓരോ കമ്പിയും ഇപ്പോൾ ഉരുകിത്തീർന്നിരിക്കുന്നു…
…………………………………………………………………………

ദുബായ് മറീനയിലെ ഒരു ആഡംബര ഹോട്ടലിന്റെ റൂഫ് ടോപ്പിലായിരുന്നു ‘ XYZ മെഡിക്കൽ ഗ്രൂപ്പിന്റെ’ വാർഷിക ഇൻവെസ്റ്റേഴ്സ് പാർട്ടി. നഗരത്തിലെ പ്രമുഖ വ്യവസായികളും ഡോക്ടർമാരും ഒത്തുകൂടുന്ന രാത്രി…

വില്ലയിലെ തന്റെ വലിയ ഡ്രസ്സിംഗ് റൂമിൽ സിനി കണ്ണാടിക്ക് മുന്നിലായിരുന്നു. ഒരു ബ്ലാക്ക് ഷീർ സാരീ ആയിരുന്നു അവളുടെ വേഷം. കറുത്ത മുത്തുകൾ തുന്നിപ്പിടിപ്പിച്ച ആ സാരി അവളുടെ വെളുത്ത നിറത്തിന് ഒരു വല്ലാത്ത ഗാംഭീര്യവും സെക്സി ലുക്കും നൽകിയിരുന്നു. സ്ലീവ്‌ലെസ്സ് ആയ ബ്ലാക്ക് ബ്ലൗസ് അവളുടെ വിരിഞ്ഞ തോളുകളെയും മിനുസമുള്ള കൈകളെയും പൂർണ്ണമായും തുറന്നു കാട്ടി…

കണ്ണാടിയിൽ നോക്കുമ്പോൾ അവൾ സ്വന്തം മുഖത്തെ ആ തിളക്കം ശ്രദ്ധിച്ചു. അത് വെറുമൊരു മേക്കപ്പിന്റെ ഫലമല്ലെന്ന് അവൾക്കറിയാം. റൂബൻ തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം തന്റെ കണ്ണുകളിൽ ഒരു പുതിയ പ്രകാശം വന്നിരിക്കുന്നു…

” മമ്മി… ആർ യൂ റെഡി…? പപ്പ കാറിൽ വെയിറ്റ് ചെയ്യുന്നു… ” ഫെലിക്സ് വാതിക്കൽ വന്നു വിളിച്ചു.
സിനി തന്റെ കാതുകളിൽ ഒരു ചെറിയ ഡയമണ്ട് കമ്മൽ കൂടി ഇട്ടു കൊണ്ട് തിരിഞ്ഞു നോക്കി…

” വരുന്നു മോനേ… ഫിയ എവിടെ…? ”

” അവൾക്ക് നാളെ മോക്ക് ടെസ്റ്റ് ഉള്ളതുകൊണ്ട് വരുന്നില്ലെന്ന് പറഞ്ഞു. പപ്പയ്ക്ക് ദേഷ്യം വരുന്നുണ്ട്, വേഗം വരാൻ പറഞ്ഞു… ”
ഫെലിക്സ് ചിരിച്ചു കൊണ്ട് താഴേക്ക് പോയി…

സിനി തന്റെ ബാഗും എടുത്ത് താഴേക്ക് നടന്നു. സ്റ്റെപ്പിറങ്ങി വരുമ്പോൾ ലിവിംഗ് റൂമിൽ വെച്ച് ഫിലിപ്പ് അവളെ നോക്കി. ഒരു നിമിഷം അയാളുടെ നോട്ടം അവളുടെ അരക്കെട്ടിലെ ആ കറുത്ത സാരിയുടെ മടക്കുകളിൽ തങ്ങിനിന്നു…

” സിനി, നീ ഇന്ന് വല്ലാതെ സുന്ദരിയായിട്ടുണ്ട്… ” ഫിലിപ്പ് പതുക്കെ പറഞ്ഞു.

സിനി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. പണ്ട് ഇത്തരം അഭിനന്ദനങ്ങൾ കേൾക്കുമ്പോൾ തോന്നാറുള്ള ആ ആവേശം ഇപ്പോൾ അവൾക്ക് തോന്നുന്നില്ല. ഫിലിപ്പിന്റെ വാക്കുകൾക്ക് ഒരുതരം യാന്ത്രികതയുള്ളതുപോലെ അവൾക്ക് അനുഭവപ്പെട്ടു…

ഹോട്ടലിലെ ആഡംബര ഹാൾ വെളിച്ചത്താൽ കുളിച്ചു നിൽക്കുകയായിരുന്നു. സിനിയും ഫിലിപ്പും ഫെലിക്സും അകത്തേക്ക് കയറുമ്പോൾ എല്ലാവരുടെയും കണ്ണുകൾ ആ ‘പവർ കപ്പിളി’ലേക്ക് നീണ്ടു. ഹോസ്പിറ്റൽ ചെയർമാൻ മിസ്റ്റർ അൽ മക്തൂം അവരെ ചിരിയോടെ സ്വീകരിച്ചു…

” ഡോക്ടർ ഫിലിപ്പ്, ഡോക്ടർ സിനി… വെൽക്കം…! നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണുന്നത് തന്നെ ഒരു സന്തോഷമാണ്… ”

സംഭാഷണങ്ങൾക്കിടയിലും സിനിയുടെ കണ്ണുകൾ ആ ഹാളിലെ ആൾക്കൂട്ടത്തിനിടയിൽ ആരെയോ തിരയുന്നുണ്ടായിരുന്നു. അവൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല. റൂബൻ വന്നിട്ടുണ്ടാകുമോ? അവൻ വരുമെന്ന് പറഞ്ഞിരുന്നു…

പെട്ടെന്ന്, ഹാളിലെ മ്യൂസിക്കിന് ഇടയിലൂടെ അവൾ ആ ശബ്ദം കേട്ടു.

” ഗുഡ് ഈവനിംഗ് സർ… ഗുഡ് ഈവനിംഗ് മാം… ”
സിനി തിരിഞ്ഞു നോക്കി. ഹൃദയം ഒരു നിമിഷം നിലച്ചു പോയതുപോലെ. റൂബൻ…! ഒരു ബ്ലാക്ക് ടക്സീഡോയിൽ അവൻ ഒരു ഹോളിവുഡ് നടനെപ്പോലെയുണ്ട്. ട്രിമ് ചെയ്ത മീശയും താടിയും മുഖത്ത് ആ വശ്യമായ പുഞ്ചിരി…

Leave a Reply

Your email address will not be published. Required fields are marked *