സ്വർണ്ണക്കൂട് 33അടിപൊളി 

” ഹാവ് എ സേഫ് ജേർണി മൈ ഡിയേർസ്… റൂബൻ, നീ കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം… സിനി, അവിടെ ലാൻഡിംഗ് കഴിഞ്ഞ് മെസ്സേജ് ഇട്ടേക്ക് കേട്ടോ… “

സിനി ഒന്ന് പതറി. ” മ്മ്… വിളിക്കാം… ” അവൾ പതുക്കെ പറഞ്ഞു…

ഫിലിപ്പ് പോയിക്കഴിഞ്ഞ് സെക്യൂരിറ്റി ചെക്കിംഗിനായി നടക്കുമ്പോൾ റൂബൻ അവളുടെ കൈയ്യിൽ ഒന്ന് നുള്ളി. ” ഹേയ്… വല്ലാതെ ടെൻഷൻ അടിക്കല്ലേ. ആ മുഖത്തെ പേടി ഒന്ന് മാറ്റിക്കേ. വി ആർ ഗോയിങ് ടു ലണ്ടൻ ബേബി…! ”

എമിറേറ്റ്സിന്റെ എയർബസ് A380-യുടെ ബിസിനസ്സ് ക്ലാസ് സീറ്റുകളിൽ ഇരിക്കുമ്പോൾ സിനി ജനലിലൂടെ പുറത്തെ റൺവേയിലേക്ക് നോക്കി. വിമാനം ടേക്ക് ഓഫ് ചെയ്ത് മേഘങ്ങൾക്കിടയിലേക്ക് ഉയർന്നപ്പോൾ റൂബൻ അവളുടെ സീറ്റിന്റെ അടുത്തേക്ക് ആഞ്ഞു.

” സിനി… ഫൈനലി…! നോക്ക്, ആകാശത്തിന് മുകളിലൂടെ നമ്മൾ രണ്ടുപേർ മാത്രം. അടുത്ത മൂന്നാഴ്ച നീ എന്റെ മാത്രമാണ്… ”

സിനി ഒന്ന് പുഞ്ചിരിച്ചു. ” റൂബൻ… ഫിലിപ്പ് നമ്മളെ അത്രയ്ക്ക് വിശ്വസിച്ചാണ് അയച്ചിരിക്കുന്നത്. എനിക്ക് ഇടയ്ക്ക് ഒരു വല്ലാത്ത ഗിൽറ്റ് ഫീലിംഗ് വരുന്നുണ്ട്… ”

റൂബൻ അവളുടെ കൈകൾ ചേർത്തുപിടിച്ചു. ” സിനി, ആ ഗിൽറ്റ് ഒക്കെ ദുബായ് എയർപോർട്ടിൽ തീർന്നു. ഇപ്പോൾ ഇത് എൻജോയ് ചെയ്യ്. നോക്ക്, ഈ ഗ്ലാസിലെ ഷാംപെയ്ൻ പോലെ ലൈഫ് ഒന്ന് കളർഫുൾ ആക്ക്… ” അവൻ ഗ്ലാസ് ഉയർത്തി ‘ചിയേഴ്സ്’ പറഞ്ഞു…

ഏകദേശം ഏഴ് മണിക്കൂർ നീണ്ട യാത്രയ്ക്കിടയിൽ അവർ ഒരുപാട് സംസാരിച്ചു. ഹോസ്പിറ്റലിലെ ഗോസിപ്പുകളല്ല, മറിച്ച് അവരുടെ പഴയ കാലത്തെക്കുറിച്ചും, ഇനി വരാനിരിക്കുന്ന സ്വപ്നങ്ങളെക്കുറിച്ചും. വിമാനത്തിലെ ഡിം ലൈറ്റിൽ, റൂബന്റെ തോളിൽ തല ചായ്ച്ച് കിടക്കുമ്പോൾ സിനി ആദ്യമായി ഒരുതരം സ്വാതന്ത്ര്യം അനുഭവിച്ചു…

LONDON…
ഹീത്രൂ എയർപോർട്ടിൽ ലാൻഡിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ലണ്ടനിലെ തണുത്ത കാറ്റ് അവരെ എതിരേറ്റു. ദുബായിലെ ചൂടിൽ നിന്നും വന്ന അവർക്ക് ആ തണുപ്പ് ഒരു വല്ലാത്ത അനുഭൂതിയായിരുന്നു…

” ഓഹ് മൈ ഗോഡ്! റൂബൻ… നല്ല തണുപ്പ്…! ” സിനി തന്റെ ജാക്കറ്റ് ഒന്നുകൂടി മുറുക്കി പുതച്ചു.

” ഇതൊന്നുമല്ല സിനി, പുറത്ത് ഇറങ്ങുമ്പോൾ അറിയാം. വാ, ടാക്സി വന്നിട്ടുണ്ടാകും… ”
എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രയിൽ ലണ്ടനിലെ പൗരാണികമായ കെട്ടിടങ്ങളും ചുവന്ന ബസ്സുകളുമൊക്കെ റൂബനും സിനിയും ഒന്നിച്ചു കൈ കോർത്തു കാറിലിരുന്നു കണ്ടു…
സിനി ആദ്യമായല്ലെങ്കിലും റൂബന്റെ കൂടെ ഇരുന്നു കണ്ടപ്പോ വല്ലാത്തൊരു കൗതുകമുണർത്തി…

” നമുക്ക് ആദ്യം കുറച്ച് നേരം ഒന്ന് റെസ്റ്റ് എടുക്കാം. എന്നിട്ട് വൈകുന്നേരം നമുക്ക് തെംസ് നദിയുടെ തീരത്ത് ഒന്ന് നടക്കാൻ പോയാലോ…?” റൂബൻ ചോദിച്ചു.

” പിന്നെന്താ…! പക്ഷേ അതിനുമുമ്പ് എനിക്ക് നല്ലൊരു കോഫി വേണം. ഈ തണുപ്പത്ത് കടുപ്പത്തിൽ ഒരു കോഫി… അതും നിന്റെ കൂടെ ”
റൂബൻ അവളെ ചേർത്തുപിടിച്ചു. ” നിനക്ക് വേണ്ടത് എല്ലാം ഇവിടെ റെഡിയാണ് സിനിക്കുട്ടാ… ”

ലണ്ടനിലെ ആ തണുത്ത രാത്രിയിൽ, ഹോട്ടൽ റൂമിലെ ഹീറ്റർ നൽകുന്ന ഇളം ചൂടിലും സിനിയുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ജനാലയ്ക്കപ്പുറം തെംസ് നദിയും ദൂരെ ലണ്ടൻ ഐയും മനോഹരമായി മിന്നിത്തിളങ്ങുന്നുണ്ടെങ്കിലും അവളുടെ ഉള്ളിൽ മറ്റൊരു കടൽ ഇരമ്പുകയായിരുന്നു. ദുബായിലെ തിരക്കുകളിൽ നിന്നും ഫിലിപ്പിന്റെ നിഴലിൽ നിന്നും മാറി, ഇതാദ്യമായി അവൾ റൂബനോടൊപ്പം മാത്രം…

സാധാരണ നിലയിൽ നിന്നും അവളുടെ നെഞ്ചിടിപ്പ് കുതിച്ചുയരാൻ തുടങ്ങിയിരിക്കുന്നു. ഈ ലണ്ടൻ നഗരത്തിലെ വിജനമായ ഹോട്ടൽ റൂമിൽ അവന്റെ മാത്രമായി നിൽക്കുമ്പോൾ സിനിക്ക് വല്ലാത്തൊരു അനുഭൂതി തോന്നി. നാൽപ്പത്തിയാറാം വയസ്സിലും താൻ ഒരു കൗമാരക്കാരിയെപ്പോലെ ഭയപ്പെടുന്നുണ്ടല്ലോ എന്ന് അവൾ അത്ഭുതപ്പെട്ടു…

വാതിൽ തുറന്ന് റൂബൻ അകത്തേക്ക് വന്നതും അവളുടെ നെഞ്ചിടിപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങി. ലഗ്ഗേജ് ഒരു വശത്തേക്ക് മാറ്റിവെച്ച് അവൻ അവൾക്ക് അരികിലേക്ക് നടന്നു. ജിൻസും ടീഷർട്ടും ധരിച്ച റൂബനെ നോക്കുമ്പോൾ സിനിയുടെ ശ്വാസം പോലും നിലയ്ക്കുന്നതുപോലെ തോന്നി…

Leave a Reply

Your email address will not be published. Required fields are marked *