സ്വർണ്ണക്കൂട് 33അടിപൊളി 

സിനി അകത്തേക്ക് വന്നതും റൂബൻ ആവേശത്തോടെ എഴുന്നേറ്റു…
” സിനി… ഫിലിപ്പ് സർ ലണ്ടൻ ട്രിപ്പിന്റെ കാര്യം പറഞ്ഞില്ലേ…? 21 ഡേയ്‌സ്…! ഞാൻ ഷെഡ്യൂൾ ഒക്കെ ഒന്ന് നോക്കുകയായിരുന്നു… ”

സിനി ഡോർ പതുക്കെ ചാരി അവന് അരികിലേക്ക് നടന്നു. ” മ്മ്… ഇന്നലെ ഡിന്നറിനിടെ പറഞ്ഞു. നീ ഭയങ്കര ഹാപ്പി ആണെല്ലോ… ”

റൂബൻ അവളുടെ കൈകളിൽ മെല്ലെ പിടിച്ചു, സ്വരം താഴ്ത്തി പറഞ്ഞു, ” ഹാപ്പി ആവാതിരിക്കാൻ പറ്റുമോ…? നമുക്ക് കിട്ടുന്ന ഏറ്റവും വലിയ ചാൻസ് ആണിത്. ആരും അറിയാതെ, ആരും കാണാതെ നമുക്ക് മാത്രമായി കുറച്ചു ദിവസങ്ങൾ. ഇതൊരു ട്രെയിനിങ് ഒന്നുമല്ല സിനി, ഇത് നമ്മുടെ സീക്രട്ട് ഹണിമൂൺ ട്രിപ്പാണ്..! ”

സിനി ചിരിച്ചു എങ്കിലും അവളുടെ ഉള്ളിൽ ഒരു പിടച്ചിലുണ്ടായിരുന്നു. ” ഫിലിപ്പിന്റെ പ്ലാൻ കേട്ടില്ലേ…? നീ അബുദാബി ഹോസ്പിറ്റലിന്റെ ഫുൾ ചാർജ് എടുക്കണം. ഞാൻ ആഴ്ചയിൽ മൂന്നോ നാലോ ദിവസം അവിടെ ഉണ്ടാകണം എന്നൊക്കെയാണ് പ്ലാൻ… ”

” അതൊക്കെ നമുക്ക് മാനേജ് ചെയ്യാം മൈ ഡിയർ…” റൂബൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

” ഫിലിപ്പും തുടക്കത്തിൽ അവിടെ ഉണ്ടാകുമെന്നാ പറഞ്ഞത്…! “

“ അതൊക്കെ തുടക്കത്തിലല്ലേ… അത് കഴിഞ്ഞ് അയാൾ വീണ്ടും പുതിയ ബിസിനസ് കാര്യങ്ങൾക്കായി പ്ലാൻ ചെയ്യും… യൂ സീ.. നമുക്ക് അബുദാബിയിലെ പുതിയ ഫ്ലാറ്റ് കൂടി ആകുമ്പോൾ സംഗതി സേഫ് ആണ്… “

സിനി ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു.
” എന്തോ ഒരു പേടി റൂബൻ… ഫിലിപ്പ് നമ്മളെ ഇത്രയധികം വിശ്വസിക്കുമ്പോൾ, ആ വിശ്വാസത്തിന്റെ തണലിൽ ഇരുന്നാണ് നമ്മൾ ഇങ്ങനെ പ്ലാൻ ചെയ്യുന്നത്… ”

റൂബൻ അവളുടെ തോളിൽ കൈ ചേർത്തു.
” നീ ഒരുപാട് ചിന്തിച്ച് ടെൻഷൻ അടിക്കണ്ട. നമ്മൾ ആരെയും വേദനിപ്പിക്കാൻ ബോധപൂർവ്വം ചെയ്യുന്നതല്ലല്ലോ. സാഹചര്യങ്ങൾ നമ്മളെ ഇവിടെ എത്തിച്ചതാണ്… ലണ്ടനിലെ ആ 21 ദിവസങ്ങൾ… അത് നമ്മുടെ ലൈഫിലെ ഏറ്റവും ബ്യൂട്ടിഫുൾ ആയ ദിവസങ്ങളായിരിക്കും. നീ ഒന്ന് സന്തോഷിക്ക് എന്റെ ചക്കരേ… ”
അവന്റെ വാക്കുകളിൽ നിറഞ്ഞ ആവേശം കാണുമ്പോൾ സിനിക്കും ആ ലണ്ടൻ യാത്ര ഒരു പ്രതീക്ഷയായി തോന്നിത്തുടങ്ങി. എങ്കിലും, ഫിലിപ്പിന്റെ സ്നേഹവും വിശ്വാസവും ഒരു വലിയ ഭാരം പോലെ അവളുടെ ഉള്ളിൽ എവിടെയോ തങ്ങിനിന്നു…

റൂബൻ പതുക്കെ അവളുടെ കൈപ്പത്തിയിൽ തഴുകി.
” നമുക്ക് ഒന്നിച്ചു കിട്ടുന്ന ഓരോ നിമിഷവും ബോണസ് ആണെന്ന് കരുതിയാൽ പോരെ…? ”

സിനി അവന്റെ കൈകളിൽ പതുക്കെ അമർത്തി.
” എനിക്കറിയില്ല റൂബൻ… ചിലപ്പോൾ നിന്റെ ഈ കോൺഫിഡൻസ് ആണ് എനിക്കും ധൈര്യം തരുന്നത്. പക്ഷേ ഇടയ്ക്കൊക്കെ ഉള്ളിൽ ഒരു കുറ്റബോധം വന്നു നിറയും. നീ അതൊക്കെ എങ്ങനെ ഇത്ര കൂളായി ഹാൻഡിൽ ചെയ്യുന്നു…? ”

റൂബൻ ഒന്ന് ചിരിച്ചു, ഒരു ഗൗരവക്കാരനായ ഡോക്ടറുടെ ഭാവം വീണ്ടും മുഖത്ത് വരുത്തിക്കൊണ്ട് അവൻ പറഞ്ഞു, ” കാരണം, എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ്. ആ ഇഷ്ടത്തിന് മുന്നിൽ ബാക്കിയെല്ലാം സെക്കൻഡറി ആണ്… “

റൂബന്റെ കണ്ണുകളിലെ ആ തിളക്കം കണ്ടപ്പോൾ സിനിയുടെ ആശങ്കകൾ പതുക്കെ മങ്ങാൻ തുടങ്ങി.
എങ്കിലും സത്യവും മിഥ്യയും തമ്മിലുള്ള ഈ ഒളിച്ചുകളിയിൽ തങ്ങൾ എത്രത്തോളം മുന്നോട്ട് പോകുമെന്ന് സിനി വെറുതെ ഓർത്തു പോയി…

അടുത്ത ഏതാനും ദിവസങ്ങൾ പതിവുപോലെ കടന്നുപോയി. ഹോസ്പിറ്റലിലെ തിരക്കുകളും പുതിയ പ്രോജക്ടിന്റെ പേപ്പർ വർക്കുകളുമായി ഫിലിപ്പ് പൂർണ്ണമായും ബിസിനസ്സ് ലോകത്തായിരുന്നു. ആ തിരക്കുകൾക്കിടയിൽ സിനിയുടെയും റൂബന്റെയും മനസ്സിലെ വിചാരങ്ങൾ അയാൾ അറിഞ്ഞതേയില്ല…

ലണ്ടൻ യാത്രയ്ക്ക് മുന്നോടിയായി ഷോപ്പിംഗിന് പോകാൻ തീരുമാനിച്ച ദിവസം സിനിക്ക് ചെറിയൊരു പരിഭ്രമം ഉണ്ടായിരുന്നു. നഗരത്തിലെ വലിയൊരു മാളിൽ വെച്ച് കാണാമെന്നാണ് അവർ തീരുമാനിച്ചിരുന്നത്.

” നീ എവിടെയാ? ഞാൻ ലൂയി വിറ്റണിന്റെ ഷോറൂമിന് മുന്നിലുണ്ട്… ” റൂബന്റെ കാൾ വന്നപ്പോൾ സിനി പാർക്കിംഗിൽ കാർ ഒതുക്കുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *