സ്വർണ്ണക്കൂട് 33അടിപൊളി 

” ഇപ്പൊ എത്തിയതേയുള്ളൂ റൂബൻ ചേട്ടാ… മമ്മിയെ ഒന്ന് കണ്ടു. നമുക്ക് ഇറങ്ങിയാലോ…? ലേറ്റ് ആയാൽ പിന്നെ ഭയങ്കര ട്രാഫിക് ആയിരിക്കും… ”
റൂബൻ ഒന്ന് ചിരിച്ചു.

” ഓക്കേ… നീ കാർ പാർക്കിഗിലേക്ക് നടന്നോ… ഞാൻ ഈ ഫയൽ ഒന്ന് വെച്ചിട്ട് വരാം… ”

വണ്ടി മെയിൻ റോഡിലേക്ക് കടന്നപ്പോൾ റൂബൻ ഗിയർ മാറ്റി കൊണ്ട് ചോദിച്ചു, ” അപ്പോ ഫിയയും നമ്മുടെ കോളേജിലാണല്ലേ… നിനക്ക് അവളുടെ കാര്യത്തിൽ നല്ല ശ്രദ്ധയും ഉത്തരവാദിത്തവും വേണം കേട്ടോ… അവൾക്ക് ഗൈഡൻസ് കൊടുക്കാൻ നീ വേണം… മെയ്ൻലി റാഗിഗ്ഗ് കിട്ടാതെ നോക്കിക്കോണം… എന്തേലും ഉണ്ടേൽ അപ്പോ വിളിക്കണം… ഐ വിൽ ഹാന്റിൽ ഇറ്റ്… ”

ഫെലിക്സ് സീറ്റിലേക്ക് അല്പം കൂടി ചാഞ്ഞിരുന്നു. “ ഷുവർ ചേട്ടാ… അവളും നമ്മുടെ കൂടെ മെഡിക്കൽ ഫീൽഡിലേക്ക് വരുന്നത് കാണുമ്പോൾ ഒരു സന്തോഷം… ”

” സന്തോഷം മാത്രം പോരാ, ഒരു സീനിയർ എന്ന നിലയിൽ നീ അവളെ അവിടെ സെറ്റിൽഡ് ആകാൻ സഹായിക്കണം… ” റൂബൻ ഗൗരവത്തിൽ ചോദിച്ചു.

” പിന്നെ… അതൊക്കെ ഞാൻ ഏറ്റു… സത്യം പറഞ്ഞാൽ ചേട്ടൻ അന്ന് കൂടെ നിന്നത് കൊണ്ടാണ് എനിക്ക് പല കാര്യങ്ങളും എളുപ്പമായത്. അത് തന്നെയായിരിക്കും ഞാൻ അവൾക്കും കൊടുക്കാൻ പോകുന്നത്… ” ഫെലിക്സിന്റെ ശബ്ദത്തിൽ വലിയൊരു കൃതജ്ഞതയുണ്ടായിരുന്നു…

കാർ പാർക്കു ചെയ്ത് മാളിലെ ചെറിയ തിരക്കിലൂടെ അവർ നടന്നു… ഫെലിക്സ് ട്രോളിയിൽ എന്തൊക്കെയോ നറച്ചു കൊണ്ടിരുന്നു…

ലേഡീസ് സെക്ഷനിലൂടെ നടക്കുമ്പോൾ ഒരു കടും നീല നിറത്തിലുള്ള മനോഹരമായ ഒരു ലോങ്ങ് ഫ്രോക്കിന് മുന്നിൽ റൂബൻ പെട്ടെന്ന് നിന്നു. അതിന്റെ ക്ളാസിക് ഡിസൈനും സിമ്പിൾ ലുക്കും റൂബനെ വല്ലാതെ ആകർഷിച്ചു…

” എന്താ ചേട്ടാ… ഇത് ആർക്കാ…? എവിടേലും കുടുങ്ങിയോ… ” ഫെലിക്സ് പെട്ടന്ന് അടുത്തേക്ക് വന്നു ചോദിച്ചു.

റൂബൻ ആ ഡ്രസ്സിൽ ഒന്ന് തൊട്ടു നോക്കി, എന്നിട്ട് ചെറിയൊരു ചിരിയോടെ പറഞ്ഞു. “അല്ലടാ… ഇത് കണ്ടപ്പോ എന്റെ ഒരു ഫ്രണ്ടിന് ചേരുമെന്ന് തോന്നി… അതോണ്ടു നോക്കിന്നേ ഉള്ളൂ… ”

“ ഗേൾ ഫ്രണ്ടാണോ… ഏ…? “

“ ഏയ്… ഒന്നു പോയേടാ… “ റൂബൻ ചിരിച്ചു കൊണ്ട് അതെടുത്തു…

തുടർന്ന് അവർ ഗിഫ്റ്റ് സെക്ഷനിലേക്ക് നടന്നു. റൂബൻ അവിടെയുള്ള വാച്ചുകളുടെയും പെൻ സെറ്റുകളുടെയും ഇടയിൽ എന്തോ തിരയുകയായിരുന്നു…

” ഫിയ മോൾക്ക് എന്റെ വക ഒരു ഗിഫ്റ്റ് വേണം അതു നോക്കുവാ…! അവൾ എൻട്രൻസ് ഒക്കെ ക്ലിയറായി പഠിക്കാൻ പോകുവല്ല… ” റൂബൻ പറഞ്ഞു.

ഫെലിക്സ് ചിരിച്ചു. ” അവൾക്ക് പക്ഷെ എന്തിനാ ഇപ്പൊ ഇതൊക്കെ…? ”

” അതൊന്നുമില്ലടാ, അവളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയല്ലേ. നോക്കിയേ… ഈ ലേഡീസ് വാച്ച്… ഇത് അവൾക്ക് എന്നും ഒരു മെമ്മറി ആയിരിക്കും… ” റൂബൻ സെലക്ട് ചെയ്ത വാച്ച് ഫെലിക്സിന് കാണിച്ചു കൊടുത്തു.

“അത് സത്യം!… ” ഫെലിക്സ് റൂബന്റെ തോളിൽ തട്ടി.

” ചേട്ടൻ ശരിക്കും ഒരു മെന്റർ മാത്രമല്ല, ഞങ്ങളുടെ ഫാമിലിയിലെ ഒരാളായി തന്നെ മാറിപ്പോയി… “

” പിന്നെ… നീയിപ്പോ പുതിയ കാര്യമാണോ പറയുന്നത്…? ” റൂബൻ ചിരിച്ചുകൊണ്ട് ബില്ല് പേ ചെയ്തു.

ബാഗുകൾ നിറയെ സന്തോഷവുമായി അവർ മാളിൽ നിന്നിറങ്ങുമ്പോൾ, ഫെലിക്സിന്റെ മനസ്സിൽ അനിയത്തിക്കു കിട്ടാൻ പോകുന്ന സർപ്രൈസിനെ കുറിച്ചുള്ള ചിന്തയായിരുന്നു. റൂബന്റെ കരുതൽ അവൻ ഒരിക്കൽ കൂടി തൊട്ടറിഞ്ഞു. എന്നാൽ അതിലും വലിയ സർപ്രൈസ്ണ് തന്റെ മമ്മിക്കുള്ളതെന്നവനറിഞ്ഞതേയില്ല….

അടുത്ത ദിവസം ഫെലിക്സ് തന്റെ അവധി കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു പോയി…

അടുത്ത കുറച്ചു ദിവസങ്ങൾ സിനിയെ സംബന്ധിച്ചിടത്തോളം തിരക്കിന്റേതായിരുന്നു. ഫിയയുടെ അഡ്മിഷൻ കാര്യങ്ങൾക്കായി നാട്ടിൽ പോകാനുള്ള ഷോപ്പിംഗും ഹോസ്പിറ്റലിലെ ബാക്കി കേസുകൾ തീർക്കാനുള്ള ഓട്ടവും. ഇതിനിടയിൽ റൂബനെ ഒന്ന് തനിച്ച് കാണാനോ സംസാരിക്കാനോ അവൾക്ക് സമയം കിട്ടിയില്ല… എന്നാൽ റൂബനവളുടെ പിന്നാലെ തന്നുണ്ടായിരുന്നു ഒരു നിഴൽ പോലെ…

ഇടക്കൊരു ദിവസം ഹോസ്പിറ്റലിൽ വെച്ച് തിയേറ്ററിലേക്ക് പോകുന്ന വഴിയിൽ റൂബൻ സിനിയെ ക്രോസ് ചെയ്തു. ആരും ശ്രദ്ധിക്കാത്ത ഒരു സെക്കൻഡിൽ അവൻ അവളുടെ അടുത്തേക്ക് അല്പം ചേർന്ന് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *