സ്വർണ്ണക്കൂട്
Swarnakoodu | Author : Kabaninath
DUBAI…
ദുബായിലെ ജുമൈറയിലുള്ള ആ വലിയ വില്ലയിൽ പുലർച്ചെ തന്നെ തിരക്കുകൾ തുടങ്ങിയിരുന്നു. വെളുത്ത മാർബിൾ പാകിയ തറയിലൂടെ ഡോക്ടർ സിനി noതന്റെ കയ്യിലെ ബ്ലാക്ക് കോഫിയുമായി വന്നു ഡൈനിങ്ങ് ടേബിളിലേക്ക് വച്ചു..
കടും ചാര നിറത്തിലുള്ള ലേഡീസ് ഫോർമ്മൽ പാന്റും വെള്ള ഷർട്ടും ധരിച്ചു തന്റെ വൈറ്റ് കോട്ടും കൈയ്യിലെടുത്ത് കൊണ്ട് മെയിൻ ഡോറിലേക്ക് നടന്നു..
” ഫിലിപ്പ്, ഡോണ്ട് ഫോർഗെറ്റ് ടു ബ്രിങ്ങ് ദി റിപ്പോർട്ട്…!! ഇന്ന് യുവർ ഓൺ ഓർത്തോ ഡിപ്പാർട്ട്‌മെന്റിൽ ന്യൂ മെഷീന്റെ ട്രയൽ അല്ലേ…? ” സിനി ഒന്നു നിന്ന് കെണ്ട് ചോദിച്ചു…
ഫിലിപ്പ് തന്റെ ടൈയും കെട്ടിക്കൊണ്ട് ബെഡ്റൂമിനു പുറത്തേക്ക് വന്നു. ” ഓർമ്മയുണ്ട് സിനി..! നീയും വരണമെന്ന് ചെയർമാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ബെറ്റർ നമ്മളിന്ന് ഒരുമിച്ച് അവിടെ ഉണ്ടാകണം… ”
സിനി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കാർ കീയുമെടുത്ത് പുറത്തേക്ക് നടന്നു…
‘ഫിലിപ്പ്, സിനി – ദമ്പതികൾ’ ദുബായിലെ മെഡിക്കൽ സർക്കിളിലെ ‘പവർ കപ്പിൾ’ ആണ്. എല്ലാവരും അസൂയയോടെ നോക്കുന്ന ഒരു ദാമ്പത്യം. മകൻ ഫെലിക്സ് നാട്ടിൽ എംബിബിഎസ് മൂന്നാം വർഷം പഠിക്കുന്നു. മകൾ ഫിയ +2 ഫൈനൽ എക്സാമിനും നീറ്റ് എൻട്രൻസിനും പ്രിപ്പെയർ ചെയ്യുന്നു… പുറമെ നിന്ന് നോക്കുന്നവർക്ക് ഇതൊരു സ്വർഗ്ഗമാണ്….
തന്റെ ഔടി ക്യൂ ഫൈവിൽ ഹോസ്പിറ്റലിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ സിനി എഫ്. എമ്മിലെ പുതിയ ഹിറ്റ് പാട്ടുകൾ കേൾക്കുന്നുണ്ടായിരുന്നു…ട്രാഫിക്കിൽ കിടക്കുമ്പോൾ പോലും അവൾ തന്റെ ഫോണിലെ ഷെഡ്യൂൾ പരിശോധിച്ചു…
ഗൈനക്കോളജി വിഭാഗത്തിലെ ഏറ്റവും സീനിയർ കൺസൾറ്റന്റ് സർജൻ എന്ന നിലയിൽ അവളുടെ ഓരോ നിമിഷവും വിലപ്പെട്ടതാണ്…
ഹോസ്പിറ്റലിലെ വൈറ്റ് കോറിഡോറുകളിലൂടെ അവൾ നടന്നു വരുമ്പോൾ നഴ്സുമാർ ആദരവോടെ വഴിമാറി…
” ഗുഡ് മോർണിംഗ് മാഡം. ഇന്ന് മൂന്ന് സർജറികൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്… ” നഴ്സ് മേരി റിപ്പോർട്ട് നൽകി…
” ഓക്കെ മേരി. നമുക്ക് ഒൻപത് മണിക്ക് തുടങ്ങാം. അതിനു മുൻപ് എനിക്ക് കുറച്ച് പേപ്പർ വർക്കുകൾ തീർക്കാനുണ്ട്… ” സിനി തന്റെ ക്യാബിനിലേക്ക് കയറി.
ക്യാബിനിലെ ചില്ല് ജനാലയിലൂടെ നോക്കിയാൽ ദൂരെ കടൽ കാണാം. സിനി തന്റെ കസേരയിൽ ചാരിയിരുന്നു. ജീവിതം അവൾ ആഗ്രഹിച്ചതുപോലെ തന്നെയായിരുന്നു… അന്തസ്സുള്ള ജോലി, സുരക്ഷിതമായ കുടുംബം, സമൂഹത്തിലെ വലിയ സ്ഥാനം. ഇതിനിടയിൽ മറ്റെന്തെങ്കിലും കുറവുള്ളതായി അവൾക്ക് തോന്നിയിരുന്നില്ല…
ഹോസ്പിറ്റലിന്റെ അഞ്ചാം നിലയിലുള്ള വിഐപി വാർഡിലൂടെ നടക്കുമ്പോൾ സിനിയുടെ ഹൈഹീൽസ് തറയിൽ തട്ടുന്ന ശബ്ദം കൃത്യമായ ഇടവേളകളിൽ കേൾക്കാം. കൂടെയുള്ള നേഴ്സുമാർക്കും ഇന്റേണുകൾക്കും അവൾ ഒരു റോളർ കോസ്റ്ററാണ്. അവളുടെ ഒരു നോട്ടം പിഴച്ചാൽ ആ ദിവസം തീർന്നു.
” ബെഡ് നമ്പർ 402… മിസ്സിസ്സ് ഫാത്തിമയുടെ റിപ്പോർട്ട് എവിടെ…? ” സിനി ഗൗരവത്തിൽ ചോദിച്ചു.
” ഇതാ ഡോക്ടർ… ” ജൂനിയർ നേഴ്സ് വിറയ്ക്കുന്ന കൈകളോടെ ടാബ്‌ലെറ്റിൽ ഫയൽ ഓപ്പൺ ചെയ്ത് നീട്ടി…
റൗണ്ട്സ് കഴിഞ്ഞ് തിരികെ നടക്കുമ്പോൾ താൻ ഒരു റോബോട്ട് ആയി മാറിക്കൊണ്ടിരിക്കുകയാണോ എന്ന് അവൾക്ക് തോന്നി… സ്നേഹിക്കാൻ മറന്നുപോയ, എന്നാൽ മുറിവുകൾ തുന്നിക്കെട്ടാൻ മാത്രം അറിയുന്ന ഒരു റോബോട്ട്.
ജുമൈറയിലെ വില്ലയിൽ പ്രഭാതങ്ങൾ തുടങ്ങുന്നത് സ്വർണ്ണനിറത്തിലുള്ള വെളിച്ചം വലിയ ജനാലകളിലൂടെ അകത്തേക്ക് അരിച്ചുകയറുമ്പോഴാണ്…
സിനി തന്റെ യോഗ മാറ്റിൽ ഇരുന്നുകൊണ്ട് പുറത്തെ പൂന്തോട്ടത്തിലേക്ക് നോക്കി. നാൽപത്തിയാറാം വയസ്സിലും തന്റെ ഫിഗറും ഗാംഭീര്യവും നിലനിർത്താൻ അവൾക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു…
” സിനി, ഫിയയുടെ സ്കൂളിലെ PTA മീറ്റിംഗ് ഇന്ന് ഉച്ചയ്ക്കാണെന്ന് ഓർമ്മയുണ്ടെല്ലോ…? ” ഫിലിപ്പ് തന്റെ ഐപാഡിൽ വാർത്തകൾ നോക്കിക്കൊണ്ട് ചോദിച്ചു…
