വഴി തെറ്റിയ കാമുകൻ – 14 14

മ്മ്…

ഡോറിൽ മുട്ടും ഇത്താന്നുള്ള വിളിയും കേട്ട്

ഇത്ത എന്നോട് മിണ്ടല്ലേ എന്ന് കാണിച്ച് വിളികേട്ടുകൊണ്ട് എഴുന്നേറ്റു പുതപ്പെടുത്തേനേ മൂടി ലൈറ്റ് ഓഫ്‌ ചെയ്ത് ചെന്ന് വാതിൽ കുറച്ച് തുറന്നു പുറത്തേക്ക് നോക്കി

എന്താ…

അഫി : ഇത്താ… ഇക്കാനെ കണ്ടോ…

ഇത് ചോദിക്കാനാണോ നട്ടപാതിരക്ക് വാതിലിൽ മുട്ടിയെ… ശല്ല്യം ചെയ്യാതെ പോവുന്നുണ്ടോ… (ദേഷ്യത്തോടെ)

മുത്ത് : സോറിത്താ… ഞനങ്ങള് കാക്കൂനെ കാണാഞ്ഞപ്പോ…

അതിനെന്റെ മുറീലാണോ വന്നു തപ്പണ്ടേ…

ലെച്ചു : സോറി…

അഫി : ഇങ്ങളെ കാണാൻ വന്നെന്ന് കരുതി അതാ… (ഇത്ത ആദ്യമായി ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കേട്ടത്കൊണ്ടാവാം അവളുടെ ശബ്ദം ഇടറി) സോറി… പോട്ടേ…

മനുഷ്യനെ വിളിച്ചുണർത്തീട്ട് പോട്ടെന്നോ… കയറിങ്ങോട്ട്…

വാതിലിൽ മലർക്കേ തുറന്നുകൊണ്ട് അവരോട് അകത്തേക്ക് കയറാൻ പറഞ്ഞു അഞ്ചുപേരും വരിവരിയായി തലയും കുനിച്ചു അകത്തേക്ക് കയറുന്നത് അല്പം നീക്കിവെച്ച പുതപ്പിന്റെ ഗ്യാപ്പിലൂടെ പുറത്തുനിന്ന് വരുന്ന വെളിച്ചത്തിൽ കണ്ടു

അവിടെ ചെന്ന് കിടക്ക്… ഇല്ലേൽ നിങ്ങൾ എല്ലാരേം വിളിച്ചുണർത്തും…

ബെഡിലേക്ക് ചൂണ്ടി പറഞ്ഞതും അവർ ഒന്നും പറയാതെ ബെഡിലേക്ക് വന്നു ബെഡിനറ്റത്തായി ഇരുന്ന്

നിങ്ങളോടല്ലേ കയറി കിടക്കാൻ പറഞ്ഞേ…

അവളുടെ അലർച്ച കേട്ടതും പിടഞ്ഞു ബെടിലേക്ക് കയറിയ അവരിൽ ആരോ രണ്ടുപേർ ഏന്റെ മേലേ കൂടെ പോയി ആരോ ഏന്റെ കാലിൽ ഇരിപ്പുണ്ട് ഭാരം കൊണ്ട് റിയായാണെന്നു തോന്നുന്നു ഇരു വശത്തൂന്നും ഏന്റെ മേലേ കൈകൊണ്ട് തപ്പുന്നതിനിടെ വാതിലടച്ച ഇത്ത ലൈറ്റ് ഇട്ടു തലയിൽ നിന്നു പുതപ്പ് മാറ്റി എഴുനേറ്റിരുന്നതും ഞെട്ടി പിറകോട്ടു മാറിയ അഞ്ചുപേരും നെഞ്ചിൽ കൈവെച്ച് എന്നെ നോക്കിയിരിക്കുന്നു എല്ലാത്തിന്റെയും കണ്ണിൽ കണ്ണീരുണ്ട് ഇത്ത എല്ലാരേയും നോക്കി ചിരിച്ചോണ്ട് ബെഡിനരികിലേക്ക് വന്നു ഏന്റെ തോളിൽ കൈ വെച്ചു അവരെ നോക്കി

അയ്യേ… ഇത്രേ ഉള്ളൂനിന്റെ പെണ്ണുങ്ങൾ… മോശം… മോശം… ഞാനൊന്നു ഞെട്ടിക്കുമ്പോയേക്കും കരഞ്ഞു… പ്രിയയെ നോക്കി നീയാണോടീ വല്യ ഐ പി എസ്സ് അയ്യേ… അഫിയെ നോക്കി ആണുങ്ങളെ മുന്നിൽ പോലും കുലുങ്ങാത്ത നീ ഇങ്ങനെ കരയുമെന്ന് ഞാൻ വിചാരിച്ചില്ല… അയ്യയ്യയ്യേ… മോശം… മോശം… എടാ… ഈ തൊട്ടാവാടി സ്വഭാവമുള്ളതുങ്ങളൊന്നും എനിക്ക് നാത്തൂന്നായി വേണ്ട നമുക്ക് വേറെ നോക്കാ റബ്ബർ പന്തുപോലെ എറിഞ്ഞാൽ അതിലും സ്പീഡിൽ തിരിച്ചുവരുന്നതുങ്ങളെ നോക്കാം…

അഞ്ചും കൂടെ ഞങ്ങളെ മറിച്ചിട്ടു അഫിയെന്റെ വയറിൽ കയറിയിരുന്നു മുത്തും ലെച്ചുവും കൂടെ ഇത്താനെ ഇക്കിളിയിടാൻ തുടങ്ങി ഇത്ത ആർത്തു ചിരിക്കാൻ തുടങ്ങി അഫി അടുത്തേക്ക് വരുന്നത് കണ്ടതും ഞാൻ മുഖം പൊത്തി ഒരു കൈകൊണ്ട് അവളെ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളി പിടിച്ചു

അഫി : കൈ പിടിച്ചു വെക്കെടീ…

കേൾക്കേണ്ട താമസം പ്രിയയും റിയയും ഏന്റെ കൈ രണ്ടുവശതേക്കുംകുരിശിൽ തറച്ചപോലെ പിടിച്ചുവെച്ചു അഫി ഏന്റെ മുഖത്ത് നോക്കി ചിരിച്ചു

മോളേ വേണ്ട… പ്ലീസ്… അഫീ… മുത്തേ… ഇക്കാന്റെ പോന്നല്ലേ… വേദനിക്കും…

പതിയെ തായേക്ക് വന്നു തലചെരിച്ചു പിടിച്ചവളെന്റെ മൂക്കിൽ നക്കി അടുത്ത നിമിഷം മൂക്ക് അവളുടെ വായിലായി മൂക്കിൽ അവളുടെ പല്ലുകൾ അമർന്നു

ആ… വിട്… ഉമ്മാ… വേദനിക്കുന്നു… (റിയയുടെ കൈ അല്പമയഞ്ഞു) അഫീ… മുറിഞ്ഞു… ആാാാാ…

അത് കേട്ടതും പ്രിയയും റിയയും കൈയിലെ പിടിവിട്ട് അഫിയോട് വിടാൻ പറയുന്നുണ്ടേലും കുരിപ്പ് വിടാതെ അമർത്തികടിച്ചു പിടിച്ചു വേറെ വഴിയില്ലെന്നു കണ്ടതും അവസാനത്തെ അടവായി അവളെ ഇക്കിളി ഇട്ടതും കടി വിട്ടുകൊണ്ടവൾ ഇളകി ചിരിക്കുന്ന ഗ്യാപ്പിൽ അവളെ മറിച്ചിട്ട് അവളുടെ അരയിൽ ഇരുന്നു രണ്ട് കയ്യിനെയും കാലുകൊണ്ട് പിടിച്ചുവെച്ചു അവളെ ഇക്കിളിയിട്ടുകൊണ്ടിരിക്കെ കൂവിച്ചിരിക്കുന്ന അവളെ രക്ഷിക്കാനായി റിയയും പ്രിയയും ശ്രെമിച്ചുകൊണ്ടിരിക്കെ ലെച്ചുവും മുത്തും ഇത്തയെ വിട്ട് അവരെ സഹായിക്കാനായി വന്നു എന്നെ മറിച്ചിട്ടുകൊണ്ടവർ അവളെ രക്ഷിക്കുമ്പോയേക്കും ഇത്ത ബെഡിൽ നിന്ന് ഇറങ്ങി അല്പം മാറി നിന്ന് നോക്കുന്നുണ്ട് വീണിടത്തുനിന്ന് പെട്ടന്ന് എണീറ്റില്ലേൽ വീണ്ടുമവളുടെ പല്ലിന്റെ സുഖമറിയും എന്നറിയുന്നത്‌ കൊണ്ട് ചാടിയെഴുന്നേറ്റു അഫി വയറിൽ കൈവെച്ച് കിതച്ചുകൊണ്ട് റിയയെയും പ്രിയയെയും നോക്കി

Leave a Reply

Your email address will not be published. Required fields are marked *