ഉമ്മ : (സന്തോഷത്തോടെ അഫിയെ നോക്കി) അപ്പൊ വീട് പണി കഴിയാൻ കാക്കുന്നില്ലേ…
അതിനെനിക്കല്ല ഇവനാ… (ആദിയെ ചൂണ്ടി)
ഞെട്ടി നിൽക്കുന്ന അവനെ നോക്കി
എന്താടാ…
അത്… എനിക്കിപ്പോ കല്യാണം…
മൊഴിതിക്ക : അതെന്താ ഇവൻ നിനെക്കാളും ഇളയതല്ലേ അവനടുത്ത മാസം കല്യാണമാ…
അച്ചായൻ : ഇനി എപ്പോ പിന്നെ എന്നാ… മൂക്കിൽ പല്ല് വരാറായി…
കുട്ടിയെ ഞാൻ കണ്ടു എനിക്കിഷ്ടായി നിന്നെ അവൾക്ക് കാണിച്ചുകൊടുത്തു അവൾക്കിഷ്ടമായി അവൾക്ക് ഞാൻ വാക്ക് കൊടുത്തു ഞാൻ പറഞ്ഞാൽ നീ കെട്ടുമോ ഇല്ലയോ അത് മാത്രമറിഞ്ഞാൽ മതി എനിക്ക്…
കെട്ടും… (മനസ് മുറിഞ്ഞ നിൽപ്പിലും ഒട്ടും ആലോചിക്കാതെ അവൻ മറുപടി പറഞ്ഞു)
എന്നാ പെട്ടന്നായിക്കോട്ടെ ആർക്കേലും ബാത്‌റൂമിലോ മറ്റോ പോവാനുണ്ടേൽ പെട്ടന്ന് പോയി വന്നോ…
ചടപടെന്ന് എല്ലാരും റെഡിയാവാൻ പോയതും അഫി ഏന്റെ അടുത്തേക്ക് വന്നു
ഇക്കാ…
മ്മ്…
എന്ത് പണിയാ കാണിച്ചേ… ആദിക്കാക്ക് ഫാരിയെ ഇഷ്ടാന്ന് ഇക്കാക്ക് അറിയില്ലേ…
അവളെ ഇഷ്ടാന്നവൻ നിന്നോട് പറഞ്ഞോ…
പറഞ്ഞില്ലെങ്കിലും എനിക്കറിയാം ഇക്കാക്കുമറിയാം…
പറയാതെ എനിക്കെങ്ങനെ അറിയാനാ…
ഇഷ്ടമല്ലേൽ അവരെ അടുക്കാൻ സമ്മതിക്കാതിരുന്നാൽ പോരായിരുന്നോ… ഞാൻ ചോദിച്ചോട്ടെ ഞങ്ങളെ ഒരാളെ ഒഴിവാക്കി വേറൊരാളെ കല്യാണം കഴിക്കാൻ പറഞ്ഞാൽ ഇക്കാക്ക് എങ്ങനെ ഉണ്ടാവും… ഇത് തെറ്റാണിക്കാ…
എന്നോട് അവൻ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല… അതുകൊണ്ട് എനിക്കതിൽ ഒരു മോശവും തോന്നുന്നുമില്ല… ഞാൻ ആ കുട്ടിക്കും അവളുടെ വീട്ടുകാർക്കും വാക്ക് കൊടുത്തു… കൊടുത്ത വാക്ക് മാറാൻ എനിക്ക് പറ്റില്ല… ഞാൻ പറഞ്ഞപ്പോ അവൻ ഒരേതിർപ്പും പറഞ്ഞില്ലല്ലോ പിന്നെ നിനക്കെന്താ…
നിങ്ങളെ തീരുമാനത്തെ ആദിക്ക എതിർക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ… പോരാത്തതിന് നിങ്ങളാ കുട്ടിക്ക് വാക്ക് കൊടുത്തെന്നും പറഞ്ഞു… പിന്നെ ആദിക്ക എന്ത് പറയാനാ… ഇക്കാ… ഇത് ക്രൂരതയാണ്… ഞാൻ പറഞ്ഞേക്കാം…
ഒന്നും പറയണ്ട… അവനെന്നല്ല നീയും ഈ കാര്യത്തിൽ ഒന്നും പറയണ്ട…
എല്ലാരും വന്നു വണ്ടിയിൽ കയറി എല്ലാർക്കും ലൊക്കേഷൻ കൊടുത്തു വണ്ടിയിൽ കയറി ഡ്രൈവ് ചെയ്യുമ്പോഴും അഫിയുടെ മുഖമൊരു കൊട്ടയുണ്ട് ഒന്നും മിണ്ടുന്നില്ല ലൊക്കഷൻ നോക്കി വണ്ടിയോടിച്ചുകൊണ്ടിരിക്കുന്ന അവളെയൊന്നു നോക്കിയതല്ലാതെ ഒന്നും പറയാൻ നിന്നില്ല ഉമ്മച്ചിയുടെ കൈയിൽ നിന്ന് വികൃതി കാട്ടിക്കൊണ്ടിരുന്ന അച്ചു ഉറക്കം പിടിച്ചു
ഫോൺ എടുത്ത് കാൾ ചെയ്തു
ഹലോ… അസ്സലാമുഅലൈക്കും…
വ അലൈകും അസ്സലാം…
ഇക്കാ… വീട്ടിലില്ലേ…
ഉണ്ട്… നിങ്ങളെ കാത്തിരിക്കുകയാ…
ഞങ്ങളെത്താറായി… ഒരു പത്ത് മിനുട്ടിൽ എത്തും…
ശെരി…
നിരനിരയായി വണ്ടികൾ വീടിനു മുന്നിൽ ചെന്ന് നിന്നു എല്ലാരും പുറത്തിറങ്ങി ആദിയുടെ മുഖത്ത് ചിരിയുണ്ടെങ്കിലും കണ്ണുകളിൽ ദുഃഖം നിറഞ്ഞു നിന്നു
ആദീ…
എന്തേ…
നിനക്കെന്തെങ്കിലും ഇഷ്ടക്കുറവുണ്ടോ…
നീ വെറുതെ ടെൻഷനാവണ്ട… ഞാൻ ഒക്കെയാ…
നല്ല സുന്ദരി കുട്ടിയാടാ…
അവന്റെ മുഖത്തും ചുണ്ടിലും ചിരി വിരിഞ്ഞെങ്കിലും കണ്ണിൽ ദുഃഖം തളംകെട്ടിനിന്നു…
അൽത്തൂ എല്ലാം റഡിയല്ലേ…
റെഡിയാണ്… (ആദിയെ നോക്കെ അവന്റെ കണ്ണിൽ സഹതാപം നിറഞ്ഞു)
എന്താ അവിടെതന്നെ നിന്നുകളഞ്ഞേ…
ഇതാ വരികയാ…
ഞങ്ങൾ അകത്തേക്ക് കയറി അത്യാവശ്യം വലിപ്പമുള്ള സൗകര്യമുള്ള ഇരുന്നില വീട് മുറ്റം ഇന്റർലോക്ക് ചെയ്ത് കെട്ടി തിരിച്ചിരിക്കുന്നു ഹാളിൽ കയറി സീറ്റുകളിലും ചുറ്റുമായി വീട്ടുകാരെ ഇരുത്തി ഞങ്ങൾ നിൽക്കേ കുറച്ച് സ്ത്രീകൾ ജ്യൂസുമായി വന്നു എല്ലാരും ജ്യൂസ് എടുത്തു
ഇതാണ് ഞങ്ങളുടെ ഫാമിലി ഒരുത്തൻ കുറവുണ്ട് അവൻ ഡൽഹിക്ക് വണ്ടിയെടുക്കാൻ പോയിരിക്കുകയാ…
ഓരോരുത്തരെയും പരിചയപെടുത്തി എല്ലാരോടും ചിരിക്കുമ്പോഴും അഫിയുടെ മുഖത്ത് തെളിച്ചമില്ല
ഇതാണ് ഞാൻ പറഞ്ഞ ചെക്കൻ…
എല്ലാരും ആദിയെ നോക്കി
അവൾ മുകളിലുണ്ട്… പൊയ്ക്കണ്ടോളു…
ആദി എഴുനേറ്റ് മുകളിലേക്ക് നടന്നു ഞാനും വീട്ടുകാരും അങ്ങേരോടും വീട്ടുകാരോടും സംസാരിക്കുമ്പോഴും അഫിയും ചെക്കന്മാരും നിസ്സഹായരായി ഇരിപ്പുണ്ട്
