അതേ…
കുളിക്കാൻ പറ്റിയ സ്ഥലമാണോ…
അറുപതടിയോളം താഴ്ച്ചയുണ്ട്…
അല്ലാതെ ചുഴി വലിയ തിരപോലെ എന്തെങ്കിലും അപകടങ്ങളുണ്ടോ…
അതൊന്നുമില്ല…
ഇവിടെ നങ്കൂരമിടാൻ പറ്റുമോ…
ആ…
ശെരി… നങ്കൂരമിട്ടോളൂ…
ക്യാപ്റ്റൻ നിർദ്ദേശം കൊടുത്തു
ഇത്തയുടെ റൂമിലേക്ക് ചെന്നു
ഇത്തൂസേ… നീന്താൻ പോരുന്നോ…
എല്ലാരും ഉള്ളതല്ലേ…
അതൊന്നും സാരോല്ലന്നെ…
പൂളിലേക്കുള്ള ഡോർ അടക്കാൻ പറ്റൂലെ…
പൂളിലല്ല കടലിൽ കുളിക്കുന്ന കാര്യമാ…
എടാ അത്…
എന്തേ പേടിയുണ്ടോ…
നീ ഉള്ളപ്പോ എനിക്കെന്തിനാ പേടി…
പിന്നെ ഇഷ്ടമല്ലേ…
അതല്ല ആണുങ്ങളൊക്കെ ഉള്ളതല്ലേ…
അതൊന്നും സാരമില്ല നീ ഡ്രസ്സ് മാറി വരാൻ നോക്ക്…
മ്മ്…
പെണ്ണുങ്ങളോട് പറഞ്ഞു ഞങ്ങൾ എത്തുമ്പോ ക്രൂസ് ലൈഫ് ജക്കറ്റുകളും എടുത്തുവെച്ചു ബോട്ടും സെറ്റ് ചെയ്തുനിൽപ്പുണ്ട് എയർ ബ്ലോക്കുകൾ കൊണ്ട് ഇറങ്ങിനിൽക്കാനുള്ള പരന്ന പ്രഥലം ഒരുക്കിയ അവർ ചുറ്റും വലിയ ചതുരാകൃതിയിൽ അതിർത്തി ഒരുക്കുന്നു എല്ലാരോടും ജാക്കറ്റ് ഇട്ടോളാനും ആർക്കേലും കടലിൽ കുളിക്കണമെങ്കിൽ വരാൻ അറിയിക്കാനും പറഞ്ഞുകൊണ്ട് ഷർട്ടും മുണ്ടും അഴിച്ച് കടലിലേക്ക് ചാടി കൂവൽ കേട്ട് മുകളിലേക്ക് നോക്കി ബിച്ചു ഒകെ ആണോ ചാടട്ടെ എന്ന് കൈകൊണ്ട് ചോദിച്ചതിന് ചാടിക്കോളാൻ ആംഗ്യം കാട്ടി ഷർട്ടും മുണ്ടും അഴിച്ചുകൊണ്ട് അവൻ കപ്പലിനുമുകളിൽനിന്നും താഴേക്ക് ചാടി
ഉയർന്നുവന്നു തല കുടഞ്ഞ അവന്റെ തലമുടിയിൽ നിന്നും വെള്ളം ചുറ്റും തെറിച്ചു ഓളം തല്ലുന്ന തിരയിൽ പൊങ്ങിക്കൊണ്ടവൻ മുഖത്തേക്ക് വീണ മുടി പിറകിൽ ചുറ്റികെട്ടി ഒരാൾക്ക് പിറകെ ഒരാളെന്നപോലെ ഇട്ട ഡ്രെസ്സിനു മുകളിൽ ലൈഫ് ജാക്കറ്റുമിട്ടു പെണ്ണുങ്ങളും ഡ്രസ്സ്ഴിച്ചു ജാക്കറ്റുമിട്ടു ആണുങ്ങളും ചാടി അറബികടലലകൾക്ക് മീതെ ഓരോരുത്തരും ആഘോഷത്തിമർപ്പിൽ അറാടവേ ഞാനും ബിച്ചുവും അഫിയും മാത്രമാണ് ജാക്കറ്റ് ഇല്ലാത്തത് ഞങ്ങൾ മൂന്നുപേരും ഏകദേശം അടുത്തടുത്താണ്
ബിച്ചു : ഡാ…
പറ…
ബിച്ചു : അടിത്തട്ടീന്ന് മണ്ണെടുത്താലോ…
അഫി : (ഞങ്ങളെ നോക്കി) ഒക്കെ… ഇവിടെ എല്ലാരുമില്ലേ എടുക്കുന്ന മണൽ ഏറ്റവും ഇഷ്ടമുള്ള ആളുടെ തലയിൽ ഇടണം
ബിച്ചു : ഒക്കെ…
അത് വേണോ…
ഞങ്ങളുടെ സംസാരം കേട്ട് ഇത്ത ഞങ്ങളെ നോക്കി
അടിയിൽ പോവാനോ… അതൊന്നും വേണ്ട… നല്ല ആഴം കാണും…
അതൊന്നും സാരോല്ല ഇത്താ ഞങ്ങളാധ്യമായൊന്നുമല്ലല്ലോ…
ഞങ്ങളുടെ സംസാരം കേട്ട് ഓരോരുത്തരായി നോക്കാൻ തുടങ്ങി
ആറുപതടി…
പരസ്പരം ചിരിച്ചു ദീർഘ ശ്വാസമെടുത്തു അടുത്ത നിമിഷം അയങ്ങളിലേക്ക് കുതിച്ചു മീനുകളുടെയും ആഴക്കടലിന്റെയും സൗന്ദര്യത്തിൽ ഭ്രമിക്കാതെ മത്സര ബുദ്ധിയോടെ വെടിയുണ്ട കണക്കെ താഴേക്ക് കുതിച്ചു ചുറ്റിലും ജല മർദ്ദം കൂടിവന്നത് കാര്യമാക്കാതെ കുതിപ്പിൽ മാത്രം ശ്രദ്ധചെലുത്തി അടിത്തട്ടിൽ നിന്നും ഇരുകൈയിലും ഓരോ പിടി മണൽ കൈക്കലക്കി മുകളിലോട്ട് കുതിച്ചു തൊട്ടു പിറകെയായി അഫിയും ബിച്ചുവും ജലോപ്പരിതലത്തിൽ ഉദയസൂര്യന്റെ പ്രകാശം നിറഞ്ഞുനിൽക്കുന്നു
ലൈഫ് ജാക്കറ്റ് ഇട്ടുകൊണ്ട് എല്ലാവരും വശങ്ങളിലായി നിന്നുകൊണ്ട് മദ്യഭാഗത്ത് പൊങ്ങിവരാൻ പോവുന്ന ഞങ്ങളെ പ്രതീക്ഷയോടെ കാത്തുനിൽക്കുന്നു
പൊങ്ങിവന്ന ഏന്റെ കെട്ടഴിഞ്ഞ മുടി മുഖം മറച്ചതിനാൽ തല കുടഞ്ഞു മുടി പിറകിൽ ചെന്നു വീഴുമ്പോയേക്കും അവരും പൊങ്ങിവന്നു പരസ്പരം നോക്കി ചിരിച്ചു വശത്തേക്ക് നീന്തി ഇത്തയുടെ അടുത്തത്തി ബിച്ചുവിന്റെ വലംകൈ ലെച്ചുവിന്റെ തലയിൽ പതിഞ്ഞു അഫിയുടെ കൈ ഒന്നിന് പിറകെ ഒന്നായി രണ്ടും ഏന്റെ തലയിൽ പതിഞ്ഞു ബിച്ചുവിന്റെ ഇടം കൈ ഏന്റെ തലയിൽ പതിഞ്ഞു എനിക്ക് പ്രിയപെട്ടവരുടെ കണ്ണുകൾ എനിക്കുനേരെ തിരിഞ്ഞു എല്ലാവരുടെയും ചിന്ത കൾക്ക്വി വിരാമമിട്ടുകൊണ്ട് ഇത്തയുടെ വലം കൈ പിടിച്ച് കൈയിലെ മണലിനെ അതിലേക്ക് വെച്ചുകൊടുത്തു
എനിക്കേറ്റവും ഇഷ്ടം ആരെയാണെന്നു എന്നേക്കാൾ നന്നായി നിനക്കറിയാം അതോണ്ട് ഇത് ഞാൻ നിനെ ഏൽപ്പിക്കുകയാ…
ബിച്ചു : അത് പറ്റൂല…
