വഴി തെറ്റിയ കാമുകൻ – 14 14

അവളുടെ ചിതക്ക് വെക്കാൻ തീപന്തം എടുത്തു അഫി ഏന്റെ കൈയിൽ ചുറ്റിപ്പിടിച്ച കൈ വിരലുകൾ മസിലിൽ അമർന്നു

ആാാാ…. അമ്മാ… വലിക്ക്ത്… സുട്ട്ക്ച്ച്…

വിരലറ്റം ദോഷക്കല്ലിൽ തൊട്ടുപോയതിനു കൈ കുടഞ്ഞുകൊണ്ട് കാറി കൂവുന്ന കണ്മണിയുടെ ചാട്ടത്തെ ഓർത്ത് അവളുടെ ചിതക്ക് തീവെക്കുന്നത് കാണാനാവാതെ കണ്ണടച്ചു ആദിയുടെ കൈ ഏന്റെ തോളിൽ മുറുകി ചിത കത്തി തീരാറായി

ഇങ്ങനെയുമുണ്ടോ മനുഷ്യന്മാർ എന്നാലും ആ മോളേ അവനൊന്നും നല്ല മരണം വരില്ല

അവരുടെ വാക്കുകൾ കേട്ട് കണ്ണ് തുറന്ന് അവർക്കുനേരെ നോക്കി എന്താണ് കേട്ടതെന്ന് അതോ എനിക്ക് തോന്നിയതാണോ എന്നറിയാതെ ആദിക്ക് നേരെ നോക്കി അവനും ഞെട്ടലോടെ എന്നെ നോക്കുന്നു മറ്റുള്ളവരിലും അതെ ആശങ്ക ഉണ്ട് എന്താണെന്നറിയാതെ തറഞ്ഞുനിൽക്കേ

ചന്ദ്രേട്ടൻ അടുത്തേക്ക് വന്ന് ഞങ്ങളെ കൂട്ടി പോയി വണ്ടിയിൽ എല്ലാവരും നിശബ്ദമായിരുന്നു ചടങ്ങ് കഴിയും വരെ അവിടെ തങ്ങാൻ തീരുമാനിച്ച ചന്ദ്രേട്ടൻ വർക്ക്‌ ഷോപ്പിലെ മറ്റും ജോലിക്കാരെയും രാജേട്ടനേയും തിരികെ നാട്ടിലേക്ക് വിട്ടു ഞങ്ങൾക്ക് എല്ലാർക്കും വേണ്ടി റൂം എടുത്തു ആർക്കും ഭക്ഷണം പോലും വേണ്ട വിശപ്പില്ല എല്ലാരും അവിടിവിടെ ഒതുങ്ങികിടപ്പുണ്ട് അഫി ഏന്റെ നെഞ്ചിൽ തലവെച്ചുകിടക്കുന്നു ഇടയ്ക്കിടെ അവളുടെ കണ്ണുനീര് നെഞ്ചിനെ നനയിച്ചുകൊണ്ടിരിക്കുന്നു

എഴുന്നേറ്റു പുറത്തേക്ക് നടക്കുന്ന എനിക്ക് പിറകെ അഫിയും വന്നു വരാന്തയിൽ സിഗരറ്റ് വലിച്ചുനിക്കുന്ന ചന്ദ്രേട്ടനടുത്തേക്ക് നടന്നു

ചന്ദ്രേട്ടാ…

മ്മ്… നീ കിടന്നില്ലേ…

മ്മ്… കണ്മണിക്ക്‌ എന്താ പറ്റിയെ അവളെങ്ങനെയാ…

ഇടറിപോയ വാക്കുകൾ അവസാനിപ്പിച്ചു ചന്ദ്രേട്ടനെ നോക്കെ അഫി ഏന്റെ കൈയിൽ പിടി മുറുക്കി

ഏതോറൗഡി പെട്രോൾ ഒഴിച്ചു തീ കൊടുത്തു… (കണ്ണ് തുടച്ചുകൊണ്ട് ചന്ദ്രേട്ടൻ അകത്തേക്ക് കയറി പോയി)

കേട്ടത് എന്തെന്ന് മനസിലാക്കുമ്പോയേക്കും ചന്ദ്രേട്ടൻ മുറിയുടെ വാതിലിൽ അടച്ചിരുന്നു

നേരം പുലർന്നു രാ വെളുക്കുവോളം ഉറക്കം വരാതെ കിടന്നിടത്തുനിന്നും എഴുനേറ്റ് പുറത്തേക്ക് നടന്നു ചെക്കന്മാർ കിടക്കുന്ന മുറിയുടെ ചാരിവെച്ച വാതിലിൽ തുറന്നകത്തുകയറി

നിങ്ങള് വിട്ടോ… അഫിയെയും ചന്ദ്രേട്ടനെയുമൊക്കെ കൂട്ടിക്കോ ഞാൻ കുറച്ച് ദിവസം കഴിഞ്ഞ് വരാം

ആദി : അത് ശെരിയാവില്ല ഞങ്ങളും ഉണ്ട് ചന്ദ്രേട്ടനെയും ഫാമിലിയെയും ഇന്ന് നാട്ടിലേക്ക് അയക്കാം അഫിയും അവരെ കൂടെ പോട്ടേ…

അമൽ : അതെ… ഇതിന് കാരണം ആരായാലും അതറിഞ്ഞിട്ടേ നമ്മളിനി നാട്ടിലേക്ക് പോകുന്നുള്ളൂ…

അവരുടെ തീരുമാനം അറിഞ്ഞശേഷം അതെതിർക്കാൻ തോന്നിയില്ല അഫിയോടും ചന്ദ്രേട്ടനോടും പറഞ്ഞു അഫി പോവുന്നില്ല എന്ന് പറഞ്ഞതും സമ്മതിച്ചുകൊടുത്തു

ചന്ദ്രേട്ടൻ : നാട്ടിൽ ചെറിയ കാര്യങ്ങളും അടിപിടിയും പോലല്ലിത്… ഒരു ചെറിയ പെണ്ണിനെ നടുറോട്ടിൽ കത്തിച്ചിട്ട് ഒരു കേസോ സാക്ഷിയോ പോലുമില്ലാത്തത് കണ്ടില്ലേ… ചെയ്തവർ ആരാണെന്നു പോലുമറിയില്ല… പറയുന്നത് കേൾക്ക് നമുക്ക് തിരിച്ചുപോവാം…

ഇവിടുത്തെ റൗടികളിൽ പെട്ട ആരോ അല്ലേ അത്രയും അറിഞ്ഞാൽ മതി ബാക്കി എന്തുവേണമെന്ന് ഞങ്ങൾക്കറിയാം… നിങ്ങൾ ശരാധേച്ചിയെയും കുട്ടികളെയും കൂട്ടി ഇന്നുതന്നെ നാട്ടിലേക്ക് തിരിച്ചോ ആരോടും ഇതിനേ പറ്റി ഒന്നും പറയണ്ട

അവരെ പറഞ്ഞുവിട്ട് മുറിയിലെത്തി കുളിച്ച് വൃത്തിയായി കഴുത്തിലെ രുദ്രാക്ഷത്തിൽ പിടിച്ച് കണ്ണടച്ചു നിൽക്കെ ഡോറിൽ തട്ടുകേട്ട് ചെന്ന് തുറന്നു ചെക്കന്മാർ എല്ലാമുണ്ട് തിരികെ വന്ന് ബെഡിലിരുന്നു

ആദി : എന്താ പ്ലാൻ… ആരാണെന്ന് അറിയാതെ എവിടെ തുടങ്ങും…

ബിച്ചു : ഇറങ്ങി അന്വേഷിച്ചാൽ ചിലപ്പോ അവരുടെ ആളുകളാണോ എന്നറിയില്ല…

നമ്മളെ ഉറുമ്പ് ഒരു കൂട്ടിലേക്ക് കയറിയാൽ ആ ഉറുമ്പ് ഏതെന്നറിയില്ലെങ്കിൽ നമ്മളെന്താ ചെയ്യുക

സുഹൈൽ : കൂടടക്കം എല്ലാ ഉറുമ്പുകളെയും നശിപ്പിക്കും…

അതിൽ കടിച്ച ഉറുമ്പ് ഏതാണെന്നറിഞ്ഞാൽ എന്ത് ചെയ്യും…

അമൽ : ഓരോ കാലും പറിച്ചെടുത്തു അനങ്ങാൻ കഴിയാതെയാക്കും…

Leave a Reply

Your email address will not be published. Required fields are marked *