ഷാനിവക്കീൽ വിളിച്ചുപറഞ്ഞപ്രകാരം കൊണ്ടുവന്ന പേപ്പറുകളിൽ അവരുടെ വീടും സ്ഥലവും അവരുടെ പേരിലുള്ള വാഹനങ്ങളും അവൾക്കും അവളുടെ ഉമ്മാക്കും അവന്റെ അക്കൗണ്ട് ഉപയോഗിച്ച് വാങ്ങിക്കൊടുത്ത അഭരണങ്ങളും കടയും നഷ്ടപരിഹാരമായി അൻപത് ലക്ഷം രൂപ മൂന്ന് മാസത്തിനുള്ളിലും ചെക്കന് കൊടുക്കാം എന്ന ദാരണ പത്രത്തിലും ഡൈവോസ് പേപ്പറിലും ഭയം കാരണം അവർ ഒപ്പിട്ടു തന്നു വെള്ള പേപ്പറിൽ അവരെ കൊണ്ട് സ്വന്തം കൈപ്പടയിൽ നടന്നകാര്യങ്ങളും അഞ്ചു ദിവസത്തിനകം കുട്ടിയുടെ ഡി എൻ എ ടെസ്റ്റ് എടുത്ത് അവന്റെ കുട്ടിയാണെങ്കിൽ അവന് കൊടുക്കാൻ സമ്മതം ആണെന്നതടക്കം എഴുതിക്കുകയും സാക്ഷികളായി അവരുടെ ഭാഗത്തുനിന്നും വന്നവർ അടക്കമുള്ളവരുടെ ഒപ്പുകൾ വാങ്ങിക്കുകയും ചെയ്തതടക്കം വീഡിയോ എടുത്തു
അവർ പോയ പിറകെ വിഡിയോയും പേപ്പറുകളും ചെക്കന് കൊടുത്തു ചെക്കൻ വക്കീലിന് ഇരുപത്തി അയ്യായിരം രൂപ കൊടുത്തു ഞങ്ങൾ ഇറങ്ങി വണ്ടിക്കരികിലെത്തി
ഷാനി : എന്ത് പണിയാ കാണിച്ചേ… ആയുധം കാണിച്ച് ഭീഷണി പെടുത്തുക എന്ന് പറഞ്ഞാൽ ജാമ്യം കിട്ടാത്ത വകുപ്പാ…
(ഷാനിക്ക് മാത്രം കേൾക്കാൻ പാകത്തിന്) ഏന്റെ വക്കീലേ… വകുപ്പും നിയമോമൊക്കെ കോടതിയിലല്ലേ… മല കത്തീട്ട് ചാരം വാരീട്ടില്ല പിന്നല്ലേ നാലു മൈര് കത്തീട്ട്… വക്കീലിന്റെ സീനിയർ സത്യപെരുമാളിന്റെ അച്ഛനില്ലേ അങ്ങേരോട് ചോദിച്ചാൽ മതി കുറച്ചൊക്കെ അറിയാം… (ചിരിയോടെ) കൂടുതൽ തപ്പണ്ട അറിഞ്ഞാൽ വക്കീൽ ഉറക്കത്തിൽ മുള്ളും…
വാള് പഴയ പോലെ വെച്ച് പിസ്റ്റൾ അരയിൽ തിരുകി വണ്ടിയിലേക്ക് കയറി
****************************************
അമറും രാഹുലും മുറിയിൽ ഭ്രാന്ത് പിടിച്ചപോലെ നടക്കുന്നു ഡോറിൽ മുട്ടൽ കേട്ട് രാഹുൽ വാതിൽ തുറന്നു മുന്നിൽ നിന്ന ആളിനെ കണ്ടതും രാഹുലിന്റെ മുഖത്ത് ദേഷ്യം ഇറച്ചുകയറി അവന്റെ കവിളിൽ രാഹുലിന്റെ കൈ ശക്തിയായി പതിഞ്ഞു രാഹുൽ വേച്ചുപോയ അവന്റെ കോളറിൽ കെട്ടിപിടിച്ചു ഡോറിൽ ചേർത്തുനിർത്തി
രാഹുൽ : നായിന്റെ മോനേ… പൈസേം എണ്ണി വാങ്ങിപോയിട്ട് മറ്റേ പണി കാണിക്കുന്നോ…
സത്യമായും ഞാൻ ഭക്ഷണത്തിൽ വിഷം കലക്കിയതാ… എലി വീണത് കൊണ്ട് അവരത് പശുവിനു കൊടുത്തു പശു ചത്തുപോയി…
അമർ : ആാാാാ… (കൈയിലെ ഗ്ലാസ് വലിച്ചെറിഞ്ഞുകൊണ്ടാലറി ഗ്ലാസ് ചിത്തറിതെറിച്ചു)
രാഹുൽ : (അമറിനരികിലേക്ക് ചെന്നു) നീ സമാധാനപെട്…
അമർ : എങ്ങനെ സമാധാനപ്പെടാൻ… അവര് കരഞ്ഞുകാണാതെ എങ്ങനെ സമാധാനപ്പെടാൻ…
രാഹുൽ : അവര് കരയും… അവരെ നമ്മൾ കരയിക്കും… ഒരു പ്രാവശ്യം പാളിപ്പോയി എന്ന് കരുതി ഒന്നും അവസാനിച്ചിട്ടില്ലല്ലോ… നമുക്ക് നോക്കാം… അവരെ പറ്റി ഇപ്പൊ നമുക്കെല്ലാം അറിയാലോ അവർക്കല്ലേ നമ്മളെ പറ്റി അറിയാത്തത്… നമുക്കിനിയും അവസരം വരും…
അമറിന്റെ മുഖത്ത് സമാധാനം നിറഞ്ഞു
അമർ : നാളെ തന്നെ ഒന്നുകൂടെ ചെയ്യാം…
രാഹുൽ : പെട്ടന്ന് വേണ്ട… അവരുടെ നീക്കം എന്താണെന്നറിയണം… എന്നിട്ട് മതി…
അവൻ രാഹുലിനെ നോക്കി രാഹുൽ പറഞ്ഞത് കെട്ട അമർ മൂളിക്കൊണ്ട് അവനെ നോക്കി
അമർ : അവർ പശുവിനെ എന്ത് ചെയ്തു…
പശുവിനെ കുഴിച്ചിട്ടു ബാക്കിയുണ്ടായിരുന്ന ചോറും ആ കുഴിയിൽ തനെയിട്ടു… അവന്റെ ഉമ്മ ഭയങ്കര കരച്ചിലായിരുന്നു… ഞങ്ങൾ പണികഴിഞ്ഞു വരുമ്പോഴും അവർ കരഞ്ഞോണ്ടിരിപ്പുണ്ട്…
രാഹുൽ : വിഷം കലർത്തിയതാണെന്ന് അവർക്ക് സംശയമൊന്നുമില്ലേ…
എലി വിഷം തിന്നു ചോറിൽ വന്നു വീണതാവും എന്നാ അവർ കരുതിയത്…
അമർ : നാളെ അവർ എന്ത് ചെയ്യുന്നെന്നും അവർക്ക് എന്തെങ്കിലും സംശയമുണ്ടോ എന്നും നോക്കണം…
മ്മ്…
****************************************
വീട്ടിൽ ചെന്നു ഉമ്മയും ഉപ്പയും ഇത്തയും ഫൗസിയും കോലയിൽ ഇരിപ്പുണ്ട് ഉമ്മാന്റെ മുഖത്ത് സങ്കടഭാവം വണ്ടിവരുന്നതറിഞ്ഞു ഓടി പുറത്ത് വന്ന കുട്ടികൾക്ക് മിട്ടായി കൊടുത്തു
പാത്തു : മാമാ നമ്മളെ പശു മരിച്ചോയി…
മ്മ്… മക്കള് പോയി കളിച്ചോ…
അവർ പോയി ഞാൻ കോലായിലിരുന്നു
എന്താ…
