സ്റ്റെപ്പിലൂടെ ഓടുന്ന ശബ്ദം കേട്ട് എല്ലാരും സ്റ്റെപ്പിലേക്ക് നോക്കെ ആദി ഓടി വന്നേനെ ഇറുക്കെ കെട്ടിപിടിച്ചു
ഡാ…
ഇറുക്കെ പിടിച്ചതല്ലാതെ മിണ്ടാതെ നിൽക്കുന്ന അവനെ തട്ടി
ഡാ… നിനക്ക് പെണ്ണ് കാണണ്ടേ…
വേണ്ട…
നിനക്കിഷ്ടമായില്ലേ… എങ്കി വേണ്ടെന്നു പറഞ്ഞേക്കട്ടെ…
പെണ്ണിന്റെ ഉപ്പ : എന്താ ചെക്കനും പെണ്ണിനും ഇഷ്ടമായില്ലേ… എങ്കി ഇത് വേണ്ട അല്ലേ… എന്താ മോളേ…(സ്റ്റെപ്പിനടുത്തു കണ്ണീരൊലിപിച്ചു നിനൽക്കുന്ന ഫാരിയെ നോക്കി)
ഒറ്റകുതിപ്പിനവൾ അങ്ങേരുടെ നെഞ്ചിലെത്തി കെട്ടിപിടിച്ചു പൊട്ടികരയെ അവളെ ചേർത്തുപിടിച്ച് മുതുകിൽ തലോടി കൊണ്ട് നിൽക്കുമ്പോഴും ആദി എന്നെ ഉടുമ്പ് പിടിക്കും പോലെ പിടിച്ചു നിൽപ്പുണ്ട്
കാര്യമറിയാതെ എല്ലാരും നോക്കി നിൽക്കെ ഏന്റെ കൈയിലെ തൊലി പറിയും പോലെ അഫിയുടെ നഖം കയ്യിലമർന്നു
ചെക്കന്മാരെല്ലാരും സന്തോഷത്തോടെ രണ്ടാളെയും നോക്കി നിൽപ്പുണ്ട്
ഡാ… വിടെടാ…
അവന്റെ പിടി മുറുകി
അഫി ഇടയ്ക്കിടെ കൈയിലെ തൊലി പരിക്കുമ്പോലെ നുള്ളിയെടുക്കുന്നുണ്ട് വിടെടാ ഇവളെന്റെ തൊലിയിപ്പോ പൊളിച്ചടുക്കും
അവനെ മാറ്റി അഫിയുടെ കൈയിൽ പിടിച്ചു വെക്കുമ്പോഴും അവളുടെ കണ്ണിൽ കണ്ണീർ നിറഞ്ഞു നിൽപ്പുണ്ട്
നുള്ളല്ലെടീ… നിനക്കിഷ്ടമായില്ലേൽ നമുക്ക് വേറെ പെണ്ണ് നോക്കാം…
അവളെനെ കൂർപ്പിച്ചു നോക്കി
എന്താ ഫാരീ നിനക്ക് ചെക്കനെയും ഇഷ്ടമായില്ലേ… ഇങ്ങനെ കരയണ്ട നമുക്ക് വേറെ ചെക്കനെ നോക്കാം…
അവൾ മുഖമുയർത്തി എന്നെയും അവളുടെ ഉപ്പാനെയും നോക്കി
ഫാരി : എന്നാലും… ഇങ്ങനെ..
അവളുടെ ഉപ്പ : ആഹാ… ഇഷ്ടം തോന്നിയാൽ വീട്ടുകാരോട് പറയണം… അല്ലാതെ തമ്മിൽ പോലും പറയാതെ മനസിൽ വെച്ചുനടന്നു രണ്ടാളും എല്ലാരേം പൊട്ടന്മാരാക്കാൻ നോക്കിയില്ലേ അപ്പൊ നിങ്ങൾക്കിതു വേണം…
ഇത്ത : (ആദിയുടെ തോളിൽ തല്ലി) നിനക്കിവളെ ഇഷ്ടമായിട്ടാണോ ഇവൻ പറഞ്ഞപ്പോ ഒരെതിരും പറയാതെ കാണുക പോലും ചെയ്യാത്ത പെണ്ണിനെ കെട്ടാൻ സമ്മതിച്ചേ…
അതവിടെ നിൽക്കട്ടെ… ഇവർ ഇപ്പൊ ഇഷ്ടം പറഞ്ഞില്ലേൽ എനിക്കീ കല്യാണത്തിനു സമ്മതമല്ല…
രണ്ടാളും ദയനീയമായി എന്നെ നോക്കി
ഹസ്സൻക്ക (അവളുടെ ഉപ്പ) : അതേ ഇപ്പൊ നമ്മളെ മുനിവെച്ചു പറയണം ഇല്ലെങ്കിൽ എനിക്കും സമ്മതമല്ല…
രണ്ടുപേരും ഞങ്ങളെ മാറിമാറി നോക്കി
ആദി : എനിക്കിഷ്ടാ…
ഫാരി : എനിക്കുമിഷ്ടാ…
കല്യാണത്തിനു സമ്മതം പറയാനല്ല തമ്മിലിഷ്ടം പറയാനാ പറഞ്ഞേ…
രണ്ടാളുടെയും മുഖത്തെ ഭാവം കണ്ട് എല്ലാരുടെ മുഖത്തും ചിരി വിരിഞ്ഞു പറയാതെ രക്ഷയില്ലെന്നു കണ്ടതും ഫാരി ആദിയെ ദയനീയമായി നോക്കി, നീട്ടി ശ്വാസമെടുത്തുകൊണ്ട്
ആദി : ഫാരീ എനിക്ക് നിനെ ഭയങ്കര ഇഷ്ടാ…
ഫാരി : എനിക്കും ഇഷ്ടമാ…
കേട്ടതും എല്ലാരും ചിരിച്ചു കൊണ്ടവരെ നോക്കി
ഹസൻക്ക : ശെരി രണ്ടാൾക്കും എന്തേലും സംസാരിക്കാനുണ്ടെങ്കിൽ ചെല്ല് മുകളിൽ പോയി സംസാരിച്ചോ…
ഫാരി അവളുടെ ഉമ്മാനെ നോക്കി നിറഞ്ഞ കണ്ണുമായി ചിരിയോടെ അവർ അവളുടെ തലയിൽ തലോടി പൊയ്ക്കോളാൻ തലയാട്ടി സമ്മതം കൊടുത്തു
അവർ മുകളിലേക്ക് പോയ പിറകെ
ഹാസൻക്ക : രണ്ടാളും കുറേ മൂന്നാല് വർഷമായി ഇഷ്ടത്തിലാണെന്നും അവർ പരസ്പരം പോലും പറഞ്ഞില്ലെന്നും ഇവൻ പറഞ്ഞപ്പോഴാ ഞാനറിയുന്നേ… ഇവൻ കഴിഞ്ഞ ആഴ്ച്ച അവളോട് ചോദിച്ചപ്പോ അവളിഷ്ടമാണെന്ന് സമ്മതിക്കുകയും ചെയ്തു… വീട്ടിൽ സമ്മതിക്കുമോ എന്ന പേടികൊണ്ടാ അവൾ ഇഷ്ടമാണെന്ന് പറയാത്തെ… അവനെ ഇഷ്ടമാണേലും ഞാൻ പറയുന്നവനെയെ കെട്ടൂ എന്നും അവള് പറഞ്ഞെന്നറിഞ്ഞപ്പോ… അവളിഷ്ടപെടുന്നവനെ കൊണ്ട് തന്നെ കെട്ടിച്ചേക്കാം എന്ന് ഞാനും കരുതി… ഇവനാ പറഞ്ഞേ ആരോടും പറയണ്ട അവര് അവരെ തന്നെ പറ്റിച്ചതല്ലേ നമുക്കും കുറച്ചുസമയം അവരെയൊന്നുപറ്റിക്കാമെന്ന്…
മൊഴിദിക്ക : ഞങ്ങൾ ഇപ്പോഴാ അറിയുന്നേ… (ചെക്കന്മാരെ നോക്കി) നിങ്ങൾക്കും അറിയില്ലായിരുന്നോ…
അവര് ചിരിയോടെ നോക്കെ…
അച്ചായൻ : അതെങ്ങനെയാ… ഇവനെ കണ്ടല്ലേ പഠിക്കുന്നെ… ഇവനിവളെ ഇഷ്ടാന്നു നമ്മളാറിയുന്നതെപ്പോഴാ…
