നമുക്ക് ആദ്യം കൂടു പൊളിച്ചു എല്ലാത്തിനെയും പുറത്തെടുത്തു പാതി കൊല്ലാം… നമുക്ക് വേണ്ടവനെ കിട്ടിയാൽ അവന് ജീവൻ മാത്രം തിരികെ കൊടുക്കാം…
അഫി : (ബാത്രൂം ഡോർ തുറന്ന് ഇറങ്ങിവരവേ) അതിന് ഇവിടുത്തെ റൗഡികൾ ആരാണെന്നു നമുക്കറിയില്ലല്ലോ…
ആദി : അത് നമുക്ക് കണ്ടുപിടിക്കാം…
നേരിട്ട് വേണ്ട… മുത്തുവിന്റെ വീട്ടിൽ വരുന്നവരിൽ കണ്ടാൽ കുറച്ച് അഹങ്കാരത്തോടെ നടക്കുന്ന ഒരു ടീമിനെ പോക്കാം അവരെ കൊണ്ടുവന്ന് കുടിപ്പിക്കാം… ഇടക്ക് നമ്മൾ അന്വേഷിക്കുകയാണെന്നു മനസിലാവാത്ത കോലത്തിൽ ചോദിച്ചറിയാം…
ആദി : മ്മ്… അതാ നല്ലേ…
എല്ലാരും പെട്ടന്ന് റെഡിയാവ് ഭക്ഷണം കഴിച്ചിട്ട് നമുക്ക് അങ്ങോട്ട് പോവാം…
ഹോട്ടലിൽ കയറി ഇഡലിയും കോഫിയും പറഞ്ഞു വീണ്ടും വീണ്ടും പറയുന്നതനുസരിച്ചു തിന്ന പ്ളേറ്റുകൾ മേശക്കു നടുവിൽ അട്ടിയായി വെയ്റ്റർ ഇതെന്തുജീവികളെന്ന ഭാവത്തിൽ നോക്കി അവസാനം ഓരോ മസാല ദോശയും കൂടെ കഴിച്ചു ബില്ലും കൊടുത്തിറങ്ങുന്ന ഞങ്ങളെ ഇതെല്ലാം ഇവര് തിന്നതാണോ എന്ന ഭാവത്തിൽ ഞങ്ങളെ നോക്കുന്നത് മൈന്റ് ചെയ്യാതെ ഇറങ്ങിച്ചെന്ന് ഒരു പാക്കറ്റ് സിഗരറ്റും വാങ്ങി മുത്തുവിന്റെ വീട്ടിലേക്ക് വണ്ടിയെടുത്തു
അഫി അകത്ത് പോയി ഞങ്ങൾ പുറത്തിരുന്നു ചുറ്റുമുള്ളവരെ മുഴുവൻ വീക്ഷിക്കവേ ഞങ്ങൾ പ്രതീക്ഷിച്ചപോലൊരാൾ അവിടെയില്ലെന്ന് മനസിലാക്കിയതിനു പിറകെ എല്ലാ കാര്യങ്ങളും ഓടിനടന്നുചെയ്യുന്ന ഒരുവൻ ഏന്റെ ശ്രെദ്ധയിൽ പെട്ടു ബിച്ചുവിനെ നോക്കി അവനെ കണ്ണ് കാണിച്ചതും ബിച്ചു സുഹൈലിനെയും കൂട്ടി അവൻ ചെയ്യുന്ന കാര്യങ്ങളിൽ സഹായിക്കാൻ ചെന്നു
വൈകീട്ട് അഫിയോട് അവിടെ തനെ നിൽക്കാൻ പറഞ്ഞിട്ട് ഞങ്ങൾ ഇറങ്ങെ ബിച്ചുവും സുഹൈലും അവനും ഞങ്ങൾക്കടുത്തേക്ക് വന്നു വിജയ് എന്ന അവനെ ഞങ്ങൾക്ക് പരിചയപെടുത്തി അവനെയും കൂട്ടി ബാറിലേക്ക് പോയി അവൻ പറഞ്ഞ ബാറിൽ കയറി അവർ അടിക്കുമ്പോഴും ഞാനും അമലും വേണ്ടെന്നു പറഞ്ഞ് അടിക്കാതെ ഇരുന്നു
ഈ നാട് ഭയങ്കര സൈലന്റ് ആണല്ലോ ഇവിടെ അടിപിടിയും ഗുണ്ടായിസവുമൊന്നുമില്ലേ
വിജയ് : പേടിച്ചിട്ടാ സാധാരണക്കാർ മിണ്ടാതിരിക്കുന്നത്… ഇവിടെ ഓരോ വൈൻ ഷോപ്പും നടത്തുന്നത് ഓരോ ഗുണ്ടാ ടീമാണ്… ശെരിക്കും പറഞ്ഞാൽ ഇതിനൊന്നും പെർമിഷൻ പോലുമില്ല… ഇവിടെത്തന്നെ എന്തേലും പ്രശ്നമുണ്ടായാൽ അപ്പോയെക്കും അവരുടെ ആളുകൾ വരും വന്നാൽ പ്രശ്നം ഉണ്ടാക്കിയവരെ വെട്ടുന്നതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കേണ്ട…
അമൽ : അപ്പൊ കേസ് ഒന്നുമാവില്ലേ…
വിജയ് : ഇവരെല്ലാം പാർട്ടിക്കാരുടെ ആളുകളൊക്കെയാ… മാത്രമല്ല മാസമാസം ഓരോ പോലീസ് സ്റ്റേഷനിലേക്കും മാസമാസം ഇവര് പൈസക്കൊടുക്കും… അതുകൊണ്ടല്ലേ കണ്മണി ആത്മഹത്യചെയ്തെന്നു പോലീസ് കേസ് എഴുതിയത്…
അപ്പൊ കണ്മണി ശെരിക്കും ആത്മഹത്യ ചെയ്തതല്ലേ…
വിജയ് : ഹ്മ്… നിങ്ങൾക്കെന്തറിയാം അവളെ പറ്റി… തങ്കം പോലൊരു മോള്… കളക്ടർ ആവണമെന്നും പറഞ്ഞ് ഏത് സമയോം പടിച്ചോണ്ടിരിക്കും… ആരുമായും ഒരു പ്രശ്നത്തിനും പോവില്ല എല്ലാരോടും ചിരിച്ചോണ്ട് സംസാരിക്കും… അവൻ ആ മധുര സെൽവ അവനാ അവളെ തീയിട്ടത്… ആരും പറയില്ല… ആരുമൊന്നും… ചെയ്യില്ല… ആരും പറയില്ല…. ആരും…
തുടരെ തുടരെ ഒഴിച്ചുകൊടുത്തത്തിന്റെ ഫലമായി അവൻ ഓഫായി ടേബിളിലേക്ക് കിടന്നു അവനെ എടുത്ത് വണ്ടിയിൽ കയറ്റി പോവും വഴി ചോദിച്ചതിന് കുഴഞ്ഞ നാവോടെ അവൻ മറുപടിപറഞ്ഞുകൊണ്ടിരുന്നു തിരികെ കൊണ്ടുപോയി വിട്ട് അഫിയെ കൂട്ടി ലോഡ്ജിലേക്ക് തിരിച്ചു
അഫി : ഏതോ സെൽവൻ ആണ് ചെയ്തത്… കാര്യം പറയാൻ എല്ലാർക്കും പേടി…
മ്മ്…
അമൽ : മധുര സെൽവൻ… അവനിവിടുത്തേ ഗുണ്ടകളിൽ ഒരു മെയിൻ ആണ്…
അഫി : എന്നാലും എന്തിനായിരിക്കും…
എന്തിനായാലും കുഴപ്പമില്ല ഇന്ന് നമ്മൾ കൂട് പൊളിക്കാൻ തുടങ്ങും ബാറുകളെല്ലാം നടത്തുന്നത് ഗുണ്ടാ ടീം ആണെന്നല്ലേ പറഞ്ഞത് ഇന്ന് രാത്രി ഒരു ബാറിൽ അടിയുണ്ടാവണം ആർക്കും മുഖം കൊടുക്കരുത് സാധാരണ ആളുകളെ ഭയപ്പെടുത്തി പുറത്താക്കണം അടി കഴിഞ്ഞിറങ്ങുമ്പോ ആളുകളെ വലിച്ചു പുറത്തിട്ട് ബാറിനു തീ കൊടുക്കണം അടി വാങ്ങിയ ഒരുത്തനും പിന്നെ ജീവിതത്തിൽ എഴുന്നേറ്റു നിൽക്കരുത്… അവരോട് ചോദ്യങ്ങൾ വേണ്ട അവരുടെ ഉത്തരങ്ങളും നമുക്ക് വേണ്ട… കണ്ട മുഖം ഓർത്തെടുക്കാൻ പോലുമവർ ഭയപ്പെടണം… ഒരടിപോലും ആരും വാങ്ങരുത് നമുക്ക് അവർ ഇരയല്ലെന്നവർക്ക് നമ്മുടെ അടി കാണുമ്പോതന്നെ മനസിലാക്കണം…
