വഴി തെറ്റിയ കാമുകൻ – 14 14

മ്മ്…

ഒന്നൂല്ല…

മ്മ്…

ഞാൻ നിന്റെ മടിയിൽ കിടന്നോട്ടെ…

ഒന്നും പറയാതെ അവളെ മടിയിലേക്ക് കിടത്തി തലയിൽ തലോടികൊടുക്കേ അവൾ മലർന്നു മുഖത്തേക്ക് നോക്കി കിടന്നു

നൂറാ…

മ്മ്…

ഞാൻ ഒരു കാര്യം പറയട്ടെ…

മ്മ്…

കരയരുത്…

പറയണ്ട…

അതെന്താ…

എനിക്കിപ്പോ സങ്കടപെടണ്ട…

നൂറാ… പറഞ്ഞേ പറ്റൂ…

എനിക്ക് കേൾക്കണ്ട…

നീ സുന്ദരിയാണ് നൂറാ… നിന്റെ പുറത്ത് കാണുന്ന ഈ തൊലിവെളുപ്പും ജ്വലിക്കുന്ന സൗന്ദര്യത്തിനും മേലേ നിന്റെ ഉള്ളിൽ നീ ഏറെ സുന്ദരിയാണ്…

നിനക്കിഷ്ടമല്ലേ…

മ്മ്… നിനെ ഇഷ്ടപെടാതിരിക്കാൻ ആർക്ക് കഴിയും…

നിനക്കിഷ്ടമാണല്ലോ അത് മതി…

നൂറാ… നിനക്ക് ടീച്ചിങ് ജോബ് അത്ര ഇഷ്ടമായത് കൊണ്ടാണോ നീ ചെയ്യുന്നത്…

ഇഷ്ടമാണ് പിന്നെ ടെൻഷന് നല്ല റിലീഫ് ഉണ്ടാവും…

മ്മ്… അത്രക്ക് പാഷൻ ഇല്ലെങ്കിൽ ജോലി ഒഴിവാക്കിയാലോ…

ടീച്ചിങ് പ്രൊഫഷൻ ഇഷ്ടമല്ലേ…

അതല്ല… ബാബ പറഞ്ഞപോലെ ജിസിസിയിലെ ബിസിനസ് മൊത്തം മാനേജ് ചെയ്യാൻ നീ കൂടെ ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന് തോന്നി…

മ്മ്…

എന്തേ…

ജോലി ഒഴിവാക്കാം…

പിന്നെ ഇവിടെ കൂടെ ചെറിയ പരിപാടികൾ തുടങ്ങണമെന്നുണ്ട്… ഞാൻ അവരോട് സംസാരിച്ചിട്ടില്ല…

എന്തിനായാലും ഞാനുണ്ട് കൂടെ…

മജ്നൂ…

മ്മ്…

നിനക്കെന്താ വേണ്ടേ…

എന്ത്…

ഞാൻ ഇപ്പൊ അത്രക്ക് ഹാപ്പിയാ… ഈ സന്തോഷം നീ തന്നതാ… പകരം ഞാൻ നിനക്കെന്താ തരണ്ടേ…

നീ സന്തോഷമായിരുന്നാൽ മതി…

മജ്നൂ…

മ്മ്…

നിനക്കൊരു കാര്യമറിയുമോ…

എന്തേ…

ഓർമയിൽ ആദ്യമയാണ് ഞാനൊരാളുടെ മടിയിൽ കിടക്കുന്നത്… ഏന്റെ മുഖത്തും കൈയിലും ഒക്കെ ഏന്റെ ഓർമയിൽ ആണായിട്ട് നീ മാത്രമാണ് തൊട്ടത്…

അപ്പൊ… ഖാലിദ്…

ഞങ്ങൾ കുഞ്ഞിന് വേണ്ടി മാത്രമായിരുന്നു…

അത് വിട്… അപ്പൊ നീ ബിസിനസ് ഏറ്റെടുക്കാൻ പോകുന്ന വിവരം ഞാൻ ബാബയോട് പറയുമെ…

ഞാനോ… അത് ശെരിയാവില്ല… നീ തന്നെ ഏറ്റെടുത്താൽ മതി എനിക്ക് ബിസിനസ് ശെരിയാവില്ല ഞാൻ കൂടെ നിൽക്കാം എന്നല്ലാതെ ഏറ്റെടുത്തു നടത്താനൊന്നും എന്നെകൊണ്ട് പറ്റില്ല…

ഏന്റെ നൂറാ…

സന്തോഷത്തോടെ മുഖത്തേക്ക് നോക്കി

അതെ…

നീ മുന്നിൽ നിന്നാൽ മതി ചെയ്യാനുള്ളതൊക്കെ ഞാൻ ചെയ്തോളാം ഡ്രൈവറായും പി എ ആയും ഞാൻ കൂടെ ഉണ്ടാവും…

അത് ശെരിയാവില്ല മജ്നൂ എനിക്ക് ബിസിനസിനെ പറ്റി ഒന്നുമറിയില്ല… നീ തന്നെ ഏറ്റെടുത്തു നടത്തിക്കോ നീ പറയുന്നത് ചെയ്യാൻ ഞാൻ നിന്റെ കൂടെയുണ്ടാവും…

നൂറാ… നീ വെറും ഭ്രാന്തി ആവല്ലേ… ആത്തിമി ഗ്രൂപ്പ്‌ ജിസിസി ഹെഡ് എന്നാൽ അതിന്റെ സ്റ്റാന്റേർഡ്…

മജ്നൂ… വേണ്ട… ഈ സ്റ്റാന്റെർഡും സുഖസൗകര്യങ്ങളും ഒന്നും എനിക്ക് വലിയ താല്പര്യമില്ല… എനിക്കിപ്പോ എന്തും തുറന്നുപറയാൻ നീ കൂടെയുണ്ട് അത് മതി… ഇനി ഒരു ഭാരവും ഏന്റെ തലയിൽ വെച്ചുതരല്ലേ… മജ്നൂ നീ പറഞ്ഞാൽ എനിക്ക് ഇഷ്ടമില്ലെങ്കിലും ഞാൻ സമ്മതിക്കും…

ഇതിനെപറ്റി ചിന്തിക്കാൻ തുടങ്ങിയപ്പോ ഏന്റെ മനസിൽ തോന്നിയ കാര്യം ഞാൻ പറഞ്ഞെന്നെ ഉള്ളൂ… നിനക്കിഷ്ടമല്ലെങ്കിൽ അത് വിട്ടേക്ക്…

മ്മ്… വീടിന്റെ പണി കഴിയാൻ എത്ര സമയമാവും…

ഇതേ സ്പീഡിൽ ചെയ്യുകയാണെങ്കിൽ പെട്ടന്ന് കഴിയും എന്ന് കരുതാം… ഇപ്പൊ ബേസ്മെന്റ് ഏകദേശം മുഴുവനായും കഴിഞ്ഞു ഇപ്പൊ പെയിന്റിംഗ് ആണ് ഗ്രൗണ്ട് ലെവലിൽ പണി പാതിഭാഗമായി ഫസ്റ്റ് ഫ്ലോർ ലിന്റൽ കഴിഞ്ഞു മുകളിലേക്കുള്ളത് തുടങ്ങി സെക്കൻഡ് ഫ്ലോർ പണി തുടങ്ങുമ്പോയേക്കും ഗ്രൗണ്ട് ഫ്ലോർ പണി കഴിയും അത് കഴിഞ്ഞാൽ ഫസ്റ്റ് ഫ്ലോറും പണി തുടങ്ങും സെക്കൻഡ് ഫ്ലോർ സ്ലാബ് ഇട്ട് തേക്കുന്ന ടൈം കൊണ്ട് ഫസ്റ്റ് ഫ്ലോർ പണി കഴിയുമായിരിക്കും…

നിനക്ക് ഒരുപാട് ആളുകളൊക്കെ ഉള്ളതല്ലേ ഒരു മജിലിസ്കൂടെ ഉണ്ടാക്കരുതോ… ഒരു ലിവിങ്ഹാളും വാഷ് റൂമും ഡൈനിങ് ഏരിയയും മാത്രം ഉണ്ടാക്കിയാൽ ചെറിയ പാർട്ടികളൊക്കെ അവിടെ നടത്തുകയും ചെയ്യാം എല്ലാരെയും വീടിനകത്ത് കയറ്റുകയും വേണ്ട ആരെയും പുറത്തിരുത്തി എന്ന തോന്നലും വേണ്ട…

മ്മ്… ഉപ്പാനോട് ചോദിക്കട്ടെ സമ്മതിച്ചാൽ അങ്ങനെ ചെയ്യാം…

വീട് പണി കഴിഞ്ഞ ശേഷം വരുമ്പോ എന്നെ നിങ്ങളുടെ വീട്ടിൽ താമസിപ്പിക്കില്ലേ…

Leave a Reply

Your email address will not be published. Required fields are marked *