ഇത്ത : കാലത്ത് ഞാൻ ചോറിന്റെ വേവ് നോക്കുമ്പോ തെങ്ങിന്റെ മുകളിന്ന് താർപ്പായിൽ വീണ എലി പിടഞ്ഞു ചോറില് വീണു അതോണ്ട് എലിയെ എടുത്ത് കളഞ്ഞു ചോറ് മാറ്റി വെച്ചു തണിഞ്ഞപ്പോ ഫൗസി പാതി ഒരു ചെമ്പിലാക്കി പശുവിനു കൊണ്ടുകൊടുത്തു അത് കുടിച്ചുകഴിഞ്ഞ് ചെമ്പെടുത്തു വന്നു ഭാക്കിയുള്ളത് മറ്റേ പശൂന് കൊടുക്കാൻ എടുത്തു തൊഴുത്തിൽ എത്തിയപ്പോഴാ ആദ്യം കൊടുത്ത പശു വായിന്നു നുരയൊക്കെ വരുന്നതും പിടയുന്നതും കണ്ട് ഇവള് വിളിച്ചപ്പോ എല്ലാരും ഓടിച്ചെന്നു പിന്നെ പെട്ടന്ന്തന്നെ ചത്തു…
ഉമ്മ ആകെ സങ്കടത്തിൽ ഇരിക്കുന്നു
മ്മ്… കുയിച്ചിട്ടോ…
ഉപ്പ : ചന്ദ്രനൊക്കെ കൂടെ എങ്ങനെയൊക്കെയോ എടുത്തോണ്ടുപോയി കുഴിച്ചിട്ടു…
മ്മ്… ആ ചോറെന്ത് ചെയ്തു…
ഉപ്പ : അതും അതിനൊപ്പം കളഞ്ഞു… എന്തേ…
എന്നിട്ട് എവിടെ കുഴിച്ചിട്ടു…
തെക്കേ മൂലയിൽ…
മ്മ്…
ഒന്നൂല്ല സങ്കടത്തോടെ ഇരിക്കുന്ന ഉമ്മയെയും നോക്കി കുളിച്ചിട്ടുവരാമെന്നു പറഞ്ഞ് തോർത്തുമെടുത്തിറങ്ങി
കാലത്ത് ഉമ്മറത്തിരുന്നു ചായകുടിക്കുന്ന ഏന്റെ തോളിൽ തൂങ്ങി ഇരിക്കെ
ഇത്ത : മോനൂ…
മ്മ്…
എന്താ ഒരു ടെൻഷൻ…
ഒന്നൂല്ല… എന്തേ ടെൻഷനുണ്ടെന്നു തോന്നിയോ…
ഞാൻ എണീറ്റുവന്ന മുതൽ ശ്രദ്ധിക്കുന്നു എന്തോ ആലോചിച്ചു കൂട്ടും പോലെ…
ഫോണിന്റെ ശബ്ദത്തോടെ സ്‌ക്രീനിൽ ബിച്ചു എന്ന് തെളിഞ്ഞുവന്നു
മ്മ്…
നമ്മുടെ സംശയം ശെരിയാ പോയിസൻ ആണ്…
മ്മ്…
ഫോൺ വെച്ച് കുറച്ച് കഴിയുമ്പോയേക്കും ചെക്കന്മാർ ഓരോരുത്തരായി വന്നു ഇത്ത അവർക്ക് ചായയെടുക്കാൻ അകത്തേക്ക് പോയി
ആദി : ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല… ആരായിരിക്കും…
അമൽ : നമ്മളോട് ദേഷ്യമുള്ള ആരും ഈ മതിലിനുള്ളിൽ ഉള്ളതായി നമുക്കറിയില്ല…
ബിച്ചു : മൈക്രോ മില്ലി മതി ഒരാളെ കൊല്ലാൻ എന്നാൽ ചോറിൽ അൻപത് ഗ്രാമോളം കലർത്തിയിട്ടുണ്ട് എന്നാ ലാബിൽ നിന്ന് പറഞ്ഞത്… എലി വീണത് ഭാഗ്യമായി ഇല്ലായിരുന്നേൽ…
സുഹൈൽ : ഇനി എന്താ ചെയ്യുക…
അൽതു : ഇത്രയും ആളുകൾ ഉള്ളപ്പോ ആരെന്ന് കരുതും…
സുഹൈൽ : എല്ലാരേയും പിടിച്ചു ചോദിക്കാം എന്ന് കരുതിയാൽ വീട്ടിൽ അറിയും അതുകൊണ്ട് അതും പറ്റില്ല… എന്താ ചെയ്യുക…
എനിക്കുമൊരു പിടിയും കിട്ടുന്നില്ല… ആരെന്ന് കരുതാൻ ആണ്… ആരോ നമ്മളെ കണ്ടെത്തിയിട്ടുണ്ടോ എന്നാണ് ഏന്റെ സംശയം…
ആദി : നമ്മൾ പണിഞ്ഞവരെയെല്ലാം അന്വേഷിച്ചു കണ്ടുപിടിച്ച് അവരുമായി ബന്ധപ്പെട്ട ആരെങ്കിലും ആണോ ഇത് ചെയ്തത് എന്ന് തപ്പിയെടുക്കാൻ ദിവസങ്ങളെടുക്കും… വേറെ എന്താ ഒരു വഴി…
അമൽ : കണ്ടുപിടിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ നേരെ നേരിട്ട് വരരുതോ ഈ നായിക്കൾക്ക്…
ഇത്ത : എന്താടാ രാവിലെ തന്നെ വലിയ ചർച്ചയാണല്ലോ…
ബിച്ചു : ഒന്നൂല്ലിത്ത ഞങ്ങൾ ചുമ്മാ ഓരോന്ന്…
ഇത്ത : മ്മ്…
ഞങ്ങൾ ചായകുടിക്കുന്നതിനിടെ ഇത്ത അകത്ത് പോയി ഞങ്ങൾ കോലയിൽ നിന്നും എഴുനേറ്റ് പുഴക്കരയിലേക്ക് നടന്നു എല്ലാരും എങ്ങനെ കണ്ടുപിടിക്കും എന്ന് ആലോചനയൊടെ നിശബ്ദമായി ഇരുന്നു
നമ്മോട് ശത്രുതയുള്ളവരെ തപ്പുക എന്നാൽ അത് പെട്ടന്ന് നടക്കുന്ന കാര്യമല്ല… പെട്ടന്ന് നടക്കുന്ന കാര്യം ഇന്നലെ ഇവിടെ ആരൊക്കെ വന്നു എന്നും അതിൽ ആർക്കെങ്കിലും നമ്മോട് ദേഷ്യമുണ്ടോ എന്നും അറിയണം… ഉണ്ടെകിൽ അവനാവും കാരണം എന്ന് കരുതാം അങ്ങനെ ദേഷ്യമുള്ളൊരാൾ ഇല്ലെങ്കിൽ ആളെ കണ്ടെത്താൻ പിന്നെയും ബുദ്ധിമുട്ടേണ്ടി വരും… മാത്രമല്ല നമ്മുടെ വീട്ടുകാർ അറിയാത്ത കാര്യം ആയതുകൊണ്ട് ഇവിടെവെച്ച് ആരെയും തല്ലിയോ പേടിപ്പിച്ചോ സത്യം പറയിക്കാൻ കഴിയില്ല… അതുകൊണ്ട് ആളെ കണ്ടുപിടിക്കാൻ സമയമെടുക്കുമായിരിക്കും… അതുവരെ വീട്ടുകാർക്ക് എന്തെങ്കിലും പറ്റാതെ നോക്കണം കാരണം ഓപ്പോസിറ്റ് ആരാണെന്നു നമുക്കറിയില്ല…
ആദി : എല്ലാരുടെയും കൂടെ നിൽക്കുകയും അന്വേഷിക്കുകയും കൂടെ നടക്കുന്ന കാര്യമല്ല… ഒരാൾ എങ്കിലും പുറത്തിറങ്ങിയേ പറ്റൂ…
ബിച്ചു : എന്തെങ്കിലും കാരണമുണ്ടാക്കി നമ്മുടെ വേണ്ടപ്പെട്ടവരെ മുഴുവൻ ഇവിടെ കൊണ്ടു വന്നു നിർത്താം… ഇവിടെ ഈ മതിലിനുള്ളിൽ ആവുമ്പോ അവർ പുറത്തിറങ്ങാതെയും ഇതിനകത്ത് ഒന്നും സംഭവിക്കാതെയും നോക്കിയാൽ മതി ഇവിടെ നിൽക്കുന്ന സേഫ്റ്റി വേറെ എവിടെയും കിട്ടുമെന്ന് തോന്നുന്നില്ല…
