വഴി തെറ്റിയ കാമുകൻ – 14 14

(അവളെ നോക്കി ചിരിച്ചു) എതിരാളിയെ ഭസ്മമാക്കാൻ കഴിവുള്ളൊരു പെണ്ണ്…

തേൻമൊഴി : പെണ്ണോ…

മ്മ്… ഇവരിൽ ഏറ്റവും ഡെയിഞ്ചർ അവളാണ്…

അതാരാ…

(ചിരിയോടെ) അത് വിട്… ബോറടി മാറിയോ…

തെന്മോഴി : അതൊക്കെ എപ്പോഴേ മാറി…

ചെന്ന് റെഡിയാവാൻ നോക്ക്… സമയം പോയി…

അവരെ വിട്ട് റൂമിൽ ചെന്ന് കുളിചിറങ്ങെ ഇടാനുള്ള ഡ്രസ്സ്‌ ബെഡിലിരിപ്പുണ്ട് റെഡിയായി പാർട്ടി ഹാളിൽ ചെന്നു നിലത്ത് വിരിച്ച കാർപ്പറ്റിൽ രണ്ട് വശത്തായി പെണ്ണിന്റെയും ചെക്കന്റെയും ആളുകൾ ഇരിക്കുന്നു രണ്ട് കൂട്ടർക്കും വശത്തായി പൂജാരി ഇരിക്കുന്നു

ലെച്ചുവിനൊപ്പം തന്നെ അഫിയും മുത്തും പ്രിയയും റിയയും ഇരിപ്പുണ്ട് ലെച്ചു അടുത്ത് ചെന്നിരിക്കാൻ വിളിച്ചതിനാൽ ഞാനും ചെന്നിരുന്നു

പിന്നെയും പലരും വന്ന് രണ്ട് വശത്തുമായി ഇരുന്നു എല്ലാരും ആയതും

ജാതക വശാൽ പത്തിലൊൻപത് പൊരുത്തം ഈ ജാഥകക്കാർ ഒരുമിച്ചാൽ അഷ്ട ലക്ഷ്മി കളുടെ അനുഗ്രഹത്താൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവും പക്ഷേ ഈ ജാതകക്കാർ പരസ്പരം വിവാഹം കഴിക്കൽ

ഇവരൊന്നുചേരാൻ ഏറ്റവും നല്ല ശുപ മുഹൂർത്തം അഞ്ച് വർഷത്തിൽ ഒരിക്കൽ മാത്രമേ ഉണ്ടാവുകയുള്ളൂ ഭാഗ്യവാശാൽ ഈ വർഷം ഇന്നേക്ക് നാൽപത്തിയഞ്ചാം നാൾ കാലത്ത് ആറുമണിക്കും ആറെ മുപ്പത്തിനും ഇടയിൽ മുഹൂർത്തമുണ്ട് അത് കഴിഞ്ഞാൽ അഞ്ച് വർഷം കഴിയണം…

നാലപ്പത്തി എല്ലാരും പരസ്പരം സംസാരിക്കേ ലെച്ചു എന്നെ നോക്കി

നാലപ്പത്തഞ്ചു ദിവസമില്ലേ… ഞങ്ങൾക്ക് ഒക്കെയാണ് നിങ്ങൾക്ക് എന്തെങ്കിലും എതിർപ്പുണ്ടോ…

പരസ്പരമുള്ള സംസാരം നിർത്തി

രാമൻ : ഞങ്ങൾക്കും സമ്മതം…

നിശ്ചയ കുറിപ്പ് വായിച്ച ശേഷം പൂജാരി തട്ട് മാറ്റാൻ പറഞ്ഞു തട്ട് മാറ്റി കഴിഞ്ഞ പിറകെ ചെക്കന്മാർ ബിച്ചുവിനെയും കുറച്ച് പെൺപിള്ളാര് അമയയെയും അങ്ങോട്ട് കൊണ്ടുവന്നു ബിച്ചു ലക്ഷ്മിയുടെയും എന്റെയും കാലുതൊട്ടു വണങ്ങി അമയ സാവിത്രിയേച്ചിയുടെയും രാമേട്ടന്റെയും വലിയമ്മാവന്മാരുടെയും കാലുതൊട്ടുവണങ്ങി ലെച്ചുവും സാവിത്രിയേച്ചുയും അവർക്ക് നേരെ നീട്ടിയ ബോക്സിൽ നിന്നും മോതിരം കയ്യിലെടുത്തു പരസ്പരം അണിയിച്ചു

ഭക്ഷണം കഴിച്ച പിറകെ കപ്പൽ കരയിലേക്ക് തിരിഞ്ഞു ചുറ്റും നിർത്തിയ ഫിഷിങ് ബോട്ടുകളിലേക്ക് ആളുകളെ കയറ്റി വന്ന വഴിയേ തിരികെ വീട്ടിലെത്തി എല്ലാരും പിരിയാൻ തുടങ്ങേ അഫി ബാബക്കടുത്ത് ചെന്ന് നൂറയെ ഒരു ദിവസത്തേക്ക് അവളുടെ കൂടെ വിടാൻ സമ്മതം വാങ്ങി

എല്ലാരും പിരിയേ അനുവിനെ അടുത്ത് വിളിച്ചു

നാളെ പോയി എന്തൊക്കെയാ പർച്ചേഴ്സ് ഉള്ളതെന്നുവെച്ചാൽ വാങ്ങിക്കോ… ഡ്യൂട്ടിക്ക് യൂണിഫോം ഉണ്ട് അതുകൊണ്ട് അതികം ഡ്രെസ്സൊന്നും ആവശ്യമില്ല… കുറച്ച് ബീഫും പുഴമീനും ബേക്കറിയും എല്ലാം മതി എല്ലാം അവിടെ കിട്ടുമെടാ പിന്നെ വെറുതെ ഇവിടുന്നു കെട്ടിവലിച്ചു പോവണ്ടല്ലോ…

മ്മ്…

നാളെ വേണോങ്കിൽ ആമിയെ പോയൊന്നു കണ്ടോ… മറ്റന്നാൾ ചിലപ്പോ സമയം കിട്ടില്ല…

മ്മ്…

ടെൻഷനുണ്ടോ…

ഹേയ്…

ടെൻഷനൊന്നും വേണ്ട…

മ്മ്… ആമിയുടെ കാര്യം…

ശെരിയാക്കാടാ… അവർ ഹോസ്പിറ്റലിൽനിന്ന് വന്ന ശേഷം ഞാനവരോട് സംസാരിക്കാം… നിങ്ങൾ തമ്മിൽ പ്രേമമാണെന്നല്ല അവളെ നിനക്ക് പറഞ്ഞുവെക്കാൻ ചോദിക്കാം…

താങ്ക്സ് ഇക്കാ…

പോടാ…

ബൈക്ക് എടുത്ത് കറങ്ങാൻ നിൽക്കണ്ട വണ്ടിയെടുത്തോ… കൈയിൽ പൈസയുണ്ടോ…

ഉണ്ട്…

അരയിൽ നിന്നും പേഴ്‌സ് എടുത്തു അതിലുള്ള പൈസയെടുത്ത് അവനുനേരെ നീട്ടി

ഇത് വെച്ചോ…

വേണ്ട ഏന്റെ കയ്യിലുണ്ട്…

ആയിക്കോട്ടെ ഇത് കൈയിൽ വെച്ചോ…

അവളേം കൂട്ടി പ്രശ്നമുള്ള സ്ഥലത്തേക്കൊന്നും പോയേക്കരുത്…

ശെരി…

ഏകദേശം എല്ലാരും പോയി

ഞങ്ങളും വീട്ടുകാരും മാത്രം ബാക്കിയുള്ളൂ

ഉമ്മ : എന്നാലും സുഹൈലെവിടെ പോയി… നിശ്ചയത്തിന് പോലും വരാതെ എന്ത് പണിയാ അവൻ കാണിച്ചേ…

ബിച്ചു : അവൻ ഡൽഹിയിൽ പോയവിടെ പെട്ടുപോയത് കൊണ്ടാ… നിശ്ചയമല്ലേ ഉമ്മാ കല്യാണം ബാക്കിയില്ലേ…

ഉമ്മ : എന്തായാലും ഒന്നിന്റെ കാര്യത്തിൽ തീരുമാനമായല്ലോ… ഇനി ഇതുങ്ങളൊക്കെ എപ്പോഴാണോ…

അങ്ങനെ നല്ലതെന്തേലും ചോദിക്ക് എല്ലാരും പെട്ടന്ന് റെഡിയായി വന്നാൽ ഇന്ന് നമുക്കൊരു പെണ്ണുകാണല് കൂടെ നടത്താം…

Leave a Reply

Your email address will not be published. Required fields are marked *