വഴി തെറ്റിയ കാമുകൻ – 14 14

ഏന്റെ നൂറാ… ഏന്റെ വീട് നീ കണ്ടതല്ലേ… രണ്ട് കുഞ്ഞു ബെഡ് റൂമും ഒരു ഹാളും അടുക്കളയും രണ്ട് കോലയും രണ്ട് ബെഡ്‌റൂമിലും പുറത്തും ഓരോ ബാത്രൂംമും മൊത്തമായി നിന്റെ വീട്ടിൽ ഏന്റെ മുറിയുടെ അത്രയുമേ ഉള്ളൂ… അവിടെ നിങ്ങളെ എങ്ങനെ നിർത്താനാണ് അതാ ഞാൻ വീട്ടിലേക്ക് കൊണ്ടുപോവാത്തത്… അഫിയുടെ വീട്ടിൽ നിർത്താം എന്ന് കരുതിയാൽ ഞാൻ അവിടെ താമസിക്കുന്നതും അവളോട് ഇടപെടുന്നതും ഒന്നും ബാബക്കും മാമക്കും അംഗീകരിക്കാൻ പറ്റിയെന്നുവരില്ല… അതുമല്ല അവളുടെ ഉപ്പ ഇപ്പോവേണമെങ്കിലും വരും അപ്പൊ ബാബയോടും മാമയോടും എന്ത് പറയും… അതാ ഖാലിദ് പോയപ്പോ നിങ്ങളെ അടുത്തൊരു വീട് വാടകക്ക് എടുത്ത് അങ്ങോട്ട് മാറ്റിയത്… വീട് പണി കഴിഞ്ഞ ശേഷം വരുമ്പോ നിങ്ങളെ അവിടെയല്ലാതെ എവിടെയാ ഞാൻ താമസിപ്പിക്കുക…

പറഞ്ഞുകഴിഞ്ഞു അവളെ നോക്കെ മുഖത്തേക്ക് നോക്കി കിടക്കുന്ന അവൾ ചിരിയോടെ

നിർത്തിയോ…

എന്തേ…

നല്ല രസം കേൾക്കാൻ…

മ്മ്…

നിന്നോട് എന്തേലും ചോദിച്ചാൽ പിന്നൊരു ചോദ്യത്തിന് ഇടതരാതെ ഡീറ്റൈൽ ആയിട്ട് പറയും…

ബോറാണോ…

ഹേയ്… എനിക്കിഷ്ടമാ… കഥ പറയും പോലെ നീറ്റിപറയുന്നത് കേൾക്കാൻ…

നൂറാ…

മ്മ്… നാളെ നിശ്ചയം കഴിഞ്ഞാൽ നമ്മൾ കരയിലേക്ക് തിരികെ പോവും…

അപ്പൊ എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞിട്ട്…

ആളെ മനസിലായി ഇനി പേടിക്കാനില്ല… നാളെ കരയിലെത്തിയാൽ നമുക്കൊരിടം വരെ പോവാം മറ്റന്നാൾ അവിടെ നിന്ന് പിറ്റേന്ന് ദിവസം രാത്രി വീട്ടിലെത്താം… അത് കഴിഞ്ഞ് അവരെ ഞാൻ ചെന്ന് കാണും… ഞാൻ അവരെ കാണാൻ ഇറങ്ങുന്നത് തൊട്ട് അവരുടെ തകർച്ച തുടങ്ങും… പിന്നെ ഖത്തർ ഉത്ഘടനം കഴിഞ്ഞ് സൗദി നമ്മൾ സൗദി എത്തി ഒരാഴ്ചക്കക്കം ഉമ്മയും ഉപ്പയും ഇത്തമാരും ഉംറചെയ്യാൻ മക്കയിൽ എത്തും അത് കഴിഞ്ഞ് അവരെ തിരിച്ചയച്ചു നമ്മൾ ജിസിസി മൊത്തം പോയി തിരികെ വരുന്നു… പിന്നെ തിരികെ പോവുമ്പോയേക്ക് നീ ഡ്രൈവിംഗ് പഠിക്കണം…

മ്മ്… നാളെ നമ്മൾ എവിടെക്കാ പോവുന്നെ…

നിനെ ഞാൻ എവിടെയും കൊണ്ടുപോയില്ലെന്ന പരാതിയില്ലേ അത് തീർക്കാനാണെന്നു കൂട്ടിക്കോ…

എനിക്ക് എവിടെയും പോണമെന്നു നിർബന്ധമില്ല എന്നോട് സംസാരിച്ചിരുന്നാൽ ഞാൻ ഹാപ്പിയാണ്…

അപ്പൊ നീ വരുന്നില്ലേ…

വരുന്നു…

മ്മ്…

മജ്നൂ…

മ്മ്…

നിന്റെ സ്‌ട്രെസ്സിനിടക്ക് ഞാൻ നിനെ ഏന്റെ ആഗ്രഹങ്ങൾ പറഞ്ഞു വല്ലാതെ ബുദ്ധിമുട്ടിക്കുന്നോ…

എന്തേ അങ്ങനെ തോന്നാൻ…

ഞാൻ നിനക്ക് ഭാരമാവുമോ എന്നൊരു പേടി…

ഏന്റെ ഉത്തരമെന്തായിരിക്കും എന്നറിയാനുള്ള ആകാംഷയോടെ നിലാവിൽ തിളങ്ങുന്ന കണ്ണുകളാൽ അവളെനെ നോക്കി കിടക്കെ

എന്നാൽ അങ്ങനെ ഒരു പേടി വേണ്ട… നിനെ തോളിൽ ചുമന്നോണ്ട് നടക്കേണ്ടി വന്നാലും നീ എനിക്കൊരു ഭാരമാവില്ല മതിയോ…

അവളുടെ കണ്ണിൽ കണ്ണുനീര് പൊടിഞ്ഞു

കരയാതെ നൂറാ… എനിക്കീ ലോകത്ത് ഏറ്റവും ഇഷ്ടമല്ലാത്തത് കണ്ണീരാണ്… ഏന്റെ കൈയിൽ അകപ്പെട്ടു പിടഞ്ഞ ഓരോ ജീവിതത്തിനു പിറകിലും ഓരോ കണ്ണീരിന്റെ കഥയുണ്ട്… നൂറാ…

സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ…

മ്മ്… ഉറങ്ങണ്ടേ നിനക്ക്…

ഉറക്കം വരുന്നില്ല… നിന്റെ മടിയിൽ ഇങ്ങനെ കിടക്കുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു…

അവളുടെ തലയിൽ തലോടി

ഇങ്ങനെ ഉറക്കമൊഴിച്ചാൽ നാളെ ക്ഷീണമാവും…

ഉറക്കം വരുന്നില്ല മജ്നൂ…

മ്മ്… സംസാരിക്കാതെ കണ്ണടച്ചു കിടക്ക് ഉറക്കം വന്നോളും…

ഇങ്ങനെയോ… അപ്പൊ നിനക്കുറങ്ങണ്ടേ…

ഞാനുറങ്ങിക്കൊള്ളാം നീ ഉറങ്ങാൻ നോക്ക്…

മുഖത്തേക്ക് നോക്കുന്ന അവളെ നോക്കി

എന്തേ താരാട്ടു പാടിത്തരണോ…

പാടുമോ…

മ്മ്… കണ്ണടച്ച് കിടക്ക്…

അവൾ കണ്ണടച്ചു

ഹസ്ബീ റബീ ജല്ലള്ളാ…

മാഫീ ഹൽബീ ഹൈറുള്ളാ…

നൂറ് മുഹമ്മദ് സല്ലള്ളാ…

ഹക്ക് ലാ ഇലാഹ ഇല്ലള്ളാഹ്…

കണ്ണുതുറന്ന് എന്നെ നോക്കികിടക്കുന്ന അവളെ കണ്ട് അവളുടെ തല കോരിയെടുത്ത് മുഖം നെഞ്ചിലൊളിപ്പിച്ചു പാടാൻ തുടങ്ങേ അവളുടെ മുതുകിൽ കൈ തട്ടിക്കൊണ്ടിരുന്നു

ശബ്ദം വരാതെ നീട്ടി ശ്വാസമെടുത്തുകൊണ്ട് നെഞ്ചിമൂക്കിലേക്കടിച്ചു കയറുന്ന മണം വലിച്ചെടുത്തു

മജ്നൂ… ഞാനൊരു പെണ്ണാണ് മോഹിച്ചത് സ്വന്തമാക്കാൻ കഴിയാത്ത വെറുമൊരു പാവം പെണ്ണ്… നിനക്കൊരു മണമുണ്ട് എന്നെ അടിമപ്പെടുത്താൻ പോന്ന മണം… എന്നെ നീ ഇങ്ങനെ ചേർത്തുപിടിച്ചാൽ എനിക്ക് നിനെ ഇഷ്ടമാണെന്നു ഞാൻ സമ്മതിച്ചുപോവുമെന്നും അതോടെ നീയെന്നെ വിട്ടുപോവുമെന്ന പേടിയാണ് മജ്നൂ… എന്നെ ഇങ്ങനെ പിടിക്കല്ലേ… നിന്റെ സാമീപ്യവും ഓരോ നോട്ടവും ഓരോ സ്പർശവും എന്നെ നിന്നിൽ നിന്നകലാൻ കഴിയാതെയാക്കുന്നുണ്ട് മജ്നൂ… നിനെ കാണെ ഏന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു… നിന്നിൽ തറഞ്ഞുപോവുന്നു മജ്നൂ ഞാൻ… എനിക്കെനെ നഷ്ടമാവുന്നു മജ്നൂ… മജ്നൂ എന്നെ വിട്ട് കളയല്ലേ എന്നും ഇങ്ങനെ ചേർത്തു പിടിക്ക് മറ്റൊന്നും വേണ്ട മജ്നൂ… എന്നും ഏന്റെ കൂടെ ഉണ്ടായാൽ മതി എനിക്ക് കൺ നിറയെ കാണാൻ പറ്റിയാൽ മതി… വേറൊന്നും വേണ്ടെനിക്ക്… ഭ്രാന്താവുന്നു മജ്നൂ എനിക്ക് നിന്റെ മണം നിനെ കടിച്ചുപറിക്കാൻ തോനിക്കുന്നു… ശരീരം തളരുന്നു… എന്നെ വിട്ട് പോയാൽ ഞാൻ ഉണ്ടാവില്ല മജ്നൂ… വിട്ട് പോവാനാണെങ്കിൽ നീയെന്റെ സ്വനങ്ങളിൽ മാത്രം ഒതുങ്ങാണമായിരുന്നു ഏന്റെ മുന്നിൽ വരരുതായിരുന്നു… നിന്നോടെന്റെ പ്രണയം പറയാൻ കഴിയാതെ ഏന്റെ ഉള്ള് നീറുകയാണ്… നിന്നോട് പറയാനും നിന്റെ പ്രണയമറിയാനും നിന്റെ ചുംബനങ്ങളേറ്റുവാങ്ങാനും നിനെ ചുംബനങ്ങൾക്കൊണ്ട് മൂടാനും ഏറെ കൊതിയുണ്ട് മജ്നൂ… ഒരിക്കലും നീ അറിയണ്ട മജ്നൂ അറിഞ്ഞാൽ നീ എനെവിട്ടകന്നു പോവും… എനിക്ക് നിനെ കാണണം നിന്റെ പുഞ്ചിരി ആസ്വദിക്കണം നിന്റെ സംസാരം കേൾക്കണം… ഏന്റെ പ്രണയം ഏന്റെ ഹൃദയത്തിനുള്ളിൽ നീ പോലുമറിയാതെ ഞാൻ പൂഴ്ത്തിവെക്കും… ഏന്റെ അവസാന ശ്വാസം വരെയും ഞാൻ നിനെ പ്രണയിച്ചുകൊണ്ടിരിക്കും മജ്നൂ… ഏന്റെ കബറിനു മുകളിലെ പുൽ നാമ്പുകൾ പോലും നിന്നോടുള്ള പ്രണയത്താൽ തളിർക്കുമായിരിക്കും… മരണത്തിനുപോലും നേരിൽകാണും മുൻപേ നിനെ പ്രണയിച്ച എന്റെയുള്ളിൽ നിന്നും നിനെ പറിച്ചുമാറ്റില്ല മജ്നൂ…

Leave a Reply

Your email address will not be published. Required fields are marked *