“ക്കൂൂൂൂ…” വരവറിയിക്കാനായി ഞാൻ കൂവി വിളിച്ച പിറകെ
നിശബ്ദത മാറി കാട് വിറപ്പിച്ചുകൊണ്ടുള്ള ഗർജ്ജനങ്ങളും ആനകളുടെ ചിഹ്നം വിളികളും പക്ഷികളുടെ കലപില ശബ്ദവുമുയർന്നു
കണ്മുന്നിൽ തെളിഞ്ഞ കുഞ്ഞു വെട്ടം വലുതായി കാണാൻ തുടങ്ങേ ഏറുമാടങ്ങളിൽനിന്നും കൂവൽ കേട്ടു
ഗ്രാമത്തിനു മുന്നിലെത്തുമ്പോ എല്ലാരും അവിടെയുണ്ട് അവർക്കടുത്തുചെന്ന് കുനിഞ്ഞുവണങ്ങുന്ന അവരെ നോക്കി കർണന്റെ മേൽനിന്നുമിറങ്ങി നൂറയെ കൈപിടിച്ചിറക്കി അകത്തേക്ക് നോക്കി കൈ കൂപ്പി തൊഴുതു “മഹാദേവാ… എനിക്ക് പ്രിയപെട്ടവരെ ഓർത്ത് ഏന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന ഭയം സൃഷ്ടിയും സംരക്ഷകനും സംഹാരക്കനുമായ നിന്റെ മുന്നിൽ നീ അവരെ സംരക്ഷിക്കും എന്ന പൂർണ വിശ്വാസത്തോടെ ഇറക്കിവെക്കുകയാണ്…” മനസിൽ പറഞ്ഞുകൊണ്ട് എല്ലാ ഭയത്തെയും മനസിൽ നിന്ന് നീക്കി ജനങ്ങളെ നോക്കി
എല്ലാർക്കും സുഖല്ലേ…
മൂപ്പൻ : സുഖാമ്പ്രാ…
കാവൽ ശെരിക്ക് നോക്കണം
മൂപ്പൻ : ഓ ബ്രാ…
വൈദ്യരെ… അവരെ അവസ്ഥയെന്താ…
ധീനം ബേദായമ്പ്രാ…
മ്മ്… ക്ഷീണമില്ലാതെ നോക്കണം… ഭക്ഷണം മുടക്കരുത്… നല്ല കൊഴുക്കട്ടെ മഹാദേവന് കൊടുക്കാനുള്ളതാ…
അടുത്തു നിൽക്കുന്ന കാർത്തികയുടെ തലയിൽ തട്ടി
എന്താടീ കാന്താരീ… സുഖല്ലേ…
മ്മ്…
അവളുടെ തോളിൽ കൈയിട്ടു ഒപ്പമുള്ള പിള്ളാരെയും നോക്കി
വന്നേ…
അർജുന്റെ പുറത്തെ നിന്നും കണ്മഷിയും പൊട്ടും വളകളും ചോക്ലേറ്റും അടങ്ങിയ കവർ കൈയിൽ കൊടുത്തു
എല്ലാർക്കുമുണ്ട്…
നൂറയെ നോക്കി
കർത്തി : തമ്പ്രാട്ടിയെന്താ മിണ്ടാത്തെ…
(അവളെ ചെവിക്ക് പിടിച്ചുകൊണ്ട്) ഡി… നിന്നോട് ഞാൻ പറഞ്ഞില്ലേ…
കാർത്തി : ആ… വിട്… വിട്… ചേച്ചി… ചേച്ചി…
ചെവിയിൽ തടവി നിൽക്കുന്ന അവളെ നോക്കി ചിരിയോടെ
നൊന്തോ…
ഇല്ല… ചെവി പറിച്ചെടുത്താൽ നല്ല സുഖമാ…
കുറുമ്പോടെ പറയുന്ന അവളെ നോക്കി
സാരോല്ല…
മുഖം വക്രിച്ചു കാണിച്ച് അവൾ നൂറക്കടുത്തു ചെന്നു
ചേച്ചി… ചേച്ചീടെ പേരെന്താ…
ചോദിച്ചത് മനസിലാവാതെ എന്നെ നോക്കുന്ന നൂറക്കടുത്ത് ചെന്ന്
അവൾ നിന്റെ പേര് ചോദിക്കുകയാണ്
നൂറ… മോളെ പേരെന്താ…
ഇത്രയും വലിയ പേരോ എന്നപോലെ നിൽക്കുന്ന കാർത്തിയെ നോക്കി
മറുപടി പറയെടീ…
എന്താ ചോദിച്ചേ…
ഞാൻ പറയില്ല…
പറ…
ചേട്ടാന്നു വിളിച്ചാൽ പറയാം…
കുറുമ്പ് പിടിച്ച മുഖത്തോടെ നോക്കി
ചേട്ടാ…
നിന്റെ പേര് ചോദിച്ചതാ…
കാർത്തിക…
എന്നാ ഞങ്ങളിറങ്ങട്ടെ…
മൂപ്പൻ : തമ്പ്രാട്ടിയെ കൂട്ടി ആദ്യമായി വന്നിട്ട് അകത്തുപോലും കയറാതെ…
പിന്നെ വരാം മൂപ്പാ…
കാർത്തി : നാളെ വരുമോ…
വരാടീ കാന്താരീ… മിട്ടായി എല്ലാർക്കും കൊടുക്കണം…
ശെരി തമ്പ്രാ…
അവളെ പിടിക്കാനാഞ്ഞതും അവളോടി കവാടത്തിനുള്ളിൽ കയറി
നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ കാന്താരീ…
കാർത്തു പാവമല്ലേ തമ്പ്രാ…
ഡി…
അകത്ത് വാ ഞാനോടില്ല…
എന്നെ അകത്തേക്ക് കയറ്റാനുള്ള ശ്രെമമാണ് എങ്ങനെയെങ്കിലും എന്നെ ഊരിൽ കയറ്റി അവളുടെ വീടിനുള്ളിൽ കൊണ്ടുപോവണമെന്ന അവളുടെ ആഗ്രഹം കണ്ട് ചിരിയോടെ അവളെ നോക്കി കൈകാണിച്ചടുത്തേക്ക് വിളിച്ചു
പതിയെ അടുത്തേക്ക് വന്ന അവളെ ചേർത്തുപിടിച്ചു
അടുത്തവട്ടം ചേച്ചിമാരെ കൂട്ടിവരാം അപ്പൊ ഉറപ്പായും കയറാം…
എപ്പോ…
ഉത്സവത്തിനെന്തായാലും വരാം…
ലക്ഷ്മി ചേച്ചിയെയും കൊണ്ടുവരുമോ… ഇതുവരെ ലക്ഷ്മി ചേച്ചിയെ കാണിച്ചുതന്നില്ല…
ലക്ഷ്മി ചേച്ചി മാത്രമല്ല വേറെ മൂന്ന്ചേച്ചിമാരു കൂടെയുണ്ട് ഒപ്പം ഇത്തയും ഉപ്പയും ഉമ്മയും ചേട്ടന്മാരും എല്ലാരും വരും ഏന്റെ രാജകുമാരിയെ കാണാൻ…
സത്യം…
മഹാദേവനാണെസത്യം… സന്തോഷമായോ…
മ്മ്…
എങ്കിൽ ഇപ്പൊ ചേട്ടൻ പോയിട്ട് വരാം…
മ്മ്… എപ്പോഴാ പോവുന്നെ…
നാളെ…
അവൾ ചിരിയോടെ തലയാട്ടി
നൂറയെ എടുത്ത് കർണന്റെ മേലേ കയറ്റി അവൾക്ക് പിറകിൽ കയറി എല്ലാരോടും യാത്രപറഞ്ഞവിടെനിന്നും നീങ്ങി അല്പം അകലെ അരുവിക്കരയോടടുത്തായി എത്തുമ്പോ ചിതറി നടന്നു പുല്ല് തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന കാട്ടുപോത്തിന്റെ കൂട്ടത്തെയും മാൻ കൂട്ടത്തെയും കാണെ തോളിൽ നിന്നും റൈഫിൾ എടുത്തു നൂറയുടെ കൈയിൽ പിടിപ്പിച്ചു അവളുടെ തോളിൽ മുട്ടിച്ചു എയിം ചെയ്തു പിടിച്ച മാനിനു മേലേക്ക് മരത്തിനു മുകളിൽ നിന്നും ചാടിവീണ പുള്ളി പുലിയെ കണ്ട ഭയത്തിൽ മൃഗങ്ങളൊന്നാകെ പരക്കം പായാൻ തുടങ്ങി നിലാവിവിന്റെ വെളിച്ചത്തിൽ ഇതെല്ലാം കണ്ട് ഞെട്ടി നിൽക്കുന്ന നൂറയുടെ കൈ റൈഫിൾ ഉറപ്പിച്ചു പിടിപ്പിച്ച് ട്രികർ വലിച്ചു വെടിയൊച്ച കേട്ട മൃഗങ്ങൾ വർധിച്ച ഭയത്തോടെ ഓടിയാകലുമ്പോ താൻ കഴുത്തിൽ കടിച്ചു ജീവനെടുത്തുകൊണ്ടിരിക്കുന്ന മാനിനെ വലിച്ചുകൊണ്ട് പുലിയും ഓടി അകലെ നിലത്ത് വീണു പിടയുന്ന മാനിനരികിലേക്ക് ചെന്നു കർണനുമേൽനിന്നും ചാടിയിറങ്ങി ഒരുപാട് നോവ് സഹിക്കാൻ വിടാതെ നിലത്തു പിടയുന്നവന്റെ കഴുത്തിൽ മുതുകിലെ കത്തി എടുത്തറുത്തു
