വഴി തെറ്റിയ കാമുകൻ – 14 14

വണ്ടിയിൽ നിന്നിറങ്ങി മുത്തു വീടിനകത്തേക്ക് ഓടി അലറി വിളിച്ചുള്ള മുത്തുവിന്റെ കരച്ചിൽ കേൾക്കെ അഫി കരഞ്ഞുകൊണ്ടെനെ ഇറുക്കെ പിടിച്ചു അവളുടെ കണ്ണുനീര് ഏന്റെ നെഞ്ചിൽ ഒലിച്ചിറങ്ങി ബിച്ചുവിന്റെയും അൽത്തുവിന്റെയും കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ട് കരയില്ല എന്ന ഉറപ്പോടെ മൂന്നുപേരെയും ചേർത്തുപിടിച്ചു നിൽക്കുന്നതിനിടെ ചെന്ന് കാണാൻ പറഞ്ഞവരെ കൂട്ടി മുറ്റത്തേക്ക് നടക്കേ “അണ്ണാ… എപ്പോഴാ ഏന്റെ വീട്ടിലേക്ക് വരിക… നിന്റെ കല്യാണത്തിനു വരാം… അണ്ണാ… എങ്കി ഏന്റെ മോള് പ്ലസ്റ്റു പാസാവുമ്പോ അതാഘോഷിക്കാൻവരാം പോരേ… മ്മ്…” അവളുടെ സ്നേഹം നിറഞ്ഞ ഓർമ്മകൾ കാതിൽ മുഴങ്ങി കേൾക്കെ സംഭരിച്ചുവെച്ച ധൈര്യം ചോർന്നുപോകുന്നു അവളുടെ കിടപ്പ് കാണാൻ ശക്തിയില്ലാതെ അവരെ അകത്തേക്ക് പറഞ്ഞയക്കാൻ ചിന്തിക്കേ

അഫി : വേണ്ടിക്കാ… എനിക്ക് കാണണ്ട…

അൽത്തുവും ബിച്ചുവും കാണണ്ട എന്ന പോലെ എന്നെ നോക്കി അവരെ കൂട്ടി വീണ്ടും റോഡിലേക്കിറങ്ങി മൂന്നുപേരും കരഞ്ഞൊലിപ്പിച്ചു നിൽപ്പുണ്ട്

സ്വന്തം അച്ഛൻ മരിച്ചപ്പോൾ പോലും ഒരുതുള്ളി കണ്ണുനീര് പൊഴിക്കാതെ അച്ഛമ്മയെ സമാധാനിപ്പിച്ച ബിച്ചുവിന്റെ കണ്ണിൽ നിന്നും നിർത്താതെ ഒഴുകിയിറങ്ങുന്ന കണ്ണുനീര് അവന്റെ സങ്കടം വിളിച്ചുപറഞ്ഞു

അവിടെ ഉണ്ടായിരുന്ന ചിലർ അടുത്തു വന്ന് കാണാൻ പറഞ്ഞപ്പോ ഞങ്ങൾക്ക് കാണണ്ട എന്ന് ഒറ്റവാക്കിൽ പറഞ്ഞു അവരെ വണ്ടിയിലിരുത്തി ഡാഷ്ബോർഡ് തുറന്നു പ്ലാസ്റ്റിക്ക് കവർ കയ്യിലെടുത്തുകൊണ്ട് വിറക്കുന്ന കാലുകളോടെ മുറ്റത്തേക്ക് കയറി മുന്നിൽ കണ്ട പ്രധാനി എന്ന് തോന്നിക്കുന്ന ആളുകളെ കൈ കാണിച്ചു വിളിച്ച് തൊണ്ട ഇടറില്ലെന്നുറപ്പിച്ചു

ഇവിടെ ആരാ കാര്യങ്ങളൊക്കെ നോക്കുന്നത്…

എല്ലാരും തന്നെ…

ഒന്നിനും ഒരു കുറവും വരരുത്… ഇപ്പോ ഇത് വെച്ചോ…

കൈയിലെ പൈസ അടങ്ങിയ സഞ്ചി അവർക്കുനേരെ നീട്ടി

എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയില്ല ഞങ്ങളെ മോള് സന്തോഷത്തോടെ യാത്രയാവണം (ശബ്ദം ഇടറി പോയതും സംസാരം നിർത്തി) കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണുനീരിനെ മറച്ചുകൊണ്ട് പുറത്തേക്കിറങ്ങി അവർക്കരികിൽ ചെന്നിരുന്നു അലോസരമുണ്ടാക്കുന്ന നിശബ്ദത ഞങ്ങൾക്കിടയിൽ നിറഞ്ഞു നിന്നു സമയം പോയ്കൊണ്ടിരുന്നു ചന്ദ്രേട്ടനും കുടുംബവും കൂടെത്തന്നെ വർക്ക്‌ ഷോപ്പിലെ പണിക്കാരും തൊട്ടടുത്ത കടയിലെ രാജേട്ടനും ആദിയും അമലും സുഹൈലും ഉണ്ട് കരഞ്ഞുകലങ്ങിയ കണ്ണുമായി ചന്ദ്രേട്ടനും കുടുംബവും അകത്തേക്ക് കയറി ശാരദേച്ചിയുടെ അലറിയുള്ള കരച്ചിൽ കേൾക്കേ “ഓരോ ജീവനും മരണത്തെ രുചിക്കുക തന്നെ ചെയ്യും” എന്ന ഖുർആൻ വാക്യം മനസിനെ പറഞ്ഞുപഠിപ്പിക്കുന്നതിൽ ശ്രെദ്ധ നൽകി

സമയം കടന്നുപോയി

പൂക്കളാൽ അലങ്കരിച്ച ശവമഞ്ചം അവളെയും വഹിച്ചു മുന്നോട്ട് നീങ്ങേ തപ്പിന്റെ താളവും സാവാട്ടവും കാതിൽ പതിയെ ശവമഞ്ചത്തിനുമേൽ വാരിയെറിയുന്ന പൂക്കൾ നിലത്തു ചവിട്ടിയരക്കപ്പെട്ടപൂക്കൾ കുനിഞ്ഞ തലയോടെ അവളെ അനുകമിക്കുന്ന കാൽക്കിഴിൽ കാണെ പിടിച്ചുനിർത്തിയ മനസിന്റെ കടിഞ്ഞാണിൽ അവസാന നൂലിഴഴും ഇപ്പോൾ പൊട്ടുമെന്ന് തോന്നി

അണ്ണാ… എങ്ക ഊരിലെ സാവ് വീഴ്ന്താ ഇന്തമാതിരി സോഖമാ എല്ലാമില്ല… പൂവല്ലാം പോട്ട് കല്യാണം മാതിരി അലങ്കാരം പണ്ണി മാല പോട്ട് ആട്ടം പാട്ടോടെ പോറ വളിയെല്ലാം പൊണത്ത്ക്ക് മേലേ പൂവേ പൊട്ട്കിട്ടേ ഇരിപ്പെ…

അതെത്ക്ക്‌…

നമ്മളുക്ക് പുടിച്ചവങ്ക സന്തോഷമായിരിക്ക്‌റതെ പാത്താ താനെ നമ്മളാലെ നിമ്മതിയാ പോയി സേരമുടിയും…

ഓ… അപ്പടിയാ…

നാ സത്താ നിച്ഛയമാ നീങ്ക ആറു പേരുമെ അടണോ നാ അതെ പാക്കണോ…

ഡി…

ചുറ്റും നോക്കി അടുത്ത് കണ്ട കടയിലേക്ക് കയറി അഞ്ചു ബോട്ടിൽ വാങ്ങി ഓരോന്ന് അവന്മാരുടെ കൈയിൽ കൊടുത്തു കുപ്പി പൊട്ടിച്ചു വായിലേക്ക് കമിഴ്ത്തി ആടുന്നവർക്കരികിലേക്ക് നടന്നു കുപ്പിയും വായിലേക്ക് കമിഴ്ത്തി ഒലിച്ചിറങ്ങുന്ന കണ്ണീരോടെ അവരുമെന്റെ കൂടെ ആടുന്നവർക്കരികിലേക്ക് വന്നു

ഭ്രാന്തമായി ആടുന്ന ഞങ്ങളെ നോക്കി അഫി വാവിട്ടു കരഞ്ഞു ചന്ദ്രേട്ടൻ അവളെ പിടിച്ച് പുറകെ വരുന്ന വണ്ടിയിലേക്ക് കയറ്റി കരഞ്ഞുകൊണ്ട് ആടുന്ന അവരെ നോക്കി ചിരിക്കാൻ കാണിച്ചുകൊണ്ട് കൈയിലെ കുപ്പിയിൽ ബാക്കിയുണ്ടായിരുന്നത് കൂടെ വായിലേക്ക് കമിഴ്ത്തി ദുഃഖം നിറഞ്ഞ കണ്ണീരൊലിക്കുന്ന മുഖത്ത് വികൃതമായ ചിരിയും പിടിപ്പിച്ചു ഭ്രാന്തമായി അവരും ആടികൊണ്ടിരുന്നു തളർച്ചമാറ്റാനായി ഇടയ്ക്കിടെ ആട്ടക്കാർ ഇരുന്നപ്പോഴും അവൾക്കുവേണ്ടി അവളെ സന്തോഷമായി യാത്രയാക്കാൻ ഞങ്ങൾ നിൽക്കാതെയാടി

Leave a Reply

Your email address will not be published. Required fields are marked *