വഴി തെറ്റിയ കാമുകൻ – 14 14

ജയിംസ് : ദുഷ്ടൻ മാരെ പന പോലെ വളർത്തുമെന്നല്ലേ ബൈബിളിൽ… ഇപ്പൊ കടയോടെ വെട്ടുകയല്ലേ ചെയ്തത്…

ദുഷ്ടന്മാരെ പന പോലെ വളർത്തുമെന്നു ബൈബിൾ പറയുന്നില്ല ജയിംസ്… അത് ലൂസിഫറിന്റെ വചനമാണ്…

 

ഹോട്ടലിൽ ചെന്ന് റൂം വെക്കേറ്റ് ചെയ്തു നാട്ടിലേക്ക് തിരികെ പോകും വഴി ഭക്ഷണം കഴിച്ചു ജയിംസ് കോട്ടയത്തിനും ഞങ്ങൾ നാട്ടിലേക്കും തിരിച്ചു പ്രിയ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ ഹെഡ്രസ്റ്റ് ഊരി സീറ്റ് മലർത്തിയിട്ട് പുറകിലെ സീറ്റിലിരിക്കുന്ന ലെച്ചുവിന്റെ മടിയിൽ തലവെച്ചുകിടക്കെ

പ്രിയ : ചേട്ടാ… അവർക്കെന്താ പറ്റിയെ…

ഹേ… എന്തോ അടിച്ചു കിളിപോയി സത്യം വിളിച്ചുപറഞ്ഞതായിരിക്കും…

പ്രിയ : ഞാൻ കണ്ടതാ ചേട്ടന്റെ മുഖത്തേക്ക് നോക്കിയ ശേഷം അവരുടെ ഭാവം മാറുന്നത്… അത്രയും ചെറിയ സമയത്തിനുള്ളിൽ പോലീസ് കാരുടെ പിസ്റ്റൾ എടുത്ത് ലോഡ് ചെയ്ത് എയിം പോലും ചെയ്യാതെ നട്ടെല്ലിനെ ഷൂട്ട് ചെയ്ത അവർക്ക് കൊല്ലാനായിരുന്നേൽ അവർ തലക്ക് ഷൂട്ട് ചെയ്യില്ലായിരുന്നോ… ഇത്‌ ഇനിയുള്ള കാലം അവരെ കിടപ്പിലാക്കാൻവേണ്ടി മനഃപൂർവം ചെയ്തതാണ്…

ഡി… നീ നോക്ക് മർമം, മൈന്റ് കാൺട്രോളിംഗ് എന്നൊക്കെ കേട്ടിട്ടുണ്ടോ…

പ്രിയ : കേട്ടിട്ടുണ്ട് പക്ഷേ സിനിമയിലല്ലാതെ അതൊക്കെ നടക്കുമോ…

കുങ്ഫുവിൽ കോബ്ര സ്റ്റൈലിൽ അതിന്റെ ചെറിയൊരു ഭാഗമുണ്ട്… എന്നാൽ മനുഷ്യ മനസിനെ വരുതിയിലാക്കുന്നതിനെ പറ്റിയും കൂടുവിട്ടു കൂടുമാറ്റം എന്ന് പറയുന്ന ആത്മാവിനെ മറ്റൊരു ശരീരത്തിൽ പ്രവേശിപ്പിക്കുന്നതിനെ പറ്റിയും പൂർണമായി അറിയുന്ന യോഗികളായ അഭ്യാസികൾ തങ്ങളുടെ അറിവ് ശിഷ്യൻ മാരിൽ പകർന്നുനൽകി എങ്കിലും എല്ലാവരാലും അത് സ്വയത്തമാക്കാൻ കഴിയില്ല അതിനുവേണ്ടി പലരും ജീവിതം തന്നെ മാറ്റിവെച്ചു എങ്കിലും പഠിച്ചെടുത്തത് അതിൽ ചുരുക്കം ചിലർ മാത്രം…

പ്രിയ : ചേട്ടനറിയുമോ…

കുറച്ച്…

പ്രിയ : എങ്കിൽ ഓരോ കാര്യത്തിനും തല്ല് കൂടാൻ നിൽക്കാതെ ഇത്‌ ചെയ്യരുതോ നിങ്ങൾക്ക്…

അത് നമുക്ക് ചുറ്റുമുള്ളവർക്ക് അപകടം വരുത്തിവെക്കും മാത്രമല്ല സ്വന്തം രക്ഷക്കോ വളർച്ചക്കോ പ്രശസ്തിക്കോ സമ്പത്തിനോ പരീക്ഷണങ്ങൾക്കോ വേണ്ടി ഈ വിദ്യ ഉപയോഗിക്കില്ലെന്നു ഗുരുവിനു വാക്കുകൊടുത്തിട്ടുണ്ട്…

പ്രിയ : എന്നാലും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല…

സംസാരിച്ചുകൊണ്ടിരിക്കെ വണ്ടി മുന്നോട്ട് കുതിച്ചു ക്ഷീണം നിറഞ്ഞ കിടപ്പിൽ തലയിൽ ലെച്ചുവിന്റെ തലോടലിൽ പതിയെ ഉറക്കത്തെ പുൽകി കണ്ണ് തുറക്കുമ്പോ വണ്ടി നാടിനടുത്തെത്തിയിരിക്കുന്നു സ്പീക്കറിലൂടെ ഹിന്ദി സോങ് ഒഴുകികൊണ്ടിരിക്കുന്നു പ്രിയയും ലെച്ചുവും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിപ്പുണ്ട്

വണ്ടി ഞാനെടുക്കണോ…

പ്രിയ : വേണ്ട എത്താറായില്ലേ…

സമയം രാത്രിയോടടുത്തിരിക്കുന്നു

വിശക്കുന്നില്ലേ രണ്ടാൾക്കും ഉച്ചക്ക് ഭക്ഷണം കഴിക്കാത്തതല്ലേ…

ലെച്ചു : എത്താറായില്ലേ… വീട്ടിൽ ഭക്ഷണം ഉണ്ടാക്കിവെച്ചിട്ടുണ്ടെന്നു പറഞ്ഞു അവിടെത്തിയിട്ട് കഴിക്കാം…

അവര് രണ്ടാളുമിന്ന് പോയില്ലേ…

ലെച്ചു : പോയി റിയ ഓഫീസ് വിട്ടുവരുമ്പോ മുത്തിനെയും കൂട്ടി…

മ്മ്…

എഴുനേറ്റിരുന്നു സീറ്റ് നേരെ ആക്കി ഹെഡ്രസ്റ്റ് വെച്ചു

വണ്ടി അഫിയുടെ വീട്ടിൽ ചെന്നു നിന്നു പെട്ടന്ന് കുളിച്ചു ഭക്ഷണം കഴിച്ചു മുത്തിനെയും കൂട്ടി മാമന്റെ വീട്ടിൽ ചെന്നു മാമന്മാരെകൂട്ടികൊണ്ട് മധ്യസത്തിനു ചെന്നു പെരുമാൾ വക്കീലിന്റെ ജൂനിയർ ഷാനിയും എത്തിയിരുന്നു സംസാരിച്ചുകൊണ്ടിരിക്കെ പെന്നും വീട്ടുകാരും എത്തി അവർ നഷ്ടപരിഹാരം വേണമെന്ന് വാശിയിൽ നിന്നതിനാൽ സംസാരം എവിടെയും എത്താതായതോടെ വണ്ടിയുടെ ഡോറിനുള്ളിൽ റോൾസ് റോയിസിൽ കുടവെക്കും പോലെ വെച്ച വാളിനെ എടുത്ത് ടീപോയിക്ക് മേലേ വെക്കേണ്ടിവന്നു അതോടെ അവരുടെ ഭാഗത്തുനിന്നുള്ള ചാട്ടം കുറഞ്ഞു പിസ്റ്റൾ കൂടെ ടീപൊയിൽ എത്തിയതും ഇന്നലെ നടന്ന സംഭവും ഓർത്തതിനാൽ എന്ത് ചെയ്യാനും മടിക്കില്ല എന്ന ഭയത്തിലാവണം

പണത്തിന് വേണ്ടി അവനെ പ്രേമിക്കുന്നതായി അഭിനയിച്ചതാണെന്നും ജീവിതം സെറ്റാക്കാനുള്ള പണം ആയശേഷം അവനെ ഒഴിവാക്കാമായിരുന്നു പ്ലാൻ എന്നും മുറച്ചെറുക്കനുമായി പ്രേമത്തിൽ ആയിരുന്ന അവൾ ഗർഭിണിയായതോടെ വേറെ വഴിയില്ലാതെ അവനെ കല്യാണം കഴിച്ചതാണെന്നും അവന്റെ അക്കൗണ്ടിൽ നിന്നും എടുത്ത പൈസ മുറച്ചെറുക്കന് ടെസ്റ്റൈൽ ഷോപ്പ് തുടങ്ങാൻ കൊടുത്തതാണെന്നും അവൾക്ക് സമ്മതിക്കേണ്ടി വന്നു കുഞ്ഞ് അവന്റെ അല്ല മുറച്ചെറുക്കന്റെത് ആണെന്നും അവൾ കൂട്ടിച്ചേർത്തതും അടക്കം അവൾ പറഞ്ഞത് മുഴുവനായും ഫോണിൽ വിഡിയോ റെക്കോർഡ് ചെയ്യുമ്പോ ആയുധങ്ങൾ വീഡിയോയിൽ കുടുങ്ങാതിരിക്കാൻ ശ്രെധിച്ചു

Leave a Reply

Your email address will not be published. Required fields are marked *