വഴി തെറ്റിയ കാമുകൻ – 14 14

ഇത്ത : കൈയിലെ മൈലാഞ്ചി ട്യൂബ് കൈയിലേക്ക് തന്നു

എല്ലാർക്കും മൈലാഞ്ചിയിട്ട് കഴിയുമ്പോയേക്കും മാമിമാരും ഉമ്മയും ഉമ്മച്ചിയും ഫാസിയും ഫൗസിയും പിള്ളാരും വന്നു അവർക്കും മൈലാഞ്ചി ഇട്ടു കൊടുത്തു നൂറയും മാമയും ചാന്ധിനിയും തേൻമൊഴിയും നിൽക്കുന്നിടത്ത് ചെന്നു

നിങ്ങളെന്താ ഇവിടെ നിൽക്കുന്നെ നിങ്ങൾക്ക് മെഹന്തിയിടണ്ടേ…

നൂറ : അവർ തിരക്കിലല്ലേ…

ഞാനിട്ടുതന്നാൽ മതിയോ…

മടിച്ചുനിൽക്കുന്ന അവരെ നോക്കി

വാ…

എനിക്ക് പിറകെ വന്ന അവരെ ഇരുത്തി മാമയുടെ കൈപ്പത്തിമുതൽ വരച്ചു തുടങ്ങി സംസാരിച്ചുകൊണ്ട് വരക്കുന്നതിനിടെ പലപ്പോഴും നൂറയുടെ കണ്ണുകൾ എന്നിൽ തറയുന്നത് കണ്ടില്ലെന്നു നടിച്ചു കൊണ്ടവർക്ക് നാലുപേർക്കും വരച്ചുകൊടുത്തു കഴിയേ പിന്നെയും ആരെല്ലാമോ കൈ നീട്ടി എല്ലാരുടെ കൈയിലും വരച്ചുകഴിയുമ്പോയേക്കും വിശപ്പിന്റെ വിളി കലശലായി തുടങ്ങി

എഴുന്നേറ്റുചെന്ന് ഭക്ഷണവും എടുത്ത് ഭക്ഷണം കഴിക്കാൻ ഇത്തമാരെ വിളിക്കെ അവർ ഏന്റെ പെണ്ണുങ്ങളെയും വാവയെയും അമ്മുവിനെയും കൂട്ടി വന്നു അവർക്ക് വാരികൊടുക്കെ അല്പം അകലെയായി ഉമ്മാക്കും കുട്ടികൾക്കും വാരികൊടുക്കുന്ന ഉപ്പാനെയും മാമിമാർക്ക് വാരികൊടുക്കുന്ന മാമൻ മാരെയും അല്പം മാറി നിൽക്കുന്ന ഉമ്മച്ചിയേയും ഫാസിയെയും ഫൗസിയെയും കണ്ട് അവരെ അടുത്തേക്ക് വിളിച്ച് അവർക്ക് കൂടെ വാരികൊടുത്തു കളിയാക്കുന്നതനുസരിച്ചു പ്ളേറ്റ് നിറച്ച് ഭക്ഷണം കൊടുത്തു കഴിയുമ്പോയേക്കും വിശപ്പിന്റെ വിളി കഠിനമായിരിക്കുന്നു

പാർട്ടി ഹാളിൽ ചെന്ന് മാമയെയും നൂറയെയും ചാന്ധിനിയെയും തേൻമൊഴിയെയും തിരഞ്ഞുപിടിച്ചു കൂട്ടി ഫുഡ്‌ സെക്ഷനടുത്തു കൊണ്ടുവന്നിരുത്തി പ്ളേറ്റുകളിൽ ഫുഡും ഫോർക്കും സ്പൂണും എടുത്ത് അവർക്കരികിലേക്ക് ചെന്നു ഓരോരുത്തരുടെ പ്ളേറ്റിലും ഉള്ള ഫോർക്കും സ്പൂണും ഉപയോഗിച്ചവർക്ക് ഭക്ഷണം കൊടുത്തു

പ്ളേറ്റ് നിറയെ ഭക്ഷണമെടുത്ത് കഴിക്കാൻ തുടങ്ങി നൂറ അടുത്ത് വന്നു ടേബിളിന് എതിരിലിരുന്നു

നീ കഴിച്ചില്ലായിരുന്നോ…

ഇല്ല… നിങ്ങൾക്ക് കൂടെ തന്നിട്ട് കഴിക്കാമെന്ന് കരുതി…

(കഴിപ്പ് കണ്ടിട്ടാവണം) നല്ല വിശപ്പുണ്ടല്ലേ…

(ചിരിയോടെ അവളെ നോക്കി) ചെറുതായിട്ട്… കാൽ ഭാഗം പ്ളേറ്റിൽ ബാക്കിനിൽക്കേ കാണ്ടറിലെ ചെക്കനെ കൈകാണിച്ചു വിളിച്ചു അവൻ അടുത്ത് വന്നു അവനോട് റൈസും മീനും എടുക്കാൻ പറഞ്ഞതുകേട്ട് അവൻ പോയപിറകെ കഴിപ്പ് തുടർന്നു

നൂറ : നിനക്ക് മീൻ ആണോ ഇഷ്ടം…

അങ്ങനെയൊന്നുമില്ല എല്ലാം കഴിക്കും കാലത്ത് ഇഡലി ദോശ വെള്ളയപ്പം ഒക്കെയാണ് ഇഷ്ടം…

എന്നിട്ട് അവിടുന്ന് എന്തിനാ ഇഷ്ടമില്ലാതെ സാൻവിച്ചും ബർഗറും കഴിക്കുന്നേ ഇഷ്ടമുള്ളത് ഉണ്ടാക്കിത്തരാൻ പറഞ്ഞൂടെ…

ഏന്റെ നൂറാ അതിഷ്ടമാണെന്നുകരുതി എന്നും അതുതന്നെ കഴിക്കാൻ പറ്റുമോ… അവർക്ക് എളുപ്പമുള്ളത് അവരുണ്ടാക്കിക്കൊട്ടെ… വെള്ളിയും ശെനിയും ഞാൻ ഏന്റെ ഇഷ്ടം പോലെ ഉണ്ടാക്കികഴിക്കുന്നുണ്ടല്ലോ…

എന്നാ പോവുന്നെ…

ഒരു രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് പോവാം ചെറിയൊരു പണിയുണ്ടിവിടെ…

തിരക്കൊന്നുമില്ല ചോദിച്ചെന്നെ ഉള്ളൂ…

മ്മ്… ബാബയുടെ മുറിവ് ഉണക്കമില്ലേ…

ഏകദേശം ഉണങ്ങി…

വലിയ യാത്രയൊന്നും പാടില്ലെന്നാ ഡോക്ടർ പറഞ്ഞത്… പക്ഷേ ഒരുപാട് യാത്രചെയ്യുന്ന ബാബയെ പിടിച്ചിരുത്തിയാൽ ബാബക്ക് താൻ രോഗിയായിപോയെന്നു തോന്നൽ വരും അതാ…

ബാബ ഹാപ്പിയാ…

മ്മ്…

എനിക്കൊന്നു നാട്ടിൽ പോണമായിരുന്നു…

എന്തേ ഇവിടെ ബോറായോ…

അതല്ല സ്കൂളിൽ കുറച്ച് പേപ്പർ സൈൻ ചെയ്യാനൊക്കെയുണ്ട്…

മ്മ്… കഫ്റ്റീരിയയുടെ ഇനാഗുരെഷനേക്ക് ഞാൻ പോവുന്നുണ്ട് അപ്പൊ പോയാൽ മതിയോ…

മതി… ഞാൻ ഒരു കാര്യം ചോദിക്കട്ടെ…

ചോദിക്ക്…

നീ ഭക്ഷണം കഴിക്ക് എന്നിട്ട് ചോദിക്കാം…

അത് പ്രശ്നമല്ല നീ ചോദിച്ചോ…

നീ ഇനി വീട്ടിൽ നിൽക്കില്ലേ…

എന്തേ… അങ്ങനെ തോന്നാൻ…

അഫി പറഞ്ഞു എനിക്ക് ഡ്രൈവിംഗ് പഠിപ്പിച്ചുതരാൻ അവളോട് പറഞ്ഞെന്ന്… ഇനി വീട്ടിൽ നിൽക്കാതിരിക്കാനാണോ… ഞാൻ നിനക്കിഷ്ടപെടാത്തതെന്തേലും പറയുകയോ ചെയ്യുകയോ ചെയ്തോ…

Leave a Reply

Your email address will not be published. Required fields are marked *