വഴി തെറ്റിയ കാമുകൻ – 14 14

അവളുടെ കണ്ണ് നിറഞ്ഞൊഴുകി കണ്ണ് തുടച്ചുകൊടുത്തു

കരയല്ലേ നിനക്കറിയാം എനിക്ക് കണ്ണീര് പറ്റില്ലെന്ന്… നീ കരയുമ്പോ ഏന്റെ ഉള്ള് വല്ലാതെ വിങ്ങുന്നു നൂറാ… കരയല്ലേ.. എന്നും നിന്റെ കൂടെ ഞാനുണ്ടാകും…

അവളുടെ നെറ്റിയിൽ ചുണ്ടുചേർത്ത് മുത്തി അവളെനെ ഇറുക്കെ പിടിച്ചു അവളുടെ കണ്ണീരിന്റെ നനവ് ഷർട്ടും കഴിഞ്ഞുള്ളിലേക്ക് വന്നതറിഞ്ഞു

മജ്നൂ… എനിക്കൊന്നും വേണ്ട… നിനക്കെന്നെ ഇഷ്ടമാണെന്നു നിന്റെ വായിൽ നിന്നുകേട്ടില്ലേ… എനിക്കിഷ്ടമാണെന്ന് ഞാൻ പറയാതെ നീ അറിഞ്ഞില്ലേ… അത് മതിയെനിക്ക്…

അവളുടെ തലയിൽ തലോടി നെഞ്ചിലേക്ക് ചേർത്തുപിടിച്ചു തലയിൽ മുത്തി

നൂറാ…

മ്മ്…

സോറി…

ഒന്നും പറയണ്ട ഏന്റെ കൂടെ എന്നും വേണം… എനിക്ക് നിനെ കണ്ടാൽ മതി വല്ലപ്പോഴും ഒന്ന് ചേർത്തുപിടിച്ചാൽ മതി മജ്നൂ…

അവളെ ഇറുക്കെ പുണർന്നു പൂച്ചക്കുട്ടിപോലെ അവളെന്റെ മാറിലമർന്നു കിടന്നു

മജ്നൂ…

മ്മ്…

ഫ്ളൈറ്റിൽ കയറിയപോലെ ചെവി അടഞ്ഞുപോയി…

മുകളിലെത്തുമ്പോ ശെരിയാവും…

മ്മ്…

പോവാം…

കുറച്ച് സമയം കൂടെ…

അവളെ പൊക്കി എടുത്ത് മടിയിലിരുത്തി

കുറച്ചുസമയമാക്കണ്ട അവിടെ എത്തുവോളം നീ ഇങ്ങനെ ഇരുന്നോ…

ചിരിയോടെ കവിളിൽ ഉമ്മവെച്ചു

മജ്നൂ… നീ ഏന്റെ ആഗ്രഹങ്ങളെല്ലാം ഞാൻ പറയും മുൻപ് സാധിച്ചുതരുന്നു… ഏന്റെ മനസ് കാണുന്നു… എന്താ നീയിങ്ങനെ…

അവളെ ഒന്ന് നോക്കി

മജ്നൂ… നിന്നോട് ഏന്റെ ഇഷ്ടം പറഞ്ഞാൽ നീ എന്നെ വിട്ടു പൊയ്ക്കളയുമോ എന്നായിരുന്നു ഏന്റെ പേടി…

നൂറാ… കടിക്കട്ടെ നിനെ…

മ്മ്…

വണ്ടി സൈഡാക്കി അവളുടെ വലം കവിളിൽ പിടിച്ചു ഇടം കവിളിൽ പതിയെ കടിച്ചു

മജ്നൂ…

മ്മ്…

നിർത്ത്…

മ്ഹും…

എനിക്ക് എന്തോ ആവുന്നു മജ്നൂ… പ്ലീസ് നിർത്ത്…

കടി വിട്ട് അവളെ നോക്കി മുഖമാകെ ചുവന്നിരിക്കുന്നു അവളുടെ കവിളിൽ ഉമ്മവെച്ചു വണ്ടിയെടുത്തു

നെഞ്ചിൽ ചാരികിടന്നുകൊണ്ടവൾ നെഞ്ചിൽ തലോടി

സ്വപ്നത്തിലെന്ന പോലെ ഇരുന്നു മൗനം ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടിനിന്നു

വണ്ടി ഓഫ്‌ റോഡ് കയറാൻ തുടങ്ങിയപ്പോഴും എന്തോ ചിന്തയിൽ നെഞ്ചിൽ തലച്ചേർത്തുകിടപ്പുണ്ടവൾ ബങ്ക്‌ളാവിന്റെ മുന്നിൽ വണ്ടി ചെന്നു നിൽക്കെ അച്ചായൻ പുറത്തുണ്ട് ഞാനവളെ തട്ടി

നൂറാ…

ഞെട്ടിപിടഞ്ഞ അവൾ ചുറ്റും നോക്കി കൂരിരുട്ടിൽ കാടിനു നടുവിലെ ബംഗ്ലാവ് കണ്ട് എന്നെ നോക്കി

ഇതെവിടെയാ…

ഇറങ്ങ്…

അവൾ എഴുന്നേറ്റു സീറ്റിലേക്കിരുന്നു പർദ്ധയും തട്ടവും റെഡിയാക്കി ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി

എന്താ കിളവാ ആരെ കത്തിരിക്കുവാ…

ഏന്റെ കൂടെ നൂറയെ

നൂറാ… ഇത് അച്ചായൻ… അച്ചായാ ഇത് നൂറ…

അച്ചായൻ : അകത്തേക്ക് വാ…

വണ്ടിയിൽ നിന്നും ബാഗുകളും എടുത്ത് അകത്തേക്ക് കയറെ റോസിയും റോക്കിയും ഓടി അരികിൽ വന്നതും നൂറ ഏന്റെ കൈയിൽ മുറുകെ പിടിച്ചു അവരെ തലോടികൊണ്ട്

പേടിക്കണ്ട അവര് നിനെ ഒന്നും ചെയ്യില്ല അവരെ നോക്കി

ഇത് നൂറ… നൂറാ ഇവൻ റോക്കി ഇവൾ റോസി…

അവർ രണ്ടുപേരും അവളെ നോക്കിയപ്പോഴും അവളുടെ ഭയം മാറിയില്ലെന്നു കണ്ട് അവളുടെ കൈ പിടിച്ചവരെ തൊടീച്ചു തലോടിച്ചു പതിയെ അവളുടെ ഭയം മാറി

നൂറാ… ഇവിടെ ഇവരാണ് നിന്റെ സംരക്ഷകർ… (അവരെ നോക്കി) ഇവളെ ഒരു പ്രശ്നവുമില്ലാതെ നോക്കണം…

രണ്ടാളും തലയാട്ടി

അച്ചായാ… ജോയ് എവിടെ…

അവൻ പിറകിലുണ്ട് കുതിരക്ക് വെള്ളം കൊടുക്കുകയാ…

മ്മ്…

നൂറാ… നീ കുതിരയുടെ മുകളിൽ കയറിയിട്ടുണ്ടോ…

ഇല്ല…

അച്ചായാ ജോയിയോട് കർണനെ റെഡിയാക്കാൻ പറ ഞാൻ ഇപ്പൊ വരാം…

നൂറാ ടോയ്ലറ്റ് പോവാനെങ്ങാനും ഉണ്ടെങ്കിൽ പോയിട്ടുവാ നമുക്ക് പുറത്ത് പോയിവരാം അവൾക്ക് മുറി കാണിച്ചുകൊടുത്ത് അകത്തുചെന്ന് സാധനങ്ങളെടുക്കെ അച്ചായൻ അങ്ങോട്ട് വന്നു

അവരെ കയ്യിന്നു കിട്ടിയ സാധനം എങ്ങനെ…

നല്ല ബാലൻസും പവറും ഉണ്ട്…

ഒരു റൈഫിളും ഉണ്ടകളും സാധനങ്ങളും എടുത്ത് പുറത്തേക്കിറങ്ങി അരയിലെ പിസ്റ്റളും റിവോൾവറും എടുത്തചായന്റെ കൈയിൽ കൊടുത്തു

പുറത്തേക്കിറങ്ങി രണ്ട് കുപ്പി വെള്ളവും എടുത്ത് പുറത്തേക്കിറങ്ങി ജോയി കർണനെ കൊണ്ടുവന്ന് നിർത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *