നീ സേഫായിരി… എങ്കിൽ വേറെ ആർക്കും ഒന്നും പറ്റില്ല…
മ്മ്… പേടിക്കണ്ട പുഴയിലും റോഡിലും കവലയിലും അടക്കം എല്ലായിടത്തും ആളുണ്ട്…
നീ ഉള്ളപ്പോ നിന്റെ ഇത്താക്ക് എന്ത് പേടിയാടാ… ഇത് ഞാൻ കൈയിൽ വാങ്ങിയത് പോലും നിന്റെ സമാധാനത്തിനാണ്… എനിക്കറിയാം ഇതുപയോഗിക്കാനുള്ള അവസരം ഒരിക്കലും എനിക്ക് വരില്ലെന്ന്…
ചിരിയോടെ അവളുടെ കവിളിൽ തട്ടി ചേർത്തുപിടിച്ചു കവിളിൽ ഉമ്മവെച്ചു
പോയിട്ട് വരാം…
നിക്കെടാ കണ്ണെഴുതട്ടെ…
അവൾ കണ്ണെഴുതി രണ്ട് കവിളിലും പിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു
ധൈര്യമായി പോയിട്ടുവാ… ഒന്നുമില്ല… മോനു തിരിച്ചുവരുമ്പോ മോനൂനെ കാത്ത് ഇത്ത ഇവിടെ ഉണ്ടാവും…
ഈ വാക്ക് മാത്രം മതിയിത്താ… ഞാൻ പോയിട്ട് വരാം…
ചെവി വട്ടം പിടിച്ചു എല്ലാവരും ഉമ്മറത്താണെന്നുറപ്പിച്ചു വാതിലിൽ തുറന്ന് ഹാളിലേക്കിറങ്ങി ജനലിനരികിൽ ചെന്ന് ബിച്ചുവിന്റെ ജീപ്പിനടുത്തു നിൽക്കുന്ന അൽത്തുവിനെ നോക്കി ജനാലഴികൾക്കുള്ളിലൂടെ കാട്ടാന അവനുനേരെ എറിഞ്ഞു അത് ചെന്ന് അവന്റെ കൈയിൽ വീഴും മുൻപേ ഉമ്മറ വാതിലിനടുത്തു ചെന്ന്
ബിച്ചൂ…
പെട്ടന്നുള്ള വിളിയിൽ എല്ലാരും അങ്ങോട്ട് നോക്കുമ്പോയേക്കും വാൾ വണ്ടിയിൽ ചെന്നു വീണു
നിന്റെ വണ്ടി എനിക്ക് വേണം…
ബിച്ചു : ഇതാ ചാവി
ചെക്കന്മാരെയും അഫിയെയും മാറ്റിനിർത്തി
വീട്ടുകാരുടെ എല്ലാരുടെ മേലും കണ്ണ് വേണം…
ശെരി…
നാളെ അനു ആമിറയെ കാണാൻ പോവുന്നുണ്ട് അത് കഴിഞ്ഞാൽ അവളുടെയും ഫാമിലിയുടെയും മേൽ കണ്ണ് വേണം…
ശെരി…
അമയ സാവിത്രിയേച്ചി ഫാരി അവളുടെ വീട്ടുകാർ എല്ലാം ആമിയുടെയും ഷെബിത്തന്റെയും കെട്ടിയോന്മാർ ഇവരെയും ശ്രദ്ധിക്കണം…
ശെരി…
ആമിയെ ഒരാഴ്ച്ച എന്തേലും പറഞ്ഞു നിന്റെ വീട്ടിൽ തന്നെ നിർത്തണം…
അൽതു : അത് സെറ്റാക്കാം…
നമുക്ക് വേണ്ടപെട്ട ഒരാളെയും വിട്ടുപോവരുത്…
ശെരി…
ഈ പ്രശ്നം തീരും വരെ വീട്ടുകാര് ആരും സേഫ്റ്റി കുറഞ്ഞ വണ്ടികൾ ഉപയോഗിക്കരുത്… കഴിയുന്നതും അവർ പുറത്ത് പോവാനുള്ള ചാൻസ് ഇല്ലാതാക്കണം…
ശെരി…
അഫീ… പ്രിയയെ വിളിക്ക്…
അവൾ പ്രിയയെ വിളിച്ചു വന്നു
പ്രിയാ… ഒരു ചെറിയ പ്രശ്നമുണ്ട്…
പ്രിയ : എന്താ…
ചെറിയ ത്രട്ടുണ്ട് ആളെ മനസിലായി… അറ്റാക്ക് ആർക്കുനേരെ ആവുമെന്ന് ഉറപ്പില്ല ഞങ്ങൾക്ക് വേണ്ടപ്പെട്ട ആർക്കുനേരെയും ആവാം…
പ്രിയ : ആരാ ഞാൻ എന്താ ചെയ്യണ്ടേ… എന്‍കൗണ്ടർ…
അവരതിന് ബിസിനസുകാർ എന്ന ലേബലിൽ അറിയപ്പെടുന്നവരാണ് എന്‍കൗണ്ടർ നടക്കില്ല… മാത്രമല്ല അവർ നേരിട്ട് ഇറങ്ങില്ല… പെട്ടന്ന് കൊല്ലാനോ എന്തെങ്കിലും ചെയ്യാനോ പറ്റില്ല അങ്ങനെ ചെയ്താൽ പിറകെ വേറെ പ്രശ്നങ്ങൾ വരും…
പ്രിയ : പിന്നെ എന്ത് ചെയ്യാനാ പ്ലാൻ…
ചെയ്യാനാവുന്നതിന്റെ മാക്സിമം പ്രൊട്ടക്ഷൻ ചെയ്തു… നിനക്ക് ഒരു പിസ്റ്റൾ തരും ആവശ്യം വന്നാൽ ഉപയോഗിക്കാൻ മടിക്കേണ്ട…
പ്രിയ : എനിക്ക് വിശ്വാസമുള്ള കുറച്ച് പോലീസുകാരുണ്ട് അവരെകൂടെ കൂട്ടണോ…
വേണ്ട…
ഈ ഡിസ്ട്രിക്കിലെ മുഴുവൻ പോലീസുകാരെക്കാൾ അഞ്ചിരട്ടി ആളുകൾ ഇപ്പൊ പല ഡിസ്ട്രിക്കുകളിൽ നിന്നും സ്റ്റേറ്റുകളിൽ നിന്നുമായി ഇവിടെ എത്തിയിട്ടുണ്ട്… ഇന്ന് രാത്രി മുതൽ ജില്ലയിൽ മുഴുവൻ സ്ഥലത്തും നൈറ്റ് പെട്രോളിങ് കുറക്കാൻ നിനക്കടക്കം മെസ്സേജ് വരും… നിന്നോട് ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞാൽ നീ എതിരെ ചെയ്യൂ എന്നാണ് നിന്റെ ഹൈയർ ഓഫീസേർസ് പറഞ്ഞത്…
പ്രിയ : നൈറ്റ് പെട്രോളിങ് ഉള്ളത് നല്ലതല്ലേ… കുറച്ചുകൂടെ സേഫ് ആവില്ലേ…
പ്രിയാ ഇവിടെ ഉള്ള നമ്മുടെ ആളുകൾ എല്ലാരും ടൂൾസോടെ ആണുള്ളത് അവരെ ഫ്രീ ആയി വിട്ടാൽ മാത്രം മതി ഈ സമയത്ത് നൈറ്റ് പെട്രോളിങ് ഉള്ള സമയത്ത് നടക്കുന്നത്ര ക്രൈയിം പോലും ഇവിടെ നടക്കില്ല എന്ന് മാത്രമല്ല ഈ പ്രശ്നം കഴിയുമ്പോ പോലീസിന് തലവേദനയായ മെയിൻ കോട്ടേഷൻ ടീമുകളൊന്നും പിന്നെ ഇവിടെ ഉണ്ടാവില്ല… നീ ചെയ്യേണ്ടത് മെയിൻ ആയി മൂന്ന് കാര്യമാണ്… ഒന്ന് നിനെ പ്രോട്ടക്റ്റ് ചെയ്യുക രണ്ട് നീ അറിയേ നിനെ ആരെങ്കിലും ഫോളോ ചെയ്യുന്നതായി തോന്നിയാൽ അറിയിക്കുക… മൂന്ന് ജില്ലയിൽ പണത്തിനുവേണ്ടി കൊല്ലുന്ന ആളുകളുടെ ലിസ്റ്റ് എടുത്തു അഫിക്ക് നൽകുക…
