അമൽ : അത് ഞാൻ ചെയ്തോളാം…
ഒറ്റയ്ക്ക് വേണ്ട… അഫിയും ആദിയും പുറത്ത് വണ്ടി സ്റ്റാർട്ട് ചെയ്തിരിക്കണം…
പ്ലാൻ പാളിയാൽ അഥവാ പോലീസോ മറ്റോ വന്നാൽ അഫി പെട്രോൾ ബോട്ടിലിനു തിരികൊടുത്തു അവരുടെ ആളുകൾ വന്ന വണ്ടിയിൽ എറിയണം അതോടെ അവരുടെ ശ്രെദ്ധ അവിടെക്കാകും ആ സമയം കൊണ്ട് നമുക്ക് പുറത്ത് കടക്കാം…
ആദി : ബാർ കത്തിച്ചത് കൊണ്ട് കാര്യമുണ്ടോ…
കാര്യമുണ്ട്…
ഒരു കാനിൽ പെട്രോളും ഒരു മുണ്ടും വാങ്ങി കണ്ണിൽ പെട്ടതിൽ വലിയ ബാറിൽ നിന്ന് അല്പം മാറി വണ്ടി നിർത്തി പേഴ്‌സുകൾ വണ്ടിയിൽ വെച്ചു ആദി ഓരത്തായി കിടക്കുന്ന ബിയർ ബോട്ടിലുകൾ എടുത്തുകൊണ്ട് വണ്ടിക്ക് നേരെ നടന്നു ഞങ്ങൾ ബാറിലേക്ക് കയറി ഓരോ ബീയർ ഓർഡർ ചെയ്തു കസേരയിൽ ഇരിക്കേ ചുറ്റും ഉള്ളവരിൽ ആരിൽ നിന്ന് തുടങ്ങും എന്ന് തേടികൊണ്ടിരിക്കെ കണ്ടാൽ ഗുണ്ടകൾ എന്ന് തോന്നിക്കുന്ന ഒരു ടീം കണ്ണിൽ പെട്ടു
നിങ്ങളിവിടെ ഇരിക്ക് ഞാൻ തുടങ്ങാൻ പോവുകയാണ്…
അമൽ : ഞാൻ പോവാം…
വേണ്ട… ഞാൻ തുടങ്ങാം…
ഒരു സിഗരറ്റ് എടുത്ത് എഴുനേറ്റ് അവർക്കരികിലേക്ക് നടന്നു മുന്നിൽ കണ്ടവന്റെ തലക്ക് പിറകിൽ അടിക്കും പോലെ തട്ടി
ലൈറ്റർ താ…
അവർ എന്നെ തുറിച്ചു നോക്കി തല്ല് കൊണ്ടവൻ തല ഒന്ന് കുടഞ്ഞുകൊണ്ട് എഴുനേറ്റ് അരയിൽ നിന്നും കത്തി വലിച്ചൂരി കത്തി പിടിച്ച കൈ എനിക്ക് നേരെ വീശി കത്തി വീശിയ വലം കൈ ഇടം കയ്യിലൊതുക്കി വലം കൈയാൽ കഴുത്തിൽ തൂക്കിയെടുത്ത് മുന്നിലെ മാർബിൾ ടേബിളിൽ അവനെ അടിച്ചതും ടാബിൽ പൊട്ടി വീണു നട്ടെല്ല് തകർന്നു നിലത്തു കിടക്കുന്ന അവനെ ഒരു നിമിഷം നോക്കി ഭയം നിറഞ്ഞ മുഖത്തോടെ അവർ ആയുധങ്ങൾ വലിച്ചൂരി ഭയന്ന ജനങ്ങളും ചില ജോലിക്കാരും പുറത്തേക്കോടി ചില ജോലിക്കാരും അവിടെ ഉണ്ടായിരുന്നവരും ആയുധങ്ങളുമായി ദേഷ്യത്തോടെ നോക്കി നിൽക്കെ ആദ്യം അരികിലേക്ക് വന്നവന്റെ താടിയെല്ലിൽ കാൽ പതിച്ചു മുകളിലേക്കുയർന്ന അവൻ നിലം പതിക്കും മുൻപ് അവന് പുറകിലായി വന്നവനെ ഇടം കൈയിൽ തൂക്കിയെടുത്ത് മദ്യമിരിക്കുന്ന ഷെൽഫിനു നേരെ എറിഞ്ഞു ചാടികറങ്ങി അവന് പുറകെ വന്നഒരുവന്റെ കവിളിൽ കൈയും ഒപ്പമുള്ളവന്റെ തുടയിൽ കാലും പതിച്ചു കൈയിൽ നീളമുള്ള കത്തിയും പിടിച്ച് പകച്ചു നിൽക്കുന്നവരിൽ ഒരുവൻ കത്തിയുമായി ഓടിയടുത്തുകൊണ്ട് കത്തി കഴുത്തിനു നേരെ വീശിയതും ഇടം കാൽ പുറകിലേക്ക് നീട്ടിചവിട്ടി അതിലേക്കമർന്നതും തലയ്ക്കു മീതെ കടന്നുപോയ കത്തി തിരികെ ഉയർന്നു വരവേ സിംഹസന വടിവിൽ ഉയർന്നു പൊങ്ങേ കൈകൾ കത്തി വീശിയവന്റെ ഇടുപ്പെല്ലിനെ തെറ്റിച്ചുകൊണ്ടവനെ പുറകിലേക്ക് തെറിപ്പിച്ചു
അടുത്തുള്ള ടേബിളിലേ ബിയർ ബോട്ടിൽ കൈയിൽ എടുത്തുകൊണ്ട് ടേബിളിലേക്ക് കയറിയിരുന്നു വലം കാൽ മടക്കി ടേബിളിന് മുകളിലേക്ക് വെച്ച് ഇടംകാൽ തൂക്കിയിട്ടു പോക്കറ്റിൽ നിന്നും ലൈറ്റർ എടുത്ത് സിഗരറ്റ് കത്തിച്ചു തലച്ചരിച്ചു കൊണ്ട് കൈയിൽ ആയുധങ്ങളുമായി അനങ്ങാതെ നിൽക്കുന്നവരെ ഒന്ന് നോക്കി നീട്ടി ഒരു പുകയെടുത്തു കണ്ണടച്ചു കൈയിലെ ബിയർ ബോട്ടിൽ വീശിയെറിയുമ്പോ അത് കൃത്യമായി നടുവിൽ നിന്നവന്റെ തലയിൽ ചെന്നു കൊണ്ട് പൊട്ടിച്ചുതരും എന്ന വിശ്യാസതാൽ അത് നോക്കാൻ പോലും കണ്ണ് തുറക്കാതെ എടുത്ത പുകയെ മുകളിലേക്ക് ഊതി വിട്ടു
ഓടിവന്നവന്റെ വാൾ നീണ്ടുനിൽക്കുന്ന കഴുത്തിനെ ലക്ഷ്യമാക്കി വരുമ്പോഴും ചലിക്കാതെ നിൽക്കുന്ന ഏന്റെ കഴുത്തിനു നൂലകലത്തിൽ കത്തി നിന്നു വിറക്കുന്ന കൈയിൽ നിന്നും കത്തി താഴേക്ക് ഊർന്നു വീഴുന്നതും കൈയുടെ എല്ല് നുറുങ്ങുന്നതും അലറികരയുന്നതും കേട്ടുകൊണ്ടിരിക്കെ അവന്റെ നട്ടെല്ല് തകർന്നവൻ നിലത്തേക്ക് പതിക്കുന്ന ശബ്ദം കേട്ടു
വലിയ ഗുണ്ടകളാടാ അതിന്റെ ബഹുമാനം കൊടുക്ക്
അമൽ : ഒരേ ഒരു മിനുറ്റ് ഇപ്പൊ ഇവിടുള്ള എല്ലാരേയും ബഹുമാനിച്ചേക്കാം…
മ്മ്…
സിഗരറ്റ് വലിച്ചു തീരാൻ ഗ്യാപ്പ് തരാതെ എല്ലാരേം അവൻ ചവിട്ടിക്കൂട്ടി
ഗ്ലാസ്സ്ഡോർ തുറന്ന് അകത്തേക്ക് വന്നവരെ ചിരിയോടെ വരവേറ്റുകൊണ്ട് ചെക്കന്മാർ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കേ അമൽ കയ്യും കാലും കൈയിൽ പിടിച്ച് നടുവിന് ചെവിട്ടിപിടിച്ചവനെ നിസാരമായി വന്നവർക്ക് മേലേക്കേറിഞ്ഞു അവൻ ചെന്ന് ദേഹത്ത് വീണതും കുറച്ചുപേർ പുറകോട്ട് വീണു
