വഴി തെറ്റിയ കാമുകൻ – 14 14

മ്മ്…

ഒരു പ്രശ്നമുണ്ട്…

എന്തേ…

മൃതുല പ്രെഗ്നന്റ് ആണ്…

ഹേ…

അതെ… ഇപ്പോൾ നാലാം മാസം…

എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു വലം കൈ കഴുത്തിലെ മാലയിൽ മുറുകി കണ്ണുകളടച്ചു ചുണ്ടുകൾ “മഹാദേവാ…” എന്ന് മന്ത്രിച്ചു “ഏന്റെ പ്രിയപെട്ടവരുടെ ആയുസിന് പോലും ഭീഷണിയായവൻ അവനെ ഇല്ലാതാക്കാൻ ഒരു നിമിഷം ധാരാളം അവനെ കാത്ത് ഒരനാത പെണ്ണും അവളുടെ വയറ്റിലെ കുഞ്ഞും അവന്റെ ജീവനെടുത്താലും ജീവിതമെടുത്താലും നഷ്ടമാ പെണ്ണിന് എന്തുചെയ്യണം ഞാൻ” മനസുകൊണ്ട് ചോദിച്ചു കണ്ണ് തുറന്ന് അവരെ നോക്കി

ആദി… എവിടെ…

മെഡിക്കൽ ക്യാമ്പിൽ…

അഫീ… നമുക്ക് പോവാം…

ബിച്ചു : ഞാനും വരാം…

നിങ്ങൾ രണ്ടാളും ഇവിടെവേണം അഫിക്ക് അത്യാവശ്യമായി ഹോസ്പിറ്റലിൽ പോവാനുണ്ടായിട്ട് പോയതാണെന്ന് പറഞ്ഞാൽ മതി ഞങ്ങൾ പോയിട്ട് വരാം…

ശെരി…

ചോപ്പർ പറന്നുയർന്നു ആരോ ഇന്റർനാഷണലിന്റെ കോർപറേറ്റ് ഓഫീസിനു മുകളിൽ പറന്നിറങ്ങി ലിഫ്റ്റിൽ കയറി പ്രൈവറ്റ് പാർക്കിങ്ങിൽ എത്തി പാർക്കിങ്ങ് ലോട്ടിൽ പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ജാഗ്വറിന്റെ പിൻ സീറ്റിലേക്ക് കയറിയ ഞങ്ങളെയും വഹിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങുന്ന കാറിനകത്തിരിക്കുന്നതാരെന്നറിയാതെ സെക്യൂരിറ്റി സെല്യൂട് നൽകി നിന്നു ഹൈലൈറ്റ് മാളിന്റെ പാർക്കിങ്ങിലേക്ക് കയറിയ വണ്ടിയിൽ നിന്നുമിറങ്ങി അഫി അരികിലായി നിർത്തിവെച്ച ഇസുസിന്റെ ഡ്രൈവിങ് സീറ്റിലേക്കും ഞാൻ കോ ഡ്രൈവർ സീറ്റിലേക്കും കയറി വണ്ടി അതിവേകം മുന്നോട്ട് കുതിച്ചു കണ്ണടച്ചു സീറ്റിലേക്ക് ചാരിയിരിക്കെ

അഫീ… ക്യാമ്പിൽ വേണ്ട ആളുകളില്ലാത്തിടമായിരിക്കണം…

ഏന്റെ വീട്ടിൽ ആയാലോ…

മ്മ്…

ഫോൺ എടുത്ത് ആദിയെ വിളിച്ചു

ഹലോ…

അഫിയുടെ വീട്…

ശെരി…

ഞങ്ങൾ വീട്ടിലെത്തിയ പിറകെ ആദിയുമെത്തി

ആദീ… അവനെ ഇപ്പൊ എന്താ ചെയ്യുക…

എനിക്കാലോചിച്ചിട്ട് ഒന്നും കിട്ടുന്നില്ല…

അവനിന്നു പണിക്ക് വന്നിട്ടുണ്ടോ…

മ്മ്…

അവിടെ ആരാ ഉള്ളേ…

സുഹൈൽ…

വിളിച്ച് അവനെകൂട്ടി ഇങ്ങോട്ട് വരാൻ പറ അല്പസമയം കഴിഞ്ഞ് സുഹൈൽ എത്തി കൂടെ ഉള്ള ആറടിക്ക് താഴെ ഉയരമുള്ള സാമാന്യം ശരീര ഭലമുള്ള കാണാൻ തെറ്റില്ലാത്ത ചെറുപ്പക്കാരനെ നോക്കി

ദ്രുവ്… ഇരിക്ക്…

വേണ്ട സാർ അഴുക്കാണ് ഞാൻ നിന്നോളാം…

അഫി ചായയുമായെത്തി ട്രേ ടി പോയിൽ വെച്ചു രണ്ട് കപ്പ് ചായയുമെടുത്ത് ഒന്നെനിക്കുതന്നുകൊണ്ട് അരികിലിരിക്കെ എല്ലാവരും ചായയെടുത്തു അഫി അവനെ നോക്കി

അഫി : സാരമില്ല ഇരിക്ക്…

ചായകുടിച്ചു കൊണ്ട്

ധ്രുവിനെ ഇങ്ങോട്ട് കൊണ്ടുവന്നത് എന്തിനാണെന്ന് മനസ്സിലായോ…

………

ദ്രുവ് കഴിഞ്ഞദിവസം ഏന്റെ വീട്ടിൽ ഒരു വൃത്തികേട് കാണിച്ചു… നൂലിഴ വ്യത്യാസത്തിനാ ഏന്റെ പെങ്ങൾ രക്ഷപെട്ടത് അതാലോചിക്കുമ്പോ നിനെ തറച്ചെടുക്കാൻ തോന്നുന്നുണ്ടെനിക്ക്… (വിളറിയ മുഖത്തോടെ അവൻ ഞങ്ങളെ നോക്കി) ആരുമില്ലാത്തൊരു പെണ്ണും അവളെ വയറ്റിലെ കുഞ്ഞും അവരെ ഓർത്ത് നിനെ ഞങ്ങളിപ്പോ വെറുതെ വിടുകയാ… ഇനി നിന്റെ ഭാഗത്തുന്നു എന്തെങ്കിലും പ്രശ്നമുണ്ടായാൽ മൃതുലയെയും കൊച്ചിനെയും ഞാൻ മറക്കും… ഇത് പറയാനാ വിളിപ്പിച്ചത് നിനക്ക് പോവാം…

അഫി : ദ്രുവ്… മൃതുലക്ക് ഇത് നാലാം മാസമല്ലേ ടെൻഷൻ കൊടുക്കണ്ട… കഴിയുമെങ്കിൽ കൂടെഇരിക്കാൻ നോക്ക് പെട്ടന്ന് എന്തെങ്കിലും ആവശ്യം വന്നാൽ ആരുമില്ലാത്തതല്ലേ…

വന്ന പോലെ തിരികെ ഷിപ്പിൽ എത്തുമ്പോ ബിച്ചുവും അമലും ഹെലിപാടിൽ നിൽപ്പുണ്ട്

അമൽ : എന്തായി…

അത് ഒക്കെ… നീ വിട്ടോ നാളെ കാലത്ത് അവന്മാരെയും കൂട്ടി ഇങ്ങെത്തിക്കോ…

ശെരി…

അമൽ പോയ പിറകെ ഞങ്ങൾ തായേക്ക് ചെന്നു

ബിച്ചു : നിങ്ങള് ഫുഡ്‌ കഴിച്ചോ…

ഇല്ല…

അനു അടിപൊളി മീൻ ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്… ഞാനിപ്പോ കഴിച്ചേ ഉള്ളൂ…

ഈ ചെക്കൻ എല്ലാർക്കും കൊളസ്ട്രോൾ കയറ്റുമെന്നാ തോന്നുന്നേ…

ഡൈനിങ് ഏരിയയിലേക്ക് ചെന്നു സീറ്റ് ഫുള്ളാണ് എല്ലാരോടും സംസാരിച്ചുകൊണ്ട് സദ്യ കഴിക്കുന്ന സജിയേട്ടനരികിൽ ചെന്ന് തോളിൽ കൈ വെച്ച്

സജിയേട്ടാ… ഒക്കെ അല്ലേ…

Leave a Reply

Your email address will not be published. Required fields are marked *