വഴി തെറ്റിയ കാമുകൻ – 14 14

നീ പോടാ കുടുംബം കലക്കീ…

ഇത്ത ഒരു നുള്ള് മണലെടുത്തവന്റെ തലയിൽ തന്നെ ഇട്ടുകൊണ്ട് ചിരിയോടെ അവനെ “പോടാ…” എന്നാട്ടി വിട്ടു

നടക്കാൻ പോകുന്നതിന്റെ പരിഭവങ്ങൾക്ക് സാക്ഷിയാവാതെവെള്ളത്തിൽ മുങ്ങി തലയിൽ പിടിച്ചിരിക്കുന്ന മണൽ കഴുകികളയാൻ പാടുപെട്ടു

ആഹ്ലാദത്തിമർപ്പിൽ ഉല്ലസിക്കുമ്പോ ഷെബത്തയെനെ പിണക്കത്തോടെ നോക്കുന്നത് കണ്ട് അവൾക്കരികിൽ ചെന്നു

എന്താ ഏന്റെ പൊന്നൂസിന്റെ മുഖത്തൊരു വാട്ടം

………….

പിണക്കമാണോ…

………….

മിണ്ടാതിരിക്കുന്നെ അവളുടെ ജാക്കറ്റിന്റെ ക്ലിപ്പഴിച്ചുകൊണ്ട് ജക്കെറ്റ് ഊരിയെറിഞ്ഞു ഒറ്റ മറിച്ചിലിന് അവളെയും കൊണ്ട് വെള്ളത്തിലേക്ക് മലർന്നു ഒന്ന് മുങ്ങി നിവർന്നു മുകളിലേക്ക് വന്ന ഏന്റെ കൈക്കുള്ളിൽ നെഞ്ചിൽ കൈവെച്ച് ദീർഘ ശ്വാസമെടുത്തു ഒറ്റ തിരിച്ചിലിന് എനിക്കുനേരെ തിരിഞ്ഞു നെഞ്ചിൽ അടിച്ചുകൊണ്ട്

കൊല്ലാൻ നോക്കുന്നോടാ പട്ടീ…

അടിക്കലടീ… ഞാൻ പിടിവിടുവേ…

അവൾ കാലുകൊണ്ടെന്റെ അരയിൽ ചുറ്റി

വിടുവോ… വിടുവോന്ന്…

ഇല്ല…

മ്മ്… ദുഷ്ടാ…

അവളുടെ കവിളിൽ അമർത്തിയൊരു ഉമ്മനൽകി

ചായകുടിയും കഴിഞ്ഞ് കൈകഴുകുമ്പോ നൂറ അടുത്തവന്നു സംസാരിക്കണം എന്ന് പറഞ്ഞു

ഓളങ്ങൾക്കുമേൽ തെന്നി നീങ്ങുന്ന കപ്പലിനുമുകളിൽ കടലിനെ നോക്കിനിൽക്കുന്ന നൂറയെ നോക്കി

നൂറാ… എന്തുപറ്റി…

നിനക്ക് എന്നോട് എന്തേലും പ്രശ്നമുണ്ടോ…

ഹേയ്… നീയെന്താ അങ്ങനെ ചോദിച്ചേ…

നീയിപ്പോ പഴയപോലെ എന്നോട് സംസാരിക്കുന്നില്ല ഏന്റെ കൂടെ കൂട്ടുകൂടുന്നില്ല ഞാൻ പറയുന്നത് കേൾക്കാൻ സമയമില്ല

നൂറാ… ഒരുപാട് തിരക്കുകൾ ഉള്ളത്കൊണ്ടല്ലേ അല്ലാതെ എനിക്ക് നിനോടെന്ത് ദേഷ്യം…

എനിക്ക് സംസാരിക്കാനും എന്നെ കേൾക്കാനും ആരുമില്ല അത്കൂടെ നീ വല്ലപ്പോഴും ഓർക്കണം…

സോറി…

ഞാൻ നിനെ കുറ്റപെടുത്തിയതല്ല… ഇവിടെക്ക്‌ വരുമ്പോ എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു നീ നിന്റെ നാട് ചുറ്റികാണിച്ചുതരും ബൈക്കിൽ കയറണം സ്ട്രീറ്റ് ഫുഡ്‌ കഴിക്കണം വെള്ളച്ചാട്ടം കാണണം എന്നൊക്കെ… വന്നിട്ട് ഒരു മാസം കഴിയാൻപോവുന്നു ഇതുവരെ ഒന്നും നടന്നില്ല… നീ തിരക്കിലാണ് ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ നീ കൂടെയുള്ളവരെ ഏൽപ്പിച്ചതും അവരത് വൃത്തിയായി ചെയ്യുന്നുമുണ്ട്… പക്ഷേ നീ പോലെ ആവില്ല… നീ അടുത്തുള്ളപ്പോ ഞാൻ എത്ര സന്തോഷത്തിൽ ആണെന്നറിയുമോ… ഇപ്പൊ ശെരിക്കും പറഞ്ഞാൽ നിനെ ഒന്ന് കാണാൻ പോലും കിട്ടുന്നില്ല… (അവളുടെ കണ്ണുനിറഞ്ഞു കണ്മഷി പടർന്നു)

കരയല്ലേ… കണ്ണ് തുടക്ക് എനിക്ക് കണ്ണീര് കാണുന്നത് ഭയങ്കര ബുദ്ധിമുട്ടാണ് പ്രത്യേകിച്ചും ഞാൻ ഇഷ്ടപെടുന്നവരുടെ… ഇനി ഞാൻ ശ്രദ്ധിച്ചോളാം… ഓരോ തിരക്കിനിടയിൽ നിങ്ങളുടെ കാര്യങ്ങൾക്ക് കുറവ് വരാതിരിക്കാനാണ് എല്ലാം അവരെ ഏൽപ്പിച്ചത്…

അവൾ കണ്ണ് തുടച്ചുകൊണ്ട് വീണ്ടും കടലിലേക്ക് നോക്കി കൊണ്ട് നിന്നു

നൂറാ…

മ്മ്…

നിനക്ക് എന്നോടുള്ള അടുപ്പം കൂടുന്നത് എനിക്ക് പേടിയാവുന്നുണ്ട്…

(സംശയത്തോടെ എന്നെ നോക്കി) നിനെയും അഫിയെയും തമ്മിൽ പിരിച്ചു ആ സ്ഥാനം കൈയ്യേറാൻ ഞാൻ ശ്രെമിക്കും എന്നാണോ… അതോ ഞാനുമായുള്ള കൂട്ട് അവൾ തെറ്റിദ്ധരിക്കും എന്നാണോ…

അതല്ല നൂറാ… നിങ്ങൾ കണ്ടതോ കാണുന്നതാ അല്ല ഞാൻ ഞാൻ ആരെന്നറിഞ്ഞാൽ നീ ബാബ മാമ ഖാലിദ് ആർക്കും എന്നെ അംഗീകരിക്കാൻ കഴിയില്ല… നിങ്ങളെന്നെ വെറുക്കും… നിങ്ങൾ കരുതും പോലെ എല്ലാഴ്പ്പോഴും എല്ലാരോടും ചിരിച്ച മുഖത്തോടെ മാത്രം ഇടപെടുന്നവന്നല്ല ഞാൻ…

കമ്പിയിൽ പിടിച്ചിരിക്കുന്ന ഏന്റെ കൈയിലേക്ക് നോക്കി മടിച്ചു മടിച്ചു കൈക്കു മുകളിലേക്ക് കൈവെച്ചു ഏന്റെ പുറം കൈപ്പത്തിയിൽ പിടിച്ച അവളുടെ കൈയിലേക്ക് നോക്കെ

ആര് വെറുത്താലും ഞാൻ വെറുക്കില്ല…

നൂറാ… നമ്മളിപ്പോ കപ്പലിൽ നിൽക്കുന്നതിനു പോലും കാരണം ഞാൻ എന്നോ ചെയ്ത എന്തോ എന്നെ പിന്തുടർന്ന് വന്നതിനാലാണ്… ശത്രു ആരെന്നറിയുംവരെയും ശത്രു അപകടകാരിയാണ്… എനിക്ക് പ്രിയപ്പെട്ട ആരെയും അവർ അക്രമിച്ചേക്കും എന്ന ഭയാത്തലാണ് എല്ലാവരെയും ബിച്ചുവിന്റെ നിശ്ചയം കാരണം പറഞ്ഞു ഈ കപ്പലിൽ എത്തിച്ചത്… എനെപോലൊരാൾ കൂടെ ഉണ്ടെന്നത് അപകടമുണ്ടാക്കുന്ന ഒന്നാണ്… ആരെന്നറിയാതെ ഞങ്ങളെ തിരയുന്ന ഒത്തിരി ശത്രുക്കൾ ഞങ്ങൾക്കുണ്ട് മുന്നിലൂടെ വരുന്നവന്റെ ജീവനും പിനിലൂടെ വരുന്നവന്റെ ജീവിതവും കൈപിടിയിൽ ഒതുക്കലാണ് ഞങ്ങളുടെ രീതി… മുന്നിലൂടെ വന്ന ശത്രു ജീവിതത്തിൽ ഒരുവട്ടമേ ഉണ്ടായിട്ടുള്ളൂ അവരാരും ഇന്ന് ജീവനോടെ ഇല്ല…

Leave a Reply

Your email address will not be published. Required fields are marked *