മൊഴിതിക്ക : അത് ശെരിയാ…
ഞങ്ങള് തമ്മിൽ പറഞ്ഞിനും പിന്നെ ഇവർക്കും അറിയായിനും അതുപോലാണോ ഇവര് തമ്മിൽ പോലും പറയാതെ കൊണ്ടുനടന്നതല്ലേ…
ഉപ്പ : ഇനി നിങ്ങൾക്കാർക്കേലും എന്തേലും ഇഷ്ടമുണ്ടെൽ ഇപ്പൊ പറഞ്ഞോണം… ഇനി അതറിയാതെ ഏതേലും ഒരുത്തിയെ കെട്ടിച്ചിട്ട് കഷ്ടപ്പെട്ട് ജീവിക്കണ്ട…
അവര് മൂന്നും മിണ്ടാതെ നിൽക്കെ
അച്ചായൻ : ശെരി… നിങ്ങൾക്കില്ല സുഹൈലിനോ…
ബിച്ചു : ഇല്ല…
സംസാരിക്കാൻ പോയവരെ കണ്ടില്ലല്ലോ…
അഫി അവരെ വിളിക്കാൻ മുകളിലേക്ക് പോയി
ആദിയുടെ പിറകെ ഫാരിയെയും കൂട്ടി തായേക്ക് വരുന്ന അവൾ ഫാരിയെ എന്തോ പറഞ്ഞു കളിയാക്കുന്നുണ്ട്
അച്ചായൻ : ആർക്കേലും പെണ്ണിനെ ഇഷ്ടമാവാതുണ്ടോ…
എല്ലാർക്കും ഇഷ്ടമാണേൽ ചെല്ല് അതിങ്ങെടുത്തോ…
അൽത്തുവിന്റെ പിറകെ പെങ്ങന്മാരെല്ലാം പുറത്ത് പോയി തിരികെ വരുമ്പോ എല്ലാരുടെ കൈയിലും സ്വീറ്റ് ബോക്സ് ഉണ്ട് ഓരോരുത്തരായി അവൾക്ക് കൊടുത്തു അഫി അവളുടെ കൈയിൽ കൈ ചെയിൻ ഇട്ടുകൊടുത്തു
അവിടുന്നൽപ്പസമയം സംസാരിച്ചവരെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് അവിടെനിന്നിറങ്ങെ എല്ലാവരുടെ മുഖത്തും സന്തോഷം മാത്രമായിരുന്നു
വീട്ടിൽ ചെന്ന് കുളിച്ച് ഡ്രസ്സ് ധരിക്കെ ഇത്ത കയറിവന്നു ചീപ്പെടുത്തു മുടി ചീകിതരുന്ന അവളെ നോക്കി
ഇത്തൂസേ…
ഫുഡ് ഉണ്ടാക്കുമ്പോൾ ഏത് സമയവും ആരെങ്കിലും ഫുഡിനടുത്ത് വേണം… ഉണ്ടാക്കികഴിഞ്ഞു കോഴിക്കോ മറ്റോ ആദ്യം കൊടുത്തുനോക്കണം… വണ്ടിയിൽ പോവുമ്പോ സീറ്റ് ബെൽറ്റിടണം…
രണ്ട് സൈഡിൽ നിന്നും ചീകിയെടുത്ത മുടി പുറകിൽ ചെറിയ ഹെയർ ബാന്റിട്ടു കുടുക്കി കൊണ്ട്
മോനൂ…
മ്മ്…
പേടിയുണ്ടോടാ…
നിനക്കെന്തേലും പറ്റിയാൽ എനിക്ക് താങ്ങാൻ പറ്റില്ലിത്ത… അത് ഞാൻ കാരണം കൂടെ ആണെങ്കിൽ ചത്തു പോവും ഞാൻ…
മോനൂ… ഒന്നും പറ്റില്ല… പഠിച്ചിട്ടില്ലേ ദൈവം നിശ്ചയിച്ച സമയം അതിൽ ഒരു നിമിഷം കൂട്ടാനോ കുറക്കാനോ ആർക്കും പറ്റില്ല… മോനു വെറുതെ ടെൻഷനാവണ്ട…
ഇത്താ…
മ്മ്…
ഞാനൊരു സാധനം തരട്ടെ…
മ്മ്…
വാതിലിൽ അടച്ചുപൂട്ടി മുറിയിലെ ഭാരമുള്ള തടിയലമാര പൊക്കി സൈടോട്ട് വെച്ചു നിലത്തെ പിവിസി പൈപ്പുകളിലൊന്നിന്റെ അടപ്പ് തുറന്നു അതിനകത്തെ ക്ക് കൈ ഇട്ടു പ്ലാസ്റ്റിക് കവർ എടുത്ത് അതിനകത്തെ പിസ്റ്റൾ എടുത്ത് ബുള്ളറ്റ് ഫില്ലാണെന്നുറപ്പിച്ചു ലോക്ക് റിമൂവ് ചെയ്യുന്നത് കാണിച്ചുകൊടുത്തു പിസ്റ്റൾ അവളുടെ കൈയിൽ കൊടുത്തു
ബാഗിൽ വെച്ചോ…
മ്മ്…
എവിടെ പോകുവാണെങ്കിലും പറഞ്ഞിട്ടേ പോകാവൂ…
പറയാം…
ആരേലും എന്തേലും ചെയ്യുമെന്ന് തോന്നിയാൽ ഒന്നും നോക്കണ്ട എടുത്ത് വെടിവെച്ചോ ചത്താലും കുഴപ്പമില്ല ഞാൻ നോക്കിക്കോളാം…
മോനൂ… നീ ടെൻഷനാവണ്ട ഇത്താക്ക് ഒന്നും പറ്റില്ല…
മ്മ്…
കഴുത്തിലെ മാല ഊരിതുടങ്ങേ
(കൈ പിടിച്ചുകൊണ്ട്) നീ എന്താ ചെയ്യുന്നേ… അതെന്തിനാ ഊരുന്നേ…
നിക്കിത്താ ഇത് നിന്റെ കഴുത്തിൽ കിടക്കട്ടെ എനിക്കൊരു ധൈര്യത്തിന്…
എന്തിന് എന്നെ തീ തീറ്റിക്കാനോ… അത് നിന്റെ കഴുത്തിലുണ്ടെന്ന ഒറ്റ ധൈര്യത്തിലാണ് ഞാൻ കിടന്നുറങ്ങുന്നത്… അതെങ്ങാനും നീ ഊരിയാൽ പിന്നെ നിനക്കിത്ത ഇല്ലെന്ന് കരുതിയാൽ മതി…
കാലത്ത് ചെക്കന്മാർ പുതിയ വണ്ടി കൊണ്ടുവരും പുതിയ ഡ്രൈവർമാരും വരും നാളെ മുതൽ ആ വണ്ടിയിൽ പോയാൽ മതി കുട്ടികളെയും അതിലയച്ചാൽ മതി…
ശെരി… എവിടെയോ പോണമെന്നു പറഞ്ഞില്ലേ…
മ്മ്…
ഇതെന്റെ കൈയിൽ തന്നിട്ട് നിനക്ക്
ഏന്റെ കൈയിൽ വേറെയുണ്ട് മറ്റൊരു പൈപ്പിന്റെ അടപ്പ് തുറന്ന് കാട്ടാന വെളിയിലെടുത്ത് ഉറയിൽ നിന്നും ഊരിയെടുത്തതും മുറിയിലെ ലൈറ്റിന്റെ വെട്ടം കണ്ണാടിയിലെന്ന പോലെ വാളിൽ പ്രതിഫലിച്ചു കട്ടാന ഉറയിലേക്ക് താഴ്ത്തി ആദ്യം തുറന്ന പൈപ്പിൽ നിന്നും റിവോൾവറും ബുള്ളറ്റുകളും എടുത്ത് ബുള്ളറ്റ് ഫിൽ ചെയ്ത് റിവോൾ അരയിൽ തിരുകി പൈപ്പുകൾ രണ്ടും അടച്ചുവെച്ച് അലമാര പഴയപോലെ എടുത്തുവെച്ചു
ഇത്തുസേ… പേടിക്കണ്ട ഇതുവരെ അവര് പ്ലാൻ ചെയ്തത് മുഴുവൻ എനിക്കറിയാം… അവരെന്തെങ്കിലും പെട്ടന്ന് പ്ലാൻ ചെയ്താലോ എന്ന പേടിയെ എനിക്കുള്ളൂ… അവർ എന്നെ ഒന്നും ചെയ്യാനല്ല ഉദ്ദേശം അവരുടെ ടാർജറ്റ് എനിക്ക് പ്രിയപെട്ടവരാണ്…
