ഏന്റെ നൂറാ… ഞാൻ അവിടെ ഉണ്ടേലും ഞാൻ ഓഫീസിൽ പോവുന്നത്കൊണ്ട് നീ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് നീ ഷോപ്പിംഗ് പോവാൻ പോലും ഏന്റെ സമയത്തിന് കാത്ത് നിൽക്കുകയാണ്… വേറൊരു ഡ്രൈവറെ നീ വെക്കുകയും ഇല്ല ഏന്റെ സ്ഥാനത് നിനക്ക് വേറൊരു ഡ്രൈവർ വരുന്നത് എനിക്കിഷ്ടവുമില്ല അപ്പൊ ഞാൻ ആലോചിച്ചപ്പോ ഇതാണ് നല്ലതെന്നു തോന്നി…
നിന്റെ സ്ഥാനത്തിനി ആരും വരില്ല… വീട്ടിലേക്കും മനസിലേക്കും…
ഹേ…
അ… അ… അത്… വീട്ടിലേക്ക് ആരെയും നിനെ അക്‌സെപ്റ്റ് ചെയ്തപോലെ ഫാമിലി അക്‌സെപ്റ്റ് ചെയ്യില്ലെന്ന് പറഞ്ഞതാ…
മ്മ്…(പരിഭ്രാന്തിയോടെ അവൾ പറഞ്ഞത് കേട്ട് ഒന്ന് മൂളി) അപ്പൊ ഡ്രൈവിങ് പഠിക്കാൻ ഒക്കെ അല്ലേ…
പടിക്കാം… ഞാൻ ഡ്രൈവിംഗ് പഠിച്ചാൽ നീ വീട്ടിൽ നിന്ന് പോവില്ലല്ലോ…
നിങ്ങൾ പോ എന്ന് പറയും മുൻപ് ഞാൻ നിങ്ങളെ കളഞ്ഞിട്ട് പോവില്ല അങ്ങനെ പോയെന്നു തോന്നിയാൽ അത് ഞാൻ മരിച്ചിട്ടാവും…
പട്ടെ…
കവിളിൽ അവളുടെ കൈ പതിഞ്ഞതും ഒന്ന് ഞെട്ടി അവളെ നോക്കെ കണ്ണുകൾ കലങ്ങിയിരിക്കുന്നു പതിയെ കണ്ണുനീർ തുള്ളി അവളുടെ കവിളിലൂടെ ഒഴുകി ചുറ്റും നോക്കി ഭാഗ്യത്തിന് ഞങ്ങളും ഭക്ഷണം വിളമ്പുന്നവരും മാത്രമേ ഉള്ളൂ ഇടം കയ്യാൽ അവളുടെ കണ്ണ് തുടച്ചു
ഏന്റെ നൂറാ… എന്താ ഇത് കുട്ടികളെ പോലെ അയ്യേ…
കണ്ണിൽ നിന്നും കണ്ണുനീര് ഒഴുകിയതല്ലാതെ അവളൊന്നും പറഞ്ഞില്ല
പ്ലീസ് നൂറാ കരയല്ലേ… ഞാൻ പറഞ്ഞതല്ലേ എനിക്ക് കണ്ണുനീര് തീരേ പറ്റില്ല… പ്ലീസ്… നീ കരയുന്ന കാണുമ്പോ അത് ഞാൻ കാരണമാണെന്നോർക്കുമ്പോ എനിക്ക് ശെരിക്കും സങ്കടം വരുന്നുണ്ട്… സോറി ഇനി ഞാൻ നിനക്കിഷ്ടമല്ലാത്തത് പറയാതിരിക്കാം…
കരയുന്ന കണ്ണുകളോടെ അവൾ എന്നെ നോക്കി ഒലിച്ചിറങ്ങിയ കണ്ണുനീര് തുടച്ചുമാറ്റി
എന്താ നൂറാ ഇത് ചെറിയ കുട്ടികളെ പോലെ… പ്ലീസ് കരയല്ലേ…
ഞാൻ എവിടേം പോവില്ല എന്നും നിന്റെ കൂടെ തന്നെ കാണും പോരേ…
മ്മ്… (തലയാട്ടുന്ന അവളെ നോക്കി) ഒന്ന് ചിരിക്കെടീ…
അവളുടെ ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു
ഞാൻ കഷ്ടപ്പെട്ട് ഇട്ട മൈലാഞ്ചി ഏന്റെ കവിളിൽ കൊണ്ട് തേച്ചിട്ടിരുന്നു ചിരിക്കുന്നോ… എണീറ്റെ കഴുകിവരാം ബാക്കി എന്നിട്ട് കഴിക്കാം… അത് കഴിഞ്ഞ് നമുക്ക് മൈലാഞ്ചിയിടാം…
അവളെ കൂട്ടി വാഷ് ബേസിനരികിൽ നിന്നവളുടെ വലതു കൈയിലെ മൈലാഞ്ചി കഴുകി മാറ്റി ടിഷു എടുത്ത് കൈ തുടച്ചുകൊടുത്തു മുഖത്ത് പറ്റിയ മൈലാഞ്ചി കഴുകി മാറ്റുമ്പോ എന്നെ നോക്കി നിന്ന അവൾ കഴുകി കഴിഞ്ഞ് മുഖം തുടക്കുന്ന എന്നെ നോക്കി
മജ്നൂ… നിനക്ക് വേദനിച്ചോ…
ചിരിയോടെ അവളെ നോക്കി നിന്റെ കൈ എനിക്ക് വേദനിക്കാൻ മാത്രം ഹാർടല്ല തലോടിയ പോലെ ഉണ്ടായിരുന്നു നിന്റെ കൈ അല്ലേ വേദനിച്ചത് നിന്റെ ഉള്ളം കൈ ആകെ ചുവന്നു
വിശ്വാസം വരാതെ എന്നെ നോക്കുന്ന അവളെ നോക്കി അവളുടെ കൈ പിടിച്ച് ഏന്റെ ഉള്ളം കൈയിൽ തൊടീച്ചു
ഇതുപോലുള്ള കൈ കൊണ്ട് കിട്ടിയിട്ടുണ്ട് അവിടെ നിന്റെ പഞ്ഞിക്കെട്ടുപോലുള്ള കൈകൊണ്ട് കിട്ടിയാൽ എങ്ങനെ അറിയാനാ നൂറാ…
അവളെനെ നോക്കി ചിരിച്ചു അവളുടെ മുഖം ചുവന്നു
ബാക്കി യുള്ള ഭക്ഷണം കൂടെ കഴിച്ചു അവരോട് ഒരു പ്ളേറ്റിൽ ഭക്ഷണമെടുത്തുവെക്കാനായി പറഞ്ഞ് അവളെ കൂട്ടി പാർട്ടി ഹാളിൽ ചെന്നു അവിടെ സാധനങ്ങൾ ക്ലിയർ ചെയ്യുന്ന ആളുകൾ മാത്രമേ ഉള്ളൂ അവിടെനിന്നും മൈലാഞ്ചിയെടുത്ത് അവളുടെ കൈതണ്ടയിൽ വരച്ചുകൊണ്ടിരിക്കെ ഏന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അവളെ നോക്കി കണ്ണുകൊണ്ട് എന്തേ എന്ന് കാണിച്ചതിന് അവൾ ഒന്നുമില്ലെന്ന് തലയാട്ടി ഞാൻ വര തുടരേ
മജ്നൂ…
മ്മ്…
നീ കള്ളനാ… മജ്നൂ…
ഹേ…
നീ എല്ലാരുടെയും മനസ് കട്ടെടുക്കും… ഖാലിദ് ഇപ്പൊ ഇടയ്ക്കിടെ എന്നെ വിളിക്കും വിളിക്കുന്നത് നിന്റെ വിശേഷങ്ങൾ അറിയാനാണെന്നു മാത്രം… ബാബക്കും മാമക്കും എപ്പോഴും നിനെപ്പറ്റി പറയാനെ സമയമുള്ളൂ… എല്ലാർക്കും നിനെ ഇഷ്ടമാ…
അപ്പൊ നിനക്കോ…
നിനക്കെന്തു തോന്നുന്നു…
ഇഷ്ടമല്ലെന്ന് തോനുന്നു…
അതെ…
എന്ത്…
ഇഷ്ടമല്ലെന്നു…
