നൂറാ…
മ്മ്…
നിനക്കെന്നോടെന്തോ ഒരു കാര്യം പറയാനുണ്ടോ…
മ്മ്… ഒന്നല്ല ഒരുപാടുണ്ട് പറയാൻ എങ്ങനെ തുടങ്ങണമെന്നോ എങ്ങനെ പറയണമെന്നോ അറിയില്ല… അറിഞ്ഞാലും പറയില്ല… പറഞ്ഞാൽ ശെരിയാവില്ല…
മ്മ്…
അവളുടെ വലം കൈ ഏന്റെ ഇടം കൈ വിരലുകളെ കോർത്തു പിടിച്ചു പിടിമുറുക്കി അവളെന്റെ തോളിൽ ചാഞ്ഞു
മജ്നൂ…
മ്മ്…
എന്നെ വിട്ടു പോവല്ലേ…
എന്ത് പറ്റി…
നീ എന്നെ വിട്ടു പോവുമോ എന്നോർത്ത് പേടിയാവുന്നു മജ്നൂ…
പോവില്ല…
ഉറപ്പാണോ…
നൂറാ…
മ്മ്…
നിനക്കെന്നെ വിശ്വാസമുണ്ടോ…
എന്നെക്കാളും…
ആരോടും പറഞ്ഞ വാക്ക് ഞാൻ മാറാറില്ല… നിനക്ക് ഞാൻ വാക്ക് തരികയാ എന്ത് പ്രശ്നം വന്നാലും ഈ ലോകം മുഴുവൻ നിനെ ഒറ്റപെടുത്തിയാലും ഞാൻ നിന്റെ കൂടെയുണ്ടാവും…
സത്യം…
സത്യം നൂറാ…
നിനക്ക് ഞാനെന്താ തരിക… എന്താ വേണ്ടേ നിനക്ക്…
ഒന്നും വേണ്ട… ചായ കുടിച്ചില്ലേ… പോവാം… പോയിട്ട് ഒത്തിരി ജോലിയുണ്ട്…
ചിരിയോടെ എന്നെ നോക്കി
നൂറാ നീ ചിരിക്കുമ്പോ ഒത്തിരി സുന്ദരിയാവുന്നുണ്ട്…
കേട്ടതും അവളുടെ മുഖം വിടർന്നു മുഖത്ത് നാണം വിരിഞ്ഞു വെളുത്ത മുഖം ചുവന്നു
മജ്നൂ… നിന്റെ ലൈലയോളം വരുമോ… (ആ ചോദ്യത്തിൽ നോവ് നിറഞ്ഞപോലെ തോന്നി)
നീ സുന്ദരിയാണ് നൂറാ… സ്വർഗ്ഗ സുന്ദരി… ചിരിക്കുമ്പോ നീ പിന്നെയും സുന്ദരിയാവുന്നു…
ശെരിക്കും… അതോ എന്നെ സന്തോഷിപ്പിക്കാൻ പറയുകയാണോ…
ശെരിക്കും പറഞ്ഞതാ…
ഇവിടിരി ഞാൻ ഗ്ലാസ് കൊടുത്തു വരാം…
തിരികെ വന്നവളെ നോക്കി
ഇറങ്ങ് പോവാം…
താഴേക്ക് നോക്കി അവളെനെ നോക്കി ചിരിയോടെ അവൾക്കടുത്ത് ചെന്ന് കുട്ടികൾക്ക് നേരെ എന്ന പോലെ തമാശയായി കൈ നീട്ടി ആലോചിക്കാൻ പോലും നിൽക്കാതെ അവളെന്റെ കൈയിലേക്ക് ചാടി അവളെ പിടിച്ചു കുഞ്ഞിനെ എന്നപോലെ തോളിലിട്ട് വണ്ടിയിൽ കൊണ്ടുപോയി ഇരുത്തി
വണ്ടി നീങ്ങി തുടങ്ങി
ഞാൻ കൈ നീട്ടിയപ്പോ എന്ത് ധൈര്യത്തിലാ നീ ചാടിയെ…
ധൈര്യമല്ല മജ്നൂ വിശ്വാസം… ഏന്റെ മജ്നു എന്നെ വിടില്ലെന്ന വിശ്വാസം…
പിടിക്കാൻ പറ്റിയില്ലായിരുന്നെങ്കിൽ… വഴുതിപോയിരുന്നെങ്കിൽ…
വഴുതില്ല… മജ്നൂ… നീയെന്താ എന്നെ എടുത്തു വണ്ടിയിൽ കൊണ്ടുവെച്ചേ…
നീ അതഗ്രഹിക്കുന്നുണ്ടെന്നു തോന്നി…
ശെരിക്കും…
മ്മ്…
അവളെന്റെ ഇടം കൈ കെട്ടിപിടിച്ചു തോളിലേക്ക് തല ചായ്ച്ചു
മജ്നൂ…
മ്മ്…
സോറി…
എന്തിന്…
അന്ന് നിന്നോട് ദേഷ്യപ്പെട്ടതിന്…
എപ്പോ…
നമ്മൾ കണ്ട പിറ്റേന്ന്… ഞാൻ നിനെ കാണാൻ ഓടി വന്നപ്പോ നിനെ കണ്ടില്ല പെട്ടന്ന് എനിക്കെന്തോ പോലെ തോന്നി… ഞാൻ ദേഷ്യവും പിണക്കവും കാണിച്ചാലും നീ എന്നെ സമാധാനിപ്പിക്കും എന്ന് ഞാൻ കൊതിച്ചു… നീ ഒന്നും മിണ്ടാതെ പോയതോർത്ത് സ്കൂളിലിരുന്നപ്പോഴും എനിക്ക് ഒത്തിരി സങ്കടം വന്നു… പിന്നെ നിന്നോട് ചോദിച്ചപ്പോ അഫിയോട് സംസാരിച്ചു ഉറങ്ങിയില്ലെന്നറിഞ്ഞപ്പോ എന്തെന്നറിയില്ല എനിക്ക് അറിയാതെ ദേഷ്യം വന്നുപോയി അതാ ഞാൻ… അന്ന് നീ പിന്നെ കുറച്ച് സമയത്തേക്ക് എന്നോട് ശെരിക്ക് സംസാരിക്കാതിരുന്നപ്പോ ഞാനാകെ തകർന്നുപോയി… അതാ കരഞ്ഞേ…
നൂറാ…
മ്മ്…
നീ ഇപ്പൊ പറഞ്ഞ കാര്യം ഏന്റെ ഓർമയിൽ പോലുമില്ല… അതെന്നല്ല എനിക്കിഷ്ടമുള്ള ആരും എന്നോട് ദേഷ്യപെടുന്നതോ എന്നോട് പിണങ്ങുന്നതോ എന്നെ വിഷമിപ്പിക്കുന്നതോ ഞാനോർത്തുവെക്കാറില്ല…
അപ്പൊ നിനക്കെന്നെ ഇഷ്ടമാണോ… (ആകാംശയോടെ മുഖമുയർത്തി ഏന്റെ മുഖത്തേക്ക് നോക്കി)
(അവളുടെ കണ്ണിലേക്കു നോക്കി) നിനെ ഇഷ്ടമല്ലെങ്കിൽ നിനെ ഇന്ന് ഞാൻ കൂടെ കൊണ്ടുവരുമോ…
കൈയിലെ പിടി മുറുകി
മജ്നൂ…
മ്മ്…
എനിക്കിവിടുന്നു പോവാൻ തോന്നുന്നില്ല…
വണ്ടി സൈഡാക്കി അവളുടെ കവിളിൽ കൈവെച്ച് കണ്ണിലേക്കു നോക്കി
നിന്റെ കണ്ണിലെ പ്രണയം ഞാൻ കാണുന്നുണ്ട് നൂറാ… ആദ്യം കണ്ട നോട്ടം മുതൽ ഞാൻ നിന്റെ കണ്ണിലതുകണ്ടിട്ടുണ്ട്… ഏന്റെ കൈയിൽ പിടിച്ചപ്പോ നിന്റെ കയ്യുടെ വിറയലും ചേർത്തു പിടിച്ചപ്പോ താളം തെറ്റിയ ഹൃദയവും… എന്റെ മുഖത്തനോക്കി മടിയിൽക്കിടക്കെ പിടക്കുന്ന കണ്ണുകളും വിറ കൊണ്ട ചുണ്ടുകളും ഉറക്കമഭിനയിച്ചു കിടന്ന നിന്റെ ഹൃദയം താളം തെറ്റി മിടിക്കുന്നതും ഞാനറിഞ്ഞിരുന്നു നൂറാ… എനിക്കും നിനെ ഒരുപാടിഷ്ടമാണ്… ഇപ്പൊ അല്ല കണ്ട നിമിഷം മുതൽ… നീ പെർഫ്യൂം ഉപയോഗിക്കാത്തപ്പോ നിനക്ക് അതികം മണമുള്ള പെർഫ്യൂം തന്നത് നിന്റെ മണംപോലും എന്നെ നിനിലേക്കടുപ്പിക്കുന്നത് കൊണ്ടാണ്… നൂറാ… നിനെ നഷ്ടപ്പെടാൻ വയ്യ… നിനെ നേടാനും വയ്യ… നമുക്കിങ്ങനെ മതി നൂറാ… എല്ലാരേയും വേദനിപ്പിച്ചോണ്ട് നമുക്കൊന്നും വേണ്ട…
