എസ് എസ് എൽസി ഫുള്ള് എപ്ലസ് ഉണ്ടായിട്ടും നീയെന്തിനാ പെണ്ണേ ഹ്യുമാനിറ്റീസ് എടുത്തേ…
അതണ്ണാ… എനിക്ക് സിവിൽ സർവീസിനു പോണം ഇനി പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേരണം കലക്ടറായിട്ടുവേണം അപ്പയെയും അമ്മയെയും സൈറൺ വെച്ച കാറിൽ കയറ്റി മധുര മുഴുവൻ റൗണ്ടടിക്കണം…
അപ്പൊ ഞങ്ങളെയൊന്നും കയറ്റൂലെ…
ഞനൊന്നാലോചിക്കട്ടെ…
കുറുമ്പ് നിറഞ്ഞ ചിരിയോടെ പറഞ്ഞ അവളെ തല്ലാനായി ബിച്ചു കൈ ഉയർത്തിയതും ചിരിച്ചുകൊണ്ട് ഓടുന്ന അവളെ ബിച്ചു ഓടിച്ചിട്ട് പിടിച്ച് ഇക്കിളിയിടുന്നതും സഹിക്കാതെ വിടാൻ പറയുന്നതും ഇപ്പൊ കഴിഞ്ഞ പോലെ കണ്ണിലുണ്ട് കുറച്ച് ദിവസമേ കൂടെ ഉണ്ടായിരുന്നു എങ്കിലും കുറുമ്പി പോവുമ്പോ ഞങ്ങളെ മനസും കൊണ്ടുപോയി.
മനസാന്നിധ്യം വീണ്ടെടുത്തു നിറഞ്ഞ കണ്ണോടെ തട്ടി വിളിക്കുന്ന ചന്ദ്രേട്ടനെ നോക്കെ
രാവിലെ ഫോൺ വന്നപ്പോ മുത്തുവിനെ വിളിച്ചുവരുത്തിയതാ… എങ്ങനെ പറയണമെന്നെനിക്ക് പിടിയില്ല… കുറച്ച് ദിവസം കൂടെ നിന്നഎനിക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല അവനോട് പറഞ്ഞാൽ എന്താവും സംഭവിക്കാ എനിക്കൊരു പിടിയുമില്ല… എന്താ ചെയ്യാ…
(നീട്ടി ശ്വാസമെടുത്തു സംസാരിച്ചാൽ ശബ്ദമിടറില്ല കണ്ണ് നിറയില്ല എന്നുറപ്പിച്ചു) ഒന്നും പറയണ്ട… വേറെ എന്തേലും പറഞ്ഞു കൊണ്ടുപോവാം പോകുന്ന വഴി പതിയെ കാര്യം പറയാം…
എന്ത് പറഞ്ഞു കൊണ്ട് പോവും…
നിങ്ങൾക് മധുരയിൽ കൃഷിസ്ഥലം ഇല്ലേ അവിടെ എന്തേലും പ്രശ്നമാണെന്ന് പറ… അല്ലേടാ… (അൽത്തുവിനെ നോക്കെ അവന്റെ കണ്ണ് ചുവന്നു കലങ്ങിയിരിക്കുന്നു) അല്ലെങ്കിൽ വേണ്ട…മുത്തു നാട്ടിലേക്ക് വിളിച്ചു ചോദിച്ചാലോ… അഫിയുടെ വീട്ടിൽ പ്രശ്നമായി തല്ക്കാലം ഇവിടുന്നു മാറിനിൽക്കുകയാണെന്നു പറയാം അവളെയും കൂട്ടാം…
മ്മ്…
ട്രെയിൻ എപ്പോഴാ ഉള്ളേ… അറിയുമോ…
ട്രെയിൻ കാത്തു നിൽക്കണ്ട നിങ്ങൾ ഏന്റെ വണ്ടിയെടുത്തു പൊയ്ക്കോ ഞങ്ങൾ വേറെ ഒരു വണ്ടി ഒപ്പിച്ചിട്ട് പിന്നാലെ വന്നോളാം…
മ്മ്… നിങ്ങൾ തന്നെ പറ…
ചെന്ദ്രേട്ടൻ അകത്തേക്ക് കയറിപോയ പിറകെ അഫിയെ വിളിച്ചു റെഡിയാവാൻ പറഞ്ഞതിനൊപ്പം സുഹൈലിനെയും അമലിനെയും ആദിയെയും വിളിച്ച് കാര്യം പറഞ്ഞു
ചന്ദ്രേട്ടന്റെ റ്റാറ്റാ സുമോ എടുത്തു ഞങ്ങൾ നാലുപേരും മധുരക്ക് തിരിച്ചു
നിർത്താതെ മുന്നോട്ട് പോവുന്ന വണ്ടിയിൽ ആരും പരസ്പരം സംസാരിക്കുന്നുപോലുമില്ല മൗനം തളംകെട്ടിനിന്നു മുത്തു ഒഴികെ ഉള്ള നാലുപേരുടെ ഉള്ളിലും എപ്പോവേണമെങ്കിലും പൊട്ടാൻ പാകത്തിലുള്ള ആക്നിപർവ്വദം പോൽ കണ്മണി പുകഞ്ഞു കൊണ്ടിരുന്നു
മുത്തു : വിശക്കുന്നില്ലേ എന്തേലും കഴിച്ചിട്ട് പോവാം…
കാലത്ത് വീട്ടിൽ നിന്നും കഴിച്ചതാണ് സമയം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു വിശക്കുന്നില്ല ആകെ ഒരു മരവിപ്പ് മാത്രം അടുത്തുകണ്ട ഹോട്ടലിനുമുന്നിൽ വണ്ടിനിർത്തി സീറ്റിൽ ഇരിക്കുന്ന ഞങ്ങളാരും ഓർഡർ ചെയ്യുന്നില്ലെന്നു കണ്ട് മുത്തു എല്ലാർക്കും റൊട്ടിയും തന്തൂരിയും പറഞ്ഞു ഭക്ഷണം പിച്ചിയെടുത്ത് വായിലേക്ക് വെച്ചിട്ടും തൊണ്ടയിലൂടെ ഇറങ്ങാത്തപോലെ
മുത്തു : അതേ… നിങ്ങളിങ്ങനെ പേടിക്കണ്ട ഒരു പ്രശ്നോമില്ല ഞാനില്ലേ കൂടെ… നമ്മൾ നേരെ ഏന്റെ വീട്ടിൽ പോവുന്നു കുറച്ചുദിവസം അവിടെ അടിച്ചുപൊളിക്കുന്നു വേണമെങ്കിൽ ചന്ദ്രേട്ടന്റെ സ്ഥലത്ത് കൃഷിയും നോക്കി അവിടങ്ങു കൂടാം… അഫിക്ക് അവിടെ ഏതേലും കോളേജിൽ പഠിക്കാനും പോവാം… ഈ ചെറിയ കാര്യത്തിനാണോ ടെൻഷനടിക്കുന്നെ…
ചിരിച്ചെന്നു വരുത്തി മുത്തു കഴിച്ചു കഴിയും വരെയും എങ്ങനെയോ കഴിച്ചെന്നു വരുത്തി ഒപ്പിച്ചു ഇടയ്ക്കിടെ ചന്ദ്രേട്ടൻ വിളിക്കുന്നുണ്ട് അവിടെ എത്തുവോളം മുത്തുവിനോട് പറയാനുള്ള ധൈര്യം ഞങ്ങൾക്ക് ആർക്കും തന്നെ ഇല്ലെന്നതായിരുന്നു സത്യം മുത്തു പറഞ്ഞ വഴിയിലൂടെ വീടിനു മുന്നിലെത്തുമ്പോ അകലെ നിന്നും വീടിനു മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ട മുത്തുവിന്റെ മുഖത്തു പരിഭ്രമം നിറഞ്ഞു ആളുകളുടെ കരച്ചിലും മരണഓളം നിറഞ്ഞ അന്തരീക്ഷവും ഞങ്ങളെ കാർന്നു തിന്നു
