അർജുന്റെ മുതുകിൽ കെട്ടിവെച്ചു അരുവിയിൽ നിന്നും കത്തിയും കയ്യും കഴുകി കർണന്റെ പുറത്ത് കയറി ബാങ്ക്‌ളാവിലേക്ക് തിരിച്ചു
നിനക്ക് നല്ല ലക്ക് ആണ് നൂറാ കാത്തിരിക്കുക പോലും ചെയ്യേണ്ടിവന്നില്ലല്ലോ…
ശെരിക്കും ഇപ്പൊ ഞാൻ ലാക്കിയാണെന്ന് എനിക്കും തോന്നുന്നുണ്ട് അതിവിടെ കാത്തിരിക്കേണ്ടി വരാത്തത് കൊണ്ടല്ല നിനെ കിട്ടിയത് കൊണ്ടാണെന്നു മാത്രം…
വരും വഴിയിൽ വെടിയൊച്ച കേട്ടതിനാൽ അരുവിക്കരികിലേക്ക് വരാതെ നിൽക്കുന്ന കാട്ടാന കൂട്ടതെ കണ്ടനൂറ ഏന്റെ കൈയിൽ പിടിച്ചു
പേടിക്കണ്ട നൂറാ… അവരൊന്നും ചെയ്യില്ല… ഞാൻ ഭക്ഷണത്തിനുവേണ്ടി മാത്രമേ മൃഗങ്ങളെ കൊല്ലൂ എന്നവർക്കറിയാം…
പറഞ്ഞത് വിശ്വാസം വരാത്തപോലെ എന്നെ നോക്കി
മൃഗങ്ങൾക്കതൊക്കെ മനസ്സിലാകുമോ…
മനുഷ്യരേക്കാൾ നന്നായി
അവയെ കടന്നു പോകെ മുൻകാൽ മടക്കി തുമ്പികൈ ഉയർത്തി കാണിച്ച അവരെ നോക്കി കൈ ഉയർത്തികാണിച്ച് അവരെ കടന്നുപോയതും അവർ അരുവിയെ ലക്ഷ്യമാക്കി നീങ്ങി
മജ്നൂ…
മ്മ്…
നീ ഇവിടെ എപ്പോഴും വരുമോ…
ചിലപ്പോഴൊക്കെ… ഈ ഉൾകാട്ടിലേക്ക് ഫോറസ്റ്റുകാർ പോലും വരില്ല… ഇവിടെ ആകെ വരുന്ന മനുഷ്യർ ഞാനും ചെക്കന്മാരും അഫിയും നമ്മൾ ഗ്രാമത്തിൽ കണ്ടവരും അച്ചായനും ജോയിയും മാത്രമാണ്… ഏന്റെ സമ്മതമില്ലാതെ ഈ കാടിനുള്ളിലേക്ക് വരുന്ന ആരും വന്ന പോലെ തിരികെ പോവില്ല… അവരെ തിരികെ അയച്ചാലും ഒരു തരത്തിലും ഈ കാടിന്റെ രഹസ്യം അവർക്ക് പുറത്ത് പറയാൻ കഴിയുകയുമില്ല…
അപ്പൊ ഏന്റെ മജ്നു ഈ കാടിന്റെ രാജാവാണോ…
അല്ല… ഈ കാടിനു നേരെ വരുന്നവർക്കുനേരെ ആയുധമെടുക്കുന്ന പടയാളി…
ആലോചനയോടെ ഇരുന്ന അവളെനെ നോക്കി
നിന്റെ ശബ്ദത്തിൽ ഈ കാട് നിശ്ചലമാകുന്നു… കാട്ടിലെ മൃഗങ്ങളും ഇവിടുത്തെ മനുഷ്യരും നിന്റെ മുന്നിൽ വണങ്ങുന്നു… ഈ കാടിന്റെ രാജാവും പടനായകനും നീ തന്നെയാണ് മജ്നൂ…
അവളെ നോക്കേ
കോട്ടയും സിംഹാസനവും കൊടിയും ഇല്ലെങ്കിലും ഈ കാട് നിന്റെ രാജ്യമാണ് മജ്നൂ… നിനെ ആദ്യമായി ഞാനെപ്പോഴാണ് കാണുന്നതെന്നറിയുമോ…
ഞാൻ വന്നതിന്റെ പിറ്റേദിവസമല്ലേ…
അല്ല…
പിന്നെ…
കുഞ്ഞായിരിക്കുമ്പോ…
എവിടെവെച്ച്…
സ്വപ്നത്തിൽ നിനെ മാത്രമല്ല…
പിന്നെ…
കർണന്റെ കുഞ്ചിരോമത്തിൽ തലോടികൊണ്ട്
ഇവനെയും…
അവളെ നോക്കെ…
സത്യം… നീണ്ട മുടിയും പിരിച്ചുവെച്ച മീശയും ആത്മവിശ്വാസമുള്ള കണ്ണും ഉറച്ച ശരീരവും നിന്റെ ഉയരവും കൈകളുടെ ബലവും കൈയിൽ ചോരയൊലിക്കുന്ന വാളുമായി ഇവന്റെ പുറത്തിരിക്കുന്ന നിനെ സ്വപ്നത്തിലാണ് ഞാനാദ്യമായി കാണുന്നത്… പലവട്ടം ഞാൻ അതേ സ്വപ്നം കണ്ടെങ്കിലും അന്നൊന്നും നിന്റെ മുഖം വ്യക്തമല്ലായിരുന്നു ഒരുവർഷം മുൻപ്… ദേഹത്ത് വലിയ കുന്തവും അമ്പുകളും വന്നു തറച്ചു നീയും ഇവനും വീഴേ അവിടേക്ക് വെള്ള കുതിരയുടെ പുറത്ത് ചോരയിൽ കുതിർന്ന വെളുത്ത വസ്ത്രം ധരിച്ചുവന്ന ഞാൻ നിന്റെ തല മടിയിൽ വെച്ച് അലറി കരയുന്നത് സ്വപ്നം കണ്ട് അലറിവിളിച്ചു ഞെട്ടിയുണർന്നു… അന്നാണ് ഞാൻ ആദ്യമായി നിന്റെ മുഖം കാണുന്നത്… സ്വപ്നത്തിൽ നിനുണർന്നപ്പോഴും എന്തിനെന്നു പോലുമറിയാതെ ഞാൻ ഒത്തിരിക്കരയും… വയസറിയിക്കും മുൻപ് സ്വപ്നത്തിലെ നിനെ പ്രണയിച്ചുതുടങ്ങി ഞാൻ വളരുന്നതിനേക്കാൾ വേകത്തിൽ ഏന്റെ പ്രണയം വളർന്നു… ആക്സിഡന്റായി ഐ സി യൂ വിൽ കിടക്കെ ഉപ്പ വാങ്ങിയ വാക്കിന് ഉപ്പാന്റെ സുഹൃത്തിന്റെ മകനെ കല്യാണം കഴിച്ച നിമിഷം മുതൽ കണ്ടത് വെറും സ്വപ്നമാണെന്ന് ഞാനെനെതന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രെമിച്ചു ഒരിക്കലും എനിക്കതിനു പറ്റിയില്ല… പിന്നെയും പലപ്പോഴായി ഞാനാ സ്വപ്നം കണ്ടു…നിന്റെ നേരെ വരുന്ന അമ്പുകൾക്ക് നേരെ വാൾ വീശി തടയുന്നതിനിടെ ഏന്റെ ദേഹത്ത് അമ്പുകൾ വന്നു പതിച്ചു മരിക്കുമെന്നുറപ്പായതും എഴുനേൽക്കാൻ കഴിയാതെ കിടക്കുന്ന നിന്റെ മേലേക്ക് നിനെ പൊതിഞ്ഞു കമിഴ്ന്നു കിടക്കുന്നതും തളർന്ന സ്വരത്തിൽ നീ എന്നെ വിളിക്കുന്നതും എന്നെ പൊതിഞ്ഞു പിടിക്കാൻ നോക്കുന്നതും പിന്നെയും ദേഹത്ത് അമ്പുകൾ വന്നു പതിക്കുന്നതും ഒരുപാട് വട്ടം ഞാൻ സ്വപ്നം കണ്ടു മജ്നൂ… സ്വപ്നത്തിൽ നീ മരിക്കുന്നത് കാണേണ്ടി വന്നില്ല എന്നത് എന്നെ സന്തോഷിപ്പിക്കാറുണ്ട്…
