അമലിന് നേരെ ഓടിയിടുക്കുന്നവർ അവനരികിൽ എത്തും മുൻപേ അൽത്തുവും ബിച്ചുവും സുഹൈലും ചേർന്ന് അവരെ എടുത്തിക്കടിക്കാൻ തുടങ്ങി അല്പസമയം കൊണ്ട് തന്നെ വന്നവരെല്ലാം വീണുകിടക്കെ ടേബിളിലെ മാർബിൾ സ്ലാബുകൾ ഷെൽഫിൽ ചെന്നു പതിച്ചു മദ്യ കുപ്പികളിൽ വീണുടഞ്ഞു ഓരോരുത്തരെയായി ചെക്കന്മാർ ചവിട്ടി നട്ടെല്ലൊടിച്ചു മുന്നിലെ വലിയ ഗ്ലാസിലേക്ക് പറന്നുചെന്നവൻ ഗ്ലാസും പൊളിച്ചു പുറത്തേക്ക് ചെന്ന് വീണ പിറകെ ഓരോരുത്തരായി പറന്നു പുറത്തേക്ക് പോയി
പുറത്തിറങ്ങേ ചുറ്റുമുള്ള കടകളെല്ലാം അടഞ്ഞു കിടക്കുന്നു റോഡിലോ പരിസരത്തോ ഒരു മനുഷ്യകുഞ്ഞിനെ പോലും കാണാനില്ല നീട്ടിയ കൈയിലേക്ക് അഫി പെട്രോൾ നിറച്ചു തുണികൊണ്ടടപ്പിട്ട ബിയർ ബോട്ടിൽ കൈയിലേക്ക് തന്നു പോക്കറ്റിൽ നിന്നും ലൈറ്ററെടുത്തു തുണിയിൽ തീകൊടുത്തു പൊട്ടിയ ഗ്ലാസ് വഴി അകത്തേക്കെറിഞ്ഞു
വലിയ ശബ്ദത്തോടെ കുപ്പി പൊട്ടി ചുറ്റും തീ പടർന്നു തീ ആളിപടരുന്നതോടൊപ്പം കുപ്പി പൊട്ടുന്ന ശബ്ദവും പുറകിൽ നിന്നായി പൊട്ടിത്തെറികളും കേൾക്കെ അവരിൽ ഒരുവന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തുകൊണ്ട് നൂറ്റിയെട്ടിലേക്ക് വിളിച്ച് വലിയ ആക്സിഡന്റ് നടന്നെന്നും ഒരുപാടുപേർ അത്യസന്ന നിലയിൽ കിടപ്പുണ്ടെന്നും സ്ഥലവും പറഞ്ഞുകൊടുത്തു വണ്ടിയിലേക്ക് കയറി വണ്ടി നീങ്ങിയതും കൈയിലെ ഫോൺ പുറത്തേക്കെറിഞ്ഞു
പിറ്റേ രാത്രി മറ്റൊരു ബാറിലും ഇതുതന്നെ സംഭവിച്ചതോടെ ഇത് ചെയ്തവരെ തേടി റൗഡികൾ നകരം മുഴുവനും ഓടിനടന്നു മധുര സിറ്റിയിൽ ആളുകൾ ഇരുൾ മൂടും മുൻപ് വീടുകളിൽ അപയം പ്രാപിച്ചു പുറത്ത് അന്വേഷിച്ചു അലഞ്ഞു തിരിയുന്ന റൗടിക്കൂട്ടങ്ങളെ കൊണ്ട് ആശുപത്രികൾ നിറഞ്ഞു രാത്രികളിൽ നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ആംബുലൻസുകൾ സൈറൺ മുഴക്കികൊണ്ട് ആശുപത്രികളിലേക്ക് കുതിച്ചു അഞ്ചാം നാൾ റൗടികൾ ആരും ചുറ്റി തിരിയാതെ എല്ലാരും ഒരു ബങ്ക്‌ളാവിൽ ഒരുമിച്ചുകൂടി
മലർക്കേ തുറന്നുവെച്ച ഗേറ്റിലൂടെ ഞങ്ങൾ കയറി ചെല്ലവേ ആയുധങ്ങളുമായി എതിർക്കാൻ നിന്നവരെ അവർ ആറുപേർ ചേർന്ന് അടിച്ചു കിടത്തി ഫസ്റ്റ് ഫ്ലോറിലെ ബാൽക്കണിയിൽ നിൽക്കുന്നവരിലൊരുവൻ കൈയിൽ റീവോൾവർ എടുത്തതും ചുവരിൽ ചവിട്ടി ബാൽകണിയിലേക്ക് ചാടികയറിയ സുഹൈൽ റിവോൾവർ കൈയിലാക്കി അവനെ അവിടെ നിൽക്കുന്നവരെ എടുത്ത് താഴെക്കെറിയേ അവരുടെ തലയടിച്ചുപോവാതിരിക്കാൻ താഴെനിന്നവർ ശ്രദിച്ചു സുഹൈൽ മുകളിൽ നിന്നും ചാടി അവർക്കരികിൽ നിന്നു സിഗരറ്റ് കുറ്റി നിലത്തേക്കിട്ട് ചവിട്ടിയരച്ചു നിലത്തുകിടക്കുന്ന നേതാക്കൾക്കരികിലേക്ക് നടന്നു അവർക്കു മുന്നിൽ ഇരുന്നുകൊണ്ട് അവരുടെ മുഖത്ത് നോക്കി എല്ലാ മുഖങ്ങളിലും ഭയം എന്ന ഒറ്റവികാരം മാത്രം
മധുര സെൽവൻ…
അവർ ചുറ്റും നോക്കി
ഞങ്ങൾക്ക് വേണ്ടത് അവനെ മാത്രമാണ് അവനീ കൂട്ടത്തിൽ ഉണ്ടെന്ന് ഞങ്ങൾക്കറിയാം അവനെ കാണിച്ചു തന്നാൽ അവന് കൊടുക്കാനുള്ളത് കൊടുത്തു ഞങ്ങൾ പോവും അല്ലെങ്കിൽ എല്ലാവരും അനുഭവിക്കേണ്ടിവരും
നട്ടെല്ല് തകർന്നു കിടക്കുന്ന അവർ ചുറ്റും നോക്കുന്നതിനിടെ ആരോ ഷെൽവൻ ഇവിടുണ്ടെന്ന് കിടന്ന കിടപ്പിൽ വിളിച്ചുപറഞ്ഞു അമലിനെ നോക്കിയതും അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു ഒരുവനെ ഒറ്റകയ്യിൽ തൂക്കിയെടുത്ത് ഞങ്ങൾക്കരികിലേക്ക് വന്നു ബിച്ചു അവന്റെ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്ത് ഐഡി നോക്കി അവൻ സെൽവൻ ആണെന്നുറപ്പിച്ചു ഏന്റെ മുഖത്തേക്ക് നോക്കിയ അമലിന് സമ്മതമായി ഏന്റെ മൂളൽ മാത്രം മതിയായിരുന്നു
അമൽ : പിടിക്ക്…
അൽത്തു അവനെ നേരെ നിർത്തി നിലത്ത് കിടന്ന കത്തികൊണ്ട് അവന്റെ വസ്ത്രങ്ങൾ കീറികൊണ്ട് സുഹൈലിനെ നോക്കി
അമൽ : ഇവനെ കുളിപ്പിക്കാൻ വെള്ളം തിളപ്പിക്ക്…
സുഹൈൽ അകത്തേക്ക് പോയി ഗ്യാസും ഇരുമ്പടുപ്പുമായി വന്നു
വസ്ത്രം കീറികഴിഞ്ഞ അമൽ കത്തി എറിഞ്ഞു കളഞ്ഞു നഗ്നനായി നിൽക്കുന്ന സെൽവനെ നോക്കി കൊല ചിരിയോടെ വലതു കൈപ്പത്തി തന്റെ ഇടതു തോളിനരികിൽ കമിഴ്ത്തിപിടിച്ച് സെൽവന്റെ വലതു ഷോൾഡർ മുതൽ ഇടത് ഷോൾഡർ വരെ വീശി അവന്റെ വിരൽ കടന്നു പോയ ഭാഗത്ത് തൊലി കീറി വിടർന്നു അലറികരയുന്ന അവന്റെ നെഞ്ചിലൂടെ ഒഴുകിയിറങ്ങിയ രക്തം വയറും കഴിഞ്ഞ് നിലത്തേക്കുറ്റിവീണു
