അമർ : അവന്റെ പെങ്ങളും കുട്ടികളും ക്ലാസിൽ പോയിരുന്നോ…
പോയിരുന്നു…
രാഹുൽ : മ്മ്… ആ കുട്ടികൾ ഓട്ടോയിലും സ്കൂളിൽ പോവുന്നത്…
അതേ…
രാഹുൽ : ഒരാഴ്ച്ച ഇങ്ങനെ പോട്ടേ… അത് കഴിഞ്ഞ് ആദ്യം ഓട്ടോ ആക്സിഡന്റ് ആക്കാം… മരണ വീട്ടിൽ എല്ലാരും ഒരുമിച്ചുണ്ടാവും ആ സമയത്ത് ഭക്ഷണത്തിൽ വിഷം ചേർത്താൽ എല്ലാ എണ്ണവും തീരും…
അവരുടെ ബന്ധം വെച്ച് നാട്ടുകാർ മിക്കവാറും എല്ലാവരും വീട്ടിൽ ഉണ്ടാവും അത്രയും പേരെ ഒരുമിച്ച്…
അമർ : (അവനെ കോളറിൽ കൂട്ടിപിടിച്ചു ചുവരിലേക്ക് ചേർത്തു) നായിന്റെ മോനേ പറയുന്നത് ചെയ്യുക അല്ലാതെ ഇങ്ങോട്ട് ഉപദേശമുണ്ടാക്കാൻ വരണ്ട… നിനക്ക് ഞങ്ങളെ അറിയില്ല…
രാഹുൽ : (അമറിന്റെ പിടിയിൽനിന്നും അവനെ വിടുവിച്ചു)ചത്താൽ നിനക്കെന്താ നിന്റെ ആരും അല്ലല്ലോ… നീ വിഷം വെച്ച് അവരുടെ കുടുംബത്തിൽനിന്നും ചത്തുവീഴുന്ന ഓരോ തലക്കും പത്ത് ലക്ഷം അവരുടെ കുടുംബമല്ലാത്ത ഓരോ തലക്കും അഞ്ച് ലക്ഷം വീതം നിനക്ക്…
****************************************
ആദി : ഡാ… റോബർട്ട് ബോട്ട് അയക്കാം എന്ന് പറഞ്ഞിട്ടുണ്ട്… ഷിപ്പ് വരെ ബോട്ടിൽ പോവാം…
നാളെ തന്നെ പണി തുടങ്ങണം… എവിടെപ്പോയെന്ന് റാഷിപോലും അറിയാൻ പാടില്ല…
അമൽ : ആ ദിവ്യ എങ്ങാനും ആയിരിക്കുമോ…
അവളൊരു സാധാരണ പെണ്ണാണ്… പൈസ കണ്ടപ്പോ ആഴമറിയാതെ എടുത്ത് ചാടി എന്നല്ലാതെ നമ്മളോട് മുട്ടാനുള്ള ധൈര്യമവൾക്കുണ്ടെന്നു തോന്നുന്നില്ല… അവളാവാൻ സാധ്യത കുറവാണ്… എങ്കിലും അവളെയും ഒന്ന് ശ്രെദ്ധിച്ചോ… റാഷിയോട് ഞാൻ കഴിഞ്ഞ ദിവസം ഇത്തിരി റഫ് ആയിട്ട് സംസാരിച്ചിരുന്നു അതുകൊണ്ട് അവനെയും ശ്രദ്ധിക്കണം… പിന്നെ ഇത് ചെയ്യിച്ചത് ആരാ എന്ന് അറിയും വരെ സേഫ്റ്റി ഇല്ലാത്ത വണ്ടികൾ ഒന്നും ഉപയോഗിക്കണ്ട… അഫിയുടെ പോളോ സഫാനോട് പറഞ്ഞ് സ്ട്രോങ്ങ് ആക്കണം…
ആദി : നീ സമാധാനപെട് ബിച്ചുവിന്റെ നിശ്ചയത്തിനു ഞങ്ങൾ ഷിപ്പിലെത്തും അപ്പോയെക്കും ഞങ്ങൾ ഇതാരാണെന്ന് കണ്ടുപിടിച്ചിരിക്കും… നിങ്ങളിതൊക്കെ വിട്ടേക്ക് നിങ്ങളുപോയി അടിച്ചു പൊളിച്ചിട്ട് വാ…
അഫീ… ടെൻഷനുണ്ടോ…
അഫി : ഇതിലും വലിയ എന്തൊക്കെ പ്രശ്നങ്ങൾ നമ്മൾ കണ്ടു അതുകൊണ്ട് ടെൻഷൻ ഒന്നുമില്ല… ആരാണെന്നറിയാനുള്ളൊരു ക്യുരിയോസിറ്റി മാത്രമേ ഉള്ളു…
അമൽ : ആരായാലും അവൻ എനിക്കുള്ളതാ…
എല്ലാരും അവനെ ഒന്ന് നോക്കി
മ്മ്… പക്ഷേ ഒതുക്കത്തിലായിരിക്കണം… അതിന് മുൻപ് എനിക്കവന്റെ മുഖം കാണണം… അതുവരെ അവന്റെ മുഖത്തൊരു പോറൽപോലും പാടില്ല…
അമൽ : ശെരി…
ഞാനും അഫിയും വീട്ടിലേക്ക് തിരിച്ചു കല്യാണ വീടുപോലെ ശബ്ദം നിറഞ്ഞുനിൽക്കുന്ന വീടിനകത്തും പുറത്തുമായി ഞങ്ങളുടെ എല്ലാരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആയ ഒരുവിതം എല്ലാരും കൂടെ ഒത്തിരിപേരുണ്ട് അഫിയുടെ ഉമ്മ സംസാരിച്ചുനിൽക്കുന്ന പരിചയമില്ലാത്ത സ്ത്രീയെ കണ്ട് അഫിയുടെ മുഖത്തേക്ക് നോക്കി
അഫി : അതാ ഫാസിന… ഇതുവരെ ഇക്കയാണെന്നും പറഞ്ഞ് ഞാൻ ചാറ്റ് ചെയ്തതല്ലാതെ നേരിട്ട് കണ്ടിട്ടില്ലല്ലോ… ട്രിപ്പ് പോവുമ്പോ കൂടെ കൂട്ടിയാൽ നിങ്ങൾക്ക് രണ്ടാൾക്കും നേരിട്ട് പരിചയപ്പെടാലോ എന്ന് കരുതി കൂട്ടിയതാ… ഇങ്ങനെ ഒരു പ്രശ്നമുള്ള കാര്യം ഇവിടെ വന്നപ്പോയല്ലേ അറിയുന്നേ…
അപ്പോഴേക്കും അവർ ഞങ്ങളെ കണ്ടു ഉമ്മച്ചി അവരെയും കൂട്ടി അടുത്തേക്ക് വന്നു
മോനേ… ഇത് ഫാസിന… ഫാസീ… ഇത് ഷെബി അഫി പറഞ്ഞില്ലേ…
ഫാസി : ആ… പറഞ്ഞിട്ടുണ്ട്…(അവർ ശ്രെദ്ധിക്കാതെ കണ്ണുകൊണ്ട് ഉഴിഞ്ഞുനോക്കി)
അഫി പറഞ്ഞിട്ടുണ്ട് നേരിട്ട് കാണുന്നത് ആദ്യമായിട്ടാ… ഇവളെ ഇളയ മാമ്മിയല്ലേ…
ഫാസി : (ഒളിച്ചുവെച്ച കള്ള ചിരിയോടെ) ആ…
അഫീ… ഇത്താക്കും ഉമ്മാക്കുമൊക്കെ പരിചയപെടുത്തികൊടുത്തോ…
അഫി : ഇല്ല… ഞാൻ വന്നപ്പോ തന്നെ നിങ്ങളെ അടുത്തേക്ക് വന്നില്ലേ…
ശെരി എല്ലാർക്കും പരിചയപെടുത്തികൊടുക്ക്…
അഫി : ശെരി… വാ മാമി… എല്ലാരേം പരിചയപെടുത്തിത്തരാം…
അവളും ഉമ്മച്ചിയും തിരിഞ്ഞതും മാമി ചിരിയോടെ ഏന്റെ വയറിൽ പിച്ചി അവർക്കൊപ്പം നടക്കാൻ തുടങ്ങിയപ്പോഴും അവരൊന്നു തിരിഞ്ഞുനോക്കി
