സജി : അടിപൊളിയാടാ…
ഷൈജ : എന്തടിപൊളി ഭക്ഷണം കഴിക്കുന്നതിനടുത്തുന്ന് ശവം തിന്നുന്നത് കണ്ടില്ലേ…
ദാസൻ : അതെങ്ങനെയാ ജാദീം മതോം ഇല്ലാതെ നടക്കുവല്ലേ…
ലിൻസി (സജിയേട്ടന്റെഭാര്യ) : (ഷൈജയെ നോക്കി) നിങ്ങൾക്ക് വേണ്ടത് നിങ്ങൾ കഴിച്ചോ അവർക്ക് വേണ്ടത് അവർ കഴിച്ചോളും…
നേരത്തെ താനെ ഞങ്ങൾ പറഞ്ഞല്ലോ ഞങ്ങൾ ജാതിയും മതവും നോക്കാത്തവരാ പക്ഷേ എല്ലാരുടെ വിശ്വാസത്തേയും മാനിക്കാൻ ഞങ്ങൾക്കറിയാം… നിങ്ങൾക്ക് ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞിരുന്നെങ്കിൽ റൂമിൽ കൊണ്ടുവന്നുതരുമായിരുന്നല്ലോ… ഇവിടെ നിങ്ങൾ രണ്ടുപേരൊഴികെ മറ്റെല്ലാവരും സന്തോഷത്തിലാണ് നിങ്ങളെ മനസിലെ ദുഷിപ്പ് പറഞ്ഞ്(കൈ കൂപ്പിക്കൊണ്ട്) ദയവു ചെയ്തു മറ്റുള്ളവരുടെ സന്തോഷം ഇല്ലാതാക്കരുത് ഇതൊരപേക്ഷയാണ്…
അവർക്കടുത്തുനിന്നും തിരികെ നടക്കാൻ തുടങ്ങിയതും കസേരയിൽ നിന്നും ചാടിയെഴുന്നേറ്റ് എന്നെ നോക്കി അലറും പോലെ
ഷൈജ : എന്താ നീ പറഞ്ഞേ… ഞങ്ങളെ മനസിൽ ദുഷിപ്പാണെന്നോ… നിനെ പോലെ നികൃഷ്ട ജന്മമല്ല ഞങ്ങൾ
ഡി… (അവർക്കുനേരെ പാഞ്ഞു വരുന്ന ബിച്ചുവിനെ പിടിച്ച് പുറകോട്ട് വലിച്ചെടുക്കെ നിറഞ്ഞ കണ്ണുമായി എന്നെ നോക്കി നിൽക്കുന്ന ലെച്ചുവിനെ കണ്ടെങ്കിലും കൈയിൽ കിടന്ന് അവർക്കുനേരെ ദേഷ്യത്തോടെ തുള്ളുന്ന ബിച്ചുവിനെ പിടിച്ചുനിർത്തി) ദേ തള്ളേ… ഇനിയൊരക്ഷരം മിണ്ടിയാൽ ചവിട്ടി കടലിൽ താഴ്ത്തും ഞാൻ… (ബിച്ചുവിന്റെ ആക്രോഷം കേട്ട് എല്ലാവരും സ്തംഭിച്ചു നിൽക്കെ)
ഡാ… നിർത്ത്…
നീ എന്താ പറയുന്നേ ഈ തള്ളയാരാ നിനെ പറയാൻ…
മതി നിർത്ത്…
ഡാ…
നിന്നോടല്ലേ നിർത്താൻ പറഞ്ഞേ… പോയേ…
അവരെ കലിപ്പിച്ചുനോക്കി ദേഷ്യത്തോടെ അവനവിടുന്നു പോയി കണ്ണ് നിറച്ചുനിൽക്കുന്ന ലെച്ചുവിനെ നോക്കെ അവൾ തലകുനിച്ചു നിൽക്കുന്നു എല്ലാരും സ്തംഭിച്ചു നിൽക്കുന്നതിനിന്നു
അവൻ പെട്ടന്ന് വന്ന ദേഷ്യത്തിൽ പറഞ്ഞുപോയതാ സോറി ആരുമൊന്നും മനസിൽ വെക്കണ്ട…
അവിടുന്ന് അവൻ പോയ വഴിയേ നടക്കേ പിറകെ വന്ന അഫിയെയും ലച്ചുവിനെയുമൊക്കെ ഭക്ഷണം കൊടുക്കുന്ന കാര്യം നോക്കാൻ പറഞ്ഞതിനൊപ്പം ലെച്ചുവിനോട് പോയി മുഖം കഴുകാൻ പറഞ്ഞു അവനരികിലേക്ക് ചെന്നു
പുറത്തേക്ക് നോക്കി സിഗരറ്റും വലിച്ചു നിൽക്കുന്ന അവൻ നിൽക്കുന്നത് കണ്ട് അടുത്ത് ചെന്ന്
ഡാ…
നീ എന്ത് പനിയാ കാണിച്ചേ അവളുടെ വീട്ടുകാരൊക്കെ ഉള്ളതല്ലേ അവരെന്തു കരുതും…
ആരെന്തു കരുതിയാലും എനിക്കൊരു മൈ.. (പറയാൻ വന്നത് വിഴുങ്ങി) കുഴപ്പവുമില്ല ആ നാറിയ തള്ളയാരാ നിനെ പറയാൻ… ചവിട്ടി പറിച്ചേനെ ഞാനാ സാധനത്തിനെ…
നീയൊന്നടങ്ങ് അവരെ നമ്മൾ ക്ഷണിച്ചിട്ടു വന്നതാ… ആ മര്യാദ നമ്മളവർക്ക് കൊടുക്കണം…
നിനക്ക് മര്യാദ തരാത്ത ഒരു (പറയാതെ വിഴുങ്ങികൊണ്ട്) ഞാൻ മര്യാദ കൊടുക്കണ്ട…
എടാ അത് നിന്റെ അച്ഛൻ പെങ്ങളാണ് അതെങ്കിലും ഓർത്തൂടെ നിനക്ക്…
നീ ഏന്റെ അപ്പനാ… അതോർമ്മയുണ്ടോ നിനക്ക്…
(അവന്റെ തോളിൽ തട്ടി) ഡാ… അത് വിട്… ഇനി അവരോട് ദേഷ്യപ്പെടാനൊന്നും പോവണ്ട അവര് വിവരമില്ലാതെ ഓരോന്ന് പറയുന്നതിന് നമ്മളെന്തിനാ മറുപടി പറയുന്നേ…
ഈ വിവരം കെട്ടത്തിനെ ഒക്കെ വിളിച്ചുവരുത്തിയത് നീയും അമ്മയും പറഞ്ഞതുകൊണ്ട് മാത്രമാ…
അത് വിട് നീ ആ പെണ്ണിനെ കണ്ടോ നിന്റെ ദേഷ്യം കണ്ട് അവളാകെ പേടിച്ചു നിൽപ്പുണ്ട്… ഞാനവളെ ഇങ്ങോട്ട് പറഞ്ഞയക്കാം നീയൊന്നു സംസാരിക്ക്…
ഞാൻ താഴേക്കിറങ്ങി ചെല്ലേ സാവിത്രിയേച്ചി എനെ ഒന്ന് നോക്കി പുറത്തേക്ക് നടന്ന പിറകെ ഞാൻ അവരുടെ പിറകെ ചെന്നു ചുറ്റും നോക്കികൊണ്ടവർ പതിഞ്ഞ ശബ്ദത്തിൽ
എന്താടാ ഇതൊക്കെ… എന്ത് ദേഷ്യമാ അവന് ചേട്ടന്റെ വീട്ടുകാരൊക്കെ എന്തൊക്കെയോ പറയുന്നു ഞാനെന്താ പറയേണ്ടത്… ഇത്രേം ദേഷ്യമുള്ള ഒരുത്തന് എന്ത് വിശ്വസിച്ചാണ് മോളേ കൊടുക്കുക…
ചേച്ചീ… അവന്റെ ഓർമയിൽ പോലും അവനെ പ്രസവിച്ച അമ്മയുടെ മുഖമില്ല ആ സ്ഥാനത്താണവന് ലക്ഷ്മി ഒരു അപ്പന്റെ സ്ഥാനമാണവൻ എനിക്ക് തരുന്നത്… എന്നെ പറഞ്ഞപ്പോ അവന് ദേഷ്യം വന്നതാ… സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യുമവൻ നിങ്ങളെ മോളെ അവനിഷ്ടമാ അവളെ പൊന്നുപോലവൻ നോക്കും… ചേച്ചിയെ ഞാൻ നിർബന്തിക്കുകയല്ല ഒന്നാലോചിച്ചുനോക്ക് ചേച്ചി സ്നേഹിക്കുന്നൊരാളെ ചേച്ചിയുടെ മുനിലിട്ട് എന്തേലും പറഞ്ഞാൽ ചേച്ചി മിണ്ടാതിരിക്കുമോ അത്രേ അവനും ചെയ്തുള്ളൂ…
