വഴി തെറ്റിയ കാമുകൻ – 14 14

എന്തേ പുറത്ത് നിൽക്കുന്നെ

ഹാൻഡിൽ പിടിച്ചാൽ മെഹന്തി പോവും

അവളെ കൂട്ടി റൂഫിലേക്ക് നടന്നു

തളിഞ്ഞ ആകാശത്ത് തെളിഞ്ഞു നിൽക്കുന്ന പൂർണ ചന്ദ്രനും നക്ഷത്രങ്ങളും നോക്കി ഒന്നും മിണ്ടാതെ ഇരിക്കുന്ന അവളെ ഒന്ന് നോക്കി ചാരിയിരുന്ന് ആകാശം നോക്കിയിരുന്നു

മജ്നൂ…

മ്മ്…

എന്ത് ഭംഗിയാ ആകാശം കാണാനല്ലേ…

മ്മ്…

എന്തേ… ബോറാവുന്നുണ്ടോ…

ഹേയ്…

മജ്നൂ…

മ്മ്…

ഞാനൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞില്ലേ…

മ്മ്…

ഖാലിദിനെ പറ്റി എന്താ നിന്റെ അഭിപ്രായം…

ഖാലിതിനെന്താ… നല്ല സ്വഭാവമാണ്… നല്ല സ്നേഹവുമാണ്…

മ്മ്… മജ്നൂ… ഖാലിദ് ഗേ ആണ്… അവന് ലണ്ടനിൽ ഒരു പാട്ണറുണ്ട്…

വിശ്വാസം വരാതെ അവളെ നോക്കി

സത്യം… മജ്നൂ…

നിനക്കെങ്ങനെ അറിയാം…

ഖാലിദ് പറഞ്ഞു…

എപ്പോ…

ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയം…

അപ്പൊ നിങ്ങൾ തമ്മിൽ…

കുട്ടികൾ വേണമെന്ന് കരുതി ഞങ്ങൾ… ഞാൻ ഗർഭിണിയാവാത്തത് കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ പോയി കാണിച്ചു അപ്പോഴാണ് എനിക്ക്‌ പ്രശ്നമുണ്ടെന്നറിയുന്നത്…

നീയെന്താ നൂറ ഒഴിവാക്കി വേറൊരു ബന്ധം നോക്കാഞ്ഞത്…

ഞങ്ങൾ തമ്മിൽ അറ്റാച്ച് മെന്റ് ആദ്യമേ ഇല്ല…

പിന്നെന്താ പ്രശ്നം…

ഞാൻ ഈ കാരണം പറഞ്ഞു ഖാലിദിനെ ഒഴിവാക്കിയാൽ ഖാലിദ് ബാബ മാമ എല്ലാർക്കും അത് നാണക്കേടാവും… നിനക്കറിയാലോ ഖാലിദ് ഹാദി റാഷിദിന്റെ ഒറ്റ മോൻ ആണ്… പല രാജ്യങ്ങളിലയുള്ള ബിസിനസുകൾ നോക്കി നടത്തുന്ന ബിസിനസുകാരൻ, ഒരുകാലത്ത് മന്ത്രി സ്ഥാനതിരുന്ന ഷെയ്ഖ് ഹാദി റാഷിദിന്റെ പരമ്പര്യം നിലനിർത്താനുള്ള ഒരേയൊരു അവകാശി… അവൻ ഒരു ഗേ ആണെന്ന് ഞാൻ എത്ര പതിയെ പറഞ്ഞാലും അത് ലോകം മുഴുവനും അറിയും… ഖാലിതദ് ബാബ മാമ സഹോദരിമാർ എല്ലാവർക്കും നാണക്കേടാവും… ഗേ ആണെങ്കിലും നല്ല മനസാണവന്… എന്നെ ഒഴിവാക്കാൻ അവനോട് പറഞ്ഞാൽ അവൻ എന്നെ ഒഴിവാക്കും പക്ഷേ എനിക്ക് പകരം വരുന്നവൾ ഒരിക്കലും ഇത് രഹസ്യമായി വെക്കില്ല… മാത്രമല്ല ഏന്റെ ഉള്ളിൽ എനിക്കൊരിക്കലും നേടാൻ കഴിയാതൊരു പ്രണയമുണ്ട്…

മ്മ്…

മജ്നൂ…

മ്മ്…

സ്നേഹനൂലിന്നാൽ വരിഞ്ഞുകെട്ടി സ്വർണകൂട്ടിലടക്കപ്പെട്ട ഒരു പക്ഷിയുടെ അവസ്ഥയാണെനിക്ക്… കൂട്ടിനായി ആരുമില്ല… ജോലിക്കാരികളോട് കൂട്ട് കൂടാൻ ഞാൻ ഒരുപാട് നോക്കി ചിരിച്ചു സംസാരിക്കുമെങ്കിലും അവരെന്നെ യജമാനിയായി മാത്രം കാണുന്നുള്ളൂ… അബ്ദുല്ല സംസാരിക്കും എങ്കിലും അബ്‌ദുള്ളയും എന്നെ യജമാനിയായി മാത്രം കാണും… എന്നോട് ആരും ഒരിക്കൽ പോലും ദേഷ്യപ്പെട്ടിട്ടില്ല സ്വാതന്ത്രത്തോടെ സംസാരിച്ചിട്ടില്ല… ഞാനൊറ്റപെട്ടു പോയി മജ്നൂ…

എന്ത് പറയണമെന്നറിയാതെ ഒരുനിമിഷം പകച്ചെങ്കിലും

നൂറാ… നീ ഒറ്റയ്ക്കല്ല നിന്റെ കൂടെ ഞാനുണ്ട് ബാബയും മാമയും ഏന്റെ കുടുംബം മുഴുവനുമുണ്ട്…

അവളെനെ നോക്കി

എന്താ നൂറാ…

മ്ഹും…

ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടിനിന്നു

മജ്നൂ…

മ്മ്…

ബാബ പറഞ്ഞ കാര്യം ആലോചിച്ചോ…

മ്മ്…

എന്താ… തീരുമാനം…

ചെയ്യണം നൂറാ… അർത്ഥമറിയാതെ വിളിച്ചു തുടങ്ങിയതാണെങ്കിലും ഒരു മകനോടുള്ള സ്നേഹമാണ് ബാബയും മാമയും എനിക്ക് തരുന്നത് ബാബയോട് പറ്റില്ലെന്ന് പറയാൻ കഴിയില്ല…

അപ്പൊ ബിസിനസിന്റെ തിരക്കിലേക്ക് നീ പോവുമല്ലേ… ഞാൻ വീണ്ടുമൊറ്റയ്ക്ക് (അവളുടെ ശബ്ദമിടറി)

ഞാൻ എവിടെയും പോവില്ല… നിന്റെ കൂടെയുണ്ടാവും…

അപ്പൊ ജിസിസിയിലെ ബിസിനസ്…

അത് ചെന്ന് നോക്കിയാൽ പോരേ… ബാക്കി കാര്യങ്ങൾ ഖത്തറിലിരുന്നു ചെയ്യാൻ പറ്റുന്നതല്ലേ ഉള്ളൂ…

മ്മ്… അവിടെ എല്ലായിടത്തും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു ബാബക്ക് സംശയമുണ്ട് അത് ശെരിയായാൽ മൊത്തം ബിസിനസ് ഏറ്റെടുക്കാൻ പറയുമോ എന്നാ ഏന്റെ പേടി…

(ചിരിയോടെ)എന്താ നൂറാ… ബിസിനസെല്ലാം കൈവിട്ടുപോവുമെന്ന പേടിയാണോ…

ആ പേടി എനിക്കില്ല ഏന്റെ ഷെയർ കൂടെ നിനക്ക് തന്നേക്കാനും മടിയില്ല… എല്ലാം തകർന്നാലും നീ ഇവിടെ കൊണ്ടുവന്ന് നിന്റെ വീട്ടിൽ ഇത്തിരി സ്ഥലവും നിന്റെ മനസിൽ ഇപ്പോയുള്ള ഇഷ്ടവും തന്നാൽ ഞാൻ ഹാപ്പിയാ…

കൊട്ടാരത്തിൽ നിന്നും കുടിലിലേക്ക്…

മജ്നൂ…

Leave a Reply

Your email address will not be published. Required fields are marked *