പ്രിയ : ശെരി…
വിശ്വാസം ഉള്ള ആളെ മാത്രം നിന്റെ കൂടെ നിർത്തിയാൽ മതി… ഓഫിഷ്യൽ വണ്ടി ഉപയോഗിക്കേണ്ട കാലത്ത് നിനക്ക് വേറെ വണ്ടി തരും…
മ്മ്…
നാളെ കാലത്ത് അഫി നിനക്ക് ഒരു ഫോൺ തരും അതിൽ കോൺഫ്രൻസ് കാൾ കണക്റ്റ് ആയിരിക്കും ഇയർ പോഡ് ചെവിയിൽ വെച്ചോ എന്തെങ്കിലും സസ്പീഷ്യസ് ആയിട്ട് തോന്നിയാൽ അപ്പൊ പറയണം… എത്ര കോൺഫിഡൻഷ്യൽ കാര്യം ആയാലും കാൾ കട്ട് ചെയ്യരുത്…
മ്മ്…
ഇന്ന് നീ മുത്തിന്റെ കൂടെ അവളുടെ വീട്ടിൽ നിന്നോ… റിയയും ലക്ഷ്മിയും അഫിയുടെ വീട്ടിൽ നിൽക്കട്ടെ…
അഫി : ഇവിടെ ഉള്ളവരെ കൂടെ എന്തേലും പറഞ്ഞു ഞാൻ കൂട്ടട്ടെ…
വേണ്ട അവരിവിടെ വേണം… നമുക്ക് കാര്യം മനസിലായെന്നവർക്ക് തോന്നണ്ട…
മ്മ്…
ഞാനിറങ്ങുകയാ… മറ്റന്നാൾ കാലത്ത് ഇവിടെയുണ്ടാവും…
ആദി : നിനക്ക്…
വേണ്ട… ആരെയും അയക്കണ്ട… ഞാൻ മലയിലേക്കാ…
ബിച്ചു : എന്നാലും…
വേണ്ട ഒരുത്തനെയും പിറകെ വിട്ടേക്കരുത്… എല്ലാം സേഫ് ആക്കി നിർത്ത് മറ്റന്നാൾ അവരുടെ അസ്ഥിവാരം ഇളക്കാം… അതുവരെ നമുക്ക് പ്രിയപ്പെട്ട ആർക്കും ഒന്നും സംഭവിക്കാതെ നോക്ക്… ആരെ മേലും ഒരു തുരുമ്പ് പോലും വീഴരുത്… നമ്മളും വല്ലിത്തയും അല്ലാതെ ആരും ഈ പ്രശ്നം അറിയരുത്…
ശെരി…
ശെരി ഞാനിറങ്ങുകയാ…
എല്ലാരോടും ചെറിയൊരു ആവശ്യമുണ്ടെന്നു പറഞ്ഞു വണ്ടിയെടുത്ത് കണ്മഷികളും പൊട്ടും വളകളും കമ്മലുകളും മാലകളുമെല്ലാം വാങ്ങി നൂറ താമസിക്കുന്ന വീട്ടിലേക്ക് ചെന്നു അവളെ കൂട്ടി ഇറങ്ങി
അടിപൊളി വണ്ടിയാണലോ മജ്നൂ…
ബിച്ചു എടുത്ത് വരുന്നത് കണ്ടപ്പോ വിചാരിച്ചിരുന്നു ഇതിലൊന്ന് കയറണമെന്ന്…
അപ്പൊ ആ ആഗ്രഹം തീർന്നല്ലോ…
മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു വണ്ടി മുന്നോട്ട് നീങ്ങേ
സീറ്റ് ബെൽറ്റിടണോ…
നിർബന്തമൊന്നുമില്ല നിനക്ക് സേഫ് ആയി ഫീൽ ചെയ്യാൻ വേണമെങ്കിൽ ഇട്ടോ…
നീ അടുത്തുള്ളപ്പോ എനിക്ക് നല്ല സേഫ് ഫീലിംഗ് ഉണ്ട്…
നൂറാ ഡാഷ് തുറന്നെ…
(ഡാഷ് തുറന്നു) ഡാ… ഇതെന്താ ഗൺ…
ഗണല്ല നൂറാ അത് പിസ്റ്റലാണ് നീ അത് രണ്ടുമിങ്ങെടുത്തേ…
അവൾ എടുത്ത് തന്നതും ഒന്ന് കപ്പ് ഹോൾഡറിലും ഒന്ന് ഡോറിലും വെച്ച് അവളെ നോക്കി ചിരിച്ചു
ഡാ… എന്നാലും…
ഞാൻ പറഞ്ഞില്ലേ നിന്നോട് ഞാനത്ര നല്ല ആളല്ലെന്ന്… നിനെ തന്നെ ഇപ്പൊ ഞാൻ കൊല്ലാൻ കൊണ്ടുപോവുകയാ…
ആണോ…
അതേ എനിക്കടുത്തേക്ക് നീങ്ങി കഴുത്ത് നീട്ടി കാണിച്ചുകൊണ്ട്
കൊന്നോ…
നിനക്ക് പേടിയില്ലേ…
ഇല്ല…
അതെന്താ…
അതെങ്ങനെയാ…
മ്മ്… വണ്ടി ചുരത്തിനുമുകളിൽ കടക്കു മുന്നിൽ നിർത്തി പതിയെ ഒരു പിസ്റ്റൾ അരയിൽ തിരുകി
വാ… കൊല്ലും മുൻപ് ചായവാങ്ങിത്തരാം…
ചിരിയോടെ അവളിറങ്ങി വണ്ടിയിൽ നിന്നിറങ്ങി അവളെനോക്കി
നീ ഇവിടെ നിൽക്ക് ഞാൻ പോയി ചായ വാങ്ങിവരാം…
പോയി രണ്ടുഗ്ലാസിൽ ചായയുമായി വന്ന് ഒന്നവൾക്കുകൊടുത്തു
ഹോൺ അടിച്ചാൽ കൊണ്ടുതരില്ലേ…
അവിടെ അറബിചെക്കന്മാർ ഷോപ്പിന് മുന്നിൽപോയി ഹോൺ അടിക്കുമ്പോലെ അടിച്ചാൽ വണ്ടി എറിഞ്ഞങ്ങു പൊളിക്കും…
ഹേ…
ആ… അവിടെ റോഡിൽ ഹോൺ കേൾക്കില്ലെങ്കിലും ഇവിടെ റോഡില് ഹോൺ എപ്പോഴും കേൾക്കാം… വണ്ടി ബ്ലോക്കായാലോ എന്തിന് ട്രാഫിക്കിൽ പോലും ഹോൺ സൗണ്ട് കൊണ്ട് ചെവി പൊളിയും…
എവിടെ ഇരിക്കും…
ബമ്പറിൽ ചവിട്ടി ബോണറ്റിൽ കയറിയിരുന്നോ…
ബമ്പറിന്റെ ഹൈറ്റ് കണ്ട് അവളെനെ നോക്കി
അവളുടെ കൈയിലെ ചായ വാങ്ങി രണ്ട് ചായയും ബൊണറ്റിലേക്ക് വെച്ചു അവളുടെ വയറിന് രണ്ടുവശത്തും പിടിച്ച് അവളെ എടുത്ത് ബോണറ്റിൽ വെച്ചു
എത്ര സൈമ്പിളായിട്ടാ നീ എന്നെ പൊക്കിയെ… (അവൾ ചായയെടുത്തു)
അതല്ല അത് ഞാൻ കുടിച്ചതാ…
പറയുമ്പോയേക്കും അവൾ കുടിച്ചിരുന്നു
സാരോല്ല നീയല്ലേ…
ഞാൻ അവളുടെ ചായയെടുത്തു
നീയുമിരിക്കെടാ…
അവൾക്കൊപ്പം കയറിയിരുന്നു അവളെനെ നോക്കി
എന്ത് ഭംഗിയാടാ…
ഹേ…
ഇവിടെ എന്ത് ബംഗിയാ കാണാനെന്ന്…
മ്മ്… ഇപ്പൊ ഇരുട്ടും…
മ്മ്… ഡാ…
എന്തേ…
മ്ഹും… ഒന്നുമില്ല…
നീ ഇപ്പൊ മൂളാൻ തുടങ്ങിയിട്ടുണ്ട്…
നീ മൂളുന്ന കേട്ട് ശീലിച്ചുപോയതാ…
മ്മ്…
മജ്നൂ…
മ്മ്…
ഒന്നും മിണ്ടാതിരിക്കുന്ന അവളെ നോക്കി ചെറു ചിരിയോടെ അവളെനിൽ നിന്നും നോട്ടം മാറ്റി
