അവളെ വിട്ട് മൂത്രമൊഴിച്ചു കഴുകി തിരിയെ മുഖം കഴുകി കണ്ണാടിലിൽ നോക്കി മുഖം തുടക്കുന്ന അവളുടെ അരികിൽ ചെന്നു മുഖം കഴുകി അവൾ കൈയിലെ ടവ്വൽ കൊണ്ട് മുഖം തുടച്ചുതരുമ്പോ അവളുടെ ഇടുപ്പിന് രണ്ടുവശത്തും പിടിച്ചുകൊണ്ട് അവളെ ചേർത്തുനിർത്തി
മുറിയിൽ വന്നു മുടി ചീകാൻ എടുത്ത ചീപ്പ് അവളുടെ കൈയിൽ നിന്നും വാങ്ങി മുടി ചീകി തലക്ക് ഇരുവശത്തുനിന്നും ഇതളെടുത്തു പുറകിൽ കൊണ്ടുവന്ന് മെടഞ്ഞിട്ട് ലൂസ് ആയിനിൽക്കുന്ന മുടിയുടെ അറ്റത്ത് ഹെയർ ബാന്റ് ഇട്ടവളെ തിരിച്ചുനിർത്തി കണ്ണെഴുതി കണ്മഷിയാൽ കുഞ്ഞ് പൊട്ടുവെച്ചവളെ പിടിച്ചു കൈ അകലത്തിൽ നിർത്തി ഭംഗി നോക്കി
ഇപ്പൊ ഒന്നൂടെ സുന്ദരിയായി…
(നാണത്താൽ മുഖം കുനിച്ചു) പോ ചേട്ടാ കളിയാക്കാതെ…
താടിയിൽ പിടിച്ചു മുഖമുയർത്തി കവിളുകൾ ചുവന്നിരിക്കുന്നു
എന്താ പെണ്ണേ നാണം വന്നോ…
പോ… എനിക്ക് നാണമൊന്നും വന്നില്ല…
പിന്നെന്താ മുഖമൊക്കെ ഇങ്ങനെ ചുവന്നിരിക്കുന്നെ
(പിടിച്ച് തിരിച്ചു നിർത്തി) ഇങ്ങോട്ട് തിരിഞ്ഞു നിൽക്ക് മനുഷ്യാ…
ടേബിളിൽ നിന്നും ചീപ്പെടുത്തു മുടി ചീകി രണ്ട് വശത്തുനിന്നും പിടിച്ചെടുത്ത മുടിക്ക് കുഞ്ഞ് ഹെയർബാന്റ് ഇട്ടു തിരിച്ചു നിർത്തി കാജൽ സ്റ്റിക് കയ്യിലെടുത്ത് കണ്ണിന്റെ താഴ്ഭാഗത്ത് കട്ടിയില്ലാതെ വരച്ചു മീശ പിരിച്ചുവെച്ചു എത്തിവലിഞ്ഞു കവിളിൽ ഉമ്മവെച്ചു
അടിപൊളിയായി…
ആണോ…
ആന്നേ…
എങ്കി പോവാം…
പോവാം…
തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളെ പിടിച്ചു കവിളിൽ ഉമ്മവെച്ച് കഴുത്തിൽ ചുണ്ടുകൊണ്ട് കടിച്ചുവിട്ടു
മ്ഹും…
ഡോർ തുറന്നു പുറത്തേക്കിറങ്ങിയതും കൊറിഡോറിലൂടെ വരുന്ന ബിച്ചുവിനെ കണ്ടതും ഞെട്ടിയ ലെച്ചു
അ… ഞ… പ…
ബിച്ചു : എന്ത്…
ഞാൻ അഫി പറഞ്ഞിട്ട് വിളിക്കാൻ വന്നതാ…
ബിച്ചു : അതായിരുന്നോ… നാളത്തെ ഭക്ഷണത്തിന്റെ കാര്യം തീരുമാനിക്കാൻ എല്ലാരും അവിടെ ഇരിപ്പുണ്ട് നിനെ തിരക്കുന്നുണ്ട് ഞാൻ നിനെ വിളിക്കാൻ വരുവായിരുന്നു
ലെച്ചുവിനെ വിട്ട് അവന്റെ കൂടെ നടക്കേ
ഡാ… എനിക്കറിയാമെന്ന് നീ അമ്മയോട് പറഞ്ഞില്ലേ…
ഇല്ല…
വെറുതെയല്ല കിടന്നുരുണ്ടത്…
ദാസനും സജിയേട്ടനും തൊമ്മിച്ചായനും മൊയിതിൻകയും ഉപ്പയും അനുവും ഇരിപ്പുണ്ട്
തൊമ്മിച്ചായൻ : നീ എവിടായിരുന്നെടാ…
ഉറങ്ങിപോയിച്ചയാ…
ഇച്ചായൻ : വാ… ഇരിക്ക്…
അമയേടെ വീട്ടുകാരെയും നിന്റെ അമ്മയെയും വിളിച്ചില്ലേ…
ദാസൻ : പെണ്ണ് വീട്ടുകാരോട് എന്ത് സമ്മതം ചോദിക്കാനാ… പെണ്ണുങ്ങൾ സഭയിൽ വന്നു തീരുമാനം പറയേണ്ട ആവശ്യമില്ല… നമ്മൾ തീരുമാനിച്ചാൽ മതി…
ബിച്ചൂ… നീ ചെന്ന് സാവിത്രിയേച്ചിയോട് അവരെ വീട്ടുകാരെകൂട്ടിവരാൻ പറ… വരുമ്പോ നിന്റെ അമ്മയെയും കൂട്ടിക്കോ…
ദാസൻ : ഞാൻ അവന്റെ അച്ഛൻ പെങ്ങളെ കെട്ടിയോനാ ഞാൻ പറഞ്ഞത് കേട്ട് ഇവരെല്ലാം മിണ്ടാതിരിക്കുമ്പോ ഏന്റെ വാക്ക് വിലവെക്കാതെ അവരെ വിളിക്കാൻ നീയാരാ…
നിർത്തെടോ… അച്ഛൻ പെങ്ങളെ കെട്ടിയോനല്ലേ അച്ഛനല്ലല്ലോ… അവന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് നീയല്ല ഞാനാ… അവൻ ഏന്റെ ചെക്കനാ നീയും നിന്റെ കെട്ടിയോളും അടങ്ങി ഒതുങ്ങി നാക്ക് വായിലിട്ടിരുന്നോണം നിശ്ചയം കഴിയുംവരെ ഒറ്റ ശബ്ദം രണ്ടിന്റേം വായിന്നു പുറത്ത് വരരുത്… ഒറ്റ ശബ്ദമോ എന്തെങ്കിലും കുനിഷ്ട്ടോ ഉണ്ടാക്കാൻ നോക്കിയാൽ കെട്ടിയോനേം കെട്ടിയോളേം വെട്ടിക്കൂട്ടി മീനിന് തിന്നാൻ കൊടുക്കും ഞാൻ… നേരത്തെ നിന്റെ കേട്ടിയോള് നാവാടിയപ്പോ മിണ്ടാതിരുന്നത് അവിടെ പെണ്ണിന്റെ വീട്ടുകാരുള്ളോണ്ട് മാത്രമാ… ഇനി ഇവിടെ ആരോടേലും രണ്ടീലാരേലും മോശമായി പെരുമാറിയാൽ ഏന്റെ സ്വഭാവമെന്താണെന്ന് രണ്ടും അറിയും അതറിഞ്ഞാൽ അതെന്താന്ന് വേറൊരാളോട് പറഞ്ഞുകൊടുക്കാൻ ബാക്കിയുണ്ടാവില്ല… (മിഴിച്ചുനോക്കുന്ന അയാളെ നോക്കി) ചെയ്യാൻ കഴിയാത്ത ഒന്നും ഞാൻ പറയാറില്ല.
(എല്ലാരേയും നോക്കി) അവര് വിളിച്ച ഗുസ്റ്റുകളും അവരുടെ ബന്ധുക്കളും ഉള്ളതല്ലേ എന്ത് ഭക്ഷണം കൊടുക്കണം എന്ന് തീരുമാനിക്കാൻ അവരും വേണ്ടേ… പിന്നെ ഇവിടുള്ള ആരുമല്ല അവനെ വളർത്തി ഇത്രേം ആക്കിയത് അവന്റെ അമ്മയാ അതുകൊണ്ട് അവന്റെ കാര്യത്തിൽ അവസാന വാക്കും അവന്റെ അമ്മയുടെയാണ്…
