എല്ലാരും പരിചയമായതിനാൽ കളി പറഞ്ഞു ഭക്ഷണം കഴിക്കേ കല്യാണവീടുപോലെ ശബ്ദമുയർന്നു നിന്നു
ലെച്ചു : സെലിനെ ഇന്നലെ രാത്രി മുതലേ കണ്ടില്ലല്ലോ…
അഫി : ഫുഡ് കഴിച്ചു റൂമിൽ ചെന്ന് നോക്കാം…
മുത്ത് : അതെ…
അഫി : നിങ്ങൾ മൂന്നാളും കിച്ചണിൽ അനുവിന് എന്തേലും ഹെല്പ് വേണോന്ന് നോക്ക് ഞങ്ങൾ പോയിനോക്കാം… എല്ലാരും കൂടെ ചെന്ന് ചടപ്പിക്കണ്ട…
റിയ : അത് ശെരിയാ… നിങ്ങൾ പോയിട്ടുവാ… സുഖമില്ല എങ്കിൽ ഞങ്ങൾ പിന്നെ പോയി കാണാം…
എല്ലാരും അത് ശെരിവെച്ചു ഫുഡ് കഴിച്ച് എഴുനേറ്റ പിറകെ അവർ രണ്ടുവഴി പിരിഞ്ഞു ഒരുപണിയുമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ കൈ കഴുകി അവിടെ തന്നെ ഇരിക്കെ തോളിൽ അടിയോടൊപ്പം
ചന്ധിനി : നീയെന്താ ഒറ്റയ്ക്കിരിക്കുന്നെ…
വെറുതെ…
തേൻമൊഴി : ഒരു പണിയുമില്ലാതെ ബോറടിക്കുന്നെടാ…
ചാന്ധിനി : എന്തേലും ഒരു വഴി പറയെടാ…
ബെസ്റ്റ്… ഞാൻ ഒരുപണിയുമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാ ഇവളുമാര്…(മനസിൽ പറഞ്ഞുകൊണ്ട്) ബോറടിച്ചോ…
ആടാ…
വാ…
എണീറ്റ് അവരെ കൂട്ടി പാർട്ടി ഹാളിലേക്ക് നടന്നു അവിടെ ആരുമില്ലെന്ന് കണ്ട് ഇനി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കെ
തെന്മോഴി : എന്താടാ…
ഇവിടെയും എല്ലാപണിയും കഴിഞ്ഞു
ചാന്ധിനി : അതെല്ലാം ഞങ്ങൾ നേരത്തെ വന്ന് നോക്കി…
മ്മ്… ജിമ്മിൽ പോയാലോ…
തേൻമൊഴി : ജിമൊക്കെ ഉണ്ടോ…
(അവരെ കൂട്ടി ജിമ്മിലേക്ക് നടക്കേ) അത് ശെരി നിങ്ങളിതുവരെ ചുറ്റികാണുക പോലും ചെയ്യാതെയാണോ ബോറടിക്കുന്നെന്ന് പറഞ്ഞേ… ഇത് പ്രൈവറ്റ് ലക്ഷ്വറി ഷിപ് ആണ്… ജിം, പൂൾ, ഗെയിമിംഗ്, തിയേറ്റർ, ബാർ, ഹോട്ടൽ, ഹോസ്പിറ്റൽ, എല്ലാമുണ്ട്…
ജിമ്മിലേക്ക് കയറെ പഞ്ചിങ് ബാഗിൽ കയ്യും കാലും പതിയുന്ന ശബ്ദം മുഴങ്ങി കേൾക്കെ വായുവിനെ കീറി മുറിക്കുന്ന വാളിന്റെ സീൽകാരങ്ങളും നിറഞ്ഞു നിൽക്കുന്നിടത്തേക്ക് കയറിച്ചെല്ലേ ചാന്ധിനിയും തേൻമൊഴിയും അത്ഭുതതോടെ നോക്കി നിൽപ്പുണ്ട് ബിച്ചു കൈയിലെ വാളിന്നാൽ വാളിനെ തോണ്ടി എറിഞ്ഞത് പിടിച്ചെടുത്തു കൈയിലെ വാച്ച് അഴിച്ച് തേൻമൊഴിക്ക് കൊടുത്ത് അവനരികിലേക്ക് ചെല്ലേ അവനും വാൾ ചുഴറ്റികൊണ്ടടുത്ത് വന്നു വാളുകൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദവും ഉരഞ്ഞു മാറുന്ന ശീൽകാരങ്ങളും അവിടം മുഴുവൻ നിറഞ്ഞു നിന്നു ചാടിയും അമർന്നും വെട്ടിയും തടഞ്ഞയും ഒഴിഞ്ഞുമാറിയും മുന്നോട്ട് കുതിച്ചും ആവേശത്തോടെ പോകെ റോബർട്ട് എടുത്തെറിഞ്ഞ വാളുകൾ കൂടെ പിടിച്ചെടുത്തു ഞങ്ങൾ നിർത്താതെ തുടർന്നു ശരീരം വിയർതൊഴുകുമ്പോഴും പരസ്പരം പൊരുതികൊണ്ട് നിൽക്കേ അകത്തേക്ക് വന്ന ലെച്ചുവും അഫിയും അല്പസമയം നോക്കിനിന്നു
ലെച്ചു : നിർത്തി വന്നേ സമയമായി
നിർത്തി അവരെ നോക്കി രണ്ടുപേരും നന്നായി വിയർത്തിരിക്കുന്നു ശരീരമനങ്ങിയതിന്റെ ഉന്മേഷമുണ്ട് ബിച്ചു വലതു കാൽ മുട്ട് നിലത്തു കുത്തി വാൾ കറക്കി നിലത്ത് കുത്തിനിർത്തി വലതു കൈമുഷ്ടി ഇടതു നെഞ്ചിൽ ചേർത്തുവെച്ചു തലകുനിച്ചെനെ വണങ്ങേ റോബെർട്ടും അവന് പിറകെ കൂടെ ഉള്ളവരും മുട്ട് കുത്തി വണങ്ങി
പുറത്തേക്കിറങ്ങെ കൈയിലെ വാച്ച് തിരികെ തന്നുകൊണ്ട്
തെന്മോഴി : എന്നാലും ഇത്രയും വേകത്തിൽ ചെയ്യുമ്പോ വെട്ട് കൊണ്ടാലോ…
ചാന്ധിനി : രണ്ടാളെ കയ്യിലെയും വാള് കാണുന്നു പോലുമില്ല തമ്മിൽ തട്ടുന്ന ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ പിനെങ്ങനെയാ ദേഹത്ത് കൊള്ളാതെ…
അതൊക്കെ പ്രാക്റ്റിസ് ചെയ്താൽ നടക്കും
തേൻമൊഴി : കഴിഞ്ഞപ്പോ അവരെന്താ നിലത്ത് മുട്ട് കുത്തി നിന്നങ്ങനെ ചെയ്തേ…
അത് ഞങ്ങൾ ഗുരു വണക്കം ചെയ്യുന്നതങ്ങനെയാ…
ചന്ധിനി : അവരെല്ലാം നിന്റെ ശിഷ്യന്മാരാണോ…
ഹേയ്… ബിച്ചു ഏന്റെ ശിഷ്യൻ റോബർട്ട് ബിച്ചുവിന്റെ ശിഷ്യനാണ് ബാക്കിയുള്ളവർ റോബർട്ടിന്റെ ശിഷ്യന്മാർ…
തേൻമൊഴി : നീ കുറേ പേരെ പഠിപ്പിച്ചിട്ടുണ്ടോ…
ആറുപേരെ… അവർ ഒത്തിരി പേരെയും അവർ പഠിപ്പിച്ചവർ ഒത്തിരിപേരെയും പഠിപ്പിച്ചിട്ടുണ്ട്…
ചന്ധിനി : ആരുപേരെന്ന് പറയുമ്പോ ബിച്ചു, സുഹൈൽ, അമൽ, ആദി, അൽതു അവരഞ്ചുപേരല്ലേ ഉള്ളൂ… അറാമത്തെ ആരാ…
