വഴി തെറ്റിയ കാമുകൻ – 14 14

കോടതിയും കോടതിയിലുള്ളവരും അവന്റെ എറ്റുപറച്ചിൽ കേട്ട് നിശബ്ദമായി നിൽക്കെ

ഹെലൻ : ഇവിടെ ഒരു പെണ്ണിനെ പീഡിപ്പിച്ചു ജീവനോടെ കത്തിച്ചാൽ തൂക്കികൊല്ലുകയൊന്നുമില്ലെന്നറിയാത്ത പൊട്ടന്മാരായ ഞങ്ങളുടെ അപ്പന്മാർ റെപ്യൂട്ടേഷൻ പോവാതിരിക്കാൻ കേസ് അന്വേഷിച്ച എ സി പി ഹർപ്രീത് സിംഗിംനും ടീമിലുള്ളവർക്കും പണവും മറ്റും ഓഫർ ചെയ്തെങ്കിലും അവർ വയങ്ങാതായത്തോടെ കമ്മീഷണർ റാം മോഹന് കോട്ടയത്ത് റബർ എസ്റ്റേറ്റ് വാങ്ങികൊടുത്തു തെളിവുകൾ കൈക്കലക്കി നശിപ്പിച്ചു ഈ കേസിൽ തോറ്റാലും ഞങ്ങൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല (ജഡ്‌ജിനെ നോക്കി)നീ ഞങ്ങളെ ജയിലിലിട്ടാൽ ശിക്ഷ കഴിഞ്ഞിറങ്ങിയാൽ നിന്റെ വീട്ടിൽ വന്ന് നിന്റെ വീട്ടിലെ പെണ്ണുങ്ങളെയും ഞങ്ങൾ ഇതുതന്നെ ചെയ്യും…

 

അവരുടെ സ്റ്റേറ്റ് മെന്റ് കേട്ടുകൊണ്ടിരിക്കെ അതുവരെ ഏന്റെ കണ്ണിൽ കണ്ണ് കോർത്തിരുന്ന അവരുടെ അപ്പന്മാർ വാതിലിനരികിൽ നിൽക്കുന്ന പോലീസുകാരുടെ പിസ്റ്റൾ എടുത്തു മക്കൾക്ക് നേരെ വെടിവെച്ചു വെടിയൊച്ച കേട്ട് കോടതിയിൽ നിന്നും ആളുകൾ പുറത്തേക്കിറങ്ങിയോടി സംഭവിച്ചതെന്തെന്നു മനസിലാക്കി പോലീസുകാർ അവരെ പിടിച്ചു കൈയിൽ നിന്നും പിസ്റ്റൾ പിടിച്ചെടുത്തു

മാത്യു : ഇത്രേം പൈസ മുടക്കി കഷ്ടപ്പെട്ട് തെളിവുകളെല്ലാം നശിപ്പിച്ചിട്ടും നീയൊക്കെ കോടതിയിൽ കുറ്റം സമ്മതിച്ചു ഞങ്ങളെ നാണം കെടുത്തി… കൊല്ലുമെടാ രണ്ടിനെയും…

കണ്ണിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ എല്ലാവരും സ്ഥബ്ദരായി നിൽക്കെ പോലീസ് മാത്യുവിനെയും ജോസഫിനേയും വിലങ്ങുവെച്ചു ആംബുലൻസ് എത്തി നട്ടെല്ലിന് വെടിയേറ്റ മനുവിനെയും ഹെലനെയും കൊണ്ടുപോയി

ഇരുന്നിടത്തുനിന്നും ലച്ചുവിന്റെ കയ്യും പിടിച്ചു എഴുനേറ്റ് പുറത്തേക്ക് നടന്നു ലെച്ചുവിനോട് നടന്നോളാൻ പറഞ്ഞ് പോലീസ് പിടിച്ചുവെച്ചിരിക്കുന്നവർക്കരികിലേക്ക് ചെന്നവരെ നോക്കി

സൃഷ്ടിയും നീ സംഹാരവും നീ… ജോസഫേ… കർത്താവ് നേരിട്ട് വന്നില്ലെങ്കിലും അവൻ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ശിക്ഷ കിട്ടുക തന്നെ ചെയ്യും… പേര് നഷ്ടപ്പെടുത്തിയതിനു സ്വന്തം മക്കളേ കാലം മുഴുവൻ കിടപ്പിലാക്കിയാലോ നീയൊക്കെ…

അവരെ നോക്കി ചിരിച്ചു ലെച്ചുവിനെ കൂട്ടി പുറത്തിറങ്ങി വണ്ടിയുമെടുത്തു അടുത്തുള്ള ചായക്കടയിൽ ചെന്ന് ചായയും കുടിച്ചു പാട്ടും വെച്ച് വണ്ടിയിലിരിക്കെ പ്രിയ ഫോൺ ചെയ്തു

എവിടെയാ…

കോടതിക്ക് പുറത്തുണ്ട്…

ഞങ്ങൾ കഴിഞ്ഞു ഇതാ വരുവാ…

അല്പം കഴിഞ്ഞവർ വന്നു ഡ്രൈവിങ് സീറ്റ് ജയിംസിന് കൊടുത്ത് കോ ഡ്രൈവർ സീറ്റിലേക്ക് കയറി

കോടതിയിൽ സംഭവിച്ചതിനെ പറ്റിയും ആ പെൺകുട്ടിയുടെ വീട്ടുകാരുടെ സന്തോഷത്തെ പറ്റിയും അവർ രണ്ടുപേരും സംസാരിച്ചുകൊണ്ടിരിക്കെ

കൊല്ലപ്പെട്ട കുട്ടിയുടെ വരുമാനത്തിലാണ് ആ കുടുംബം കഴിഞ്ഞത് എന്നലേ പറഞ്ഞത് സ്വന്തം മോളെ ഓർത്താണെങ്കിലും ജയിംസ് ചെയ്തതിനു പകരമായി ജയിംസിന്അക്കൗണ്ടിൽ വന്ന പണവും അതിനൊപ്പം ഒരു പത്തു ലക്ഷം കൂടെ ചേർത്ത് ജയിംസ് ആ കുടുംബത്തിനുകൊടുക്കണം…

ജയിംസ് : കൊടുക്കാം… അതല്ല ഇപ്പൊ സംഭവിച്ചതൊന്നും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…

യഹോവയിൽ ആശ്രയിക്കുകയും യഹോവതന്നെ ആശ്രയം ആയിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ…

ജയിംസ്… നീ ബൈബിളിൽ ഒൻപതാം അധ്യായത്തിൽ പന്ത്രണ്ടാം വാക്യം വായിച്ചിട്ടുണ്ടോ…

ജയിംസ് വായിച്ചിട്ടുണ്ട്…

എന്താ അത്…

ഓർമയില്ല…

രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു എളിയവരുടെ നിലവിളിയെ അവൻ മറക്കുന്നതുമില്ല…. ജയിംസ് വിശ്വസിക്കുന്നവൻ ദൈവത്തെ കാണും വിശ്വസിക്കാത്തവൻ വിഗ്രഹം കാണും… ഈ അവസ്ഥയിൽ കണ്ട ഡ്രഗ് എന്തോ വലിച്ചുകയറ്റി സത്യം പറയാൻ അവർക്കും അതിൽ ദേഷ്യം വന്നു അവർക്കു നേരെ വെടിവെക്കാൻ അവരുടെ അപ്പൻ മാർക്കും പ്രേരണ നൽകിയത് ദൈവമല്ലേ…

ജയിംസ് : എന്തോ എവിടെയോ ഒരു മിസ്സിങ്ങു പോലെ…

ജയിംസ്… ചങ്ക് പൊട്ടി ആ മാതാപിതാക്കൾ മകൾക്ക് വേണ്ടി ദൈവത്തിന് മുന്നിൽ കൈനീട്ടി കാണും… സൃഷ്ടിയും സംഹാരകനുമായ ദൈവം അവർക്കായി അവർക്ക് ശിക്ഷ നൽകിക്കാണും…

Leave a Reply

Your email address will not be published. Required fields are marked *